ബിജെപി വിജയിച്ച ഇടങ്ങളില്‍ ഇവിഎം ചാര്‍ജ് 99 ശതമാനം വരെ; ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Spread the love

ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ വിശദീകരണമില്ലാതെ പതിയെ ആക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് വലിയ കുതിപ്പ് പ്രകടമായിരുന്നെങ്കിലും പിന്നീട് ബിജെപിക്ക് അനുകൂലമാവുകയായിരുന്നു കാര്യങ്ങള്‍. ബിജെപി മൂന്നാം വട്ടവും സംസ്ഥാനത്ത് ഭരണം ഉറപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

ക്രമക്കേടിലൂടെയുള്ള വിജയമാണ് ഹരിയാനയില്‍ ബിജെപി നേടിയതെന്ന് ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വലിയ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്തുകൊണ്ടിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളൊക്കെ 50ഉം 100ഉം 250ഉം വോട്ടുകള്‍ക്ക് പരാജയപ്പെടുന്ന കാഴ്ചകളാണ് ഹരിയാനയിലുണ്ടായത്. ഇത് ക്രമക്കേട് മൂലമാണെന്നും ജയറാം രമേശ് ആരോപിച്ചു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോറ്റ ഇടങ്ങളിലെ വോട്ടിങ് മെഷീനുകള്‍ക്ക് 99 ശതമാനം വരെ ചാര്‍ജും അല്ലാത്ത ഇടങ്ങളിലെ ഇവിഎമ്മുകളുടെ ചാര്‍ജ് 60 മുതല്‍ 70 വരെയായിരുന്നുവെന്നു കണ്ടെത്തിയതായി മറ്റൊരു നേതാവായ പവന്‍ ഖേര ചൂണ്ടിക്കാട്ടി. ഹിസാര്‍, മഹേന്ദ്രഗഡ്, പാനിപ്പറ്റ് ജില്ലകളില്‍ നിന്ന് ഒട്ടേറെ പരാതികള്‍ തങ്ങള്‍ക്കു ലഭിച്ചതായും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു. നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇവിഎമ്മുകളിലെ ബാറ്ററി എങ്ങനെയാണ് 99 ശതമാനം ചാര്‍ജ് കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നുവെന്നും തങ്ങളുടെ ലീഡ് കുറഞ്ഞുതുടങ്ങിയ ഉച്ചയ്ക്കു ശേഷമല്ല പരാതികള്‍ ഉയര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

90ല്‍ 48 ഇടങ്ങളിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് 37 സീറ്റില്‍ ഒതുങ്ങി. 5 സീറ്റുകളില്‍ മറ്റു കക്ഷികള്‍ വിജയിച്ചു.

*ബിജെപി വിജയിച്ച ഇടങ്ങളില്‍ ഇവിഎം ചാര്‍ജ് 99 ശതമാനം വരെ; ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്*ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ വിശദീകരണമില്ലാതെ പതിയെ ആക്കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് വലിയ കുതിപ്പ് പ്രകടമായിരുന്നെങ്കിലും പിന്നീട് ബിജെപിക്ക് അനുകൂലമാവുകയായിരുന്നു കാര്യങ്ങള്‍. ബിജെപി മൂന്നാം വട്ടവും സംസ്ഥാനത്ത് ഭരണം ഉറപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.ക്രമക്കേടിലൂടെയുള്ള വിജയമാണ് ഹരിയാനയില്‍ ബിജെപി നേടിയതെന്ന് ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വലിയ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്തുകൊണ്ടിരുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളൊക്കെ 50ഉം 100ഉം 250ഉം വോട്ടുകള്‍ക്ക് പരാജയപ്പെടുന്ന കാഴ്ചകളാണ് ഹരിയാനയിലുണ്ടായത്. ഇത് ക്രമക്കേട് മൂലമാണെന്നും ജയറാം രമേശ് ആരോപിച്ചു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തോറ്റ ഇടങ്ങളിലെ വോട്ടിങ് മെഷീനുകള്‍ക്ക് 99 ശതമാനം വരെ ചാര്‍ജും അല്ലാത്ത ഇടങ്ങളിലെ ഇവിഎമ്മുകളുടെ ചാര്‍ജ് 60 മുതല്‍ 70 വരെയായിരുന്നുവെന്നു കണ്ടെത്തിയതായി മറ്റൊരു നേതാവായ പവന്‍ ഖേര ചൂണ്ടിക്കാട്ടി. ഹിസാര്‍, മഹേന്ദ്രഗഡ്, പാനിപ്പറ്റ് ജില്ലകളില്‍ നിന്ന് ഒട്ടേറെ പരാതികള്‍ തങ്ങള്‍ക്കു ലഭിച്ചതായും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു. നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇവിഎമ്മുകളിലെ ബാറ്ററി എങ്ങനെയാണ് 99 ശതമാനം ചാര്‍ജ് കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നുവെന്നും തങ്ങളുടെ ലീഡ് കുറഞ്ഞുതുടങ്ങിയ ഉച്ചയ്ക്കു ശേഷമല്ല പരാതികള്‍ ഉയര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.90ല്‍ 48 ഇടങ്ങളിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് 37 സീറ്റില്‍ ഒതുങ്ങി. 5 സീറ്റുകളില്‍ മറ്റു കക്ഷികള്‍ വിജയിച്ചു.

Leave a Reply

Your email address will not be published.