കാൻസര്‍ മുതല്‍ മരണം വരെ; ഒരു മയവും ഇല്ലാത്ത പ്രത്യാഘാതങ്ങള്‍; ഈ 10 ഭക്ഷണങ്ങള്‍ കഴിക്കരുത്. VM TV NEWS EXCLUSIVE

ഏറ്റവും അനാരോഗ്യപ്രദമായ ചുറ്റുപാടിലൂടെ ജീവിക്കേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രദമായി തുടരുക എന്നത് വലിയ വെല്ലുവിളിയാണ്.

കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം എന്നിവ ശുദ്ധമല്ലെങ്കില്‍ മാറാരോഗങ്ങള്‍ തേടിയെത്തും. ദഹനപ്രശ്നങ്ങള്‍, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം, അർബുദം, വൃക്ക-കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തില്‍ പിടിപെടുന്നു. ഇതിന് പ്രധാന കാരണം കഴിക്കുന്ന ആഹാരം തന്നെയാണ്. ഒരുപക്ഷെ മരണത്തിലേക്ക് വരെ നയിക്കുന്നവയാണ് വിപണിയില്‍ സുലഭമായ പല ഭക്ഷ്യവസ്തുക്കളും. ഇത്തരത്തില്‍ നമ്മുടെ ശരീരത്തിന് അടിമുടി ഹാനികരമായ പത്ത് തരം ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.. ഒരുകാരണവശാലും കഴിക്കാൻ പാടില്ലാത്ത, ശീലമാക്കരുതാത്ത ആഹാരങ്ങള്‍ ഇവയാണ്..

പ്രൊസസ്ഡ് മീറ്റ് (Processed Meat)

സംസ്കരിച്ച മാംസം കഴിക്കാതിരിക്കുക. സൂപ്പർമാർക്കറ്റുകളില്‍ സുലഭമായ Processed Meatല്‍ ഉയർന്ന അളവില്‍ ഉപ്പും നൈട്രേറ്റും പ്രിസർവേറ്റീവുകളുമുണ്ട്. ഇത് വൻകുടല്‍ കാൻസറിന് കാരണമാകും. ഹൃദ്രോഗങ്ങള്‍, ഉയർന്ന രക്തസമ്മർദ്ദം എന്നിവയിലേക്കും നയിക്കും. അതിനാല്‍ പ്രൊസസ്ഡ് മീറ്റ് ഒഴിവാക്കുക.

ട്രാൻസ് ഫാറ്റ് (Trans Fats)

ലിക്വിഡ് ഫാറ്റിലേക്ക് ഹൈഡ്രജൻ ചേർത്തുണ്ടാക്കുന്ന ഒരുതരം കൊഴുപ്പാണ് Hydrogenated oil. ചെലവ് കുറയ്‌ക്കാനും ഷെല്‍ഫ് ലൈഫ് കൂട്ടാനുമാണ് കമ്ബനികള്‍ Hydrogenated oil ഉപയോഗിക്കുന്നത്. ഇവ നിരവധി വറുത്ത ഭക്ഷണങ്ങളിലും പാക്ക് ചെയ്തുവരുന്ന സ്നാക്കുകളിലും, ബേക്ക് ചെയ്യുന്ന ആഹാരങ്ങളിലും കാണപ്പെടുന്നു. ഇവ കഴിച്ചാല്‍ ശരീരത്തില്‍ മോശം കൊഴുപ്പും വർദ്ധിക്കും, നല്ല കൊഴുപ്പിനെ ഇല്ലാതാക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കരുത്

റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ് (Refined Carbohydrates)

ഊർജത്തിനായി കുറച്ച്‌ കാർബ്സ് നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ വൈറ്റ് ബ്രഡിലും പേസ്ട്രികളിലും മറ്റും കണ്ടുവരുന്ന റിഫൈൻഡ് കാർബ്സ് ശരീരത്തിന് നല്ലതല്ല. അത് ശരീരത്തിലെ ഷുഗർ ലെവല്‍ പെട്ടെന്ന് ഉയർത്തും.

ഫാസ്റ്റ് ഫുഡ്

കലോറിയും ചീത്ത കൊഴുപ്പും, ഷുഗറും ഉപ്പുമെല്ലാം അമിതമായി അടങ്ങിയ ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. ദിവസവും ഫാസ്റ്റ് ഫുഡ് കഴിച്ചാല്‍ ഭാരം വർദ്ധിക്കുകയും അമിതവണ്ണം ഉണ്ടാവുകയും ചെയ്യും. കൂടാതെ പ്രമേഹം, ഹൃദ്രോഗം, എന്നിവയിലേക്കും നയിക്കാം.

സോഡിയം കൂടിയവ

പാക്കേജ് ചെയ്ത് വരുന്ന ഒട്ടുമിക്ക ആഹാരത്തിലും, പ്രൊസസ്ഡ് ഫുഡിലും സോഡിയം അളവ് കൂടുതലായിരിക്കും. ഇത് പതിവായി കഴിച്ചാല്‍ ബിപിയും ഹൃദ്രോഗവും വൃക്കരോഗങ്ങളും ഉണ്ടാകാം. ചിലരില്‍ സ്ട്രോക്കും സംഭവിക്കാം.

ഷുഗറി സെറിയല്‍സ് (Sugary Cereals)

Cereals പൊതുവെ ആരോഗ്യപ്രദമാണെന്ന ധാരണ നിലനില്‍ക്കുന്നുണ്ടെങ്കിലും ഷുഗർ ചേർത്ത് വരുന്ന Cereals പോഷകങ്ങള്‍ നല്‍കുന്നില്ല, കൂടാതെ ഭാരം കൂട്ടുകയും ചെയ്യും.

നിർമിത മധുരം (Artificial Sweeteners)

ഡയറ്റ് സോഡ, ഷുഗർ ഫ്രീ പ്രൊഡക്ടുകള്‍ എന്നിവയിലെല്ലാം ഇതുണ്ട്. ശരീരത്തിലെ മെറ്റബോളിസം സംവിധാനത്തെ ഇത് തകർക്കും. അതുവഴി അമിതവണ്ണവും പ്രമേഹവും ഉണ്ടാകാം.

എണ്ണയില്‍ കോരിയെടുത്തവ (Fried Foods)

കണ്ടാല്‍ വായില്‍ വെള്ളമൂറുമെങ്കിലും വിപണിയില്‍ നിന്ന് ലഭിക്കുന്ന ഫ്രൈഡ് ഫുഡ് നല്ലതല്ല. ഇതില്‍ ധാരാളം മോശം കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്.

സംസ്കരിച്ച ലഘുഭക്ഷണങ്ങള്‍ (Highly Processed Snacks)

പാക്കറ്റില്‍ വരുന്ന ചിപ്സ്, സ്നാക്ക്സ്, സ്നാക്ക് ബാഴ്സ്, എന്നിവയില്‍ ധാരാളം ഷുഗറും മോശം കൊഴുപ്പും, അമിത ഉപ്പും അടങ്ങിയിട്ടുണ്ട്.

രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃക്കകള്‍ അവതാളത്തിലാണ്! VM TV NEWS LIVE

വൃക്കകള്‍ തകരാറിലാവുക എന്നത് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ്. പലപ്പോഴും വളരെ വൈകി മാത്രമാണ് വൃക്കകള്‍ക്ക് ഉണ്ടാകുന്ന തകരാറ് ശ്രദ്ധിക്കപ്പെടുന്നത്.

എന്നാല്‍ വൃക്കകള്‍ തകരാറിലാകുന്നതിന് മുമ്ബ് ചില ലക്ഷണങ്ങള്‍ കാണിക്കും. ഏതൊക്കെയെന്ന് നോക്കാം. രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്ബോള്‍ മുഖത്ത് ഉണ്ടാവുന്ന നീരാണ് ആദ്യത്തെ ലക്ഷണം. ശരീരത്തിലുള്ള അമിതമായുള്ള ഫ്‌ലൂയിഡ് പുറത്തു പോകാത്ത സാഹചര്യത്തിലാണ് അഥവാ വൃക്കകള്‍ക്ക് പുറന്തള്ളാന്‍ സാധിക്കാതെ വരുമ്ബോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പതിവായി രാവിലെ ഇത്തരത്തില്‍ മുഖത്തും കണ്ണിലുമൊക്കെ നീര് വരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. മറ്റൊന്ന് ഉറക്കം ശരിയാകാതെയുള്ള രാവിലെയുള്ള ക്ഷീണമാണ്. പതിവില്‍ കൂടുതലുള്ള ഇത്തരത്തിലുള്ള ക്ഷീണത്തെ അവഗണിക്കരുത്. കിഡ്‌നിയുടെ പ്രവര്‍ത്തനം കുറയുമ്ബോള്‍ ശരീരത്തിലെ വിഷാംശങ്ങള്‍ രക്തത്തിലൂടെ വ്യാപിക്കുകയും ഇത് ക്ഷീണത്തിനും ബലക്കുറവിനും കാരണമാവുകയാണ്.

മറ്റൊന്ന് രാവിലത്തെ മൂത്രത്തിന്റെ നിറവും മണവുമാണ്. ഇരുണ്ട നിറത്തോടുകൂടി ഇന്ധനത്തിന്റെ സ്‌മെല്ലോട് കൂടിയ യൂറിന്‍ ആണെങ്കില്‍ നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായിട്ടല്ല നടക്കുന്നതെന്നാണ് അര്‍ത്ഥം. കൂടാതെ രാവിലെ ഓക്കാനവും തല ചുറ്റലും വരാറുണ്ടെങ്കിലും ശ്രദ്ധിക്കണം. ഇതോടൊപ്പം വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശ്വാസം നേര്‍ത്തതുമാവാം.

സഹപ്രവര്‍ത്തകരുടെ കളിയാക്കല്‍ സഹിക്കാനാവാതെ ഡിഎൻഎ ടെസ്റ്റ്, ഫലം കണ്ട യുവതി ഞെട്ടിപ്പോയി VM TV NEWS

തികച്ചും അസാധാരണമായ സാഹചര്യത്തില്‍ ഡിഎൻഎ ടെസ്റ്റിന് വിധേയമായ ചൈനീസ് യുവതിയെ ഞെട്ടിച്ച്‌ അതിന്റെ ഫലം. ഹെനാൻ പ്രവിശ്യയിലെ സിൻസിയാങില്‍ നിന്നുള്ള യുവതിയാണ് തന്റെ അനുഭവം സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് വിവരിച്ചത്.

യുവതിയെ നിരന്തരം സഹപ്രവർത്തകർ കളിയാക്കാറുണ്ടായിരുന്നു. അവളെ കണ്ടാല്‍ അവളുടെ നാട്ടുകാരില്‍ ഒരാളെപ്പോലെ ഇല്ലായിരുന്നു എന്നതാണ് പരിഹസിക്കാനുള്ള കാരണമായി തീർന്നത്. പിന്നാലെ അവള്‍ തന്റെ മാതാപിതാക്കളോട് തന്നെ ഇക്കാര്യം ചോദിച്ചു. തന്നെ കാണാൻ എന്തുകൊണ്ടാണ് അവിടുത്തുകാരെ പോലെ ഇല്ലാത്തത് എന്നായിരുന്നു ചോദ്യം. എന്നാല്‍, വ്യക്തമായ ഒരുത്തരം കിട്ടിയില്ല.

“ഞാൻ എല്ലായ്പ്പോഴും സിൻസിയാങ്ങിലാണ് താമസിച്ചിരുന്നത്. പക്ഷേ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോള്‍, എൻ്റെ സഹപ്രവർത്തകർ ഞാൻ അവരെ പോലെയല്ല എന്ന് പറയാൻ തുടങ്ങി. ‘നിങ്ങള്‍ ഞങ്ങളെപ്പോലെയല്ല. നിങ്ങള്‍ക്ക് ഞങ്ങളേക്കാള്‍ വിശാലമായ മൂക്കും കട്ടിയുള്ള ചുണ്ടുകളും വലുതും ആഴമുള്ളതുമായ കണ്ണുകളുമുണ്ട്. ഹെനാനില്‍ നിന്നുള്ള ഒരാളെപ്പോലെയല്ല നിങ്ങളെ കാണാൻ’ എന്നായിരുന്നു അവർ പറഞ്ഞിരുന്നത്” എന്നാണ് ഡോങ് എന്ന സ്ത്രീ പറഞ്ഞത്.

പിന്നാലെ, താൻ എവിടെ നിന്ന് വന്ന ആളായിരിക്കും എന്ന് എല്ലായ്പ്പോഴും താൻ ചിന്തിക്കാൻ തുടങ്ങി എന്നും ഡോങ് പറയുന്നു. പിന്നാലെയാണ് അവള്‍ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നത്. അവളെ ഞെട്ടിച്ചുകൊണ്ട് താൻ അതുവരെ തന്റെ മാതാപിതാക്കളായി കരുതിയിരുന്നവർ തന്റെ യഥാർത്ഥ മാതാപിതാക്കളല്ല എന്ന സത്യമാണ് ഡിഎൻഎ ഫലം വന്നതോടെ അവള്‍ തിരിച്ചറിഞ്ഞത്.

മാത്രമല്ല, ചൈനയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുവാങ്‌സി പ്രവിശ്യയില്‍ നിന്നുള്ള ആളാണ് അവളെന്നും ടെസ്റ്റില്‍ കണ്ടെത്തി.

ഡോങ്ങിന്റെ കഥ പുറത്തുവന്നതോടെ ഒരുപാട് ചർച്ചകളാണ് ഇതേ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടന്നത്. മാത്രമല്ല, ഗുവാങ്സിയില്‍ നിന്നും ക്യു എന്നൊരു സ്ത്രീ ഡോങ്ങിനെ ബന്ധപ്പെട്ടു. തങ്ങളെ കാണാൻ ഒരുപോലെ ഉണ്ട് എന്നും തന്റെ നഷ്ടപ്പെട്ടുപോയ മകളാണോ ഡോങ് എന്ന് സംശയമുണ്ട് എന്നും പറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. എന്നാല്‍, ഇരുവരും മകളും അമ്മയുമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

എന്നിരുന്നാലും, സഹപ്രവർത്തകരുടെ കളിയാക്കല്‍ സഹിക്കാനാവാതെയാണ് ടെസ്റ്റ് നടത്തിയതെങ്കിലും ആ ടെസ്റ്റിന്റെ റിസള്‍ട്ട് തന്ന ഞെട്ടലിലാണ് ഡോങ്.

നിലപ്പന; പുരുഷൻമാര്‍ക്കും സ്ത്രീകള്‍ക്കും ഓജസ്സും തേജസ്സും നല്‍കുന്ന ഇതിന്റെ ഔഷധഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും VM TV NEWS

നമ്മുടെ പറമ്ബുകളില്‍ കാണുന്ന നാം കാട്ടുചെടികളെന്നുകരുതി അവഗണിക്കുന്ന മിക്ക ചെടികളും ഔഷധ സസ്യങ്ങളാകാം. ആധുനിക വൈദ്യശാസ്ത്രം പുരോഗതി പ്രാപിക്കുന്നതിനു മുൻപ് പണ്ടുള്ള ആളുകള്‍ മരുന്നുകളായി ഉപയോഗിച്ചിരുന്ന ഇവ പുതുതലമുറകള്‍ക്ക് അപരിചിതമാണ്.

ഇവയെല്ലാം നമ്മളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഈ അറിവുകള്‍ അന്യംനിന്നുപോകാതെ വരുംതലമുറയ്ക്ക് കൈമാറാനെങ്കിലും അത് ഉപകാരപ്പെടും. ഇത്തരത്തില്‍ നമ്മളറിയാതെ പോയ ഒരു സസ്യമാണ് നിലപ്പന അഥവാ കിരിയാത്ത്. വരാഗി, താലമൂലി, താലപത്രി, നെല്‍പ്പാത

ഇന്നത്തെ കാലത്തുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം എന്നു വേണം, പറയുവാന്‍. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കിരിയാത്ത് അഥവാ നിലപ്പന എന്ന ഈ സസ്യം. ഇതിന്റെ ഇലകള്‍ക്കു കയ്പു രസമാണ്. ഈ കയ്പു രസം തന്നെയാണ് പ്രമേഹത്തിന് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നതും.

മഞ്ഞപ്പിത്തം അകറ്റാൻ നിലപ്പനയുടെ കിഴങ്ങ് അരച്ച്‌ പാലില്‍ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. ചുമയുടെ മരുന്നായി ഇതിൻറെ ഇല ഉപയോഗിച്ചുണ്ടാകുന്ന കഷായം ഏറെ ഫലപ്രദമാണ്. ഇതുകൂടാതെ ഈ ചെടിയുടെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുഉള്ള സ്ഥലങ്ങളില്‍ പുരട്ടുകയാണെങ്കില്‍ നീര് എളുപ്പം ശമിക്കുന്നതാണ്.

ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ച്‌ പാലില്‍ ചേർത്തു കഴിക്കുന്നത് പുരുഷൻമാർക്ക് നല്ല ഓജസും ബീജശേഷി വർദ്ധിക്കുന്നതിനും നല്ലതാണ്. അതുപോലെ ഈ പൊടി പാലിലോ നെയ്യിലോ ചേർത്ത് കഴിക്കുന്നത് സ്ത്രീകളിലെ അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക് മാറാനും ഓജസ്സ് വർദ്ധിക്കാനും സഹായിക്കുന്നു.

ഇത് കഷായം വച്ചു കുടിയ്ക്കുന്നത്
ഇത് കഷായം വച്ചു കുടിയ്ക്കുന്നത് പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. പ്രമേഹത്തിന് ഏറെ ഫലപ്രദമായ നാട്ടുവൈദ്യം എന്നു വേണം, പറയുവാന്‍. ഇതിന്റെ ഇല 5 എണ്ണം, തഴുതാമയുടെ തളിരില 5 എണഅണം, പച്ചമഞ്ഞള്‍ ഒരു കഷ്ണം എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇത് രാവിലെ വെറുംവയറ്റിലും രാത്രി അത്താഴം കഴിഞ്ഞും കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുവാന്‍ ഏറെ നല്ലതാണ്.

ഇതിന്റെ ഇല വെറുംവയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ. എന്നാല്‍ ഇതിന് വല്ലാത്ത കയ്പാണ്. ഇതു കുറയ്ക്കാന്‍ ഇല നല്ല പോലെ അരച്ചെടുത്ത് ചെറിയ ഉരുളകളാക്കുക. ഇത് ഉണക്കിയെടുക്കുക. അല്‍പം കഴിയുമ്ബോഴേ ഇത് ഉരുട്ടിയെടുക്കാനാകൂ. കാരണം ഇതില്‍ തന്നെ വെള്ളമുണ്ട്.നല്ല പോലെ ഉണങ്ങിയ ശേഷം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം.

ഈ ഇല പ്രമേഹ രോഗികള്‍ ഉപയോഗിയ്ക്കുമ്ബോള്‍ ശ്രദ്ധ വേണം. ഇത് ഉപയോഗിച്ച്‌ മൂന്നു നാലു ദിവസത്തില്‍ ഷുഗര്‍ ടെസ്റ്റു ചെയ്യുക. കാരണം ഇത് ഷുഗര്‍ തോതു വല്ലാതെ കുറയ്ക്കും. ദിവസവും കഴിച്ചില്ലെങ്കിലും ഒന്നരാടം ദിവസങ്ങളില്‍ കഴിച്ചാലും മതിയാകും.

പനി, മലമ്ബനി
പനി, മലമ്ബനി, കരള്‍ രോഗങ്ങള്‍, വിളര്‍ച്ച, പിത്ത ദോഷം എന്നിവയ്ക്ക് കിരിയാത്ത് നല്ലൊരു മരുന്നാണ്. രക്തശുദ്ധി വരുത്തുന്നതിനും നല്ല ശോധനയ്ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്. മുറിവുകള്‍ ഉണക്കുവാനും ഇത് ഏറെ നല്ലതാണ് മുലപ്പാല്‍ ശുദ്ധീകരിയ്ക്കുന്നതിനും ഇതു നല്ലൊരു മരുന്നു തന്നെയാണ്.

പനിയ്ക്ക്
പനിയ്ക്ക് ഇതുപയോഗിച്ചു നല്ലൊരു കഷായം തയ്യാറാക്കാം. ഇത് ഉണങ്ങിയത് 15 ഗ്രാം, ചുക്ക്, 15 ഗ്രാം, ദേവതാരം 15 ഗ്രാം, മല്ലി 15 ഗ്രാം എന്നിവ നല്ലതു പോലെ കഴുകുക. ഇത് ചതച്ച്‌ 12 ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം വറ്റിച്ച്‌ ഒന്നര ഗ്ലാസാക്കി എടുക്കുക. ഇത് ഊറ്റിയെടുത്ത് ഇതില്‍ വെട്ടുമാറം എന്ന ആയുര്‍വേദ ഗുളിക അരച്ചു ചേര്‍ത്തു കുടിയ്ക്കാം. ഇതു പനി മാറാന്‍ നല്ലൊരു നാ്ട്ടു വൈദ്യമാണ്.

ത്വക് രോഗങ്ങള്‍ക്കു നല്ലതാണ്
കിരിയാത്ത് ത്വക് രോഗങ്ങള്‍ക്കു നല്ലതാണ്. ദഹനത്തിനും ഇത് ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും മികച്ച ഒന്നാണ് കിരിയത്ത് അഥവാ നിലപ്പന. വാതത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. പനി പോലുള്ള രോഗങ്ങള്‍ വന്നാല്‍ ശരീരക്ഷീണം മാറാനും ഈ പ്രത്യേക ചെടി ഉപയോഗിയ്ക്കാം

ബ്ലഡ് ക്യാന്‍സര്‍
ബ്ലഡ് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് കിരിയാത്ത്. കടുകു രോഹിണി, കിരിയാത്ത്, കാട്ടുപടവലം, വേപ്പിന്‍ തൊലി, ചിറ്റമൃത്, നെല്ലിക്കാത്തൊണ്ട് എന്നിവ 15 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് 400 മില്ലിയായി വററിച്ച്‌ 100 മില്ലി വീതം തേന്‍ ചേര്‍ത്തു രാത്രി അത്താഴ ശേഷവും രാവിലെ വെറുംവയറ്റിലും കുടിയ്ക്കുക. ഇത് ഈ രോഗം കാരണം വരുന്ന പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.

മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യണം?; പരിഹാരം അടുക്കളയില്‍ തന്നെ

BREAKING NEWS OF THE HOUR VM TV NEWS

നിരവധി ആളുകളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. എന്നാല്‍ മീനിന്റെ മുള്ള് തൊണ്ടയില്‍ കുരുങ്ങുന്നത് അത്ര രസമുള്ള ഒരു പരിപാടിയല്ല.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥ നമുക്ക് നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ടാകും. വെള്ളം കുടിച്ചാല്‍ മതി, വെറും ചോറ് മാത്രം വിഴുങ്ങിയാല്‍ മതി മുള്ള് പൊയ്‌ക്കൊള്ളും തുടങ്ങിയ ടിപ്‌സും നമുക്ക് സുപരിചിതമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ പറഞ്ഞ മാര്‍ഗങ്ങളൊന്നും പരിഹാരമാകുന്നില്ലെന്ന് വരാം.

തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള പോകാന്‍ ചില എളുപ്പ വഴികളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ പല പരിഹാരങ്ങളും നമ്മുടെ അടുക്കളയില്‍ തന്നെയുണ്ടെന്നതാണ് അധികമാര്‍ക്കും അറിയാത്ത കാര്യം.

നാരങ്ങാനീര്: തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എളുപ്പത്തില്‍ നീക്കാന്‍ നാരങ്ങാ നീര് സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ഒലിവ് ഓയിലില്‍ മിക്‌സ് ചെയ്ത് കുടിക്കുന്നത് വളരെ നല്ലതാണ്.

ഒലിവ് ഓയില്‍: നാരങ്ങാ നീരും ഒലിവ് ഓയിലും ചേര്‍ത്ത് കഴിക്കുമ്ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് വളരെ സോഫ്റ്റ് ആയി മാറുകയും തൊണ്ടയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്യും.

മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കല്‍ കൈ കൊണ്ട് എടുക്കാന്‍ ശ്രമിച്ചിട്ട് അത് നടന്നില്ലെങ്കില്‍ വീണ്ടും വീണ്ടും ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ ആവര്‍ത്തിച്ച്‌ ചെയ്യുമ്ബോള്‍ മുള്ള് തൊണ്ടയില്‍ നിന്ന് കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണ്.

ജലദോഷത്തിനുള്ള മരുന്ന് കഴിച്ച്‌ ഗര്‍ഭിണിയായത് നൂറുകണക്കിന് സ്‌ത്രീകള്‍; ഇതെങ്ങനെ സംഭവിച്ചു? അറിയാം

സ്വന്തം കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത ദമ്ബതികള്‍ വളരെ ചുരുക്കമാണ്. എന്നാല്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വന്ധ്യത അനുഭവിക്കുന്ന ധാരാളംപേരുണ്ട്.

ഇതിനായി ചികിത്സിച്ചിട്ടും ഫലം ലഭിക്കാത്ത നിരവധി ദമ്ബതികളുണ്ട്. ഇതിനെല്ലാം പരിപാരം എന്ന നിലയില്‍ ധാരാളം വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

ജലദോഷത്തിനും അതിന്റെ ലക്ഷണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന മ്യൂസിനെക്‌സ് (Mucinex) എന്ന മരുന്ന് അല്ലെങ്കില്‍ അതിലെ സജീവ ഘടകമായ ഗൈഫെനെസിൻ അടങ്ങിയ മരുന്ന് കഴിച്ചാല്‍ എളുപ്പത്തില്‍ ഗ‌ർഭധാരണം നടക്കുമെന്നാണ് അനുഭവസ്ഥരായ സ്‌ത്രീകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പറയുന്നത്.

ലൈംഗിക ബന്ധത്തിലേർപ്പെടുമ്ബോള്‍ ബിജം യോനിയില്‍ എത്തുകയും അവിടെ നിന്ന് സെർവിക്‌സിലൂടെ കടന്നുപോയി അണ്ഡവുമായി സംയോജിച്ചാണ് ഭ്രൂണം ഉണ്ടാവുന്നത്. അത് പിന്നീട് വളർന്ന് ഗർഭസ്ഥ ശിശുവാകുന്നു. ഇങ്ങനെയാണ് സാധാരണ രീതിയില്‍ ഗർഭധാരണം നടക്കുന്നത്. എന്നാല്‍, സ്‌ത്രീയുടെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ പുരുഷ ബീജത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളോ കാരണം ഇതേ രീതിയില്‍ സംഭവിക്കണമെന്നില്ല. ഇങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതാണ് വന്ധ്യതയ്‌ക്ക് കാരണമാകുന്നത്.

മാത്രമല്ല, ബീജം അണ്ഡത്തിനരികിലെത്തുന്നത് തടയുന്നതില്‍ സ്‌ത്രീ ശരീരത്തിലെ സെർവിക്കല്‍ മ്യൂക്കസ് (കട്ടിയുള്ള ദ്രാവകം) പലപ്പോഴും കാരണമാകുന്നു. യോനിയില്‍ കാണപ്പെടുന്ന ഈ മ്യൂക്കസ് പലപ്പോഴും പല രൂപത്തിലായിരിക്കും. നിങ്ങളുടെ ആർത്തവ ചക്രം അനുസരിച്ചാകും ഇതിന്റെ രൂപത്തില്‍ മാറ്റം വരിക. നല്ല കട്ടിയുണ്ടെങ്കില്‍ ആ സമയത്ത് ഗർഭധാരണം നടക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം ഇത് ബീജത്തെ ഉള്ളിലേക്ക് കടത്തിവിടുന്നത് തടയും.

എന്നാല്‍, ഈ സമയത്ത് ജലദോഷത്തിനുള്ള മരുന്ന് കഴിച്ചാല്‍, സെർവിക്കല്‍ മ്യൂക്കസ് നേർത്ത രൂപത്തിലാകും. ഇത് ഗർഭധാരണം എളുപ്പത്തിലാക്കാൻ സഹായിക്കും. കൂടാതെ ചില ഫെർട്ടിലിറ്റി ട്രാക്കിംഗ് ആപ്പുകളും സെർവിക്കല്‍ മ്യൂക്കസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറ്റാനായി ഉപയോഗിക്കാവുന്നതാണ്. സ്വന്തം ശരീരത്തിലെ മാറ്റങ്ങള്‍ തിരച്ചറിയാൻ സാധിച്ചാല്‍ തന്നെ ഗർഭധാരണം എളുപ്പമാക്കാൻ സാധിക്കുന്നതാണ്.

മ്യൂസിനെക്‌സിന് ഗർബധാരണത്തെ സഹായിക്കാൻ സാധിക്കുമെന്നതിന് ശാസ്‌ത്രീയമായ തെളിവുകളൊന്നും തന്നെയില്ല. 1982ല്‍ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമുണ്ട്. അതില്‍ 40 ദമ്ബതികളെ വച്ചാണ് പഠനം നടത്തിയിരിക്കുന്നത്. അതില്‍ വന്ധ്യതയെ സെർവിക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നാണ് നിർവചിച്ചിരിക്കുന്നത്.

പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് അവരുടെ ആർത്തവചക്രത്തിന്റെ അഞ്ചാം ദിവസം മുതല്‍ മൂന്ന് നേരം, 200 മില്ലിഗ്രാം ഗൈഫെനെസിൻ നല്‍കി. 40ല്‍ 15 പേർ ഗർഭിണികളായി. ഇത് ഗൈഫെനെസിൻ ഉപയോഗം കാരണമാകാമെന്നാണ് പഠനത്തിന്റെ നിഗമനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഗർഭധാരണത്തിന് ഗൈഫെനെസിൻ മാത്രമാണ് കാരണമെന്ന് ആരോപിക്കാനും കഴിയില്ല.

മറ്റൊരു പഠനത്തില്‍, 600 മില്ലിഗ്രാം ഗൈഫെനെസിൻ ദിവസം രണ്ടുതവണ കഴിച്ചയാളില്‍ ബീജ ഉല്‍പ്പാദനവും ചലനശേഷിയും ഗണ്യമായി വർദ്ധിച്ചതായി കണ്ടെത്തി. എന്നാല്‍, ഈ പഠനത്തില്‍ പങ്കെടുത്ത പുരുഷന് 32 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍, ഗൈഫെനെസിൻ മാത്രമാണ് ഇതിന് കാരണമെന്ന് അവിടെയും സ്ഥിരീകരിക്കാൻ സാധിച്ചില്ല. മ്യൂസിനെക്‌സിന്റെ നിർമാതാക്കളായ റെക്കിറ്റ് ഒരു പ്രസ്‌താവന ഇറക്കിയിരുന്നു. അതില്‍ പറയുന്നത്, ഈ മരുന്ന് ലേബല്‍ നിർദേശങ്ങള്‍ക്ക് അനുസൃതമായി മാത്രം കഴിക്കണം എന്നാണ്.

പാർശ്വഫലങ്ങള്‍

മതിയായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍, ശരീരത്തിന് ആവശ്യമില്ലാത്ത അളവില്‍ മരുന്നുകള്‍ കഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതിനാല്‍, ഗർഭിണിയാകാൻ ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ എത്രയും വേഗം ഒരു ഡോക്‌ടറെ കണ്ട് മികച്ച പരിഹാരം തേടേണ്ടതാണ്.

ദുരിതാശ്വാസം: നിപ രോഗബാധയുടെ സൂചനകളൊന്നും നിലവിൽ ഇല്ലെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു

മലപ്പുറം: നിപ ബാധയുടെ സൂചനകളൊന്നും നിലവിൽ ഇല്ലെങ്കിലും ജാഗ്രതാ നിർദേശം നൽകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നേരിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലുള്ള…

ആലപ്പുഴ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴ ചുമത്തി. 7.92 ലക്ഷം.

ആലപ്പുഴ: ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനും ശുചിത്വം പാലിക്കാത്തതിനും ആലപ്പുഴ ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ആകെ പിഴയായി ഈടാക്കിയത് 7,92,000 രൂപ. ഏപ്രിൽ,…

ഇന്ത്യയിലാദ്യമായി ഹീമോഫീലിയ ചികിത്സയിൽ തകർപ്പൻ തീരുമാനമെടുത്തിരിക്കുകയാണ് കേരളം.

തിരുവനന്തപുരം: പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും എമിസിസുമാബ് എന്ന മരുന്ന് ഉപയോഗിച്ച് ഹീമോഫീലിയ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്…

ചിക്കൻപോക്സ് വേഗത്തിൽ ചികിത്സിക്കണം.

കൊല്ലംഃ ചിക്കൻപോക്സ് ഉണ്ടായാൽ ഉടൻ വൈദ്യസഹായം ആവശ്യമാണെന്ന് ആരോഗ്യവകുപ്പ്. ചിക്കൻപോക്സിന് കാരണമാകുന്ന ഒരു പകർച്ചവ്യാധിയാണ് വരിസെല്ല സോസ്റ്റർ വൈറസ്. ശിശുക്കൾ, കൌമാരക്കാർ,…