കേരള മീഡിയ പേഴ്സൺസ് യൂണിയന്റെ നേത്യത്വത്തിൽ രാഗീഷ് രാജ അനുസ്മരണവും മാദ്ധ്യമപ്രവർത്തകർക്ക് സ്വീകരണവും kmpu tvm kerala

Spread the love

കെ.എംപി.യുവിന്റെ നേത്യത്വത്തിൽ രാഗീഷ് രാജ അനുസ്മരണവും മാദ്ധ്യമപ്രവർത്തകർക്ക് സ്വീകരണവും

ബാലരാമപുരം: കേരള മീഡിയ പേഴ്സൺസ് യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഗീഷ് രാജ അനുസ്മരണവും മാതൃസംഘടനയിലേക്ക് തിരികെ എത്തിയ കെ.എം.പി.യു പ്രവർത്തകർക്ക് സ്വീകണവും സംഘടിപ്പിച്ചു. ബാലരാമപുരം കൽപ്പടിയിൽ ഹാളിൽ നടന്ന യോഗത്തിൽ കെ.എം.പി.യു മുൻ സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് രാഗീഷ് രാജ അനുസ്മരണപ്രഭാഷണം നടത്തി. കെ.എം.പി.യു ജില്ലാ പ്രസിഡന്റ് മുന്നപാപ്പനംകോട് അദ്ധ്യക്ഷത വഹിച്ചു. മാതൃസംഘടയിലേക്ക് തിരികെ എത്തിയ മുൻകാലപ്രവർത്തകർക്കും പുതുതായി സംഘടനയിൽ ചേർന്ന മാദ്ധ്യമപ്രവർത്തകർക്കും കെ.എം.പി.യു അംഗത്വം നൽകി. തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയർ, ഡെപ്യൂട്ടി മേയർ, നഗരസഭ അദ്ധ്യക്ഷൻമാർ എന്നിവർക്ക് ഒക്ടോബർ 10 ന് തിരുവനന്തപുരം പി.എഡബ്യൂ.ഡി ഗസ്റ്റ് ഹൗസിൽ ആദരവ് നൽകുന്നതിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണവും കൽപ്പടിയിൽ ഹാളിൽ നടന്നു. സജ്ജാദ് സഹീർ, പ്രേംകുമാർ.എം.എസ്, കൊറ്റാമം ചന്ദ്രകുമാർ, രജി വാമദേവൻ, സജീവ് ഗോപാലൻ, ദീപ സജീവ്, സുമേഷ് കൃഷ്ണൻ, ദൗലത്ത് ഷാ, അജയകുമാർ, സുബീഷ്, കിഷോർകുമാർ, അജി, റസ്സൽ സബർമതി, അനിൽരാമൻ, അനിൽ പോറോട്, പ്രസാദ് സന്തോഷ് രവി, ആഷിഖ്, സുനിൽ.ജി, പ്രദീപ്, ഫക്കീർഖാൻ, സുധീഷ്, രജീഷ് എന്നിവർക്ക് കെ.എം.പി.യു അംഗത്വം കൈമാറി. കൊറ്റാമം ചന്ദ്രകുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ ഹർഷകുമാർ നന്ദിയും പറഞ്ഞു.

ഫോട്ടോ -കെ.എം.പി.യു തിരുവനന്തപുരം ജില്ലാഘടകത്തിലേക്ക് തിരികെ എത്തിയ മാദ്ധ്യമപ്രവർത്തകർക്കുള്ള അംഗത്വ അപേക്ഷ മുൻ സംസ്ഥാന പ്രസിഡന്റ് എം.റഫീഖ് സജ്ജാദ് സഹീറിൽ നിന്നും ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published.