ഗായ്‌സ് നിങ്ങള്‍ അറിഞ്ഞോ, സായ് കുമാറും ബിന്ദു പണിക്കരും ഡിവോഴ്‌സ് ആയി! തുറന്ന് പറഞ്ഞ് താരങ്ങള്‍ VM TV NEWS CHANNEL

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്ബതിമാരാണ് സായ് കുമാറും ബിന്ദു പണിക്കരും. മകള്‍ കല്യാണിയും ഇന്ന് റീലുകളിലൂടെ മലയാളികള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സുപരിചിതരാണ്.

ഇപ്പോഴിതാ കല്യാണിയെക്കുറിച്ച്‌ ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മുമ്ബൊരിക്കല്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. തന്റെ ഡാന്‍സ് വീഡിയോകളിലൂടെയാണ് കല്യാണി സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. താനും കല്യാണിയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച്‌ അഭിമുഖത്തില്‍ സായ് കുമാര്‍ സംസാരിക്കുന്നുണ്ട്.

കല്യാണിയില്‍ ഞാന്‍ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല. അതിനാല്‍ വഴക്കു പറയാറുമില്ല. ഇവള്‍ ഇടയ്ക്ക് കേറി അങ്ങോട്ടും ഇങ്ങോട്ടും പറയും. ഞാന്‍ നിര്‍ത്താന്‍ പറയും. കുട്ടികളല്ലേ, അവര്‍ക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ടാകുമല്ലോ. അതിന് വിലങ്ങു തടിയാകില്ല ഞാന്‍. മൊത്തത്തില്‍ ചില്‍ അല്ലെങ്കില്‍ ചില്ലാകണമെങ്കില്‍ ചില്‍ ആണ് ഞാന്‍ എന്നാണ് സായ് കുമാര്‍ പറയുന്നത്.

പിന്നാലെ തങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. നമ്മളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ ഏറ്റവും അവസാനമാണ് ഞങ്ങള്‍ കേള്‍ക്കുക. പിന്നെ നമ്മള്‍ എങ്ങനെ ജീവിക്കുന്നു എന്നതിലല്ലേ കാര്യം. നമ്മളെപ്പറ്റി എന്തൊക്കെ പറയുന്നുണ്ടെന്നാണ് താരങ്ങള്‍ പറയുന്നത്. തങ്ങളെക്കുറിച്ച്‌ കേട്ട ഒരു ഗോസിപ്പും ഇരുവരും പങ്കുവെക്കുന്നുണ്ട്.

ഞങ്ങള്‍ തമ്മില്‍ വേര്‍ പിരിഞ്ഞുവെന്ന്. സോഷ്യല്‍ മീഡിയയില്‍ വലിയ സംഭവമായിരുന്നു. ഒരു ദിവസം ഞങ്ങള്‍ ബെഡ് റൂമിലിരുന്ന് സിനിമ കാണുകയായിരുന്നു. ക്ലൈമാക്സ് ആകാറായി. പെട്ടെന്ന് മോള് വന്ന് വാതില്‍ തുറന്നിട്ട്, ഗായ്സ് നിങ്ങള്‍ അറിഞ്ഞോ? നിങ്ങള്‍ വേര്‍പിരിഞ്ഞു! ഇപ്പോള്‍ വാര്‍ത്ത കണ്ടതാണെന്ന്. ആ ശരിയെന്ന് പറഞ്ഞ് ഞങ്ങള്‍ സിനിമയും കണ്ടിരുന്നുവെന്നാണ് സായ് കുമാര്‍ പറയുന്നത്.

പിറ്റേദിവസം എത്രയോ നാളായിട്ടും വിളിക്കാതിരുന്ന സുഹൃത്തുക്കള്‍ വരെ വിളിച്ചിട്ട് എവിടെയാണ് എന്ന് ചോദിക്കും. എന്റെ ഒരു സുഹൃത്തുണ്ട് മാഞ്ഞൂരാന്‍. അവന്‍ വിളിച്ചു. ചേട്ടന്‍ എവിടെയാണ് വീട്ടിലാണോ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍. ഒന്നുമില്ല ചേട്ടാ വെറുതെ വിളിച്ചതാണ്, കുറേ ആയല്ലോ വിളിച്ചിട്ട് എന്ന് അവന്‍. നീ ചോദിക്കാന്‍ വന്ന ആള് അടുക്കളയില്‍ നിന്ന് കൊഞ്ച് തീയല്‍ ഉണ്ടാക്കുന്നുണ്ട്. കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞു. എല്ലാവരും വിളിച്ചു പറഞ്ഞപ്പോള്‍ എനിക്കൊരു സംശയം തോന്നിതയാണ് ചേട്ടാഎന്നായിഅവന്‍ എന്നും സായ് കുമാര്‍ പറയുന്നത്.

നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായ് കുമാര്‍. തീയേറ്ററിലൂടെയാണ് സായ് കുമാര്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറുകയായിരുന്നു. നായകനായിട്ടാണ് അരങ്ങേറ്റമെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് സായ് കുമാര്‍ കയ്യടി നേടിയത്. ആദ്യ വിവാഹത്തില്‍ സായ് കുമാറിന് ഒരു മകളുണ്ട്. നടി വൈഷ്ണവിയാണ് സായ് കുമാറിന്റെ മകള്‍. പിന്നീടാണ് താരം ബിന്ദു പണിക്കരെ വിവാഹം കഴിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ടെറസില്‍ പാര്‍ക്ക് ചെയ്ത സ്‌കോര്‍പിയോ! സത്യമറിഞ്ഞാല്‍ ഇത് ചെയ്തവന് സല്യൂട്ടടിക്കും VM TV NEWS CHANNEL

സോഷ്യല്‍ മീഡിയ ഇത്രകണ്ട് മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഇന്നത്തെ കാലത്ത് വറൈറ്റി ആയി കാണപ്പെടുന്ന എന്തും വൈറലാകുന്നു.

ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ ആണെങ്കില്‍ പോലും നമ്മുടെ കൊച്ച്‌ കേരളത്തില്‍ പോലും അത് ശ്രദ്ധിക്കപ്പെട്ടേക്കാം. അത്തരത്തില്‍ ഇപ്പോള്‍ ഇന്റനെറ്റില്‍ തരംഗമാകുന്ന ഒരു വീഡിയോ ഞങ്ങളുടെ കണ്ണില്‍ പെട്ടു. ഒരു വീടിന്റെ മൂന്നാം നിലയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ‘മഹീന്ദ്ര സ്‌കോര്‍പിയോ’യുടെ വീഡിയോ ആയിരുന്നു അത്. ഈ കാര്‍ എങ്ങനെയാണ് മൂന്നാം നിലയിലെത്തിയത്? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് ഉണ്ടാകും. അതിനെ കുറിച്ച്‌ വിശദമായി ചുവടെ വായിക്കാം.

ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന രണ്ട് പ്രധാന ലക്ഷ്യങ്ങളാണ് സ്വന്തമായി ഒരു വീടും ഒരു വാഹനവും. പലരും തങ്ങളുടെ ആയുസില്‍ സമ്ബാദിക്കുന്ന പണത്തിന്റെ വലിയൊരു പങ്കും വീടിനായി പൊടിക്കുന്നതായി കാണാം. മറ്റുള്ളവരില്‍ നിന്ന് തന്റെ ഭവനം വ്യത്യസ്തമായി കാണാന്‍ ഏവരും ആഗ്രഹിക്കുന്നു. അതിന് പറ്റുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യും. വീട് ഉണ്ടാക്കി കഴിഞ്ഞാല്‍ പിന്നീടുള്ള ലക്ഷ്യം കാര്‍ ആണ്. കാര്‍ വാങ്ങിക്കഴിഞ്ഞാലും അതിന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നവര്‍ നിരവധിയാണ്.

കാറിനെ പ്രതിനിധീകരിക്കുന്ന സംഗതികള്‍ വീടില്‍ ഒരുക്കുന്ന ചിലരെ കാണാം. ഒരു ഫോട്ടോഗ്രാഫര്‍ തന്റെ വീട് ക്യാമറയുടെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്തത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇവിടെ ബീഹാറില്‍ നിന്നുള്ള വൈറല്‍ വീഡിയോയില്‍ വീട്ടുടമയും അങ്ങനെ ഒരു വിദ്യയാണ് ചെയ്തത്. വൈറല്‍ വീഡിയോ കാണുന്നവര്‍ക്ക് ആദ്യം വീടിന്റെ മൂന്നാം നിലയില്‍ ഒരു സ്‌കോര്‍പിയോ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതായാണ് തോന്നുക.

അങ്ങനെ തോന്നിയ ശേഷം ഇതെങ്ങനെ സാധിച്ചുവെന്ന ചിന്തയാകും ഉടലെടുത്തിട്ടുണ്ടാകുക. ഇത്രയും ഉയരത്തില്‍ ഒരു കാര്‍ എങ്ങനെ കയറ്റി. വല്ല എയര്‍ലിഫ്റ്റും ചെയ്തതാണോ?. എന്ന് തുടങ്ങി നിരവധി സംശയങ്ങള്‍ മനസ്സില്‍ ഉയരാം. എന്നാല്‍ ഈ വീഡിയോ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചാല്‍ മാത്രമാണ് യാഥാര്‍ത്ഥ്യം മനസിലാകുക. വീടിന്റെ ടെറസില്‍ കാണുന്നത് ഒറിജിനല്‍ സ്‌കോര്‍പിയോ അല്ല മറിച്ച്‌ ഒരു വാട്ടര്‍ ടാങ്കാണ്.

വീടിന്റെ ഉടമസ്ഥന് സ്‌കോര്‍പിയോ കാറിനോട് വലിയ കമ്ബമായിരുന്നു. അതിനാല്‍ അദ്ദേഹം തന്റെ വീടിന്റെ ടെറസില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിന് മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയുടെ രൂപം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്ന പ്രതീതി ഉണര്‍ത്തുന്ന ഈ വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്ന് പറയേണ്ടതില്ലെല്ലോ. സ്വന്തമായി ഫാര്‍ബേസ് ഉള്ള ഒരു കാര്‍ മോഡലാണ് സ്‌കോര്‍പിയോ. അതുകൊണ്ട് തന്നെ സ്‌കോര്‍പിയോ ആരാധകര്‍ക്കിടയില്‍ ഈ വീഡിയോ തരംഗമാണ്.

വീടിന്റെ ടെറസില്‍ സ്‌കോര്‍പിയോ രൂപത്തിലുള്ള വാട്ടര്‍ ടാങ്ക് രൂപകല്‍പന ചെയ്തയാള്‍ക്ക് ശരിക്കും കൈകൊടുക്കണം. കാരണം അത്രയും റിയലിസ്റ്റിക്കായാണ് ഇത് പരുവപ്പെടുത്തി എടുത്തിരിക്കുന്നത്. എസ്‌യുവിയുടെ ക്രോം ഫിനിഷിലുള്ള ഫ്രണ്ട് ഗ്രില്‍ ഏരിയ മഹീന്ദ്രയുടെ പുതിയ ലോഗോയുമെല്ലാം അന്തംവിട്ടുപോകുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. മുന്‍വശത്തെ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, പുതിയ ബമ്ബറുകള്‍, പുതിയ ഫോഗ് ലൈറ്റുകള്‍ എന്നിവ സങ്കീര്‍ണ്ണമായ കൊത്തുപണികളോടെ മനോഹരമാക്കിയിട്ടുണ്ട്.

മഹീന്ദ്ര സ്‌കോര്‍പിയോ പരുക്കന്‍ ലുക്കിലുള്ള നല്ല ഈടുനില്‍ക്കുന്ന എസ്യുവിയാണ്. ഇതിലെ ഡീസല്‍ എഞ്ചിന്‍ ഓണ്‍ റോഡ്, ഓഫ്‌റോഡ് സാഹസികതകള്‍ക്ക് മാന്യമായ പവര്‍ നല്‍കുന്നു. 7, 9 സീറ്റിംഗ് ഓപ്ഷനുകളില്‍ സ്‌കോര്‍പിയോ ലഭ്യമാണ്. സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഥാര്‍, XUV700 എന്നിവയലുള്ള അതേ 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍, 2.2-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് ഇത് വരുന്നത്.

എഞ്ചിനുകള്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 13.62 ലക്ഷം മുതല്‍ 17.42 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ക്ലാസിക്കിന്റെ വില പോകുന്നത്. അതേസമയം 13.85 ലക്ഷം രൂപ മുതല്‍ 24.54 ലക്ഷം രൂപ വരെയാണ് സ്‌കോര്‍പിയോ ച എസ്‌യുവിയുടെ വില. എക്‌സ്‌ഷോറൂം വിലകളാണിത്.

തണുത്തുറയുന്നു, രക്തം താഴേക്കൊഴുകുന്നു, ദൃഢമാകുന്നു’; മരണശേഷം ശരീരത്തിന് ഇതൊക്കെയാണ് സംഭവിക്കുന്നത് VM TV NEWS

മരണത്തേക്കുറിച്ച്‌ മനുഷ്യർക്ക് നിരവധി തെറ്റിദ്ധാരണകളും ഭയാശങ്കകളും ഉണ്ട്. വിശ്വാസവുമായും അത് ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

മരണം സംഭവിച്ചാല്‍ മനുഷ്യശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എക്കാലവും മനുഷ്യൻ ആവർത്തിച്ച്‌ ചോദിക്കുന്ന ചോദ്യമാണത്. മരണത്തേക്കുറിച്ച്‌ ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭയവും ഉത്കണ്ഠകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഷയത്തില്‍ ആളുകള്‍ക്ക് ബോധവല്‍കരണം നടത്തുന്ന ഒരു നഴ്സുണ്ട് അമേരിക്കയില്‍- ജൂലി മക്ഫേഡൻ.

വർഷങ്ങളോളം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്ത ജൂലി സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ യൂട്യബ് ചാനലിലൂടെ മരണത്തെ കുറിച്ച്‌ സംസാരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികളെ പരിചരിക്കുന്ന ഹോസ്പൈസ് കെയറിലേക്ക് മാറിയശേഷമാണ് ജൂലി തന്റെ യൂട്യൂബ് ചാനലായ ‘ഹോസ്പൈസ് നഴ്സ് ജൂലി’ തുടങ്ങിയത്. ഇതിലൂടെ മരണത്തെ കുറിച്ച്‌ ആളുകള്‍ക്കുള്ള സംശയങ്ങള്‍ക്കും അവർ മറുപടി നല്‍കി വരുന്നു.

മരണം സംഭവിച്ച ഒരാളുടെ ശരീരത്തിന് എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത്? വൈറലായ തന്റെ വീഡിയോയില്‍ ജൂലി മക്ഫേഡൻ പറയുന്നതിങ്ങനെ:

ഒരാള്‍ക്ക് മരണം സംഭവിച്ചാല്‍ ശരീരം പെട്ടെന്ന് പരിപൂർണ വിശ്രമാവസ്ഥയിലാകുന്നു. റിലാക്സ്ഡ് ആയ ശരീരത്തില്‍നിന്ന് പുറത്തേക്ക് സ്രവങ്ങള്‍ വരുന്നത് ഇതുകൊണ്ടാണ്. കണ്ണ്, മൂക്ക്, ചെവി എന്നിവിടങ്ങളില്‍നിന്ന് സ്രവങ്ങള്‍ വരാൻ തുടങ്ങുക, മൂത്രം പോവുക എന്നിവയെല്ലാം സംഭവിക്കുന്നു. ഇതാണ് മരണശേഷമുള്ള ശരീരത്തിന്റെ ആദ്യ അവസ്ഥ. ഹൈപ്പോസ്റ്റസിസ് എന്നാണിതിനെ പറയുന്നത്.

ശരീരോഷ്മാവ് നഷ്ടപ്പെടുന്നു
മരണശേഷം ശരീരത്തില്‍നിന്ന് ക്രമേണ ഊഷ്മാവ് നഷ്ടപ്പെടുന്നു. ഓരോ ശരീരവും വ്യത്യസ്തമായാണ് മരണശേഷം പ്രതികരിക്കുന്നത്. ശരീരം തണുത്ത് തുടങ്ങുന്ന പ്രക്രിയ അല്‍ഗർ മോട്ടിസ് എന്നറിയപ്പെടുന്നു. മണിക്കൂറില്‍ 1.51 ഡിഗ്രി അളവില്‍ ശരീരോഷ്മാവ് കുറയാൻ തുടങ്ങും.

രക്തം താഴേക്ക് ചലിക്കുന്നു
മരണം സംഭവിച്ച ശേഷം ഒരാളുടെ ശരീരത്തില്‍നിന്ന് രക്തം താഴ്ഭാഗത്തേക്ക് ഒഴുകുകയാണ് ചെയ്യുക. ഗുരുത്വാകർഷണബലമാണ് ഇതിന് കാരണമാകുന്നുത്. ലിവർ മോട്ടിസ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ശരീരം കൂടുതല്‍ ദൃഢമാകുന്നു
മരണശേഷം ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ നില്‍ക്കുന്നതോടെ പേശികള്‍ കൂടുതല്‍ ദൃഢമാകുന്നു. മരണത്തിന്റെ നാലാംഘട്ടമാണിത്. റിഗർ മോട്ടിസ് എന്നാണിതിനെ പറയുന്നത്. 2-4 മണിക്കൂറില്‍ തുടങ്ങി 72 മണിക്കൂർ വരെ ഇത് നീണ്ടുനില്‍ക്കാം. അന്തരീക്ഷത്തിലെ അവസ്ഥയ്ക്കനുസരിച്ചും മരിച്ചയാളുടെ ശാരീരിക പ്രത്യേകതയ്ക്കനുസരിച്ചും ഇതില്‍ മാറ്റംവരാം.

തണുത്തുറഞ്ഞ ശരീരം
മരണംസംഭവിച്ചു കഴിഞ്ഞ് ശരീരോഷ്മാവ് നഷ്ടപ്പെട്ട ശരീരത്തില്‍ തൊടുമ്ബോള്‍ തണുപ്പ് അനുഭവപ്പെടുന്നു.

അഴുകല്‍ പ്രക്രിയ
മരണം സംഭവിച്ച ശരീരത്തിൻറെ ഏറ്റവും അവസാനത്തെ ഘട്ടത്തില്‍ അഴുകല്‍ പ്രക്രിയ സംഭവിക്കുന്നു. മോർച്ചറികളും ആധുനിക ശവസംസ്കാര സമ്ബ്രദായങ്ങളും നിലവില്‍വരുന്നതിനു മുമ്ബ്, സമയമെത്തുമ്ബോള്‍ മൃതദേഹങ്ങള്‍ സ്വാഭാവികമായി അഴുകുകയാണ് ചെയ്തിരുന്നത്. ശരീരദ്രവീകരണത്തിന്റെ സ്വാഭാവികമായ ഭാഗമാണ് ഇതെന്ന് ജൂലി മക്ഫേഡൻ പറയുന്നു.


ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ല, പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാലോ: അര്‍ജുന്‍ അശോകന്‍ VM TV NEWS CHANNEL

‘പഞ്ചാബിഹൗസ്’ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ പിഴവിനെ തുടര്‍ന്ന് നടന്‍ ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന കോടതി വിധി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതിയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വിധി പ്രഖ്യാപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് സംസാരിച്ചിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.

പലപ്പോഴും അച്ഛന് മുന്നില്‍ ഉത്തരം മുട്ടാറുണ്ട്. അച്ഛന്‍ എന്ന് പറയുമ്ബോള്‍ അച്ഛന്റെ സ്ഥാനത്ത് തന്നെ നിന്ന് മകനെ വളര്‍ത്തണ്ടേ. അത്ര ദേഷ്യക്കാരന്‍ ഒന്നും അല്ല. സിനിമയില്‍ കാണുന്ന പോലെ പഞ്ചാബി ഹൗസിലെ രമണനെ പോലൊന്നും വീട്ടില്‍ നില്‍ക്കാന്‍ പറ്റില്ലാലോ. കേസ് പോകാന്‍ പ്രധാന കാരണം ഞങ്ങളുടെ കയ്യില്‍ അത്ര പൈസ ഒന്നുമില്ല.

എങ്ങനെയൊക്കെയോ തട്ടി മുട്ടി ഒരു വീട് വെക്കണം എന്ന ആഗ്രഹത്തില്‍ ഉണ്ടാക്കിയ വീടാണ് പഞ്ചാബിഹൗസ്. അച്ഛന്റെ അമ്മ മരിക്കുന്നതിന് കുറച്ച്‌ മുന്നെയാണ് ആ വീടിന്റെ പണി മുഴുവന്‍ തീര്‍ന്നത്. ഇത്രയും കാലം സിനിമയില്‍ ജോലി ചെയ്ത് ഉണ്ടാക്കിയ വീട്ടില്‍ കിടക്കാന്‍ പറ്റിയില്ല എന്ന സങ്കടമാണ് അച്ഛന് ഏറ്റവും കൂടുതല്‍ ഉണ്ടായത്.

അത് റീപെയര്‍ ചെയ്യാന്‍ എന്റെ കയ്യിലും അച്ഛന്റെ കയ്യിലും അന്ന് പണം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പണി അവര്‍ തന്നത് കൊണ്ടാണ് കേസിന് പോയത്. കൊച്ചിന് പോലും ഇപ്പോഴും ഓടികളിക്കാന്‍ പറ്റില്ല വീട്ടില്‍. അത്യാവശ്യം മെച്ചപ്പെട്ട രീതിയിലേക്ക് ഞാന്‍ എത്തിയപ്പോഴും അച്ഛന്‍ സമ്മതിച്ചില്ല അത് മാറ്റാന്‍.

കേസ് ജയിച്ചിട്ടേ ഉള്ളൂ എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. അതേസമയം, പഞ്ചാബിഹൗസിന്റെ പണി പൂര്‍ത്തിയായ ശേഷം ടൈലുകള്‍ നിറംമങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയായിരുന്നു. പിന്നാലെ വെള്ളവും മണ്ണും പുറത്തുവരാനും തുടങ്ങി. ഇതേ തുടര്‍ന്നാണ് ഹരിശ്രീ അശോകന്‍ കേസ് കൊടുതത്തത്.

പതിനെട്ട് വര്‍ഷം മുൻപ് കൊല്ലപ്പെട്ട മകളുടെ തലയോട്ടി ഏറ്റുവാങ്ങി അമ്മ; സഫിയ അനുഭവിച്ചത് കൊടിയ പീഡനം VM TV NEWS CHANNEL

കാസർകോട്: പതിനെട്ട് വർഷം മുമ്ബ് ആദൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പതിമൂന്നു വയസുള്ള മകളുടെ തലയോട്ടി അടങ്ങിയ കാർഡ്ബോർഡ് പെട്ടി കോടതിയിലെ തൊണ്ടിമുറിയില്‍ നിന്ന് ഏറ്റുവാങ്ങിയ ആയിഷ നിലവിളിയോടെ തളർന്നുവീണു.

കുട്ടിയുടെ പിതാവ് മൊയ്തുവും അമ്മാവൻ അല്‍ത്താഫും വിങ്ങിപ്പൊട്ടി. തലയോട്ടിയും മറ്റും സിതാംഗോളി മുഹിമാത്തില്‍ എത്തിച്ച്‌ശുദ്ധികർമ്മവും മയ്യത്ത് നിസ്ക്കാരവും നടത്തിയശേഷം കുടക് അയ്യങ്കേരി മൊഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ അങ്കണത്തിലേക്ക് കൊണ്ടുപോയി രാത്രി തന്നെ കബറടക്കി.

കരാറുകാരനായിരുന്ന കാസർകോട് മുളിയാർ മാസ്തിക്കുണ്ട് സ്വദേശി കെ.സി.ഹംസയുടെ വീട്ടില്‍ ജോലിക്ക് നിന്നതായിരുന്നു കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തുവിന്റെയും ആയിഷയുടെയും മകള്‍ സഫിയ. കുട്ടിയെ ഹംസ ഗോവയിലെ സ്വന്തം ഫ്ളാറ്റിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി വെട്ടിമുറിച്ച്‌ അവിടെ പണി നടക്കുകയായിരുന്ന ഡാം സൈറ്റില്‍ കുഴിച്ചിടുകയായിരുന്നു.

2006 ഡിസംബറില്‍ ആയിരുന്നു കൊലപാതകം. 2008 ജൂണ്‍ അഞ്ചിനാണ് തലയോട്ടിയും കുറച്ച്‌ അസ്ഥിക്കഷ്ണങ്ങളും കണ്ടെടുത്തത്. ഇത് കാസർകോട് ജില്ലാ സെഷൻസ് കോടതിയില്‍ സൂക്ഷിച്ചിക്കുകയായിരുന്നു. വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചെങ്കിലും അപ്പീലില്‍ ഹൈക്കോടതി ജീവപര്യന്തമാക്കി. അതിനുശേഷമാണ് മതാചാരപ്രകാരം അന്ത്യകർമ്മങ്ങള്‍ പൂർത്തിയാക്കാൻ മാതാപിതാക്കള്‍ ജില്ലാകോടതിയില്‍ ഹർജി നല്‍കിയത്.

കൊലപാതകമാണെന്ന് കണ്ടെത്തിയത് പ്രക്ഷോഭം നടത്തിയ ആക്ഷൻ കമ്മിറ്റിയുടെ സജീവമായ ഇടപെടലിലൂടെയാണ്. പ്രതി ഹംസയുടെ ഗോവയിലെ ബന്ധങ്ങള്‍ കണ്ടെത്തി ക്രൈംബ്രാഞ്ചിന് വിവരം നല്‍കിയതിലൂടെയാണ് അന്വേഷണം അവിടേക്ക് നീണ്ടതും പ്രതി പിടിയിലായതും.

കുടകിലെ കാപ്പിത്തോട്ടത്തില്‍ ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന മൊയ്തുവിന്റെ ആറു മക്കളില്‍ മൂത്തവളായ സഫിയ മാസ്തികുണ്ടിലെ കരാറുകാരൻ ഹംസയുടെ വീട്ടിലെ ജോലിക്കിടയില്‍ നേരിട്ടത് അതിക്രൂരമായ പീഡനമായിരുന്നു. ശരീരം പൊള്ളിക്കുക, തിളച്ചവെള്ളം ശരീരത്തില്‍ ഒഴിക്കുക എന്നിങ്ങനെയുള്ള ക്രൂരത പതിവായതോടെ സ്വന്തം വീട്ടിലേക്ക് പോകാൻ പെണ്‍കുട്ടി ബഹളം കൂട്ടിയിരുന്നു. ഇതോടെയാണ് സഫിയയെ ഗോവയിലെ പണി സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

ശരീരം കഷണങ്ങളാക്കി താൻ കരാർ ഏറ്റെടുത്ത ഡാമിന്റെ സൈറ്റില്‍ ജെ.സി.ബി ഉപയോഗിച്ച്‌ കുഴിച്ചുമൂടി. വെറുമൊരു മിസിംഗ് കേസായി പൊലീസ് അന്വേഷിച്ച്‌ കൈമലർത്തിയതോടെ, പിതാവ് നിരാശനായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാസർകോട്ടെ ചില സാമൂഹ്യപ്രവർത്തകരുടെ ശ്രദ്ധയിലെത്തുന്നത്. പിന്നാലെ ആക്ഷൻ കമ്മിറ്റി സമരം തുടങ്ങി. 2012ല്‍ ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ എത്തിയ കേസില്‍ 2015 ല്‍ വിചാരണ പൂർത്തിയാക്കി പ്രതിയെ തൂക്കികൊല്ലാൻ വിധിക്കുകയായിരുന്നു. ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

അപ്പു സ്‌പെയിനില്‍ എവിടെയോ ആണ്; അവിടെ ഒരു വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്; കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കുവായിരിക്കും; പൈസ ഒന്നും ഇല്ല, ഭക്ഷണവും താമസവും മാത്രം: സുചിത്ര മോഹന്‍ലാല്‍ VM TV NEWS CHANNEL

മറ്റ് താരപുത്രന്മാരില്‍നിന്ന് വ്യത്യസ്തനമാണ് പ്രണവ് മോഹന്‍ലാല്‍. തന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച്‌ സാധാരണക്കാരില്‍ സാധാരണക്കാരനായി ചുറ്റിനടക്കുകയാണ് താരത്തിന്റെ ഹോബി.

ഇപ്പോള്‍ പ്രണവ് എവിടെയാണ് എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍. അപ്പു സ്പെയിനിലെ ഒരു ഫാമില്‍ കുതിരയെയോ ആടിനെയോ നോക്കുവാണെന്നും കൂടുതലൊന്നും അറിയില്ലെന്നും സുചിത്ര രേഖ മേനോനും ആയിട്ടുള്ള അഭിമുഖത്തില്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാല്‍ മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ കസിന്‍സ് ഒക്കെ പറയുന്നത് അവന്‍ ഞാന്‍ പറഞ്ഞാലേ കേള്‍ക്കുള്ളൂ എന്നാണ്. അങ്ങനെയല്ല, ഞാന്‍ പറഞ്ഞാലും അവന്‍ കേള്‍ക്കില്ല. അവന് അവന്റേതായ തീരുമാനങ്ങള്‍ ഉണ്ട്. നമ്മള്‍ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവന്‍ ചെയ്യുകയുള്ളൂ. ഇപ്പോള്‍ അവന്‍ സ്‌പെയിനിലാണ്. രണ്ട് വര്‍ഷത്തില്‍ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവന്‍.

രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാന്‍ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികള്‍ ഉണ്ടെന്നാണ് പറയുന്നത്. പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു ബാലന്‍സിംഗ് ആണ്‌ല്ലോ എന്ന് തോന്നി. ഇപ്പോള്‍ സ്‌പെയിനില്‍ ആണെങ്കിലും അവിടെ ഒരു ഫാമില്‍ അപ്പു വര്‍ക്ക് ചെയ്യുന്നുണ്ട്. ചിലപ്പോള്‍ കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കാന്‍ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതല്‍ എനിക്കറിയില്ല. അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുക- സുചിത്ര പറഞ്ഞു.

കുഴപ്പിക്കുന്ന ഐഫോണ്‍ ഫീച്ചര്‍; കള്ളനും പൊലീസിനും ഒരുപോലെ ‘ആപ്പ്’ VM TV NEWS CHANNEL

ന്യൂയോര്‍ക്ക്: ആപ്പിളിന്‍റെ പുതിയ സുരക്ഷാ ഫീച്ചർ കള്ളൻമാർക്ക് മാത്രമല്ല പൊലീസുകാർക്കും ആപ്പാകുന്നുവെന്ന് റിപ്പോർട്ട്.

ആപ്പിളിന്‍റെ ഐഒഎസ് 18.1ലെ പുതിയ സുരക്ഷാ ഫീച്ചറാണ് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് സൂക്ഷിച്ചിരുന്ന ചില ഐഫോണ്‍ മോഡലുകള്‍ സ്വന്തമായി റീബൂട്ട് ചെയ്യുന്നത് യുഎസിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത് സംബന്ധിച്ച ആശങ്കകള്‍ ഉയർന്നുവന്നത്.

ഐഫോണിന്‍റെ സുരക്ഷാ ഫീച്ചറുകള്‍ മറികടക്കുന്നതില്‍ ഇത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പറയുന്നു. റീബൂട്ടുകള്‍ക്ക് കാരണമാകുന്നത് ഐഒഎസ് 18.1ലുള്ള പുതിയ ഫീച്ചറാണെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

iOS 18.1 ഐഫോണില്‍ ‘ഇൻആക്ടിവിറ്റി റീബൂട്ട്’ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട് എന്ന് 404 മീഡിയ റിപ്പോർട്ട് ചെയ്യുന്നതായി ഗാഡ്‌ജറ്റ്‌സ്360യിലെ വാര്‍ത്തയില്‍ പറയുന്നു. ഡിട്രോയിറ്റിലെ പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റോറേജില്‍ ഫോറൻസിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരുന്ന ചില ഐഫോണ്‍ യൂണിറ്റുകള്‍ റീബൂട്ട് ചെയ്യുന്നതായി കണ്ടെത്തിയത്. പിടിച്ചെടുത്ത ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി രൂപകല്പന ചെയ്ത ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ അണ്‍ലോക്ക് ചെയ്യാൻ സാധിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഐഫോണിനെ മറ്റ് ഉപകരണങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതുവഴി കസ്റ്റഡിയിലുള്ള ഐഫോണുകള്‍ റീബൂട്ട് ചെയ്യുന്നതിനുള്ള സിഗ്നല്‍ അയച്ചുവെന്നുമുള്ള മിഷിഗണ്‍ പൊലീസ് രേഖയും 404 മീഡിയ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഈ വാദം നിരാകരിച്ച്‌ ഒരു സുരക്ഷാ ഗവേഷകൻ രംഗത്ത് വന്നിട്ടുണ്ട്. ഫോണിന്‍റെ നെറ്റ്‌വർക്ക് നിലയുമായി ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്ന സുരക്ഷാ ഫീച്ചറിന് ബന്ധമൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ആദ്യമായിട്ടല്ല ഇത്തരമൊരു ഫീച്ചർ ആപ്പിള്‍ അവതരിപ്പിക്കുന്നത്. 2016-ല്‍ എഫ്ബിഐയ്‌ക്കായി ഒരു ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാൻ കമ്ബനി വിസമ്മതിച്ചിരുന്നു. എന്നാല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാൻ എഫ്ബിഐ ഒടുവില്‍ ഒരു മൂന്നാം കക്ഷിയെ ഉപയോഗിക്കുകയായിരുന്നു. അതിന് പിന്നാലെ ആപ്പിള്‍ അതിന്‍റെ സ്മാർട്ട്‌ഫോണുകളില്‍ യുഎസ്ബി ഡീബഗ്ഗിംഗ് പ്രവർത്തനരഹിതമാക്കുന്ന ഒരു ക്രമീകരണം ചേർക്കുകയായിരുന്നു.

കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാക, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെ കസ്റ്റഡിയിലെടുത്തു VM TV NEWS EXCLUSIVE

കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്‌എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായി വന്ന നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് ആണ് പ്രതികളെ കരുതല്‍ തടങ്കലില്‍ എടുത്തത്. ഇവര്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ഇവര്‍ ഇവിടെ എത്തുമെന്നും പലസ്തീന്‍ പതാകയുമായി പ്രതിഷേധിക്കുമെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതനുസരിച്ച്‌ സ്റ്റേഡിയം പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്തു. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തില്‍ ഹൈദരാബാദിനോട് തോല്‍വി വഴങ്ങി. ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡില്‍ നിന്ന കേരള ടീം പോയിന്റ് പട്ടികയില്‍ 11-ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ 2-1 സ്‌കോറിലാണ് പരാജയപ്പെട്ടത്. രണ്ട് പകുതികളിലും നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും ഗോള്‍ മാത്രം പിറക്കാത്ത മത്സരത്തില്‍ അലസമായ നീക്കങ്ങളും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളില്‍ നിന്ന് കണ്ടു. നോഹ സദോയ്, അഡ്രിയാന്‍ ലൂണ, കെ.പി രാഹുല്‍ എന്നിവര്‍ മോശമില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ ആദ്യപകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ജിമിനസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോള്‍ നേടിയത്.

എണ്ണ വേണ്ട, കുക്കര്‍ മാത്രം മതി; പപ്പടം വറുക്കാന്‍ എളുപ്പവഴി VM TV

കറി ഏതായാലും ചോറിനൊപ്പം ഒരു പപ്പടം കൂടിയുണ്ടെങ്കില്‍ സംഗതി കുശാല്‍ ആണ്. അതേസമയം എണ്ണയില്‍ വറുത്തെടുക്കുന്ന പപ്പടം അമിതമായി കഴിക്കുന്നത് ശരീരത്തിനു നല്ലതുമല്ല.

എന്നുകരുതി പപ്പടം പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. എണ്ണയില്ലാതെയും പപ്പടം വറുത്തെടുക്കാന്‍ സാധിക്കും. ഒരു പ്രഷര്‍ കുക്കര്‍ ഉണ്ടായാല്‍ മതി !

കുക്കര്‍ നന്നായി ചൂടായ ശേഷം അതിലേക്ക് പപ്പടം കീറി ചെറിയ പീസുകളാക്കി ഇട്ടു കൊടുക്കുക.

കുക്കറിലേക്ക് ഇട്ട പപ്പടം ഒരു തവി കൊണ്ട് നന്നായി ഇളക്കണം. രണ്ടോ മൂന്നോ മിനിറ്റ് മതി പപ്പടം നല്ല രീതിയില്‍ വറുത്തു കിട്ടാന്‍. ഇനി കുറച്ചു കൂടി സ്പൈസിയായി പപ്പടം കിട്ടണമെങ്കില്‍ അല്‍പ്പം എണ്ണ ഉപയോഗിക്കാം. ആദ്യം വറുത്തെടുത്ത പപ്പടം കുക്കറില്‍ നിന്ന് മാറ്റിയ ശേഷം കുക്കറിലേക്ക് കാല്‍ സ്പൂണ്‍ ഓയില്‍ മാത്രം ഒഴിക്കുക.

അത് ചൂടായ ശേഷം അല്‍പ്പം മുളകു പൊടിയോ ചതച്ച മുളകോ ചേര്‍ക്കാം. നേരത്തെ വറുത്തെടുത്ത പപ്പടം വീണ്ടും കുക്കറിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി കൊടുക്കുക. അധികം എണ്ണയില്ലാതെ നല്ല രുചിയില്‍ പപ്പടം കഴിക്കാന്‍ സാധിക്കും.

ഭര്‍ത്താവിരുന്ന അതേ ആശുപത്രിയില്‍ ഞാനിന്ന് ഡോക്ടറാണ്; വിധവയായപ്പോള്‍ സഹതപിച്ചവരോട് ഹൈമ പറയുന്നു VM TV NEWS CHANNEL BREAKING NEWS

മുപ്പത്തിരണ്ടാംവയസ്സില്‍ ഭർത്താവ് മരിക്കുമ്ബോള്‍ ഇനിയങ്ങോട്ടുള്ള വഴികളില്‍ ഒറ്റയ്ക്ക് തന്നെ നടക്കേണ്ടി വരുമല്ലോ എന്ന് സഹതപിച്ചവരോട് ഹൈമ മറുപടി ഒന്നും പറഞ്ഞിരുന്നില്ല.

ഇനി നല്ല ഡ്രസ്സൊക്കെ ധരിച്ച്‌ പുറത്തിറങ്ങാൻ പോലും പറ്റില്ലല്ലോ എന്ന് ദുഖിച്ചവരോടും ഹൈമ പ്രതികരിച്ചില്ല. പക്ഷേ അവർ ഒരുകാര്യം മനസ്സിലുറപ്പിച്ചിരുന്നു,’ഞാൻ ഒറ്റയ്ക്ക് തന്നെ നടക്കും, ആരുടെയും സഹതാപം എനിക്ക് ആവശ്യമില്ല.’ആ ഒറ്റവഴിയിലൂടെ നടന്ന് അവർ ഡോക്ടറായി. ഭർത്താവിന്റെ അതേ ആശുപത്രിയില്‍, അതേ കസേരയിലിരുന്ന് അവർ രോഗികളെ ചികിത്സിക്കുന്നു.. വിവാഹം കഴിഞ്ഞ് അധികംവൈകാതെ ഭർത്താവിനെ നഷ്ടമായ ഒരാള്‍ക്കുനേരെ സമൂഹം പുറത്തെടുക്കുന്ന സഹതാപത്തെയും ഒറ്റപ്പെടുത്തലിനെയും ഒറ്റയ്ക്ക് മറികടന്ന ഹൈമയ്ക്ക് ഇന്ന് കോഴിക്കോട് കാരന്തൂരില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ട്, രോഗികളുടെ പ്രിയപ്പെട്ട ഡോക്ടർ ഹൈമ.

സ്വപ്നങ്ങളുടെ ബാല്യം

ഹൈമ ജനിച്ചുവളർന്നത് നാഗർകോവിലാണ്. അച്ഛൻ ഗോവിന്ദന്റെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി കന്യാകുമാരിയില്‍ താമസമാക്കിയ മലയാളി കുടുംബത്തില്‍. വളർന്നുവരുമ്ബോഴൊക്കെ ഹൈമ അച്ഛന്റെ ഉള്ളിലെ ആ പ്രത്യേക ഇഷ്ടവും തിരിച്ചറിയുന്നുണ്ടായിരുന്നു. സർവേ വകുപ്പിലാണ് ജോലിയെങ്കിലും അച്ഛന് ഹോമിയോപ്പതിയായിരുന്നു ജീവൻ. പുലരുംവരെ ഹോമിയോപ്പതി പുസ്തകങ്ങള്‍ വായിച്ച്‌ അതേക്കുറിച്ച്‌ പഠിച്ച്‌ ജീവിച്ചൊരാള്‍. ആ കാഴ്ചയില്‍നിന്നാണ് മുതിർന്നാല്‍ തനിക്കൊരു ഹോമിയോ ഡോക്ടറാവണമെന്നുള്ള ആഗ്രഹം ഹൈമയിലുണ്ടാവുന്നത്.

‘പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിരുന്നെങ്കിലും എനിക്ക് ഹോമിയോക്ക് ചേർന്നാല്‍ മതിയായിരുന്നു. അന്ന് ബി.എച്ച്‌.എം.എസിന് അഡ്മിഷനെടുക്കാൻ ചെന്നപ്പോള്‍ അച്ഛന് ആ കോളേജ് ഇഷ്ടമായില്ല. ഉള്‍നാട്ടില്‍ യാതൊരു വികസനവുമില്ലാത്ത സ്ഥലത്തായിരുന്നു കോളേജ്. അടിസ്ഥാന സൗകര്യങ്ങളും കുറവ്. അവിടെ പഠിക്കുന്ന പെണ്‍കുട്ടികളാവട്ടെ വിരലിലെണ്ണാവുന്നവരും. ഇതു കണ്ടതോടെ അച്ഛൻ ആഗ്രഹം ഉപേക്ഷിച്ചു. എന്നെ ബിഎസ്.സി. ഫിസിക്സിന് ചേർത്തു്. അല്‍പംകഴിഞ്ഞ് അച്ഛൻ മരിച്ചു. അതോടെ ഞങ്ങള്‍ കോഴിക്കോട്ടേക്ക് താമസംമാറി. ഇവിടെ വെച്ചാണ് ഞാൻ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷൻ കോഴ്സ് കഴിഞ്ഞത്.’പിന്നെ ഹൈമയ്ക്ക് കല്യാണാലോചനകളുടെ കാലമായിരുന്നു. ഒടുവില്‍ ഹൈമയുടെ മനസ്സറിഞ്ഞെത്തിയ ആലോചനയിലെ നായകനും ഒരു ഹോമിയോ ഡോക്ടർ. പ്രദീപ്കുമാറിന്റെ ജീവിതപങ്കാളിയായി തനി കോഴിക്കോട്ടുകാരിയായി ഹൈമ ദാമ്ബത്യജീവിതം തുടങ്ങി. ഒഴിവുനേരങ്ങളില്‍ ഭർത്താവിനൊപ്പം ചികിത്സാമുറിയില്‍ അവരും കയറിയിരിക്കും. ഹോമിയോയെക്കുറിച്ച്‌ കേട്ടുവളർന്ന ബാല്യം ആ നേരങ്ങളില്‍ അവരുടെ ഉള്ളില്‍ സന്തോഷത്തോടെ തുടിച്ചിരുന്നു. ഹൈമ ഭർത്താവിനും മകനുമൊപ്പം

വിവാഹം കഴിഞ്ഞ് ആറാംമാസം ഹൈമ ഇഖ്റ ആശുപത്രിയില്‍ എക്സിക്യൂട്ടീവ് ഓഫീസറായി ജോലിക്ക് ചേർന്നു. ജീവിതം സന്തോഷത്തോടെ ഒഴുകിക്കൊണ്ടിരുന്ന കാലം. പക്ഷേ പൊടുന്നനെയാണ് ആ ദുരന്തം കയറിവന്നത്, ഒരു നെഞ്ചുവേദനയുടെ രൂപത്തില്‍. അവരുടെ ഭർത്താവ് ഡോ.പ്രദീപിന്റെ ജീവൻ രക്ഷിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ല. ആ വിയോഗത്തില്‍ പതറിപ്പോയ ഹൈമ ആഘാതത്തില്‍നിന്ന് ഒന്ന് എഴുന്നേറ്റുവരാൻ നിരന്തരം പരിശ്രമിച്ചു. പക്ഷേ ചുറ്റുപാടുകളില്‍നിന്നെല്ലാം നെഗറ്റീവ് കമന്റുകളാണ് അവർക്ക് കേള്‍ക്കേണ്ടി വന്നത്. തളർന്നുപോയ ഒരാളെ വീണ്ടും ഇല്ലാതാക്കാൻ ശേഷിയുള്ള അഭിപ്രായങ്ങള്‍.
‘അതിലൊന്നും പതറാതെ മുന്നോട്ട് പോവുകയെന്നത് ജീവൻമരണ പോരാട്ടമാണ്. വലിയ പുരോഗമന സമൂഹമാണ് നമ്മുടേത്. എന്നിട്ടും എന്റെ അടുത്ത് പലരും പറഞ്ഞിട്ടുണ്ട്. അയ്യോ ഭർത്താവ് മരിച്ചല്ലോ,ഇനി നിങ്ങളെ പഴയ പോലെയൊന്നും ഡ്രസ് ചെയ്ത് കാണാൻ പറ്റില്ലല്ലോ എന്ന്. ഏറെ വിദ്യാസമ്ബന്നരായ ആളുകള്‍ പോലും അങ്ങനെ പറയുന്നത് കേള്‍ക്കുമ്ബോള്‍ ഞെട്ടിപ്പോയിട്ടുണ്ട്. അവരോടൊക്കെ അതൊക്കെ നിങ്ങളുടെ തോന്നലാണെന്ന് ഞാൻ മറുപടി പറഞ്ഞു. ഞാൻ പണ്ടുള്ളപോലെ തന്നെ ഇനിയും മുന്നോട്ടുപോവുമെന്നും. ഞാൻ ഇതുവരെ എന്തായിരുന്നോ അതുതന്നെയാവണം തുടർന്നും.

നമ്മുടെ അകത്ത് നിറയെ പ്രശ്നങ്ങളുണ്ട്. പ്രയാസങ്ങളും പ്രതിസന്ധികളുമെല്ലാം മനസ്സിനെ വരിഞ്ഞുമുറുക്കുന്നുണ്ട്. പക്ഷേ അതൊന്നും മറ്റൊരാളുടെ മുന്നില്‍ കാണിക്കേണ്ടതില്ലല്ലോ. അതിന്റെ പേരില്‍ ആരുടെയും സഹതാപം ആവശ്യമില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി. ഈ സമയത്ത് കൂടെയുണ്ടാവുമെന്നൊക്കെ ധാരാളമാളുകള്‍ പറയും, അങ്ങനെ എന്നോടും പറഞ്ഞവരുണ്ട്. അതൊക്കെ തുടക്കത്തിലേ കാണൂ. അതുകഴിഞ്ഞാല്‍ നമ്മള്‍ ഒറ്റയ്ക്ക് തന്നെ നടക്കണം. അതിനുവേണ്ടി മനസ്സിനെ പാകപ്പെടുത്തണം.’അങ്ങനെ ഒറ്റയ്ക്ക് നടക്കാനുള്ള ആലോചനകള്‍ക്കൊടുവിലാണ് ഹൈമയുടെ മനസ്സിലേക്ക് ആ പഴയകാലം ഓടിവന്നത്. ചെറുപ്പത്തില്‍ ഹോമിയോപ്പതി പഠിക്കാൻ പോയതും കോളേജിലെ അസൗകര്യങ്ങള്‍ കാരണം അതുപേക്ഷിക്കേണ്ടി വന്നതും. ആ ബാല്യത്തിലേക്ക് ഒന്ന് തിരികെ നടക്കാൻ അവർക്ക് തോന്നി. അതുതന്നെയാവും മനസ്സിലെ മുറിവുണക്കാനുള്ള മരുന്നും.

വീണ്ടും കന്യാകുമാരിയിലേക്ക്

അഞ്ചുവയസ്സുള്ള മകൻ അഭിനവിനെയും പ്രായമായ അമ്മ ചന്ദ്രികയെയും കൂട്ടി കന്യാകുമാരിയിലേക്കുള്ള തീവണ്ടിയില്‍ ഇരിക്കുമ്ബോള്‍ ഹൈമയുടെ മനസ്സില്‍ ചുറ്റിലുമുള്ളവരുടെ വാക്കുകള്‍ തികട്ടി വന്നുകൊണ്ടിരുന്നു. ‘ഉള്ള ജോലി രാജിവെച്ച്‌ പഠിക്കാൻ പോവുന്നത് റിസ്ക് ആണ്, കുഞ്ഞിനെ വളർത്താൻ കഷ്ടപ്പാട് അല്ലേ, ഇനിയൊരു ജോലി കിട്ടുമെന്ന് എന്താണ് ഉറപ്പ്, വിധവയായാല്‍ പിന്നെ മുന്നോട്ട് പോവാൻ വലിയ പ്രയാസമാവും…’ മുന്നോട്ട് നടക്കാൻ തീരുമാനിച്ച ഒരാളെ പിന്നോട്ട് വലിക്കുന്ന അഭിപ്രായങ്ങള്‍. പക്ഷേ എല്ലാ നെഗറ്റീവ് കമന്റുകളെയും മറികടന്ന് മുന്നോട്ട് പോയേ പറ്റൂ എന്ന് ഹൈമ മനസ്സിലുറപ്പിച്ചു. ഭർത്താവ് ഇല്ലാതായിപ്പോയതിന്റെ സങ്കടം മറികടക്കണമെങ്കില്‍ ജീവിതത്തിലൊരു വഴിത്തിരിവുണ്ടാവണം. അതിനുള്ള ഏകമാർഗം പഠനമാണെന്ന് ഹൈമയ്ക്ക് മനസ്സിലായി.

‘ഭർത്താവ് മരിച്ച സ്ത്രീയോടുള്ള ഒരു അയ്യോ പാവം ഫീലിങ് എനിക്ക് വേണ്ടതില്ല. അങ്ങനെ ഒരു അവസ്ഥയിലേക്ക് എന്നെ കൊണ്ടുപോവാൻ താത്പര്യവുമില്ല, അയ്യോ ഭർത്താവ് മരിച്ച്‌ അവളിങ്ങനെ ആയിപ്പോയല്ലോ എന്ന് ആരും പറയാനിടവരരുത്. ഭർത്താവ് മരിച്ചിട്ടും അവളെക്കൊണ്ട് ഇങ്ങനെയൊക്കെ പറ്റിയല്ലോ എന്നാണ് ആളുകളെക്കൊണ്ട് പറയിക്കേണ്ടത്. അതോടെ എന്റെ മനസ്സിലെ സംശയങ്ങള്‍ നീങ്ങി. ‘ആ തീവണ്ടി മഞ്ഞപ്പാടങ്ങളും തെളിനീർ പൊയ്കകളും മുറിച്ചുകടന്ന് കന്യാകുമാരിയിലെത്തുമ്ബോഴേക്കും ഹൈമയുടെ മനസ്സിലെ ആശങ്കകളെല്ലാം മാഞ്ഞുപോയിരുന്നു. തീവണ്ടി ജനാലയിലൂടെ പിന്നിലേക്ക് ഓടിപ്പോയ കാഴ്ചകള്‍പോലെ.