പൗർണമിക്കാവിൽ നവരാത്രി ഉത്സവം ഇന്നുമുതൽ

Spread the love

കോവളം : വെങ്ങാനൂർ പൗർണ മിക്കാവ് ബാലത്രിപുരസുന്ദരി ദേ വീക്ഷേത്രത്തിലെ നവരാത്രി ഉത്സ വം ബുധനാഴ്ച തുടങ്ങും. ഒൻപതു ദിവസത്തെ ഉത്സവച്ചടങ്ങുകളിൽ വിവിധ മേഖലകളിൽനിന്നുള്ള പ്ര മുഖർ പങ്കെടുക്കും.നവരാത്രി ഉത്സവത്തിൻ്റെ സമാപനം 17-ന് കേരള ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12-നു നടക്കുന്ന ചടങ്ങുകളിൽ ക്ഷേത്ര ത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള 56 അക്ഷ രദേവതകളിൽ ‘ആ’ എന്ന അക്ഷ രത്തിൽ തുടങ്ങുന്ന ആകർഷി ണി ദേവിയുടെ ഛായാചിത്ര മുൾപ്പെട്ട ദേവിമാരുടെ ഫോട്ടോ ഗവർണർ പ്രകാശനം ചെയ്യും. 10-ന് വൈകീട്ട് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ഐ.എസ്. ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് ദേവിക്ക് മണിവീണ സമർപ്പിക്കും.13-ന് രാവിലെ 10 മുതലാണ് രംകുറിക്കും.വിദ്യാരംഭത്തിനു തുടക്കംകുറി ക്കുക. വിവിധ ഭാഷകൾ സംസാ രിക്കുന്നവരുടെ കുഞ്ഞുങ്ങൾക്ക് അവരവരുടെ ഭാഷകളിലും വിദ്യാ രംഭവും ഇവിടെ കുറിക്കാനാകും. സംഗീതം, നൃത്തം, ആയോധന കലകൾ, വാദ്യോപകരണങ്ങൾ എന്നിവയുടെ ആദ്യാരംഭവും നട ത്താനാകും. ജില്ലാ കളക്ടർ അനുകുമാരി,വി.എസ്.എസ്.സി. ഡയറക്ടർ ഡോ. ഉണ്ണിക്കൃഷ്ണൻ, എ.ഡി. ജി.പി.മാരായ എച്ച്.വെങ്കിടേഷ്, ബൽറാംകുമാർ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാർ, ട്രാൻസ്പോർട്ട് കമ്മിഷ ണർ എച്ച്.നാഗരാജു, ഡി.സി.പി. അജിത് മോഹൻ, കേരള യൂണി വേഴ്‌സിറ്റി വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, ഭാഗവ താചാര്യൻ പള്ളിക്കൽ സുനിൽ എന്നിവർ കുട്ടികൾക്ക് ആദ്യക്ഷ ബുധനാഴ്ച വൈകീട്ട് നവരാ ത്രി ഉത്സവങ്ങളുടെ ആരംഭച്ച ടങ്ങുകൾ ശ്രീ ചിത്തിര തിരു നാൾ മെഡിക്കൽ സയൻസി ലെ ന്യൂറോളജി മേധാവി ഡോ. പി.എൻ.ഷൈലജ ഉദ്ഘാടനം ചെയ്യും.ഒക്ടോബർ 14-ന് വൈകീട്ട് ആറുമുതൽ നെല്ലിവിള ദേവീക്ഷേ ത്രത്തിൽനിന്ന് കാവടി ഘോഷ യാത്ര, തുടർന്ന് അഗ്നിക്കാവടി, 15, 16 ദിവസങ്ങളിൽ പ്രത്യേക പൂജകളുമുണ്ടാകുമെന്ന് ഭാരവാ ഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ക്ഷേത്രം പ്രസിഡന്റ് അനന്ത പുരി മണികണ്ഠൻ, സെക്രട്ടറി വെള്ളാർ സന്തോഷ്, പി.ആർ.ഒ. പള്ളിക്കൽ സുനിൽ, ഫെസ്റ്റിവൽ കോഡിനേറ്റർ അഭിജിത്ത്, ഉപമ ഠാധിപതി ശങ്കർറാം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.