തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.
ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തി. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു.
ലഖ്നൗ: മുസ്ലിം വിഷയങ്ങളിലൂന്നി പ്രസംഗം, തലയില് നല്ല വെളുപ്പുനിറമുള്ള വലത്തൊപ്പി, കഴുത്തില് സഊദി തൂവാല നീളത്തിലിട്ടിരിക്കുന്നു…
മുറാദാബാദിലെ കുന്ദര്ക്കി മണ്ഡലത്തില് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്ഥി രാംവീര് സിങ് താക്കൂറിനെ കണ്ടാല് ഒറ്റനോട്ടത്തില് മുസ്ലിം പാര്ട്ടിയുടെ പ്രതിനിധിയായിട്ടേ തോന്നൂ. പ്രത്യക്ഷത്തില് പതിവ് ബി.ജെ.പി നേതാക്കളില്നിന്ന് വ്യത്യസ്തന്. തോളില് ബി.ജെ.പിയുടെ പതാകയുള്ള ഷാളണിഞ്ഞ് പലപ്പോഴും കാവി കുപ്പായമിട്ടാണ് ബി.ജെ.പി നേതാക്കള് പ്രത്യക്ഷപ്പെടാറുള്ളതെങ്കില് അതില്നിന്നെല്ലാം വ്യത്യസ്തനാണ് രാംവീര് സിങ് താക്കൂര്.
രാംവീര് സിങ്ങിന് വേണ്ടി കൂട്ടുപ്രാര്ഥനനടത്താനും അനുയായികളുണ്ട്. ന്യൂനപക്ഷ മോര്ച്ച നേതാവും ആര്.എസ്.എസ്സിന് കീഴിലുള്ള മുസ്ലിംകളുടെ സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് പ്രവര്ത്തകനുമായ ബാസിത് അലിയാണ് പ്രാര്ഥനയ്ക്ക് നേതൃത്വം നല്കുന്നത്. അതു കഴിഞ്ഞ് ദൈവത്തിന്റെ പേരില് ബാസിത് അലി അനുയായികള്ക്ക് ശപഥവും ചെയ്തുകൊടുക്കുന്നു. ഖുര്ആന് സുക്തങ്ങള് സഹിതം അറബിയില് പ്രാര്ഥനയും നടത്തുന്നു. ഇസ്ലാമിക ചരിത്രങ്ങളുദ്ധരിച്ച് മതപ്രഭാഷണശൈലിയില് ബാസിത് പ്രസംഗിക്കുമ്ബോഴേക്കും രാംവീര് സിങ് വേദിയിലെത്തിയിട്ടുണ്ടാകും. തുടര്ന്ന് ഖുര്ആനും പ്രവാചകവചനങ്ങളും ഉദ്ധരിച്ച് രാംവീര് സിങ്ങും പ്രസംഗിക്കും. ഇടയ്ക്ക് എതിര്സ്ഥാനാര്ഥിയായ എസ്.പിയുടെ ഹാജി റിസ്വാനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യും.
പൊതുവെ യോഗി ആദിത്യനാഥിന്റെ യു.പിയില് പൊതുസ്ഥലത്ത് ഖുര്ആന് പാരായണവും അറബിയില് പ്രാര്ഥനയും നിര്വഹിക്കുന്നത് തീവഹിന്ദുത്വവാദികളുടെ ആക്രമണത്തിനുള്ള കാരണങ്ങളിലൊന്നാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ രീതിയിലാണ് രാംവീര് സിങ്ങിന്റെ പ്രചാരണം മുന്നോട്ടുപോകുന്നത്.
മുസ്ലിം അടയാളങ്ങളണിയുന്ന കോണ്ഗ്രസ് ഉള്പ്പെടെയുള്ള കക്ഷിനേതാക്കളുടെ നടപടിയെ പ്രീണനമായി കാണുന്ന ബി.ജെ.പിയുടെ കുന്ദര്ക്കിയിലെ പ്രചാരണരീതിയെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. 60 ശതമാനമാണ് കുന്ദര്ക്കി നിയമസഭാ മണ്ഡലത്തിലെ മുസ്ലിം ജനസംഖ്യ. ആകെയുള്ള 12 സ്ഥാനാര്ഥികളില് രാംവീര് സിങ് ഒഴികെയുള്ളവരെല്ലാം മുസ്ലിംകളാണ്. ഈ മാസം 13നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. ഫലം 23ന് പുറത്തുവരും.
അർബുദം എന്ന മഹാവ്യാധിയെ പൊരുതി തോല്‍പ്പിച്ച് തിരിച്ചു വരുന്ന മനുഷ്യരുടെ കഥ നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്.
എന്നാല്‍ മറ്റേതെങ്കിലും ജീവജാലങ്ങള്‍ രോഗത്തോട് പൊരു തുന്നത് സാധാരണയായി അധികം കേള്‍ക്കാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇരുതലമൂരി വിഭാഗത്തില്‍ പെടുന്ന പാമ്ബിന്റെ അതിജീവനമാണ് ശ്രദ്ധ നേടുന്നത്.
തിരുവനന്തപുരം മൃഗശാലയിലെ റെഡ് സാൻഡ് ബോവ ഇനത്തില്‍ പെടുന്ന ഇരുതലമൂരിക്ക് അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് വിദഗ്ധ ചികിത്സ നല്‍കുന്നത്. പാമ്ബിന്റെ വായിലാണ് മാസ്റ്റ് സെല്‍ ട്യൂമർ . കഴിഞ്ഞ മാസം 10 ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അവശനിലയില്‍ കണ്ടെത്തിയ പാമ്ബിനെ മൃഗശാലയില്‍ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ട്യൂമർ കണ്ടെത്തുകയായിരുന്നു. ബയോപ്സി അടക്കമുള്ള പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസ്സ് പ്രായമുള്ള ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്.
സൈക്ലോഫോസ്ഫസൈഡ് എന്ന കീമോതെറാപ്പി മരുന്ന് ഇൻജെക്ഷൻ രൂപത്തിലാണ് നല്‍കുന്നത്. ദ്രവ രൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെയാണ് നല്‍കുന്നത്. സിടി സ്കാൻ പരിശോധനയില്‍ രോഗവ്യാപനം കുറഞ്ഞത് പ്രതിക്ഷ നല്‍കുന്നതായി മൃഗശാലയിലെ വെറ്റിനറി സർജൻ പറഞ്ഞു. രോഗം പൂർണ്ണമായും ഭേദമാക്കാനായാല്‍ മൃഗങ്ങളിലെ മാസ്റ്റ് സെല്‍ ക്യാൻസർ ചികിത്സയില്‍ നിർണ്ണായക വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ “സിനിമാബാധ’യിലുള്ള അമർഷം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി പ്രമുഖ നേതാക്കള്‍.
പരസ്പര ബന്ധമില്ലാതെ സംസാരിച്ചും വാക്കുമാറ്റിപ്പറഞ്ഞും പാർടി വേദിയില്‍ സംസ്ഥാന, ജില്ലാ നേതാക്കളെ അപമാനിച്ചുമുള്ള പോക്ക് തുടരാനാകില്ലെന്നും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പാർടിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് നേതാക്കള്‍ അമിത് ഷായെയും ജെ പി നദ്ദയെയും ധരിപ്പിച്ചു. ചങ്ങനാശേരിയില്‍ പരിപാടിയില്‍ നിവേദനവുമായി വന്നവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും വേദിയില്‍ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും കാണിച്ച് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി അയച്ചതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ രംഗത്ത് എത്തിയത്.
ചേലക്കരയില്‍ ബിജെപി കണ്‍വെൻഷനില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറും പറഞ്ഞത് പാടേ തള്ളി, താൻ ആംബുലൻസില്‍ പൂരത്തിനെത്തിയില്ലെന്ന സുരേഷ് ഗോപിയുടെ പ്രസംഗം നേതാക്കള്‍ക്ക് കടുത്ത ക്ഷീണമുണ്ടാക്കിയിരുന്നു. സുരേഷ്ഗോപിക്കായി തങ്ങളാണ് ആംബുലൻസ് ഏർപ്പാടാക്കിയതെന്നായിരുന്നു സുരേന്ദ്രനും അനീഷും അവിടെ പ്രസംഗിച്ചത്. എന്നാല്‍ ആംബുലൻസില്‍ കയറിയില്ലെന്ന കള്ളം തെളിവുകളുടെ മുന്നില്‍ പൊളിഞ്ഞതോടെ വ്യാഴാഴ്ച സുരേഷ്ഗോപി മലക്കം മറിഞ്ഞു. ഗുണ്ടകള്‍ ആക്രമിച്ചതിനാലാണ് ആംബുലൻസില്‍ കയറിയതെന്ന് പറഞ്ഞ അദ്ദേഹം ആക്രമണത്തില്‍നിന്ന് രക്ഷിക്കാൻ ബിജെപിക്കാരല്ല നാട്ടുകാരാണ് വന്നതെന്നും ഓർമിപ്പിച്ചു.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി മാധ്യമങ്ങളെ പുറത്താക്കിയതും അധിക്ഷേപിച്ച് സംസാരിച്ചതും സംസ്ഥാന ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പൊതുവേദിയില്‍ മുഖ്യമന്ത്രിയെ അടക്കം മോശം വാക്കുകളിലൂടെ അപമാനിക്കാൻ ശ്രമിച്ചത് ബിജെപിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഈ പോക്ക് നിയന്ത്രിക്കാൻ ആവശ്യമായ നിർദേശം ഡല്‍ഹിയില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു സംസ്ഥാന നേതാവ് പറഞ്ഞു.
നുണക്കുഴികളില്‍വീണ് ആക്-ഷൻ സീറോ തൃശൂർ പൂരത്തിന് ആംബുലൻസില്‍ എത്തിയിട്ടില്ലെന്ന നുണ പൊളിഞ്ഞപ്പോള്‍ പുതിയ കഥയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പൂരത്തിന് ആംബുലൻസില്‍ എത്തിയെന്ന് സമ്മതിച്ച സുരേഷ് ഗോപി, തന്റെ വാഹനം ഗുണ്ടകള്‍ ആക്രമിച്ചെന്നും അതിനാലാണ് ആംബുലൻസില്‍ പോയതെന്നുമാക്കി പുതിയ തിരക്കഥ. താൻ ആംബുലൻസില്‍ പോയത് മായാക്കാഴ്ചയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ചേലക്കരയിലെ എൻഡിഎ കണ്‍വൻഷനില്‍ സുരേഷ്ഗോപിയുടെ കള്ളം. എന്നാല്‍ ആംബുലൻസില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞതോടെ എരിവും പുളിയും അടിയും പിടിയുമുള്ള പുതിയ ത്രില്ലർക്കഥതന്നെ തയ്യാറാക്കിയിരിക്കുകയാണ്. അഞ്ച് കിലോമീറ്റർ കാറില്‍ സഞ്ചരിച്ചാണ് പൂരത്തിനെത്തിയത്. എന്നാല്‍, തന്റെ വാഹനം ഗുണ്ടകള്‍ ആക്രമിച്ചു.
അവിടെനിന്നുംതന്നെ രക്ഷിച്ച് ആംബുലൻസില്‍ തൃശൂരിലെത്തിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണെന്നാണ് പുതിയ നുണ. കാലിന് വേദനയുള്ളതിനാല്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടക്കാനാവാത്ത സ്ഥിതിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 19നായിരുന്നു തൃശൂർ പൂരം. ഇതുവരെ ഗുണ്ടാ ആക്രമണമുണ്ടായതായി സുരേഷ് ഗോപിയോ ബിജെപി നേതാക്കളോ എവിടെയും പറഞ്ഞിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല. മാസങ്ങള്‍ പിന്നിട്ടശേഷം പൂരപ്രേമികളെ അപമാനിക്കുംവിധമാണ് നുണക്കഥകള്‍ മെനയുന്നത്.
മുംബൈ: ടി20 ലോകകപ്പ് കിരീടം നേടിയത് ആഘോഷിക്കാൻ, ക്യാപ്റ്റൻ രോഹിത് ശർമ്മയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദർശിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് പുനഃപരിശോധിക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (ടിഎസ്ഇആർസി) തീരുമാനിച്ചു. 2027 മാർച്ച് 31 ന്…
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഗവർണർ കടുത്ത നടപടി സ്വീകരിച്ചു. സർവകലാശാലയുടെ മുൻ വൈസ് ചാൻസിലർ…
തിരുവനന്തപുരം: 50 രൂപയുമായി വീട്ടിൽ നിന്ന് ഇറങ്ങിയ പതിമൂന്നുകാരി, 37 മണിക്കൂറിനുള്ളിൽ 1650 കിലോമീറ്റർ സഞ്ചരിച്ച്, മൂന്ന് സംസ്ഥാനങ്ങളിലൂടെയുള്ള യാത്രക്കൊടുവിൽ വിശാഖപട്ടണത്ത്…