ഒരു ചാൺ വയറിനുവേണ്ടി ജീവിതം ഹോമിച്ച ഒരു പാവം മനുഷ്യൻ്റെ വിയോഗം… vm tv news exclusive news

Spread the love

അറുപത്തിയൊൻപതാം വയസ്സിൽ
വാർദ്ധക്യത്തിൻ്റെ അവശതകൾ ശരീരത്തെ തളർത്തുമ്പോഴും വീടിൻ്റെ പട്ടിണി മാറ്റാൻ
ഇറങ്ങിത്തിരിച്ച ആ പാവം മനുഷ്യൻ്റെ വിയോഗം
കണ്ണീരോടെയല്ലാതെ ഓർക്കാനാകില്ല.

നമ്മുടെ സമൂഹത്തിലെ കറുത്ത
സത്യങ്ങളും പാവപ്പെട്ട മനുഷ്യരുടെ
നിസ്സഹായാവസ്ഥയും ഒരിക്കൽക്കൂടി നമ്മെ കണ്ണീരിലാഴ്ത്തുകയാണ്. ചെങ്ങന്നൂർ കൊടുകുളങ്ങി ഫെഡറൽ ബാങ്ക് എടിഎമ്മിലെ സെക്യൂരിറ്റി ജീവനക്കാരനും തോന്നിക്കാട് സ്വദേശിയുമായ ഡാനിയൽ ഐസക്ക് ( 69 )എന്ന വയോധികൻ്റെ ദാരുണമായ വിയോഗം ഏതൊരു മനസ്സാക്ഷിയുള്ള
മനുഷ്യനെയും വേദനിപ്പിക്കുന്നതാണ്.

അറുപത്തിയൊൻപതാം
വയസ്സിലും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി
വരുന്നത് ഒരുകാലത്തും വിധിയുടെ ക്രൂരതയല്ലാതെ മറ്റൊന്നുമല്ല. കുടുംബം പട്ടിണി കിടക്കാതിരിക്കാൻ,
തൻ്റെ പ്രിയപ്പെട്ടവരുടെ അന്നത്തിനായി
മഴയും വെയിലും കൊതുകുകടിയും സഹിച്ച് രാത്രി മുഴുവൻ ഉറക്കമൊഴിച്ച് കാവലിരുന്ന ആ മനുഷ്യൻ്റെ അവസാന ഇരിപ്പിടം ആ പ്ലാസ്റ്റിക് കസേരയായിരുന്നു എന്നത് ഏവരുടെയും കണ്ണ് നനയിക്കും.

ഇത് അവരുടെ ജോലി മാത്രമല്ലേ
എന്ന് ലളിതമായി ചോദിച്ചുപോകുന്നവരുണ്ട്.
എന്നാൽ ആ ചോദ്യത്തിന് പിന്നിലുള്ള ഗതികേടും വിശപ്പിൻ്റെ കാഠിന്യവും തിരിച്ചറിയാൻ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നീറുന്ന സാധാരണക്കാരുടെ
ജീവിതം തന്നെ കാണേണ്ടിവരും.

വീടുകളിൽ സുരക്ഷിതരായി
ഉറങ്ങുന്ന മനുഷ്യർക്ക് കാവലായി നിൽക്കുമ്പോൾ
സ്വന്തം ജീവൻ തന്നെ പണയം വെക്കേണ്ടി
വരുന്ന സുരക്ഷാ ജീവനക്കാരുടെ
അവസ്ഥ എത്രമാത്രം ദയനീയമാണ്
തൻ്റെ ജീവിതം മുഴുവൻ നരകതുല്യമാക്കി,
ഒടുവിൽ തണുത്തുറഞ്ഞ ആ പ്ലാസ്റ്റിക് കസേരയിൽ
തന്നെ ജീവൻ വെടിയേണ്ടി വന്ന ആ പാവം
മനുഷ്യൻ്റെ ചിത്രം മലയാളികളുടെ മനസ്സിൽ
നീറ്റലായി അവശേഷിക്കുകയാണ്

Leave a Reply

Your email address will not be published.