ക്യാൻസറിനോട് ‘നോ’ പറഞ്ഞ് ഇരുതലമൂരി; കീമോതെറാപ്പി ചികിത്സ ഫലം കാണുന്നു; ഭക്ഷണം ട്യൂബ് വഴി VM TV NEWS CHANNEL

Spread the love

അർബുദം എന്ന മഹാവ്യാധിയെ പൊരുതി തോല്‍പ്പിച്ച്‌ തിരിച്ചു വരുന്ന മനുഷ്യരുടെ കഥ നമ്മള്‍ ഒരുപാട് കേള്‍ക്കാറുണ്ട്.

എന്നാല്‍ മറ്റേതെങ്കിലും ജീവജാലങ്ങള്‍ രോഗത്തോട് പൊരു തുന്നത് സാധാരണയായി അധികം കേള്‍ക്കാറില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇരുതലമൂരി വിഭാഗത്തില്‍ പെടുന്ന പാമ്ബിന്റെ അതിജീവനമാണ് ശ്രദ്ധ നേടുന്നത്.

തിരുവനന്തപുരം മൃഗശാലയിലെ റെഡ് സാൻഡ് ബോവ ഇനത്തില്‍ പെടുന്ന ഇരുതലമൂരിക്ക് അഞ്ച് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് വിദഗ്ധ ചികിത്സ നല്‍കുന്നത്. പാമ്ബിന്റെ വായിലാണ് മാസ്റ്റ് സെല്‍ ട്യൂമർ . കഴിഞ്ഞ മാസം 10 ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അവശനിലയില്‍ കണ്ടെത്തിയ പാമ്ബിനെ മൃഗശാലയില്‍ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ ട്യൂമർ കണ്ടെത്തുകയായിരുന്നു. ബയോപ്സി അടക്കമുള്ള പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസ്സ് പ്രായമുള്ള ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്.

സൈക്ലോഫോസ്ഫസൈഡ് എന്ന കീമോതെറാപ്പി മരുന്ന് ഇൻജെക്ഷൻ രൂപത്തിലാണ് നല്‍കുന്നത്. ദ്രവ രൂപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെയാണ് നല്‍കുന്നത്. സിടി സ്കാൻ പരിശോധനയില്‍ രോഗവ്യാപനം കുറഞ്ഞത് പ്രതിക്ഷ നല്‍കുന്നതായി മൃഗശാലയിലെ വെറ്റിനറി സർജൻ പറഞ്ഞു. രോഗം പൂർണ്ണമായും ഭേദമാക്കാനായാല്‍ മൃഗങ്ങളിലെ മാസ്റ്റ് സെല്‍ ക്യാൻസർ ചികിത്സയില്‍ നിർണ്ണായക വഴിത്തിരിവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.