ഇന്ത്യ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സ് നവംബര്‍ 15 വരെ ഹൈദരാബാദില്‍

കൊച്ചി: ഗെയിം ഡെവലപ്പര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഇന്ത്യ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സിന്റെ 16-ാമത് പതിപ്പ് ഇന്ന് മുതല്‍ ഹൈദരാബാദില്‍ ആരംഭിക്കും.

15 വരെ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി നടക്കുന്നത്.

ആഗോളതലത്തില്‍ പ്രസിദ്ധരായ വീഡിയോ ഗെയിമിംഗ് കമ്ബനി സ്ഥാപകരും സിഎക്സ്‌ഒകളും നയിക്കുന്ന കോണ്‍ഫറന്‍സില്‍ 20,000-ലധികം പേര്‍ പങ്കെടുക്കും. 250ലേറെ സ്പീക്കര്‍മാരും 150ലേറെ സെഷനുകളും ഉണ്ടാകും. ജോര്‍ദാന്‍ വെയ്‌സ്മാന്‍ (ബാറ്റില്‍ടെക്ക്, മെക്ക് വാരിയര്‍, ഷാഡോ റണ്‍ എന്നിവയുടെ സ്രഷ്ടാവ്), ടിം മോര്‍ട്ടന്‍ (സ്റ്റാര്‍ക്രാഫ്റ്റ് II, അടുത്തിടെ പുറത്തിറക്കിയ സ്റ്റോം ഗേറ്റ് എന്നിവയ്ക്ക് പിന്നിലുള്ള വ്യക്തി), ബ്രൈസ് ജോണ്‍സണ്‍ (എക്‌സ്‌ബോക്‌സ് അഡാപ്റ്റീവ് കണ്‍ട്രോളറിന്റെ സഹ സ്ഥാപകന്‍) തുടങ്ങിയ ഗെയിമിംഗ് രംഗത്തെ പ്രമുഖര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

ലോകമെമ്ബാടുമുള്ള ഗെയിമിംഗ് വ്യവസായത്തിലെ ട്രെന്‍ഡുകള്‍, വെല്ലുവിളികള്‍, പുതുമകള്‍ എന്നിവ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. കൂടാതെ, ഇന്‍ഡി ഡെവലപ്പര്‍മാര്‍, ബോര്‍ഡ് ഗെയിമുകള്‍, ഗെയിമിംഗ് കമ്ബനികള്‍, കണ്‍ട്രി പവലിയനുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന വിപുലമായ എക്സ്പോയും കോണ്‍ഫറന്‍സിന്റെ ഭാഗമായുണ്ട്. നവംബര്‍ 14-ന് നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ പത്ത് വിഭാഗങ്ങളിലായി ഇന്റര്‍നാഷണല്‍ ഗെയിം അവാര്‍ഡും രണ്ട് പ്രത്യേക ജൂറി പുരസ്‌കാരങ്ങളും സമ്മാനിക്കും.

എന്റെ കൂട്ടുകാരനെ ചൊറിഞ്ഞാല്‍ ഞാൻ കയറിയങ്ങോട്ട് മാന്തും, കട്ട കലിപ്പില്‍ സൂര്യകുമാര്‍ യാദവ്; എല്ലാം സഞ്ജുവിന് വേണ്ടി, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ VM TV NEWS EXCLUSIVE

ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവിനെ മിക്കവാറും എല്ലാവരും ചിരിച്ച മുഖത്തോടെയാണ് കാണാൻ സാധിക്കുന്നത്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 ഐയില്‍ മൈതാനത്ത് ഒരു പ്രത്യേക സാഹചര്യത്തില്‍, വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സൂര്യകുമാർ കോപാകുലനായ ഒരു സംഭവം ഉണ്ടായി.

ദക്ഷിണാഫ്രിക്കൻ ഓള്‍റൗണ്ടർ മാർക്കോ ജാൻസണ്‍ സഞ്ജു സാംസണുമായി കോർത്തതിന് തൊട്ടുപിന്നാലെയാണ് സൂര്യ കൂട്ടുകാരനെ സംരക്ഷിക്കാൻ രംഗത്ത് എത്തിയത്.

പതിനഞ്ചാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുമ്ബായിരുന്നു സംഭവം. പിച്ചിലേക്ക് ഇറങ്ങി സഞ്ജു പന്ത് കളക്റ്റ് ചെയ്തതില്‍ ജാൻസണ്‍ അസ്വസ്ഥനായിരുന്നു. ഇതിനെക്കുറിച്ച്‌ അദ്ദേഹം പരാതിപ്പെടുകയും സഞ്ജുവിനോട് ഈ കാര്യത്തെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തു. ജാൻസണ്‍ നടത്തിയ ഇടപെടല്‍ കണ്ട സൂര്യകുമാർ രംഗത്ത് എത്തുകയും സൗത്താഫ്രിക്കൻ താരം കാരണം തന്നെയാണ് സഞ്ജു പിച്ചിലേക്ക് ഇറങ്ങി വന്ന് പന്ത് പിടിച്ചതെന്നുള്ളത് പറയുകയും ചെയ്തു. സഞ്ജുവിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ ഉള്ള ജാൻസന്റെ ഇടപെടല്‍ കാരണമാണ് അത് സംഭവിച്ചതെന്ന് സൂര്യകുമാർ പറഞ്ഞു.

തന്റെ സഹതാരത്തെ പഴിചാരിയുള്ള ജാൻസന്റെ ഇടപെടലില്‍ അസ്വസ്ഥനായ സൂര്യ അമ്ബയറിനോടും ക്രീസില്‍ നിന്ന ഇരു സൗത്താഫ്രിക്കൻ താരങ്ങളോടും വിശദീകരണം പറയുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ഒരൊറ്റ ദിവസം കൊണ്ട് വീണ്ടും ചർച്ചയായിരിക്കുകയാണ്. തുടരെ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡും സഞ്ജു ഇന്നലെ സ്വന്തമാക്കി. പരമ്ബരയിലെ ആദ്യ ടി-20 മത്സരത്തില്‍ 61 റണ്‍സിനാണ് സൂര്യ കുമാറും സംഘവും വിജയിച്ചത്. അതിലെ പ്ലയെർ ഓഫ് ദി മാച്ച്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസണാണ്.

7 ഫോറുകളും 10 സിക്സറുകളുമടക്കം സഞ്ജു നേടിയത് 50 പന്തില്‍ 107 റണ്‍സ് ആണ്. ഇതോടെ തന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം ഒന്നും കൂടി ഉറപ്പിക്കാനും താരത്തിനായി.

ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ താരം ആര്?; വെളിപ്പെടുത്തി ലീ, ഞെട്ടി ക്രിക്കറ്റ് ലോകം VM TV NEWS LIVE

ഇന്ത്യന്‍ താരങ്ങളില്‍ താന്‍ ഏറ്റവുമധികം വെറുക്കുന്നയാളെക്കുറിച്ച്‌ വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ബ്രെറ്റ് ലീ.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഈ മാസം 22 മുതല്‍ പെര്‍ത്തില്‍ ആരംഭിക്കാനിരിക്കെയാണ് ലീയുടെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ലീ ഏറ്റവുമധികം വെറുക്കുന്നയാള്‍ ബാറ്ററല്ല, മറിച്ചൊരു ബോളറാണെന്നാണ് ശ്രദ്ധേയം. ഇതിഹാസ ഓഫ്സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗാണ് താന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്ററെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനുള്ള കാരണം ലീ തുറന്നു പറയുകയും ചെയ്തു.

ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗായിരിക്കും. അദ്ദേഹത്തിനെതിരേ ബോള്‍ ചെയ്യാന്‍ എനിക്കു വെറുപ്പായിരുന്നു. കാരണം ഹര്‍ഭജന്‍ എന്നെ എല്ലായ്പ്പോഴും ശല്യപ്പെടുത്തിയിരുന്നു. വ്യത്യസ്ത ഫോര്‍മാറ്റുകളിലായി നിരവധി തവണ ഭാജിക്കെതിരേ ബൗള്‍ ചെയ്തിട്ടുണ്ട്. എന്നെ വെറുപ്പിക്കുന്ന കാര്യത്തില്‍ ഹര്‍ഭജന്‍ മിടുക്കനായിരുന്നു- ലീ വ്യക്തമാക്കി.

ഭാജിക്കെതിരേ ബോള്‍ ചെയ്യുമ്ബോള്‍ അദ്ദേഹം എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ടായിരുന്നു. നിങ്ങള്‍ക്കു നല്ല വേഗതയുണ്ടെന്നെല്ലാം പറഞ്ഞുകൊണ്ട് അദ്ദേഹം എന്റെ പിന്നാലെ വരികയും ചെയ്യും. എനിക്കു ഹര്‍ഭജന്റെ വിക്കറ്റ് ഒരിക്കലും ലഭിക്കാറുമില്ല.

അദ്ദേഹത്തിനെതിരേ ബോള്‍ ചെയ്താല്‍ ഞാന്‍ എല്ലായ്പ്പോഴും ക്ഷീണിതനാവാറുണ്ടെന്നും ലീ വെളിപ്പെടുത്തി. ബോളിംഗിലായാലും ബാറ്റിംഗിലായാലും മാനസികമായി എതിരാളികള്‍ക്കു മേല്‍ ആധിപത്യം നേടാന്‍ ഭാജിക്കു സാധിച്ചിരുന്നു- ലീ കൂട്ടിച്ചേര്‍ത്തു.

Algerian boxer Imane Khelif, who won Olympics gold in women’s boxing, confirmed as a man with a ‘micro-penis’ in leaked medical reports VM TV NEWS CHANNEL

Imane Khelif, an Algerian boxer, made headlines during the 2024 Summer Olympics in Paris. Khelif, who was suspected to be a biological man by many, won a gold medal in the women’s 66-kilogram category even though many people questioned her eligibility for the sport.

Now, a new scandal broke out months after the Paris Games concluded when a leaked medical report revealed thatKhelifis, in fact, a man.

French journalist Djaffar Ait Aoudia obtained the report, which revealed that the 25-year-old has internal testicles and an XY chromosome composition, which could imply a hereditary disorder called 5-alpha reductase deficiency. This disorder affects sexual development and frequently leads to limited secondary masculine traits and ambiguous genitalia. Khelif’s anatomy, including the lack of a uterus and the existence of what was characterized as a micro-penis, was described in the report.

The report was prepared in June 2023 by medical experts from Mohamed Lamine Debaghine Hospital in Algiers and Kremlin-Bicêtre Hospital in Paris. Additionally, it suggested hormone therapy and surgical correction to match Khelif’s physical characteristics to her self-perceived gender identity.

Harbhajan Singh, the former Indian cricketer and World Cup winner, also responded to the development by tagging the Olympics on social media and asking them to take back the gold medal.

സഞ്ജുവിനോടുള്ള ഇഷ്ട കൂടുതല്‍ കൊണ്ട് മാത്രം ചിലര്‍ അംഗീകരിക്കാത്ത സത്യം, മുംബൈ ടെസ്റ്റിന് ശേഷം ആ കാര്യം ഉറപ്പിക്കാം VM TV NEWS EXCLUSIVE

ഋഷഭ് പന്തിനെ ഞാനങ്ങനെ ആഘോഷിച്ചിട്ടില്ല! ഞാൻ മാത്രമല്ല പല മലയാളി ക്രിക്കറ്റ് ആസ്വാദകരുടേയും പ്രശ്നമാണ്. അത് പന്തിനോട് അത്ര ഇഷ്ടക്കുറവ് കൊണ്ടന്നുമല്ല.

പക്ഷെ സഞ്ജു സാംസനോട് മലയാളികള്‍ക്കുള്ള ഇഷ്ട കൂടുതല്‍ കൊണ്ടു മാത്രമാണ്. വലിയ ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചു വന്ന പന്ത് ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. മുംബയ് വംഗ് ഡേ സ്റ്റേഡിയത്തില്‍ ഇൻഡ്യ പരാജയപ്പെട്ട ടെസ്റ്റില്‍ പന്തിൻ്റെ പ്രകടനം കണ്ടിട്ടും ഇപ്പോള്‍ ഒന്നും കുറിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്. പന്തിൻ്റെ വീരോചിതമായ ആദ്യ കളിയല്ല ഇതെങ്കില്‍ പോലും.

വിക്കറ്റ് കീപ്പർമാരുടെ ബാറ്റിംഗിലാണ് പലപ്പോഴും ഇപ്പോള്‍ മാർക്ക് കൂടുതല്‍ ഇടുന്നത് എന്ന് തോന്നിയിട്ടുണ്ട്. പണ്ട് വിക്കറ്റ് കീപ്പിംഗ് ഒരു സ്പെഷ്യല്‍ ഡ്യൂട്ടിയായിട്ടാണ് കരുതിയിരുന്നത് പലപ്പോഴും അവരുടെ ബാറ്റിംഗ് ഒരു ബോണസും. 83 ലെ ലോകകപ്പ് വിജയിച്ച ഇൻഡ്യൻ ടീമിലെ കിർമാനി ഒരു ലവ് ലി ക്യാരക്ടർ ആയിരുന്നു. മികച്ച കീപ്പറായിരുന്നു. ടെസ്റ്റില്‍ സെഞ്ച്വറി അടിച്ചിട്ടുണ്ട്.

എന്നാലും അന്ന് ബാറ്റിംഗില്‍ ബാറ്റർമാരും ഓള്‍റൗണ്ടർമാരും കഴിഞ്ഞ് പത്താം നമ്ബറിലാണ് കിർമാനി പൊതുവെ ബാറ്റ് ചെയ്യാറ്. ഒരു പക്ഷെ ഗില്‍ക്രിസ്റ്റിനു ശേഷമാണ് കീപ്പർമാരില്‍ ബാറ്റിംഗിന് കൂടുതല്‍ പരിഗണ കിട്ടി തുടങ്ങിയത് എന്നു തോന്നുന്നു. ഇഷാനും സഞ്ജുവും പന്തും സ്പെഷ്യലൈസ്ഡ് ബാറ്റർമാർക്ക് മുമ്ബ് ബാറ്റു ചെയ്യാൻ വരുന്നു.

പരാജയപ്പെട്ടു കൊണ്ടിരിയ്ക്കിമ്ബോഴും ഞങ്ങളുടെ പ്രതീക്ഷ ഇന്ന് ബാറ്റിലോ സ്റ്റംമ്ബിലോ ആയിരുന്നില്ല! പന്തിലായിരുന്നു, ഒരു വിവാദമായ പുറത്താകലില്‍ പന്ത് ബൗണ്ടറികടക്കുന്നതുവരെ.

ബാലണ്‍ ദി ഓര്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ റോഡ്രി സ്വന്തമാക്കി MORNING BREAKING NEWS VM TV

ഈ വർഷത്തെ ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരത്തില്‍ എത്തിച്ചത്.

വിനീഷ്യസ് ജൂനിയർ ബാലണ്‍ ദി ഓർ സ്വന്തമാക്കും എന്നായിരുന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വിനീഷ്യസ് വിജയിക്കില്ല എന്ന് ഉറപ്പായതോടെ റയല്‍ മാഡ്രിഡ് ക്ലബ് ബാലണ്‍ ദി ഓർ പുരസ്കാര ചടങ്ങ് തന്നെ ബഹിഷ്കരിച്ചിരുന്നു.

റോഡ്രി യൂറോ കപ്പ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ 2023-24 സീസണില്‍ നേടി. ഡിഫൻസീവ് മിഡ്ഫീല്‍ഡർ ആയിരുന്നിട്ട് വരെ 12 ഗോളും ഒപ്പം 13 അസിസ്റ്റും താരം സംഭാവന നല്‍കി. നീണ്ട കാലത്തിനു ശേഷമാണ് ഒരു സ്പാനിഷ് താരം ബാലണ്‍ ദി ഓർ സ്വന്തമാക്കുന്നത്.

ഒളിമ്പിക്സ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പാരീസിലെ അതിവേഗ ട്രെയിൻ സംവിധാനത്തിന് നേരെയുള്ള ആക്രമണങ്ങൾ

പാരീസ് ഒളിമ്പിക്സ് ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, ഫ്രാൻസിൽ അതിവേഗ ട്രെയിനിന് നേരെ ആക്രമണം നടക്കുന്നു. ഇന്നലെ രാത്രി പാരീസ് റെയിൽ…

പാരിസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ശരത്കമലും പി. വി സിന്ധുവും ഇന്ത്യയെ പ്രതിനിധീകരിക്കും.

ലോകത്തിലെ ഏറ്റവും വലിയ അത്ലറ്റിക് ഇവന്റ് ഇപ്പോൾ പാരീസിൽ സെയ്ൻ നദിയുടെ തീരത്താണ് നടക്കുന്നത്. ഈ വർഷം ആദ്യമായി സ്റ്റേഡിയത്തിന് പുറത്ത്…

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് നിത അംബാനി

9 മീറ്റർ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗങ്ങളായ നിത അംബാനിയും മറ്റുള്ളവരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ പാരീസിൽ നടക്കുന്ന 142-ാമത്…

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി മിസ്സാക്കി

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി മിസ്സാക്കി പൊട്ടിക്കരഞ്ഞ അധികസമയം. എന്നാല്‍ പോർച്ചുഗല്‍ തോല്‍ക്കാൻ തയ്യാറല്ലായിരുന്നു. ആവേശപ്പോരിനൊടുക്കം ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പർ കോസ്റ്റ പോർച്ചുഗലിന്റെ…