2024ല്‍ ഇതുവരെ സൗദി അറേബ്യയില്‍ വധിക്കപ്പെട്ടത് നൂറിലധികം വിദേശ പൗരന്മാരെന്ന് റിപ്പോർട്ട്. സൗദിയിലേക്ക് മയക്കുമരുന്ന് കടത്തിയ യെമനി പൗരന്റെ വധശിക്ഷയാണ് ഏറ്റവും ഒടുവിലത്തേത്.
ഇതോടെ, 2024-ല്‍ സൗദി അറേബ്യയില്‍ തൂക്കിലേറ്റിയ വിദേശികളുടെ എണ്ണം 101 കടന്നു. കഴിഞ്ഞ രണ്ട് വർഷവും 34 വിദേശ പൗരന്മാരെ വീതമായിരുന്നു തൂക്കിലേറ്റിയത്. 2023-ലും 2022-ലും വധശിക്ഷ ലഭിച്ചവരേക്കാള്‍ മൂന്നിരട്ടി വിദേശികള്‍ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടു.
ഇതാദ്യമായാണ് സൗദിയില്‍ 100ലധികം വിദേശികളെ തൂക്കിക്കൊല്ലുന്നതെന്ന് ബെർലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ-സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് (ESOHR) ലീഗല്‍ ഡയറക്ടർ താഹ അല്‍ ഹാജി പറഞ്ഞു. അതേസമയം സൗദിയില്‍ ഇക്കൊല്ലം തൂക്കിലേറ്റപ്പെട്ടവരുടെ ആകെ എണ്ണം 274 ആണ്.
ആംനസ്റ്റി ഇൻ്റർനാഷണലിന്റെ കണക്കനുസരിച്ച്, ചൈനയ്‌ക്കും ഇറാനും ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ തടവുകാരെ തൂക്കിലേറ്റുന്നത് സൗദി അറേബ്യയാണ്. വധശിക്ഷ വർദ്ധിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ വിമർശനം രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്‌ട്ര വിനോദസഞ്ചാരികളെയും നിക്ഷേപകരെയും സ്വാഗതം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കാൻ ഇതു കാരണമാകുമെന്നാണ് ആക്ഷേപം.
ഈ വർഷം വധശിക്ഷയ്‌ക്ക് വിധേയരായ വിദേശികളില്‍ പാകിസ്താനില്‍ നിന്നുള്ളവരാണ് അധികവും. 21 പേർ പാകിസ്താനികളും 20 പേർ യെമൻ സ്വദേശികളുമാണ്. സിറിയയില്‍ നിന്ന് 14, നൈജീരിയയില്‍ നിന്ന് 10, ഈജിപ്തില്‍ നിന്ന് ഒമ്ബത്, ജോർദാനില്‍ നിന്ന് എട്ട്, എത്യോപ്യയില്‍ നിന്ന് ഏഴ് എന്നിങ്ങനെയാണ് കണക്ക്. സുഡാൻ, ഇന്ത്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേർ വീതവും ശ്രീലങ്ക, എറിത്രിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഉണ്ടായിരുന്നു.
മോഹന്‍ലാലിന് തന്റെ സിനിമ കരിയറില്‍ ഏറ്റവും അധികം വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വർഷമായിരുന്നു 2014. ആ വർഷം ഇറങ്ങിയ പെരുച്ചാഴി, കൂതറ, മിസ്റ്റർ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററില്‍ തകർന്നടിഞ്ഞു.
ചിത്രങ്ങളുടെ പേര് മുതല്‍ നിശിതമായ വിമർശനങ്ങള്‍ക്ക് വിധേയമായി. ഇക്കൂട്ടത്തില്‍ ഫ്രെഡേ ഫിലിംസിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുച്ചാഴി.
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴിയുടെ വലിയൊരു ഭാഗവും ചിത്രീകരിക്കപ്പെട്ടത് അമേരിക്കയിലായിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മോഹന്‍ലാല്‍ എത്തിയ സിനിമയുടെ ട്രെയിലറും ടീസറും ആരാധകർക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ പടം തിയേറ്ററിലെത്തിയപ്പോള്‍ കടുത്ത മോഹന്‍ലാല്‍ ആരാധകർ പോലും തെറി വിളിക്കുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും പടം തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയില്ലെന്നാണ് ഫ്രൈഡെ ഫിലിംസ് ഉടമ സാന്ദ്രാ തോമസ് വ്യക്തമാക്കുന്നത്.
വിജയ് ബാബു കമ്ബനിയിലേക്ക് വന്നത് ഫ്രൈഡേ ഫിലിംസിന് തീർച്ചയായും ഗുണം ചെയ്തിട്ടുണ്ട്. പെരുച്ചാഴി പോലൊരു പടമൊന്നും ഞാന്‍ ഒരിക്കലും എടുക്കില്ലായിരുന്നു. വിജയ് വന്നതിന് ശേഷമാണ് അത് സംഭവിക്കുന്നത്. മോഹന്‍ലാലിനെപ്പോലുള്ള ഒരു താരത്തിന്റെ പടമുണ്ടെങ്കില്‍ ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡിന് ഒരുപാട് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയായിരുന്നു.
പടം വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ളതല്ല, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡ് സീല്‍ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയായിരുന്നു. പടം വലിയ പരാജയമായിരുന്നെങ്കിലും നഷ്ടമുണ്ടാക്കിയിട്ടില്ല. എന്തുകൊണ്ട് ആ പടം പരാജയപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ലാലേട്ടനെക്കുറിച്ച് നമുക്കുള്ള ഒരു കഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കില്‍ നമുക്ക് അത് വിശ്വസനീയമായിരിക്കും. അവർ ചെയ്ത് വെച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് നമ്മളില്‍ അത്തരമൊരു ധാരണ ഉണ്ടാക്കുന്നത്. ലാലേട്ടന്‍ എന്ന് പറയുമ്ബോള്‍ അല്‍പം സീരിയസായ കഥാപാത്രം എന്ന ചിന്തയാണ് വരിക. ദിലീപേട്ടനാണെങ്കില്‍ സി ഐ ഡി മൂസയൊക്കെ ചെയ്തയാളാണ്. അദ്ദേഹമാണ് ആ വേഷം ചെയ്തതെങ്കിലും ഒരു പക്ഷെ പെരുച്ചാഴി വർക്ക് ആയേനെ.
സംവിധായകന്‍ തമിഴ്നാട്ടുകാരനാണ്. അതുകൊണ്ട് തന്നെ മലയാളി ഓഡിയന്‍സിനെ എല്ലാ തരത്തിലും മനസ്സിലായിക്കൊള്ളണമെന്നില്ല. ആ ചിത്രത്തില്‍ മൊത്തത്തിലൊരു തമിഴ് സ്റ്റൈലുണ്ട്. അതും പരാജയത്തിന്റെ ഒരു റീസണാണ്. പിന്നെ നമുക്ക് രസകരമായി തോന്നിയ കാര്യങ്ങള്‍ ആളുകള്‍ക്ക് അത്ര രസകരമായി തോന്നിയില്ല. ലാലേട്ടന്റെ പഴയ ചില ഡയലോഗുകള്‍ റീക്രിയേറ്റ് ചെയ്തിരുന്നു. ഷൂട്ടിങ് സമയത്ത് നമ്മള്‍ അതൊക്കെ കാണുമ്ബോള്‍ വലിയ രോമാഞ്ചമായിരുന്നുവെന്നും സാന്ദ്രാ തോമസ് പറയുന്നു.
‘എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ’ എന്നായിരുന്നു വിജയ് ബാബുവുമായുണ്ടായ വേർപിരിയലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സാന്ദ്രയുടെ മറുപടി. ആ സമയത്ത് അതങ്ങ് നടന്നു. ഒരോരുത്തരുടേയും ജീവിതത്തില്‍ ഒരു ടേണ്‍ എടുക്കേണ്ട സമയം ഉണ്ടല്ലോ? അങ്ങനെ ആ ഒരു ടേണ്‍ എടുത്തു. എന്നാല്‍ അത് ഇത്ര വലിയ ബഹളമാകുമെന്ന് വിചാരിച്ചില്ല. അടിപിടിയായി പിരിയുന്നതിനോട് ഞങ്ങള്‍ രണ്ട് പേർക്കും താല്‍പര്യമില്ലായിരുന്നു. എല്ലാം അങ്ങനെ സംഭവിച്ചുപോയി.
സാധാരണ ബിസിനസ് പാട്ണർമാർ തമ്മില്‍ തർക്കമുണ്ടാവുക കാശിന്റെ കാര്യത്തിലൊക്കെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഇടയില്‍ അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നു. ഞങ്ങളുടേത് കുറച്ച് വിശാലമായ കാഴ്ചപ്പാടായിരുന്നു. അതായത് കൂടുതല്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്ത് ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുക എന്നതായിരുന്നു. പിന്നെ ഒരോ കാര്യങ്ങളും നല്ലതിനായിരുന്നു എന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം. ആളുകള്‍ പുറത്ത് നിന്ന് നോക്കുമ്ബോള്‍ നഷ്ടം സംഭവിച്ചെന്ന് തോന്നാം. എന്നാല്‍ നമ്മള്‍ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ലാഭങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ടാകാമെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേർക്കുന്നു.
ജനപ്രിയ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന വരുമാനമുള്ള നിരവധി സ്കീമുകളുണ്ട്.
സാധാരണ നിക്ഷേപങ്ങള്‍ പോലെ തന്നെ സ്ത്രീകള്‍ക്കു മാത്രം നിക്ഷേപിക്കാവുന്ന നിക്ഷേപങ്ങളുമുണ്ട്. പോസ്റ്റ് ഓഫീസ് അത്തരം സ്കീമുകള്‍ നല്‍കുകയും അതുവഴി സ്ത്രീകള്‍ക്ക് പ്രോത്സാഹനവും ലഭിക്കുന്നു. ഏറ്റവും അധികം പ്രതിസന്ധികള്‍ നേരിടുന്നത് സ്ത്രീകളാണ്. അവർക്ക് സാമ്ബത്തിക സുരക്ഷയും സാമ്ബത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
പല സ്ഥാപനങ്ങളും സ്ത്രീകള്‍ക്കു വേണ്ടി വിവിധ സ്കീമുകള്‍ മുന്നോട്ട് വെക്കാറുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്കീമുകളാണ് ഉയർന്ന വരുമാനം നല്‍കുന്നത്. പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്ത്രീകള്‍ക്കായുള്ള 5 സമ്ബാദ്യ പദ്ധതികള്‍ ഏതെല്ലാമെന്ന് നോക്കാം.
1. സുകന്യ സമൃദ്ധി സേവിംഗ് സ്കീം
പെണ്‍മക്കള്‍ക്ക് വേണ്ടി അവരുടെ സാമ്ബത്തിക സുരക്ഷക്കായി മാതാപിതാക്കള്‍ക്ക് തുടങ്ങാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി സേവിംഗ് സ്‌കീം. മകള്‍ക്ക് 10 വയസ്സ് തികയുന്നതിന് മുമ്ബാണ് ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നത്. ജനിച്ച സമയം മുതല്‍ പെണ്‍കുട്ടിയെ ഈ സ്കീമിന്റെ ഭാഗമാക്കാം. പ്രതിവർഷം 8.2% പലിശയും ഉറപ്പാക്കാം. ഈ സ്കീമിന്റെ കാലാവധി 15 വർഷം വരെയാണ്. പെണ്‍കുട്ടിക്ക് 21 വയസ്സാവുമ്ബോള്‍ സ്കീമിന്റെ കാലാവധി അവസാനിക്കും. ഈ സ്കീമിന് നികുതിയിളവും നല്‍കുന്നുണ്ട്.
2. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ മികച്ച നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇത് സ്ത്രീകള്‍ക്കുള്ള മറ്റൊരു നല്ല സ്കീമാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പ്രതിമാസം ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പലിശ ഈ സ്കീമിലൂടെ ഉറപ്പാക്കാം. 7.4% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നല്‍കുന്നത്. ഒരു സ്ഥിരമായ വരുമാനവും ഈ പദ്ധതി ഉറപ്പ് നല്‍കുന്നു. 5 വർഷത്തേക്കാണ് സാധാരണയായി ഈ സ്കീമിന്റെ നിക്ഷേപ കാലാവധി വരുന്നത്. ഇതിലൂടെ ഉയർന്ന റിട്ടേണ്‍ ഉറപ്പാണ്.
3. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകള്‍ക്ക് ഏറ്റവും അപകടം കുറഞ്ഞ നിക്ഷേപങ്ങളിലൊന്നാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ഇതില്‍ നിക്ഷേപിക്കാം എന്നതാണ്. സ്ത്രീകളുടെ സാമ്ബത്തിക സുരക്ഷയാണ് ഈ സ്കീമിന്റേയും ലക്ഷ്യം. പരമാവധി രണ്ട് ലക്ഷം രൂപ വരെ മഹിളാ സമ്മാന് സേവിംഗ്സ് അക്കൗണ്ടിലൂടെ നിക്ഷേപിക്കാം. നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് പ്രതിവർഷം 7.5% പലിശ ലഭിക്കും. മാത്രമല്ല ഒരു വർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപ തുകയുടെ 40% വരെ പിൻവലിക്കാൻ സാധിക്കുന്നു.
4.. നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമായ സ്ത്രീകള്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്. സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാത്തരം നിക്ഷേപകർക്കും ഇതില്‍ നിക്ഷേപിക്കാം. ഈ സ്കീമില്‍ നിങ്ങള്‍ക്ക് 100 രൂപ നിക്ഷേപിച്ച് തുടങ്ങാം. നിലവില്‍ ഈ നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല. 2024 സെപ്റ്റംബർ വരെ 7.5% പലിശ ലഭിച്ചിരുന്നു. ഈ സ്കീമിന്റെ കാലാവധി 5 വർഷമാണ്.
5. പോസ്റ്റ് ഓഫീസ് പിപിഎഫ് സ്കീം
പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ്)ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. അതായത് ദീർഘകാലത്തേക്ക് മികച്ച ആനുകൂല്യങ്ങളും വലിയ നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് 7.1% പലിശ ഉറപ്പാക്കാം. അതിലൂടെ ഉയർന്ന വരുമാനവും നേടാം. ഈ സ്കീമില്‍ കുറഞ്ഞത് 500 രൂപയെങ്കില്‍ നിക്ഷേപിക്കണം.
ടെഹ്‌റാൻ: രണ്ട് പതിറ്റാണ്ടിനിടെ 200 ലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ 43 കാരനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാൻ.
മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് തൂക്കിക്കൊന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പുരുഷൻ ഇത്രയധികം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നത് ഇതാദ്യമാണ്.
20 വർഷത്തിനിടെ ഇയാള്‍ നിരവധി സ്ത്രീകള്‍ക്ക് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ചിലസ്ത്രീകള്‍ ഗർഭിണികളായപ്പോള്‍ ഇവർക്ക് ഗർഭനിരോധന ഗുളികകളും നല്‍കി ബലാത്സംഗവും വ്യഭിചാരവും മരണശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇയാള്‍ക്കെതിരെ പരാതികള്‍ കുമിഞ്ഞതിന് പിന്നാലെ ജനുവരി മാസത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒക്ടോബറില്‍ ഇറാനിലെ സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കുകയും മുഹമ്മദ് അലി സലാമത്തിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഹമേദാൻ നഗരത്തിലെ ഒരു ശ്മശാനത്തില്‍ വച്ച് ഇയാളെ പൊതുജനങ്ങള്‍ കാണ്‍കെ തൂക്കിലേറ്റുകയായിരുന്നു. രാജ്യത്ത് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
അതേസമയം ഇത്രയധികം സ്ത്രീകളോട് ക്രൂരത കാണിച്ച ഇയാള്‍ക്കും ആരാധകർ ഉണ്ടെന്നതാണ് വേദനയേറിയ കാര്യം.
കൗമാരക്കാരിയായ മകള്‍ അതിസുന്ദരിയാകുന്നു, മകള്‍ക്ക് കാഴ്ചയില്‍ താനുമായോ തൻറെ ഭാര്യയുമായോ സാദൃശ്യമില്ല. വിയറ്റ്നാം സ്വദേശിയായ പിതാവിനുണ്ടായ ഈ തോന്നലുകള്‍ നയിച്ചത് മകളുടെ ഡി.എൻ.എ.
പരിശോധനയിലേക്കായിരുന്നു. ഒടുവില്‍ ഡി.എൻ.എ. പരിശോധനയില്‍ ഇതുവരെ വളർത്തിയത് സ്വന്തം മകളെയല്ലെന്ന് ആ പിതാവ് തിരിച്ചറിഞ്ഞു. ഭാര്യയെ കുറ്റപ്പെടുത്തി. ഇതോടെ മകളെയും കൂട്ടി ഭാര്യ വീടുവിട്ടിറങ്ങി. എന്നാല്‍, മറ്റൊരിടത്ത് മകളുമായി താമസിക്കുന്നതിനിടെ മാതാവും ആ സത്യം മനസിലാക്കി. ഇത് തന്റെ മകളല്ലെന്ന് മാതാവും തിരിച്ചറിഞ്ഞത് ഒരു ഡി.എൻ.എ. പരിശോധനയിലൂടെയായിരുന്നു.
സൗത്ത് ചൈന മോണിങ് പോസ്റ്റ് ആണ് സിനിമാക്കഥകളെപ്പോലും വെല്ലുന്ന, വിയറ്റ്നാമിലെ ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മകള്‍ക്ക് തന്റെയോ തന്റെ ഭാര്യയുടെയോ രൂപസാദൃശ്യമില്ലെന്ന വിയറ്റ്നാം സ്വദേശിയുടെ സംശയമാണ് വർഷങ്ങള്‍ക്ക് മുൻപ് ആശുപത്രിയില്‍ സംഭവിച്ച ഗുരുതരവീഴ്ചയുടെ ചുരുളഴിച്ചത്. കൗമാരക്കാരിയായ മകള്‍ അതിസുന്ദരിയായതും തന്റെ രൂപസാദൃശ്യമില്ലാത്തതും ഇദ്ദേഹത്തിന്റെ സംശയം വർധിപ്പിച്ചിച്ചിരുന്നു. ഇതോടെ മകളുടെ ഡി.എൻ.എ. പരിശോധന നടത്താൻ തീരുമാനിച്ചു. പ്രസവസമയത്ത് കുട്ടികള്‍ മാറിപ്പോയതാണെന്ന ഞെട്ടിക്കുന്ന വസ്തുതയാണ് ഇതോടെ ഇവർക്കുമുന്നില്‍ വെളിപ്പെട്ടത്.
ഡി.എൻ.എ. പരിശോധനയില്‍ പെണ്‍കുട്ടിയുടെ പിതാവ് താൻ അല്ലെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു. ഇതോടെ മറ്റൊരുബന്ധമുണ്ടെന്ന് പറഞ്ഞ് ഭാര്യയെ കുറ്റപ്പെടുത്തി. എന്നാല്‍, ഭാര്യ ഇത് അംഗീകരിച്ചില്ല. അതേസമയം, ഭാര്യ തന്നെ ചതിച്ചെന്ന തോന്നലില്‍ ഇദ്ദേഹം മദ്യപിക്കുന്നതും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവായി. പ്രശ്നങ്ങള്‍ സ്ഥിരമായതോടെ ഭാര്യ മകളെയും കൂട്ടി വിയറ്റ്നാമിലെ തന്നെ ഹനോയിയിലേക്ക് താമസം മാറ്റി. മകളെ ഇവിടെ പുതിയ സ്കൂളിലും ചേർത്തു.
സ്കൂളില്‍വെച്ച് ഈ പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി ചങ്ങാത്തത്തിലായി. ഇരുവരുടെയും ജന്മദിനവും ജനനസ്ഥലവും ഒന്നാണെന്നതായിരുന്നു മറ്റൊരു സവിശേഷത. ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായതോടെ രണ്ടുപേരുടെയും ജന്മദിനം ഒരുമിച്ച് ആഘോഷിക്കാൻ കൂട്ടുകാരിയുടെ മാതാവ് തീരുമാനിച്ചു. തുടർന്ന് ജന്മദിനാഘോഷത്തിന് മകളുടെ കൂട്ടുകാരിയെയും ഇവർ വീട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍, മകളുടെ കൂട്ടുകാരിയെ കണ്ട് ഇവർ അക്ഷാർഥത്തില്‍ ഞെട്ടി. തന്റെ കൗമാരക്കാലത്തെ അതേ രൂപമായിരുന്നു മകളുടെ കൂട്ടുകാരിക്കും. തുടർന്ന് സംശയം തോന്നിയതോടെ ഇരുകുടുംബങ്ങളും ഡി.എൻ.എ. പരിശോധനയ്ക്ക് തയ്യാറായി. ഈ പരിശോധനയിലാണ് പ്രസവാനന്തരം കുട്ടികള്‍ പരസ്പരം മാറിപ്പോയതെന്നാണെന്ന് വ്യക്തമായത്.
ഡി.എൻ.എ. പരിശോധനയിലെ കണ്ടെത്തല്‍ രണ്ടുകുടുംബങ്ങള്‍ക്കും ആദ്യം വിശ്വസിക്കാനായില്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. അതേസമയം, ഇരുകുടുംബങ്ങളും ഇതുമായി പൊരുത്തപ്പെടാൻ ശ്രമിച്ചുവരികയാണെന്നും ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. പെണ്‍കുട്ടികളെ എങ്ങനെ സത്യം പറഞ്ഞ് മനസിലാക്കാൻ കഴിയുമെന്നാണ് ഇവർ ഇപ്പോള്‍ ആലോചിക്കുന്നത്.
അതേസമയം, പ്രസവസമയത്ത് ഗുരുതര അനാസ്ഥ കാണിച്ചതിന് ആശുപത്രി അധികൃതർക്കെതിരേ നിയമനടപടി സ്വീകരിക്കണമോ എന്നകാര്യത്തില്‍ ഇരുകുടുംബങ്ങളും തീരുമാനമെടുത്തിട്ടില്ലെന്നും സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മലയാള സിനിമയില്‍ ആസിഫ് അലിയേക്കാള്‍ സീനിയറാണ് മംമ്ത മോഹന്‍ദാസ്. ഇരുവരും ആദ്യമായി ഒന്നിച്ചു അഭിനയിച്ചത് സത്യന്‍ അന്തിക്കാട് ചിത്രം ‘കഥ തുടരുന്നു’ വില്‍ ആണ്.
ഈ സിനിമയുടെ സെറ്റില്‍വച്ച് ആസിഫ് അലി മംമ്ത മോഹന്‍ദാസിനെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. മംമ്തയോട് തനിക്ക് തോന്നിയത് പ്രേമമായിരുന്നു എന്ന് തെറ്റിദ്ധരിച്ചു എന്നാണ് പില്‍ക്കാലത്ത് ഇതേകുറിച്ച് ആസിഫ് അലി ചിരിച്ചുകൊണ്ട് പറഞ്ഞത്.
കഥ തുടരുന്നു എന്ന സിനിമയിലെ റൊമാന്റിക് ഗാനത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഈ പാട്ടില്‍ വളരെ റൊമാന്റിക് ആയ ചില രംഗങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ അഭിനയിക്കുമ്ബോഴാണ് തനിക്ക് മംമ്തയോട് പ്രണയം തോന്നിയതെന്ന് ആസിഫ് അലി പറയുന്നു. സെറ്റില്‍ മംമ്ത തന്നെ വളരെ കംഫര്‍ട്ടബിളാക്കിയെന്നും അതിനെ താന്‍ പ്രണയമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും ആസിഫ് പറഞ്ഞു.
മംമ്തയോട് തനിക്ക് ഭയങ്കര പ്രണയം തോന്നിയിട്ടുണ്ടെന്നും പിന്നീട് അത് ആലോചിക്കുമ്ബോള്‍ ചിരിയാണ് വരുന്നതെന്നും ആസിഫ് പറഞ്ഞു. ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്. കഥ തുടരുന്നു സിനിമയുടെ സെറ്റില്‍വച്ചാണ് ആസിഫ് മംമ്തയെ ആദ്യമായി നേരിട്ടു കാണുന്നതും.
ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമായ ലക്കി ഭാസ്‌കർ ഇപ്പോള്‍ വിജയകരമായി തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. തെലുങ്കില്‍ മഹാനടി, സീതാരാമം എന്നീ സിനിമകളിുടെ വൻ വിജയത്തിനുശേഷം ദുല്‍ഖര്റിന്റെ ഹാട്രിക് ഹിറ്റാകുകയാണ് ലക്കി ഭാസ്‌കര്‍.
കിങ് ഓഫ് കൊത്ത കഴിഞ്ഞ് ഒരു വർഷത്തെ ഇടവേളക്കു ശേഷമാണ് ഒരു ഡിക്യൂ ചിത്രം റിലീസിനെത്തുന്നത്.
ലക്കി ഭാസ്‌കര്റിന്റെ സംവിധായകൻ വെങ്കി അട്‌ലൂരിയാണ്. വെങ്കിയെ പറ്റി സംസാരിക്കുകയാണ് ഇപ്പോള്‍ ദുല്‍ഖർ സല്‍മാൻ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ഞാൻ കണ്ട ഏറ്റവും ബോറിങ്ങായ മനുഷ്യനാണ് വെങ്കിയെന്നാണ് ദുല്‍ഖർ പറഞ്ഞത്.
നിലമ്ബൂർ: വയനാട് പാർലമെന്‍റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കായി ചുവപ്പ് യുവജനസേന സ്ക്വാഡ് റവല്യൂഷനറി യൂത്ത് ഫ്രണ്ടിന്‍റെ ( ആർവൈഎഫ് ) നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
ആർ വൈ എഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ. വിഷ്ണു മോഹൻ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് അഭ്യർത്ഥന നടത്തിയ യുവജന ക്യാമ്ബയനിംഗ് വോട്ടർമാരില്‍ കൗതുകമുണർത്തി. വയനാടിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ യുവജന റെഡ് സ്ക്വാഡും, കലാജാഥയും തുടർ ദിവസങ്ങളില്‍ പര്യടനം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നേരത്തെ, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന് വേണ്ടിയും ആര്‍വൈഎഫ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. പാലക്കാട് ചുവന്ന കൊടി പിടിച്ച് രാഹുലിന് വോട്ട് ചോദിച്ച വീഡിയോ ഒരു വിഭാഗം സിപിഎം പ്രവർത്തകർ എന്ന് തെറ്റിദ്ധരിച്ച് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലുകളില്‍ അര്‍ധ രാത്രിയില്‍ നടന്ന റെയ്ഡിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം ട്രോളി സിപിഎം…
മൂന്നു വയസുകാരിയെ കാറില്‍ ശ്വാസം മുട്ടി മരിച്ചു. മീററ്റിലെ കാങ്കർഖേഡയിലാണ് സംഭവം. പിതാവിന്റെ സുഹൃത്ത് കുഞ്ഞിനെ കാറില്‍ മറന്നുവച്ച് പാർട്ടിക്ക് പോയതിന് പിന്നാലെയാണ് ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചത്.
കുട്ടിയെ കാണാതായതിന് തുടർന്ന് കുടുംബം തെരച്ചില്‍ നടത്തിയിരുന്നു. നാലുമണിക്കൂറിന് ശേഷമാണ് കാറില്‍ കണ്ടെത്തുന്നത്. പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
സഹപ്രവർത്തകനായ സൈനികനെതിരെയാണ് കുട്ടിയുടെ പിതാവ് അശ്രദ്ധയാരോപിച്ച് പരാതി നല്‍കിയത്. പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സോംബീർ പൂനിയ ആണ് പരാതി നല്‍കിയത്. ഹരിയാന സ്വദേശിയായ ഇദ്ദേഹവും കുടുംബവും നാലുവർഷമായി ഫസർപൂരിലെ രാജേഷ് എൻക്ലേവിലെ സൈനിക കോളനിയിലാണ് താമസിക്കുന്നത്. ഒർഡൻസ് യൂണിറ്റിലാണ് സേംബീർ ജോലി ചെയ്യുന്നത്. രണ്ടു പെണ്‍മക്കളില്‍ മൂന്നു വയസുകാരി വാർത്തികയാണ് മരിച്ചത്. മൂന്നുമാസം പ്രായമുള്ള ഭവിയാണ് മറ്റൊരു മകള്‍.
മകള്‍ വീട്ടുമുറ്റത്ത് സുഹൃത്ത് നരേഷിനൊപ്പം കളിക്കുകയായിരുന്നു. നരേഷും ഇവരുടെ ക്വാർട്ടേഴ്സിന് തൊട്ടുമുകളിലായിരുന്നു താമസിച്ചിരുന്നത്. വർത്തികയുമായി കാറില്‍ ഒരു റൈഡിന് പോകുന്ന കാര്യം കുഞ്ഞിന്റെ അമ്മ ഋതുവിനോട് പറഞ്ഞെങ്കിലും ഇവർ സമ്മതിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് നരേഷ് കുഞ്ഞുമായി പുറത്തുപോവുകയായിരുന്നു. റോഹട്ട റോഡിലായിരുന്നു യാത്ര.
ഇവിടെ വച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പോയ നരേഷ് കുഞ്ഞിനെ കാറിലിരുത്തി ലോക്ക് ചെയ്യുകയായിരുന്നു. രാവിലെ 10.15നാണ് ഇയാള്‍ കുഞ്ഞിനൊപ്പം പുറത്തുപോയത് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷവും തിരികെ എത്താതിരുന്നതോടെയാണ് കുടംബം തെരച്ചില്‍ ആരംഭിച്ചത്. നരേഷിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഡ്യൂട്ടില്‍ എന്നാണ് പറഞ്ഞത്