”ആത്മാഭിമാനം പണയം വയ്‌ക്കാനില്ല, അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്‌ണകുമാര്‍ വന്നില്ല: പ്രതീക്ഷകള്‍ നഷ്‌ടപ്പെട്ടുവെന്ന് സന്ദീപ് വാര്യര്‍ VM TV NEWS LIVE

ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്നതിലെ കാരണം വെളിപ്പെടുത്തി യുവനേതാവ് സന്ദീപ് വാര്യർ. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി കൃഷ്‌ണകുമാറുമായുള്ള മാനസിക അകല്‍ച്ചയാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് സന്ദീപ് വിശദമാക്കുന്നു.

അമ്മ മരിച്ച്‌ കിടന്നപ്പോള്‍ പോലും തന്നെ വന്ന് ആശ്വസിപ്പിക്കാത്തയാളാണ് കൃഷ്‌ണകുമാറെന്നും, സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും പല നേതാക്കളും ഓടിയെത്തിയപ്പോഴും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒരു റീത്ത് പോലും തന്റെ അമ്മയ്‌ക്കായി ആരും വച്ചില്ലെന്നും സന്ദീപ് വികാരനിർഭരമായി കുറിച്ചു.

ഇന്ത്യൻ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച്‌ മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അദ്ധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ലെന്നും സന്ദീപ് വാര്യർ കുറിക്കുന്നു.

പ്രതികരണത്തിന്റെ പൂർണരൂപം-

കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവ്വഹിക്കട്ടെ. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂർണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നില്‍ ഞാൻ നമസ്കരിക്കുകയാണ്.

പുറത്തു വന്ന വാർത്തകള്‍ പലതും വാസ്തവ വിരുദ്ധവും അർദ്ധസത്യങ്ങളുമാണ്.

കണ്‍വെൻഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ.

പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാൻ ഉദ്ദേശിക്കുന്നില്ല.

ഇന്ത്യൻ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച്‌ മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ല. Sorry to say that.

ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവൻ തുറന്നു പറയാൻ ഞാൻ തയ്യാറല്ല. പ്രിയ സ്ഥാനാർഥി കൃഷ്ണകുമാർ ഏട്ടന് വിജയാശംസകള്‍ . കൃഷ്ണകുമാർ ഏട്ടൻ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോർച്ച കാലം മുതല്‍ക്ക് ഒരുമിച്ച്‌ പ്രവർത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോർച്ചയില്‍ ഒരുമിച്ച്‌ പ്രവർത്തിച്ചിട്ടില്ല. ഏട്ടൻ എപ്പോഴെങ്കിലും എൻ്റെ വീട് കണ്ടിട്ടുണ്ടോ? എൻറെ അമ്മ രണ്ടുവർഷം മുമ്ബ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ , അന്ന് ഞാൻ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എൻ്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിർമ്മിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർത്ഥിയായ ഡോക്ടർ സരിൻ എൻ്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആർഎം ഷഫീർ, വിറ്റി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അർപ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച്‌ പ്രവർത്തിക്കുമ്ബോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച്‌ ഒന്നും എനിക്ക് വിഷമമില്ല. ഞാൻ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എൻ്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.

സന്ദീപ് വാര്യർ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്ബോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാൻ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാർ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇത്രമാത്രം പങ്കുവെക്കുന്നത്.

തൃശൂര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്, മറുപടി മൂന്നാഴ്ചയ്ക്കകം നല്‍കണം VM TV NEWS

കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസ്.

മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.

സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച്‌ എഐവൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശ

വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ വോട്ടര്‍മാരെ സ്വാധീനിച്ചു, സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു, ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക പെന്‍ഷനായി കൈമാറി, ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവായ എപി അബ്ദുള്ള കുട്ടി അഭ്യര്‍ഥിച്ചു, തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ഇത് വോട്ടര്‍ക്ക് നല്‍കിയ കൈക്കൂലിയാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

10 മിനിറ്റിനുള്ളില്‍ വീട്ടില്‍ സാധനമെത്തും, തന്ത്രം മാറ്റി മുകേഷ് അംബാനി, ഇനി പലചരക്ക് വിപണിയില്‍ പുതിയ യുദ്ധം

ഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി തൻ്റെ റീട്ടെയില്‍ സാമ്രാജ്യം അടിമുടി മാറ്റാൻ ഒരുങ്ങുകയാണ്. ഇതിനായി ജനപ്രിയ ഇന്ത്യൻ ഗ്രോസറി സ്റ്റാർട്ടപ്പുകളുടെ തന്ത്രം കോപ്പിയടിക്കാൻ അംബാനിക്ക് ഒരു മടിയും ഇല്ല.

ഒന്നോ രണ്ടോ ദിവസമെടുക്കുന്ന ഹോം ഡെലിവറികളില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ഹോം ഡെലിവറി എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് റിലയൻസ്.

ക്വിക്ക് കൊമേഴ്സ് അഥവാ ദ്രുത വാണിജ്യ സേവനങ്ങള്‍ എന്നറിയപ്പെടുന്ന ഈ ബിസിനസ് രംഗം അതിവേഗത്തിലാണ് ഇന്ത്യയില്‍ വളര്‍ച്ച കൈവരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ അംബാനിയിലെ വ്യവസായി കളം മാറ്റി ചവിട്ടുകയാണ്. സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയവരാണ് നിലവില്‍ രാജ്യത്തെ ക്വിക്ക് കൊമേഴ്സ് മേഖല നിയന്ത്രിക്കുന്നത്. ഈ കമ്ബനികള്‍ക്കെല്ലാം വെല്ലുവിളിയുയര്‍ത്തി റിലയന്‍സ് റീട്ടെയിലും ക്വിക്ക് കൊമേഴ്സ് മേഖലയില്‍ സജീവമാകുന്നു. നവി മുംബൈയിലെയും ബെംഗളൂരുവിലെയും തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ കമ്ബനി അതിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ട് വഴി ദ്രുത വാണിജ്യ സേവനം ആരംഭിച്ചുകഴിഞ്ഞു.

തുടക്കത്തില്‍, രാജ്യവ്യാപകമായി റിലയന്‍സിന്‍റെ 3,000 റീട്ടെയില്‍ സ്റ്റോററുകളില്‍ നിന്നുള്ള പലചരക്ക് സാധനങ്ങള്‍ വില്‍ക്കും. ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്പീക്കറുകള്‍ തുടങ്ങിയ ചെറിയ ഇലക്‌ട്രോണിക്സുകളിലേക്കും ജിയോ മാര്‍ട്ട് സേവനം വിപുലീകരിക്കാന്‍ കമ്ബനിക്ക് പദ്ധതികളുണ്ട്. റിലയന്‍സ് ഡിജിറ്റല്‍, ട്രെന്‍ഡ്സ്‌ ഔട്ട്ലെറ്റുകള്‍ ഉള്‍പ്പെടെയുള്ള റിലയന്‍സിന്‍റെ നിലവിലുള്ള സ്റ്റോറുകളുടെ ശൃംഖലയിലൂടെ ആയിരിക്കും ദ്രുത വാണിജ്യ സേവനങ്ങള്‍ ലഭ്യമാക്കുക. ഈ മാസം അവസാനത്തോടെ ഇന്ത്യയിലുടനീളം ദ്രുത വാണിജ്യ സേവനങ്ങള്‍ വിപുലീകരിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. മിക്ക ഓര്‍ഡറുകളും 10-15 മിനിറ്റിനുള്ളില്‍ വിതരണം ചെയ്യാനാണ് കമ്ബനി ലക്ഷ്യമിടുന്നത്, ബാക്കിയുള്ളവ 30 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കും.

സ്റ്റോറുകളെയോ വെയര്‍ഹൗസുകളെയോ ആശ്രയിക്കുന്ന മറ്റ് ക്വിക്ക് കൊമേഴ്സ് കമ്ബനികളില്‍ നിന്ന് വ്യത്യസ്തമായി, റിലയന്‍സ് അതിന്‍റെ നിലവിലുള്ള റീട്ടെയില്‍ സൗകര്യങ്ങള്‍ ഉപയോഗിക്കും. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി ഡെലിവറി ഫീസോ പ്ലാറ്റ്ഫോം ഫീസോ ഈടാക്കില്ല. ഡെലിവറികള്‍ക്ക് അധിക ചാര്‍ജുകള്‍ ഈടാക്കുന്ന ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട്, ബിഗ്ബാസ്ക്കറ്റ് തുടങ്ങിയവയ്ക്ക് ഇത് തിരിച്ചടിയാണ്. കൂടാതെ ജിയോ മാര്‍ട്ട് സേവനങ്ങള്‍ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാക്കും. മറ്റ് ക്വിക്ക് കൊമേഴ്സ് കമ്ബനികള്‍ ഇതുവരെ പ്രവേശിക്കാത്ത പ്രദേശങ്ങളാണ് ഇത്. രാജ്യത്തെ 1,150 നഗരങ്ങളിലേക്ക് അതിവേഗ വാണിജ്യ സേവനം വ്യാപിപ്പിക്കുക എന്നതാണ് റിലയന്‍സിന്‍റെ ലക്ഷ്യം

ലംഘിച്ചത് അതിസുരക്ഷാ മുന്നറിയിപ്പായ ‘മഞ്ഞ വര’; ഓവര്‍ടേക്കിംഗോ യു-ടേണുകളോ ഒരിക്കലും പാടില്ലായിടം; ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി ചീറി പാഞ്ഞ് മുഖ്യന്റെ വാഹനം അപകടം ക്ഷണിച്ചു വരുത്തി; ഇത് കേസെടുക്കേണ്ട ഗുരുതര കുറ്റം; BREAKING VM TV NEWS

തിരുവനന്തപുരം: ഇന്നലെയാണ് തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത്.

പക്ഷെ ഈ കൂട്ടയിടിയിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് കടുത്ത നിയമ ലംഘനം. ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. മുഖ്യമന്ത്രിയുടെ വാഹനവും എസ്‌കോര്‍ട്ട് വാഹനവുമടക്കം അഞ്ചുവാഹനങ്ങളാണ് സംഭവത്തില്‍ അപകടത്തില്‍പ്പെട്ടത്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ കാരണം ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അപകടം ഉണ്ടായസ്ഥലത്ത് ഡിവൈഡറിന് സമാനമായ ‘ഇരട്ട മഞ്ഞവര’യുണ്ടായിരുന്നു. അവിടെ ഒരുകാരണവശാലും വാഹനങ്ങള്‍ മറികടക്കാന്‍ പാടില്ല. പക്ഷെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങിയത് പൂര്‍ണമായും മഞ്ഞവര മറികടന്നാണ്.

മഞ്ഞവരയും റെഡ്ലൈറ്റും ഉള്‍പ്പെടെയുള്ള ഗതാഗത ക്രമീകരണങ്ങള്‍ വി.ഐ.പി വാഹനവ്യൂഹത്തിന് വലിയ ബാധകമാണ്. പക്ഷെ, സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കാനുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ മുഖ്യമന്ത്രിക്ക് സുരക്ഷാ പ്രശ്‌നമൊന്നുമില്ല. എന്നിട്ടും ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചീറി പാഞ്ഞത്. ഇപ്പോഴിതാ ഗതാഗത നിയമങ്ങള്‍ വീണ്ടും ചർച്ചയാകുന്നു. റോഡിലെ അതിസുരക്ഷാ മുന്നറിയിപ്പായ ‘മഞ്ഞവര’യെ കുറിച്ച്‌ കൂടുതലറിയാം.

ഇരട്ട തുടർച്ചയായ ‘മഞ്ഞവര’ റോഡിലെ വരകളുടെ പട്ടികയിലെ ഏറ്റവും കർശനമായ മുന്നറിയിപ്പാണിത്. അതുകൊണ്ടുതന്നെ ഈ വരെയക്കുറിച്ച്‌ ആദ്യം തന്നെ വിശദമാക്കാം. ഒരു ഇരട്ട തുടർച്ചയായ മഞ്ഞ വര സൂചിപ്പിക്കുന്നത് രേഖ മുറിച്ചുകടക്കുന്നത് ഇരുവശത്തേക്കും അനുവദനീയമല്ല എന്നാണ്. അതിനാല്‍ ഓവർടേക്കിംഗോ യു-ടേണുകളോ ഇവിടെ ഒരു കാരണവശാലും ചെയ്യരുത്. അല്ലെങ്കില്‍ ലെയ്ൻ മാറരുത്. അപകടസാധ്യത കൂടുതലുള്ള അപകടകരമായ രണ്ടുവരി റോഡുകളിലാണ് ഈ രീതി സാധാരണയായി കാണപ്പെടുന്നത്.

തുടര്‍ച്ചയായ മഞ്ഞവര റോഡിനുനടുവിലെ തുടര്‍ച്ചയായ മഞ്ഞവര ഒരുകാരണവശാലും മറികടക്കല്‍ പാടില്ലെന്ന സൂചന നല്‍കുന്നു. വളവുകളിലും അപകടമേഖലകളിലുമാണിത്. മുറിഞ്ഞ മഞ്ഞ റോഡ് വരകള്‍ ഓവര്‍ടേക്കിംഗ് അല്ലെങ്കില്‍ മുന്നിലുള്ള വാഹനങ്ങളെ നിങ്ങള്‍ക്ക് മറികടക്കാം. പക്ഷെ, മുന്‍കരുതലുണ്ടാകണമെന്ന് മുറിഞ്ഞ മഞ്ഞ വരകള്‍ സൂചിപ്പിക്കുന്നു.

നീണ്ടു നിവര്‍ന്ന മഞ്ഞ വരകള്‍ക്ക് സമാന്തരമായ മുറിഞ്ഞ മഞ്ഞ വരകള്‍ ഇവിടെ രണ്ട് തരത്തിലുള്ള അനുവദങ്ങളാണ് റോഡ് നല്‍കുന്നത്. മുറിഞ്ഞ മഞ്ഞ വരയുള്ള വശത്തുള്ളവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം. എന്നാല്‍ നീണ്ടു നിവര്‍ന്ന മഞ്ഞ വരകളുള്ള വശത്തുള്ളവര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല.

ഇടതുവശത്തെ തുടര്‍ച്ചയായ വെള്ളവര റോഡിന്റെ അതിര് ഓര്‍മപ്പെടുത്തുന്നു. രാത്രിയില്‍ സുരക്ഷിതമായി വണ്ടിയോടിക്കാന്‍ സഹായിക്കുന്നു. വീതിയുള്ള റോഡുകളിലാണെങ്കില്‍ അരികില്‍നിന്ന് അല്പം വിട്ടിട്ടായിരിക്കും ഈ വര. ഇതിലൂടെ കാല്‍നടയാത്രക്കാര്‍ക്കു നടന്നുപോകാനും സൈക്കിളോടിക്കാനും പറ്റും. വേഗം കുറച്ചുപോകുന്ന ഇരുചക്രവാഹനക്കാര്‍ക്കും ഈ ഭാഗം ഉപയോഗിക്കാം.

നടുവിലെ ഇടവിട്ട വെള്ളവര രണ്ടുവരിപ്പാതയുടെ മധ്യത്തിലായി ഇടവിട്ട് കാണുന്ന വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കാനായാണ്. ഇടതുഭാഗം നിലനിര്‍ത്തി വാഹനം ഓടിക്കാന്‍ സഹായിക്കുന്നു. ഈ വരയാണെങ്കില്‍ എതിരേ വാഹനം ഇല്ലെന്നുറപ്പാക്കി മുന്നിലെ വാഹനത്തെ മറികടക്കാം.

നാലുവരിപ്പാതകളിലും ഇടവിട്ട വരകളുണ്ടാകും. ഇവിടെ വരിപിടിച്ച്‌ വാഹനം ഓടിക്കണം. അഥവാ ലെയ്ന്‍ ട്രാഫിക്. വേഗം കൂടിയവ വലതുവരിയിലും കുറഞ്ഞവ ഇടതുവരിയിലൂടെയും പോകണമെന്നാണ് നിര്‍ദേശം. പക്ഷേ പലരും അങ്ങനെ ചെയ്യാറില്ല. ഭാരം കയറ്റി ഇഴഞ്ഞുപോകുന്ന വലിയ ലോറികളും ഇരുചക്രവാഹനങ്ങളും വലതുവരിയിലൂടെ പോകുന്നതു പതിവു കാഴ്ചയാണ്. വരി മാറുന്നുണ്ടെങ്കില്‍ തൊട്ടു പിറകില്‍ വാഹനം ഇല്ലെന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പാക്കി ഇന്‍ഡിക്കേറ്റര്‍ വഴി അക്കാര്യം സൂചിപ്പിച്ചുവേണം മാറാന്‍.

അകലം കുറഞ്ഞഇടവിട്ട വെള്ളവര അപകടസാധ്യതയുള്ള സ്ഥലം അടുത്തുവരുന്നുവെന്ന മുന്നറിയിപ്പു നല്‍കാനാണ് ഇത്തരം വരകള്‍. വളവുകള്‍, ജങ്ഷനുകള്‍ മുതലായ സ്ഥലങ്ങള്‍ക്കു മുന്‍പായി റോഡിനു നടുക്ക് തുടര്‍ച്ചയായാണ് ഈ വര. തമ്മിലുള്ള അകലം വളരെക്കുറവായിരിക്കും.

മുറിയാത്ത വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കുന്നു. റോഡിന്റെ ഇടതുഭാഗത്തുകൂടി വാഹനമോടിക്കണം. വര മുറിച്ചുകടക്കുന്നതിനു നിയന്ത്രണമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ മറികടക്കല്‍ ഒഴിവാക്കണം. നീണ്ടു നിവര്‍ന്ന വെള്ള റോഡ് വരകള്‍

റോഡ് വരി മാറരുതെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് നീണ്ടു നിവര്‍ന്നുള്ള വെള്ള റോഡ് ലൈനുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാരണവശാലും വരിയില്‍ നിന്നും മാറി ഡ്രൈവ് ചെയ്യരുതെന്ന സൂചന ഇന്ന് മിക്കപ്പോഴും പാലിക്കപ്പെടാറില്ല. മുറിയാത്ത രണ്ടു വെള്ളവര

ഈ ഭാഗങ്ങളില്‍ മറികടക്കാനേ പാടില്ല. അപകടമേഖലയോ ജങ്ഷനോ വളവോ ഉണ്ടെന്നു മുന്നറിയിപ്പ് നല്‍കാനാണിത്.

ഇടവിട്ട വരയ്‌ക്കൊപ്പം നീണ്ടവര വാഹനം ഓടിക്കുന്നയാളിന്റെ വലതുഭാഗത്ത് റോഡില്‍ ആദ്യം ഇടവിട്ടവരയും അതിനോടു ചേര്‍ന്നുതന്നെ തുടര്‍ച്ചയായ നീണ്ടവരയും ഉണ്ടെങ്കില്‍ മറികടക്കാം. എന്നാല്‍, വലതുഭാഗത്തു നീണ്ടവരയും അതിനോടുചേര്‍ന്നു മറുഭാഗത്ത് ഇടവിട്ട വരയുമെങ്കില്‍ മറികടക്കരുത്. അതായത് ഇത്തരം സ്ഥലങ്ങളില്‍ ഏതെങ്കിലും ഒരുദിശയിലേക്കു പോകുന്നവര്‍ക്കേ മറികടക്കാന്‍ അനുമതിയുള്ളൂ. ഇടവിട്ട വരകളില്‍ ഇടത്തേക്കു ചൂണ്ടു ചിഹ്നം

നടുക്കുള്ള ഇടവിട്ട വരകളില്‍ ഇടത്തേക്ക് അസ്ത്രചിഹ്നം കണ്ടാല്‍ നിര്‍ബന്ധമായും ഇടതുവശത്തേക്ക് ഒതുക്കി വാഹനം ഓടിക്കുക. മുന്‍പില്‍ നിയന്ത്രണമോ അപകടസാധ്യതയോ ഉണ്ടെന്നതിന്റെ സുചനയാണിത്.

നടുവില്‍ ഏണിവരകള്‍ ഇരുവരിപ്പാതയുടെ മധ്യത്തില്‍ ഏണിയുടെ രൂപത്തിലുള്ള വെള്ളവരകള്‍ നീണ്ടുപോകുന്നത് ഡിവൈഡറിനു തുല്യമാണ്. ഇത് അപകടസാധ്യതയുള്ളസ്ഥലമാണ്. മറികടക്കുകയോ ആ ഏണിച്ചിത്രത്തിലൂടെ വാഹനമോടിക്കുകയോ ചെയ്യരുത്. ഈ വരകള്‍ ചെന്നുചേരുന്നത് ഡിവൈഡറുകളിലേക്കാകാം. ഇതേവരകള്‍ മഞ്ഞനിറത്തിലുമുണ്ടാകാറുണ്ട്. അവ ശക്തമായ അപകടസൂചന നല്‍കുന്നു.

വളഞ്ഞ വരകള്‍ റോഡരികിലും ചിലപ്പോള്‍ നടുക്കും ചരിഞ്ഞും തിരിഞ്ഞുമുള്ള തുടര്‍ച്ചയായ വെള്ളവര(സിഗ് സാഗ്), മുന്നില്‍ കാല്‍നടയാത്രക്കാര്‍ക്കു റോഡുമുറിച്ചുകടക്കുന്നതിനുള്ള സീബ്രാലൈന്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. അതിനാല്‍ വേഗം കുറച്ചുപോകുക, മറികടക്കാന്‍ പാടില്ല എന്നും അവ സൂചിപ്പിക്കുന്നു. ഇടതുഭാഗത്തെ തുടര്‍ച്ചയായ മഞ്ഞവര ഇവിടെ വാഹനം നിര്‍ത്താനോ നിര്‍ത്തിയിടാനോ പാടില്ല.

കുറുകെയുള്ള ആറു മഞ്ഞവരകള്‍ വേഗം കുറച്ചുപോകണമെന്നു സൂചിപ്പിക്കുന്ന വരകളാണിത്. ജങ്ഷനുകള്‍ക്കു മുന്‍പായിട്ടും തിരക്കുള്ള ഇടങ്ങളിലുമാണ് റോഡിനു കുറുകെ ആറു മഞ്ഞവരകള്‍ അടയാളപ്പെടുത്തുന്നത്. ഹമ്ബുകള്‍ക്കു പകരമാണ് ഈ വരകള്‍ മഞ്ഞച്ചതുരക്കളങ്ങള്‍ റോഡു നിറയെവരുന്ന തരത്തില്‍ വലിയ മഞ്ഞക്കളവും അതിനുള്ളില്‍ ചെറിയ

കുറേ കളങ്ങളും. പ്രധാന റോഡ് വന്നുചേരുന്ന, സ്ഥലം കുറഞ്ഞതും തിരക്കു കൂടിയതുമായ ജങ്ഷനുകളിലാണ് യെലോ ബോക്‌സ് ജങ്ഷന്‍ എന്ന ഈ അടയാളമുണ്ടാകുക. ഇവിടെ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകില്ല. ഈ കളങ്ങളില്‍ വാഹനം നിര്‍ത്തിയിടാന്‍ പാടില്ല. കടന്നുപോകാന്‍ കഴിയുമെങ്കില്‍ മാത്രമേ അതിലേക്കു വാഹനം പ്രവേശിപ്പിക്കാൻ പാടുള്ളു. ഇല്ലെങ്കില്‍ അതിനുമുന്‍പായി നിര്‍ത്തണം.

കുറുവരകളുള്ള അരികിലെ വെള്ള/മഞ്ഞ വര റോഡിന്റെ അതിര്‍ത്തി ഓര്‍മപ്പെടുത്തുന്ന ഇടതുവശത്തെ വെള്ളവരയില്‍നിന്നു തുടങ്ങി റോഡിനു പുറത്തേക്കുള്ള ചരിഞ്ഞ അനേകം കുറുവരകളെ നടപ്പാതയായാണ് കരുതുന്നത്. ഇത് കാല്‍നടയാത്രയ്ക്കുവേണ്ടി മാത്രമുള്ളതാണ്. ഇത്തരം സ്ഥലങ്ങളില്‍ ഒരുകാരണവശാലും വാഹനം കയറ്റുകയോ നിര്‍ത്തിയിടുകയോ ചെയ്യരുത്.

ഒന്നരവര്‍ഷമായി ഈ മലയാളി ദമ്ബതികള്‍ ഇന്ത്യന്‍ റോഡുകളിലാണ്; ഒപ്പം വളര്‍ത്തു നായയും, താണ്ടിയത് 45,000 കിലോമീറ്റര്‍ VM TV BREAKING NEWS

ഉയര്‍ന്ന ശമ്ബളമുള്ള ജോലി, വലിയവീട്, ആഡംബര കാര്‍, സുഖപ്രദമായ ജീവിതം. സമൂഹം പലപ്പോഴും വിജയത്തെ നിര്‍വചിക്കുന്നത് ഇങ്ങിനെയൊക്കെയാണ്.

എന്നാല്‍ യുവ ദമ്ബതികളായ സംഗീതിനും കാവ്യയ്ക്കും “തികഞ്ഞ ജീവിതം” എന്നത് ഒരു പൊള്ളയായ ആശയമാണ്. പുതിയ നാടും പുതിയ മനുഷ്യരും പുതിയ അനുഭവങ്ങളും പ്രകൃതിയുമായുള്ള ബന്ധവുമൊക്കെയായിരുന്നു അവര്‍ ആഗ്രഹിച്ചത്.

യാത്രയോടുള്ള സ്‌നേഹത്താല്‍ അവര്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലിയും സുഖജീവിതവും ഉപേക്ഷിച്ച്‌ തങ്ങളുടെ എസ്യുവിയില്‍ ഇന്ത്യന്‍ പര്യവേക്ഷണത്തിന് ഇറങ്ങിത്തിരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, അവര്‍ 45,000 കിലോമീറ്ററിലധികം യാത്ര ചെയ്യുകയും 2.4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ‘ലൈഫ് ഓണ്‍ റോഡ്’ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ അവരുടെ യാത്ര രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ഈ കഥ ആരംഭിക്കുന്നത് പാലക്കാട്ടെ പട്ടാമ്ബിയില്‍ നിന്നുമാണ്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലും എംബിഎ ബിരുദധാരിയുമായ സംഗീത് ഡയറി ടെക്നോളജിസ്റ്റായ കാവ്യയെ കണ്ടുമുട്ടിയത് ഹൈസ്‌കൂളില്‍ വച്ചായിരുന്നു. കോളേജുകാലത്ത് യാത്രകളോടുള്ള അവരുടെ അഭിനിവേശം കൂട്ടിവന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ കാലത്തും പുറംനാടുകളിലേയ്ക്കുള്ള യാത്രകളോടുള്ള അവരുടെ പ്രണയം കൂടിക്കൂടിവന്നു.

പഠനം കഴിഞ്ഞ് ഇരുവരും ബെംഗളൂരുവില്‍ ജോലിനേടിയപ്പോള്‍ വാരാന്ത്യ യാത്രകള്‍ പതിവാക്കി. അഞ്ച് വര്‍ഷത്തിലേറെയായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും അവര്‍ യാത്ര ചെയ്യുന്നു. ദീര്‍ഘദൂര യാത്രകളും റോഡില്‍ സാധ്യമായ ജീവിതവും കൊടുത്ത അനുഭവസമ്ബത്ത് അവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കി. കോവിഡിന് ശേഷം ഏകദേശം രണ്ട് വര്‍ഷത്തോളം അവര്‍ തങ്ങളുടെ കാറിലിരുന്നായിരുന്നു ജോലി ചെയ്തത്. എന്നാല്‍ജോലിക്കുശേഷം വൈകുന്നേരം 5 മണിക്ക് ശേഷമുള്ള യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു.

അതോടെ അവര്‍ തങ്ങളുടെ മുഴുവന്‍ സമയ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ച്‌ സ്വതന്ത്രരായി. അഞ്ച് വര്‍ഷത്തിനും ഒന്നിലധികം യാത്രകള്‍ക്കും ശേഷം, അവര്‍ ഇതുവരെ തങ്ങളുടെ ഏറ്റവും വലിയ സാഹസിക യാത്രയ്ക്ക് തയ്യാറായി. തും വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം. അവരുടെ നായ ഡ്രോഗോയ്ക്കൊപ്പം രാജ്യത്തുടനീളമുള്ള ഒരു വര്‍ഷത്തെ യാത്ര.

ഒരു ഫോഴ്സ് ഗൂര്‍ഖ വാങ്ങി അതിനെ അവരുടെ ചെറിയ വീടാക്കി മാറ്റി. ഒരു കാര്‍ ക്യാമ്ബര്‍വാനാക്കി മാറ്റുന്നത് 2-3 ലക്ഷം രൂപ ചിലവാകും, എന്നാല്‍ വെറും 20,000 രൂപയ്ക്ക് ഈ മാറ്റം പൂര്‍ത്തിയാക്കി. എല്ലാ ദിവസവും പുലര്‍ച്ചെ യാത്ര ആരംഭിക്കും. ക്യാമ്ബ് സജ്ജീകരിക്കാന്‍ ഒരു നല്ല സ്ഥലം കണ്ടെത്തുന്നത് വരെ 400-500 കിലോമീറ്ററോളം ഓടിക്കും.

യാത്രകള്‍ അവരെ ഇന്ത്യയിലുടനീളമുള്ള വിദൂര ഗ്രാമങ്ങളിലേക്കും ഇതുവരെ കാണാത്ത ഭൂപ്രദേശങ്ങളിലേക്കും കൊണ്ടുപോയി. അവിടുത്തെ പ്രാദേശിക സംസ്‌കാരം പരിചയപ്പെട്ടു. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ടു. റോഡിലെ ജീവിതത്തിന്റെ ലാളിത്യം സ്വീകരിച്ചു. ഒരു പോര്‍ട്ടബിള്‍ പവര്‍ സ്റ്റേഷന്‍, അടുക്കള, അവശ്യസാധനങ്ങള്‍, ബാത്ത്‌റൂം ടെന്റ് എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സജ്ജീകരണങ്ങളാണ് യാത്രയ്ക്ക് ഉപയോഗിക്കുക. ഒരു സ്ഥലം കണ്ടെത്തിയാല്‍, അവിടെ ക്യാമ്ബ് ചെയ്യുന്നത് ശരിയാണോ എന്ന് നാട്ടുകാരോട് ചോദിക്കും. അവര്‍ പറയുന്നത് അനുസരിച്ചാണ് ടെന്റ് സ്ഥാപിക്കുക.

പുറത്തു നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുന്നേയില്ല. എല്ലാ ദിവസവും സ്വയം പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. രണ്ട് വര്‍ഷമായി തങ്ങള്‍ പുറത്തെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കാവ്യ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. അതുകൊണ്ട് 200-300 രൂപയാണ് ഇവരുടെ ഒരു ദിവസത്തെ ചെലവ്. ക്യാമ്ബ് സൈറ്റില്‍ നിന്ന് എല്ലാ മാലിന്യങ്ങളും ശേഖരിക്കാനും അടുത്തുള്ള ബിന്നില്‍ സംസ്‌കരിക്കാനും അവര്‍ എപ്പോഴും ഒരു മാലിന്യ ബാഗ് കൂടെ കൊണ്ടുപോകുന്നു. പുറത്തെ ഭക്ഷണം ഇല്ലാത്തതിനാല്‍, പ്ലാസ്റ്റിക് ബോക്‌സുകളും ബാഗുകളും ഒഴിവാക്കാന്‍ കഴിയും.

ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന സംഭവം; കര്‍ണാടക ലോകായുക്ത സ്വമേധയാ കേസെടുത്തു BREAKING NEWS OF THE HOUR VM TV NEWS

ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് കര്‍ണാടക ലോകായുക്ത.

കരാറുകാരനും കെട്ടിട ഉടമയും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ അനന്തര ഫലമാണ് ദുരന്തമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ലോകായുക്ത ജസ്റ്റിസ് ബി എസ് പാട്ടീല്‍ പറഞ്ഞു.

കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ബിബിഎംപി അസിസ്റ്റന്‍ഡ് എക്സികുട്ടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ബിബിഎംപി ചീഫ് കമ്മീഷണറുടേതാണ് നടപടി. ബെംഗളൂരു കോര്‍പറേഷന്റെ അനുമതി ഇല്ലാതെയാണ് കെട്ടിട നിര്‍മാണം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മൂന്ന് തവണ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തി നിര്‍ത്തിവെപ്പിക്കാന്‍ ശ്രമമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സികുട്ടീവ് എന്‍ജിനീയര്‍ വിനയിയെ സസ്പെന്‍ഡ് ചെയ്തത്. മൂന്നു നില മാത്രം പണിതുയര്‍ത്താന്‍ കോര്‍പറേഷനില്‍ നിന്ന് അനുമതി സമ്ബാദിച്ച കെട്ടിട ഉടമ നാല് നിലകൂടി അനധികൃതമായി നിര്‍മ്മിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ എട്ട് നിര്‍മ്മാണ തൊഴിലാളികള്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. കെട്ടിട ഉടമ ഭുവന്‍ റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്.

ട്രംപ്: മസ്ക് ഉപദേഷ്ടാവ്; മസ്ക് തയാറെന്ന്; പദവിക്ക് പേര് വച്ച്‌ സോഷ്യൽ മീഡിയ

വാഷിംഗ്ടൺ: പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ, ഇലോൺ മസ്‌കിനെ ഉപദേശിക്കാൻ തയ്യാറാണെന്ന് മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് ടെസ്‌ല ഇൻക്…

ഇസ്രയേൽ ആക്രമണം: ചര്‍ച്ചകള്‍ താളം തെറ്റി

ദോഹ: ഫലസ്തീനികൾക്കെതിരായ ഇസ്രയേലിൻ്റെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഖത്തറിൻ്റെ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ ചർച്ചകൾ നിർത്തിവച്ചു. അടുത്തയാഴ്ച മറ്റൊരു ചർച്ചകൾ നടക്കുമെന്നാണ് കരുതുന്നത്.…

ലെബനൻ ആസ്ഥാനമായ ഏഴ് ഹിസ്ബുള്ള സൈറ്റുകൾ ഇസ്രായേൽ ആക്രമിച്ചു.

ഇസ്രായേൽ സൈന്യം പറയുന്നതനുസരിച്ച്, ലെബനൻ അതിർത്തിയിലെ ഏഴ് ഹിസ്ബുള്ള സ്ഥലങ്ങൾ വ്യോമാക്രമണത്തിലൂടെ ആക്രമിച്ചു. അക്രമത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഒക്‌ടോബർ ഏഴിന്…

എയർ ഹോസ്റ്റസ് ജിദ്ദയിലേക്ക് ഒന്നര ലക്ഷം രൂപ കടത്താൻ ശ്രമിച്ച കേസിൽ പിടിയിൽ.

ജിദ്ദ: സോക്സിൽ ഒളിപ്പിച്ച് 1,40,000 റിയാൽ നഗരത്തിലേക്ക് കടക്കാൻ ശ്രമിച്ച എയർലൈൻ ഹോസ്റ്റസ് കസ്റ്റഡിയിൽ. ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ…