വിഴിഞ്ഞം : കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ ചൊവ്വര വാർ ഡിലുള്ള മലയിൽ മണ്ണിടിച്ചിലും മണ്ണിടിക്കലും തുടരുന്ന സംഭവ ത്തിൽ മൈനിങ് ആൻഡ് ജിയോ ളജി അധികൃതർ സ്ഥലപരിശോധ നയ്ക്ക് എത്തി. ചൊവ്വര വാർഡിൽ ഏകദേശം രണ്ടരക്കിലോമീറ്റർ നീളത്തിലുള്ള മലഭാഗമാണ് ഇടി ഞ്ഞുതുടങ്ങിയത്. ഇതുകാരണം മലയുടെ മുകൾ ഭാഗത്ത് പ്രവർ ത്തിക്കുന്ന സ്ഥാപനങ്ങളും വീടു കളും അപകടഭീഷണിയിലാണ്. മലയുടെ അടിവാരത്ത് പ്രാദേ ശികതലത്തിലുള്ളവർ തങ്ങളു ടെ സ്വകാര്യ ആവശ്യങ്ങൾക്കാ യി മലയിടിക്കുന്നതുകാരണം മഴ ക്കാലത്ത് ഈ മേഖലയിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടാകാറു ണ്ട്. ഇതേക്കുറിച്ച് മാതൃഭൂമി ചൊ വ്വാഴ്ച ‘ചൊവ്വര മലയിൽ മണ്ണിടിച്ചിൽ’ എന്ന തലക്കെട്ടിൽ നൽ കിയ വാർത്തയെത്തുടർന്നായി രുന്നു ജിയോളജി ആൻഡ് മൈനിങ്ങിലെ സീനീയർ ജിയോളജിസ്റ്റ് എം.എസ്.രാജ്‌കുമാർ സ്ഥല പരിശോധനയ്ക്ക് എത്തിയത്. മലയിടിച്ചിട്ടുള്ളതും സ്വാഭാവികമായി ഇടിഞ്ഞുവീഴുന്ന പ്രദേശങ്ങ ളും അദ്ദേഹം സന്ദർശിച്ചുപുളിങ്കുടി എന്ന സ്ഥ ലത്തോടുചേർന്നുള്ള MPACT നോടുചേർന്നുള്ള ചൊവ്വര മലയുടെ ഒരുഭാഗവും അതി സ്ഥലത്തും വൻ രീതി യിൽ മണ്ണ് ഘനനംചെ യ്ക്ക് പുറത്തേക്കു കടത്തിയ തായി പരിശോധനയിൽ ബോ ധ്യപ്പെട്ടതായി ജിയോളജിസ്റ്റ് പറ ഞ്ഞു.ഈ വസ്തു ഉടമയുടെ വസ്തു വി വരങ്ങൾ ലഭിക്കുന്നതിന് കോ ട്ടുകാൽ വില്ലേജ് ഓഫീസുമായി ബന്ധപ്പെടും. ഇത്തരം ഖനനം കാരണം മലയിടിച്ചിൽ ഇനിയുമു ണ്ടാകാൻ സാധ്യതയേറെയാണ്.സമീപത്തെ വീടുകൾക്കും ഇത് അപകടമുണ്ടാക്കും. ഇതേ ത്തുടർന്ന് ജില്ലാ ദുരന്തനിവാ രണ അധികൃതരെയും ഇക്കാര്യം അറിയിക്കും. നാട്ടുകാരെ ബോധ വത്കരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായ ത്ത് സെക്രട്ടറിക്ക് കത്തുനൽകു മെന്നും ജിയോളജിസ്റ്റ് അറിയിച്ചു.