NEWS

പനത്തുറ മൂഹിയുദ്ധീൻ പള്ളിയിൽ ഉറൂസിന് തുടക്കം കുറിച്ചു കൊണ്ടു ഉൽഘാടന സമ്മേളനം നടന്നു.

കോവളം: പനത്തുറ മൂഹിയുദ്ധീൻ പള്ളിയിൽ ഉറൂസിന് തുടക്കം കുറിച്ചു കൊണ്ടു ഉൽഘാടന സമ്മേളനം നടന്നു.പനത്തുറ മുസ്ലിം ജമാഅത് പ്രസിഡന്റ് ഷറഫുദ്ധീൻ ഹാജിയുടെ…

വെങ്ങാനൂർ പഞ്ചായത്ത് ഇനി വയോജന സൗഹൃദ ഗ്രാമം

കോവളം : വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വയോജന സൗ ഹൃദ ഗ്രാമമായി. പദ്ധതി ഉദ്ഘാടനം എം.വിൻസന്റ് എംഎൽഎ നിർവഹിച്ചു. വയോജന സംഗമം,…

മകനുമായുള്ള വാക്കേറ്റത്തിനിടെ പരുക്കേറ്റ പിതാവ് മരിച്ചു

വിഴിഞ്ഞം : അച്ഛനുംവാക്കുതർക്കത്തിനിടെ സജീവ്മകനും തമ്മിലുണ്ടായ നിലത്തുവീണു പരിക്കേ റ്റ അച്ഛൻ മരിച്ചു. കോട്ടുകാൽ പഞ്ചായത്തിലെ ചപ്പാത്ത് വാർ ഡിൽ ചെമ്പകവിളയിൽ…

മാധ്യമങ്ങളോട് മനാവ്

സായാഹ്ന വാർത്തകൾ2024 | ഒക്ടോബർ 2 | ബുധൻ |1200 | കന്നി 16◾ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍. ഇറാന്‍ ഇന്നലെ ഇസ്രായേലിന് നേരെ മിസൈലാക്രമണം ശക്തമാക്കിയതോടെ മേഖല വീണ്ടും സംഘര്‍ഷഭരിതമായി. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുകയും ആവശ്യമായ പിന്തുണ അമേരിക്ക വാഗ്ദാനം ചെയ്യുകയും ചെയ്തതോടെ ഏത് സമയവും ആക്രമണമുണ്ടായേക്കാമെന്ന പ്രതീതിയിലാണ് മേഖല.

◾ ഇറാന്‍ തൊടുത്തുവിട്ട 180-ഓളം ബാലിസ്റ്റിക് മിസൈലുകളില്‍ ഒന്ന് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്തിന് സമീപം പതിച്ചുവെന്ന്…

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 80 വയസുകാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സരസ്വതിയെയാണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

മുംബൈ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ പൂനെ ജില്ലയിലെ പോഡ് ഗ്രാമത്തിന് സമീപം സ്വകാര്യ ഹെലികോപ്റ്റർ തകർന്നു വീണു. എഡബ്ല്യു 139 മോഡലായ ഹെലികോപ്റ്ററിൽ നാല് യാത്രക്കാരാണ് അപകടമുണ്ടായത്. ഹെലികോപ്റ്റർ നിലത്തേക്ക് പതിക്കുന്ന നിമിഷം പകർത്തിയ ദൃശ്യങ്ങളാണ് ഇവ. പൂനെ റൂറൽ പോലീസ് സൂപ്രണ്ട് പങ്കജ് ദേശ്‌മുഖ് പറയുന്നതനുസരിച്ച്, പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ ആനന്ദ്. ദീർ ഭാട്ടിയ, അമർദീപ് സിംഗ്, എസ്‌പി റാം എന്നിവരുടെ നില തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്. സ്വകാര്യ ഏവിയേഷൻ കമ്പനിയായ ഗ്ലോബൽ വെക്ട്രയുടേതാണ് ഹെലികോപ്റ്റർ.

കേരളത്തിന് പ്രളയ ധനസഹായമായി കേന്ദ്ര സർക്കാർ 145.60 കോടി രൂപ അനുവദിച്ചു. പ്രളയ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്.വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം അനുവദിക്കുന്നത്

അഹിംസ എന്ന തത്വം അടിസ്ഥാനമാക്കി സത്യാഗ്രഹസമരങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കറിയ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം രാജ്യം ഇന്ന് ആഘോഷിക്കുന്നു. രാജ്യത്തിന് ദിശാബോധം പകർന്നുനൽകിയ മഹാത്മജിയുടെ ജന്മദിനം രാജ്യം വിപലുമായിട്ടാണ് ആഘോഷിക്കുന്നത്.

വിദ്യാർത്ഥിയെ കളിസ്ഥലത്ത് നിന്ന് കുട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കോരന് തടവും പിഴയുംകോഴിക്കോട്: വിദ്യാർ ത്ഥിയെ കളിസ്ഥലത്തു നിന്ന് കൂട്ടിക്കൊണ്ടുപോയിലൈംഗികമായി പീഡിപ്പിച്ച കേസിൽ 62കാരന് 37 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ച് കോടതി കൊല്ലം പരവൂർ തൊടിയിൽ അനസാർ (62) എന്ന നാസറിനെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജി സി.എസ് അമ്പിളി ശിക്ഷിച്ചത്.നാസർ വിവിധ വകുപ്പുകളിലായി 37 വർഷം കഠിന തടവും 85,000 രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിക്കണം പിഴസംഖ്യയിൽ 50,000 രൂപ ഇരയായ കുട്ടിയ്ക്ക് നൽകണമെന്നും പിഴ ഒടുക്കാത്ത പക്ഷം 11 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.2022 ജനുവരി മുതൽ പല ദിവസങ്ങളിൽ ഇയാൾ കുട്ടിയ്ക്ക് മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്. രക്ഷിതാക്കൾ കുട്ടിയെ ലഹരി മുക്ത കേന്ദ്രത്തിൽ ചികിത്സക്ക് വിധേയനാക്കിയിരുന്നു. എന്നാൽ ഇയാൾ വീണ്ടും മയക്കുമരുന്ന് നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.