നെല്ലൂർ : മത്സ്യബന്ധനത്തിന് പോയ തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത് 100 കിലോഗ്രാം ഭാരമുള്ള വലിയ പ്രൊജക്‌ടൈല്‍ .
നെല്ലൂർ നസാമ്ബട്ടണത്തിന് സമീപമാണ് മത്സ്യബന്ധന വലയില്‍ പ്രൊജക്‌ടൈല്‍ കുടുങ്ങിയത്. ചെന്നൈയിലെ കാശിമേട് സ്വദേശി ദിനേശ്കുമാറിന്റെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികള്‍ ആദ്യം കരുതിയത് തങ്ങളുടെ വലയില്‍ വലിയ മത്സ്യം കുടുങ്ങി എന്നായിരുന്നു. തൊഴിലാളികള്‍ എല്ലാവരും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇത് കരയിലെത്തിച്ചത്.
തുടർന്ന് പോലീസിലും, ഫിഷറീസ് വക്കുപ്പിലും വിവരമറിയിച്ചു. പ്രൊജക്‌ടൈല്‍ മൂന്ന് നാല് മാസമായി കടലില്‍ കിടക്കുകയായിരുന്നുവെന്നാണ് സൂചന . പ്രൊജക്‌ടൈലില്‍ നിരവധി അടയാളങ്ങളും സീരിയല്‍ നമ്ബറുകളും ഉണ്ടായിരുന്നു. ഇത് ഒരു സ്വകാര്യ പ്രതിരോധ എയ്‌റോസ്‌പേസ് കമ്ബനിയുടേതായിരിക്കാമെന്ന സംശയവും ഉയർത്തുന്നുണ്ട്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിലെയും നാവികസേനയിലെയും ഉദ്യോഗസ്ഥർ പ്രൊജക്റ്റിലിന്റെ സൂക്ഷ്മ പരിശോധന നടത്തി. വിശദമായ പരിശോധനയില്‍ ഒബ്‌ജക്‌റ്റിന് മാർഗനിർദേശ സംവിധാനം, ട്രിഗറിംഗ് മെക്കാനിസം, പ്രോക്‌സിമിറ്റി ഫ്യൂസ്, ദ്രാവക ഇന്ധനം എന്നിവ ഇല്ലെന്ന് കണ്ടെത്തി. പരീക്ഷണത്തിനിടെ ഇത് അബദ്ധത്തില്‍ കടലില്‍ വീണതാകാമെന്നാണ് നിഗമനം .കൂടുതല്‍ അന്വേഷണത്തിനായി പ്രൊജക്‌ടൈല്‍ ഫിഷിംഗ് ഹാർബർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
സ്കൂള്‍ പഠനകാലം മുതല്‍ മോഹൻലാലിനെ ഇഷ്ടമായിരുന്നെന്ന് താരത്തിന്റെ ഭാര്യ സുചിത്ര. മോഹൻലാലിനോട് ആരാധന കാരണം ദിവസം അഞ്ച് കാർഡുകളാണ് അയച്ചിരുന്നതെന്നും താരത്തിന്റെ പിന്നാലെയായിരുന്നു താനെന്നുമാണ് സുചിത്ര പറഞ്ഞത്.
രേഖാ മേനോന്റെ എഫ്ടിക്യൂ വിത്ത് രേഖാ മേനോന്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് സുചിത്ര മനസ്സുതുറന്നത്.
മോഹൻലാലിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ടപ്പോള്‍ ഇഷ്ടപ്പെട്ടില്ല. പിന്നീടാണ് ഇഷ്ടപ്പെട്ടു തുടങ്ങിയത്. അതോടെ ട്യൂഷൻ പഠിപ്പിക്കാനെത്തുന്ന അധ്യാപകനുമായി മോഹൻലാലിനെക്കുറിച്ച് സംസാരിക്കുമായിരുന്നു എന്നാണ് സുചിത്ര പറഞ്ഞത്. ആദ്യമായി മോഹൻലാലിനെ കണ്ടതിനെക്കുറിച്ചും സുചിത്ര പറഞ്ഞു.
ആദ്യമായി മോഹന്‍ലാലിനെ കണ്ടത് തിരുവനന്തപുരത്ത് പ്രൊഡ്യൂസര്‍ വിശാഖ് സുബ്രഹ്മണ്യന്റെ അച്ഛന്റെ കല്യാണത്തിന് പോയപ്പോഴാണ്. അതുവരെ അദ്ദേഹത്തെ സിനിമയിലാണ് കണ്ടത്. കോഴിക്കോട്ടെ തയേറ്ററുകളില്‍ പോയാണ് അന്ന് ഞാന്‍ സിനിമകള്‍ കണ്ടിരുന്നത്. ചേട്ടന്റെ പണ്ടത്തെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അന്ന് മോഹന്‍ലാലിന് ഒരുപാട് കാര്‍ഡുകള്‍ അയച്ചിരുന്നു. ഞാനാണ് അയച്ചതെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ഒരു ദിവസം മിനിമം അഞ്ച് കാര്‍ഡുകള്‍ അയച്ചിരുന്നു. അന്നൊക്കെ ഞാന്‍ അദ്ദേഹത്തെ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്.- സുചിത്ര പറഞ്ഞു.
തനിക്ക് വിവാഹം ആലോചിച്ച് തുടങ്ങിയ സമയത്താണ് മോഹൻലാലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്‍പ്പര്യമുണ്ടെന്നും വീട്ടുകാരോട് പറയുന്നത്. മോഹന്‍ലാലും സുകുമാരി ആന്റിയും അടുത്ത ബന്ധമായിരുന്നു. ആ വഴിക്കാണ് ആലോചന നടന്നത്. – സുചിത്ര കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.
ബുധനാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കും പുറമേ പാലക്കാട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 124.60 അടിയിലെത്തി. തലേദിവസം ജലനിരപ്പ് 124.75 അടി ആയിരുന്നു.
കോഴിക്കോട് : കോഴിക്കോട് വെച്ച് ട്രെയിനില്‍ നിന്നും തെറിച്ചുവീണ യുവതി മരിച്ചു. ഇരിങ്ങല്‍ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.
ട്രെയിനിലെ ശുചിമുറിയിലേക്ക് പോകുന്നതിനിടയില്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
മലപ്പുറം വള്ളിക്കുന്ന് സ്വദേശി ജിന്‍സി(26)യാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കണ്ണൂര്‍ – ആലപ്പുഴ എക്‌സ്പ്രസില്‍ മലപ്പുറത്തെ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം നടന്നത്. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.
ഇരിങ്ങല്‍ ഗേറ്റിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ ശുചിമുറിയില്‍ പോകാനായി ജിൻസി സീറ്റില്‍ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. എന്നാല്‍ ശുചിമുറിയിലേക്ക് എത്തുന്നതിനു മുൻപായി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മരിച്ച ജിൻസിയുടെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇരുപത്തൊന്നാം വയസ്സില്‍ ആദ്യ ചിത്രം തന്നെ മണിരത്നത്തോടൊപ്പം. തുടരെത്തുടരെ വീണ്ടും രണ്ട് മണിരത്നം സിനിമയിലെ നായകപദവി.
സ്വപ്നതുല്യമായിരുന്നു അരവിന്ദ് സ്വാമിയുടെ സിനിമാ അരങ്ങേറ്റം. ‘ദളപതിയി’ലൂടെ അരങ്ങേറിയ അരവിന്ദ് വളരെ പെട്ടെന്ന് തന്നെ താരമായി. പുരുഷസൗന്ദര്യത്തിന്റെ ഉദാത്ത മാതൃകയായി വാഴ്ത്തപ്പെട്ടു. അദ്ദേഹം ഭാഗമായ സിനിമകളെല്ലാം വമ്ബൻ ഹിറ്റുകളായി.ഭാഗ്യം പൊടുന്നെനെയാണ് ദിശ മാറിയത്. തൊണ്ണൂറുകളുടെ ആദ്യ പകുതി വിജയകരമായി പൂർത്തിയാക്കിയ അരവിന്ദിന് രണ്ടാം പാതിയില്‍ കാലിടറി. രണ്ടായിരത്തിന്റെ തുടക്കത്തിലും അരവിന്ദിന്റെ സിനിമകള്‍ പരാജയമറിഞ്ഞു.
‘അലൈപായുതേ’യിലെ അതിഥിവേഷം കഴിഞ്ഞതോടെ അരവിന്ദ് സിനിമയില്‍ നിന്നും ചുവടുമാറാൻ തീരുമാനിച്ചു. സമ്ബന്ന കുടുംബത്തില്‍ ജനിച്ചുവളർന്ന അരവിന്ദിന്റെ ജീവിതം സിനിമയില്‍ ഒതുങ്ങുന്നതായിരുന്നില്ല. സിനിമകള്‍ നിരാശപ്പെടുത്തിയപ്പോള്‍ അരവിന്ദ് കുടുംബബിസിനസിലേക്ക് തിരിഞ്ഞു. വി.ഡി. സ്വാമി ആൻഡ് കമ്ബനി എന്ന അച്ഛന്റെ സംരംഭത്തിന്റെ അമരക്കാരനായി. ഇന്റർനാഷണല്‍ ബിസിനസ്സില്‍ അമേരിക്കയില്‍ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞെത്തിയ അരവിന്ദിന് ബിസിനസ്സില്‍ കഴിവ് തെളിയിക്കാൻ അധികം സമയം വേണ്ടിവന്നില്ല. അതേസമയം ഇന്റെർപ്രോ ഗ്ലോബലിന്റെ പ്രെസിഡന്റായും പ്രോറിലീസ് ഇന്ത്യയുടെ ചെയർമാനായും അരവിന്ദ് തിളങ്ങി. സിനിമയില്‍ നിന്നും പൂർണമായ വിടവാങ്ങല്‍.Caption
2005-ല്‍ അരവിന്ദ് സ്വന്തം കമ്ബനി ആരംഭിച്ചു- ടാലന്റ് മാക്സിമസ്. അതേ വർഷമാണ് അതിഭീകരമായ ഒരപകടം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അത്ഭുതകരമായ രക്ഷപ്പെടല്‍. പക്ഷേ, നട്ടെലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. ബോധം വന്നപ്പോള്‍ അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. രണ്ടുവർഷം കിടപ്പിലായി. പണം കൊണ്ട് സാധിക്കാവുന്ന സകല ചികിത്സകളും തുടർന്നുപോയി. പതുക്കെ കാലുകള്‍ക്ക് ജീവൻ വെച്ചു. എങ്കിലും അത്യധികമായിരുന്നു വേദന. ഏതാനും ചുവടുകള്‍ നടന്നാല്‍ കൊത്തിവലിക്കുന്ന വേദന ശരീരമാകെ പടർന്നു.
കടന്നുപോയ ദുഖങ്ങളെപ്പറ്റി അദ്ദേഹം പില്‍ക്കാലത്തു പറഞ്ഞു – ”കിടക്കയില്‍ നിന്ന് ബാത്ത്റൂം വരെയുള്ള നടത്തംപോലും അസഹനീയമായ വേദനയാണ്. അതിനിടെ മൂന്നോ നാലോ തവണ ഇരിക്കേണ്ടി വരും. കിടക്കയില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കുന്നത് പോലെയുള്ള പല കാര്യങ്ങളും വളരെ നിസ്സാരമായിട്ടാണ് നമ്മള്‍ കാണുന്നത്. കൈകാലുകളുടെ പൂർണ്ണ നിയന്ത്രണം നഷ്ടമാകുന്നതോടെ എല്ലാത്തിനെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാട് മാറും.”കടപ്പാട്- PTI
സ്വന്തം ശരീരത്തോടും മനസ്സിനോടും അരവിന്ദിന് പൊരുതേണ്ടിവന്നു. ഏകദേശം അഞ്ചു വർഷം കഴിഞ്ഞാണ് അരവിന്ദിന്റെ ആരോഗ്യനില പൂർവസ്ഥിതിയിലായത്. അപ്പോഴേക്കും അമിതഭാരവും മുടികൊഴിച്ചിലും അദ്ദേഹത്തെ തിരിച്ചറിയാനാകാത്ത വിധം മാറ്റിയിരുന്നു. ജീവിതത്തിലേക്ക് തിരിച്ചെത്തിയ അരവിന്ദിനെ തേടി വീണ്ടും സിനിമയെത്തി. ഇത്തവണയും മണിരത്നത്തിന്റെ രൂപത്തില്‍. ‘കടല്‍ ‘എന്ന സിനിമയില്‍ ഒരു റോള്‍. പതിനഞ്ചു കിലോയോളം അദ്ദേഹത്തിന് കുറക്കേണ്ടിവന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി തിരിച്ചെത്തുന്നു എന്ന വാർത്ത വന്നു. അടുത്ത സിനിമ വൈകാതെയെത്തി ‘തനി ഒരുവൻ’ അതില്‍ വില്ലനായി അരവിന്ദ് ആരാധകരെ ഞെട്ടിച്ചു, അത്യുഗ്രൻ പ്രകടനത്തിന് പ്രശംസയും പുരസ്കാരങ്ങളും പിന്നാലെയെത്തി.
അഭിനയലോകത്ത് അദ്ദേഹമിപ്പോള്‍ സജീവമാണ്. അരവിന്ദ് അഭിനയിക്കുന്ന ഒട്ടേറെ സിനിമകളും സീരീസുകളും വരാനിരിക്കുന്നു. പക്ഷേ, രണ്ടാം വരവില്‍ സിനിമയ്ക്കൊപ്പം ബിസിനസ്സ് കൂടി മുന്നോട്ടുകൊണ്ടുപോകുകയാണ് അരവിന്ദ്. അത്ഭുതത്തോടെ ബിസിനസ്സ് ലോകം അദ്ദേഹത്തിന്റെ നേതൃത്വഗുണം നോക്കിക്കാണുന്നു. 2022-ല്‍ 3300 കോടിയായിരുന്നു അരവിന്ദിന്റെ കമ്ബനിയുടെ വാർഷികവരുമാനം. സിനിമയിലും ജീവിതത്തിലും ഹീറോ ആകുക അത്ര എളുപ്പമല്ല.
പാലക്കാട്: തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷാഫി പറമ്ബിലും സംഘവും കോടികളുടെ കള്ളപ്പണം എത്തിച്ചുവെന്ന വിവരം പൊലീസിന് കൈമാറിയത് കോണ്‍ഗ്രസുകാർ തന്നെയെന്ന് സൂചന.
സതീശൻ- ഷാഫി പക്ഷത്തിന്റെ ഏകാധിപത്യ നിലപാടില്‍ കടുത്ത പ്രതിഷേധമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് കള്ളപ്പണം കടത്തിക്കൊണ്ടുവന്ന വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂർച്ഛിച്ചതോടെയാണ് ഒരു വിഭാഗം നേതാക്കള്‍ കള്ളപ്പണ കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ആഡംബര വാഹനത്തില്‍ കോടികള്‍ എത്തിച്ചുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനെ അറിയിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഇതിന്റെ ഭാഗമായിട്ടായിരുന്നു പൊലീസ്- തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന. നിലവില്‍ പാലക്കാട്ട് കോണ്‍ഗ്രസിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടമായതോടെ സതീശൻ- ഷാഫി പക്ഷം കടുത്ത പരിഭ്രാന്തിയിലാണ്. പടുകുഴിയില്‍ വീണ സ്ഥിതിയിലാണ് സതീശൻ- ഷാഫി പക്ഷത്തിന്റെ നോമിനി സ്ഥാനാർഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് കനത്തതോടെ വലിയ വിഭാഗം പ്രവർത്തകരും നേതാക്കളും കോണ്‍ഗ്രസില്‍ നിന്നും കൂട്ടത്തോടെ രാജി വെക്കുകയാണ്. ഓരോ ദിവസവും നേതാക്കള്‍ അടക്കമുള്ളവർ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ഡോ. പി സരിന്റെ വിജയത്തിനുവേണ്ടി രംഗത്തിറങ്ങുകയാണ്. ഇതേത്തുടർന്നുള്ള പരിഭ്രാന്തിയിലാണ് ഷാഫിയും സംഘവുമെന്നാണ് ഉയർന്നുവരുന്ന ആരോപണം.
ഷാഫിയുടെയും സതീശന്റെയും ധാർഷ്ട്യത്തിലും അഹങ്കാരം നിറഞ്ഞ നിലപാടുകളിലും വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കടുത്ത അമർഷമുണ്ട്. ഇങ്ങനെ അമർഷമുള്ള വിഭാഗത്തില്‍പ്പെട്ട കോണ്‍ഗ്രസ് പ്രവർത്തകർ തന്നെയാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം പൊലീസിനെ അറിയിച്ചതും. ഏകാധിപത്യ മനോഭാവവും സതീശന്റെ ആട്ടും തുപ്പും ധാർഷ്ട്യവും സഹിച്ച് മുന്നോട് പോകാനാകില്ല എന്ന് മനസിലാക്കിയ മറു ഗ്രൂപ്പുകളാണ് വിവരം പൊലീസിന് ചോർത്തി നല്‍കിയത്. സ്വന്തം പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ കള്ളപ്പണ വിവരം പൊലീസിന് ചോർത്തി നല്‍കിയത് വിഡി സതീശൻ – ഷാഫി പക്ഷത്തെ പിടിച്ചുകുലുക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പല ഘട്ടങ്ങളിലായി വലിയ തോതില്‍ മൂർച്ഛിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു കലാപത്തിലേക്ക് വഴിമാറിയത് ഇത് ആദ്യമാണ്. പാലക്കാട്ട് രാഹുലിനെ നോമിനി സ്ഥാനാർത്ഥിയാക്കി കൊണ്ടുവന്നതുമുതല്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പോര് അതിരൂക്ഷമാണ്. സതീശന്റെയും ഷാഫിയുടെയും ഏകാധിപത്യ നടപടികള്‍ അംഗീകരിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തുറന്നടിച്ചിരുന്നു. ഈ പോരിന്റെ മൂർധന്യമാണ് കള്ളപ്പണം കൊണ്ടുവന്ന വിവരം കോണ്‍ഗ്രസില്‍ നിന്നുതന്നെ പുറത്തുപോകാൻ ഇടയാക്കിയതെന്നാണ് ആക്ഷേപം.
പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പൊലീസ് പരിശോധന നടത്തിയത് കൃത്യമായ വിവരത്തിന്റ അടിസ്ഥാനത്തിലാണെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദും സ്ഥിരീകരിച്ചിട്ടുണ്ട്. കുഴല്‍പ്പണം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുടെയും മുറികളില്‍ പരിശോധന നടത്തിയെന്നും അല്ലാതെ കോണ്‍ഗ്രസിന്റെ മാത്രം മുറികളില്‍ പരിശോധന എന്ന ആരോപണം തെറ്റാണെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂർച്ഛിച്ചതും നേതാക്കളുടെ തമ്മില്‍ തല്ലും കാരണം വലിയ വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർക്ക് അസംതൃപ്തിയുണ്ട്. നേതാക്കള്‍ ചേരി തിരിഞ്ഞ് അടി കൂടുന്നതും, കോണ്‍ഗ്രസിന്റെ സ്ഥിരതയില്ലായ്മയും പ്രതിഷേധത്തിന് കാരണമാണ്. ഇതെല്ലാം ഇത്തവണ പാലക്കാട്ട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സാധാരണക്കാരായ പ്രവർത്തകരെ നാല് വോട്ടിനുവേണ്ടി വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചുവെന്ന വികാരവും കോണ്‍ഗ്രസ് പ്രവർത്തകരില്‍ ശക്തമാണ്. ഇതെല്ലാം സാധാരണ കോണ്‍ഗ്രസ് പ്രവർത്തകരെയും ജനങ്ങളെയും അനുഭാവികളെയും കോണ്‍ഗ്രസില്‍ നിന്ന് അകറ്റുകയാണെന്നും ആക്ഷേപമുണ്ട്. കേന്ദ്ര നയങ്ങള്‍ക്കെതിരെ ശക്തമായി പോരാടാനും ബിജെപിയെ പരാജയപ്പെടുത്താനുമായി താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവർത്തകരും ജനങ്ങളും ഒന്നടങ്കം എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് സർവ്വേ ഫലങ്ങള്‍ പറയുന്നത്.
സമൂഹമാധ്യമത്തില്‍ നിരവധി ആരാധകരുള്ള ഒരു കണ്ടൻ ക്രീയേറ്റർ ഫാമിലി ആണ് ഷെമിയുടെയും ഷെഫിയുടെയും. ഇവരുടെ ടിടി ഫാമിലി എന്ന ചാനലിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചർച്ചയായി മാറാറുമുണ്ട്. അതിന് ഒരു കാരണം കൂടിയുണ്ട്. ഭർത്താവ് ഷെഫിയേക്കാള്‍ പത്തിലധികം വയസ്സ് ഭാര്യ ഷമിക്ക് കൂടുതലാണ്. ഇതിന്റെ പേര് വ്യാപക വിമർശനവും ദമ്ബതികള്‍ എപ്പോഴും ഏറ്റുവാങ്ങാറുമുണ്ട്. അമ്മയാണോ പെങ്ങള്‍ ആണോ എന്നിങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അവസാനം തന്റെ കുഞ്ഞിന്റെ ഉമ്മയാണ് ഷെമി, തൻറെ ബീവിയാണ് എന്ന വെളിപ്പെടുത്തലുമായി ഷെഫി എത്തിയിരുന്നു. ഇപ്പോഴിതാ ആ കുടുംബത്തിലേക്ക് നാലാമത് ഒരു അതിഥി കൂടി വരുവാണ് എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്
വീണ്ടും ഗർഭിണി ആണ് ഷെമി എന്ന് കാണിക്കുന്ന വീഡിയോ ഇപ്പോള്‍ യൂ ട്യൂബ് ട്രെൻഡിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ഒരു മില്യണ്‍ വ്യൂസിലേക്ക് അധികം വൈകാതെ എത്തുകയും ചെയ്യും. എന്നാല്‍ അത്രയും തന്നെ സൈബർ അറ്റാക്കും ഇരുവരും നേരിടുന്നുണ്ട്. ഗർഭിണി ആയ വിശേഷം പറഞ്ഞതിനും അത് ടെസ്റ്റ് ചെയ്യുന്ന വീഡിയോ പബ്ലിക്കിന് മുൻപില്‍ കാണിച്ചതിനും ആണ് ചിലർ മോശം കമന്റുകള്‍ പങ്കിട്ടുകൊണ്ട് എത്തിയത്. എന്നാല്‍ ഫാമിലി വ്ലോഗ്ഗേർസ് കൂടിയായ ഷെമിയും ഷെഫിയും തങ്ങള്‍ ബേബി പ്ലാനിങ്ങില്‍ ആണെന്നും പടച്ചവൻ തന്നാല്‍ സ്വീകരിക്കുമെന്നും മുൻപേ തന്നെ പറഞ്ഞിരുന്നു.
ഐഷുവിനെ കൂടാതെ രണ്ടു പെണ്മക്കള്‍ കൂടിയുണ്ട് ഷെമിക്ക്. അല്‍പ്പം ലേറ്റ് ആയ പ്രേഗ്നന്സി ആയതുകൊണ്ടുതന്നെ അത്യാവശ്യം റിസ്ക്ക് ഉണ്ടെന്ന് മുൻപേ തന്നെ ഇവർ പറഞ്ഞതുമാണ്. എന്നാല്‍ പടച്ചവൻ തന്നു നമ്മള്‍ സ്വീകരിക്കുന്നു, ബാക്കി അള്ളാഹ് നോക്കുമെന്ന വിശ്വാസത്തിലാണ് ഷെമിയും ഷെഫിയും.
ജീവിതത്തില്‍ പ്രതിസന്ധി ഘട്ടങ്ങള്‍ ഉണ്ടാകുമ്ബോള്‍ അത് ഷെയർ ചെയ്യാനും ഒപ്പം നില്‍ക്കാനും തന്റെ ജീവിതത്തില്‍ തുണ ആയത് സഹോദരങ്ങള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഐഷുവിനും ഒരു കൂട്ട് വേണംഎന്നുണ്ടായി അത് പടച്ച തമ്ബുരാൻ നടത്തി തന്നതിലുള്ള സന്തോഷവും പുതിയ വീഡിയോയില്‍ ഇരുവരും ഇരുവരും പറയുന്നുണ്ട്.
ഏകദേശം മൂന്നുവര്ഷങ്ങള്ക്ക് മുൻപാണ് ഷെമി എന്ന യുവതിയെ ഷെഫി വിവാഹംചെയ്യുന്നത്. ഷെമി അപ്പോള്‍ രണ്ടു പെണ്മക്കളുടെ അമ്മയും, ഡിവോഴ്സിയും ആയിരുന്നു. ഡിവോഴ്‌സായി പതിനാലു വര്ഷം വീട്ടില്‍ നിന്ന ഷെമിക്ക് ഒരു ജീവിതം വച്ച് നീട്ടുക ആയിരുന്നു ഷെഫി.
മലയാളസാഹിത്യത്തില്‍ മുഴുകുക, എഴുത്തുകാരനാവുക അതുമാത്രമായിരുന്നു എന്നെ സംബന്ധിച്ച് കൗമാരകാലാരംഭം മുതല്‍ ലക്ഷ്യവും സ്വപ്നവും.
ഡല്‍ഹിയിലെ മലയാളി എഴുത്തുകാർ വിവരിക്കുന്ന ഇതിഹാസ സമാനമായ സാഹിത്യ വിശേഷങ്ങള്‍, കല്‍ക്കത്തയിലെ ബംഗാളി സാഹിത്യം, കല അതിലൊക്കെ സ്വാധീനിക്കപ്പെട്ട് ആഭ്യന്തരപ്രവാസം ആയിരുന്നു സ്വപ്നം. ഡല്‍ഹി അല്ലെങ്കില്‍ കല്‍ക്കത്തയില്‍ ദീർഘകാലം താമസിക്കണം. ജോലി ചെയ്യണം. അവിടെയിരുന്ന് എഴുതണം. കല്‍ക്കത്തയിലെ ശാന്തിനികേതൻ പഠനത്തിനായി തിരഞ്ഞെടുത്തതും അതുകൊണ്ടുതന്നെ. അവിടെനിന്ന് ഡല്‍ഹിയിലെ ജെഎൻയുവില്‍ പഠിക്കണം എന്നായിരുന്നു പ്ലാൻ B. അത് നടന്നില്ല; ഒരിക്കലും മറ്റൊരു രാജ്യത്ത് പോകണമെന്നോ പ്രവാസ ജീവിതം നയിക്കണമെന്നോ ആശിച്ചിട്ടില്ല. പക്ഷേ കല്‍ക്കത്തയിലെ ശാന്തിനികേതനില്‍ ഒരുമിച്ച് പഠിച്ച ജപ്പാൻ സ്വദേശിനിയായ കുമിക്കോ തനാക്ക ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍, മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കടന്നു വരണമെങ്കില്‍ ജപ്പാനിലേക്ക് പോയേ മതിയാകു എന്ന് വന്നു. അങ്ങനെയാണ് 2016 വരെ തനി ലോക്കല്‍ മലയാളിയായി, മലയാളസാഹിത്യത്തില്‍ കാലുറപ്പിച്ച് വരികയായിരുന്ന ഞാൻ ജപ്പാനിലേക്ക് വന്നത്. പഠിച്ചെടുക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടായ ഭാഷ. 2000 മുതല്‍ 5000 വരെയുള്ള കാഞ്ചി എന്ന ചിത്രലിപികള്‍ ഉപയോഗിച്ചാണ് എഴുത്ത്. ഓരോ ചിത്രലിപികള്‍ക്കും വ്യത്യസ്തമായ അർത്ഥങ്ങളും ഉച്ചാരണങ്ങളും ഉണ്ടാകും. അതു കൂടാതെ നമ്മുടെ സ്വരവ്യഞ്ജനങ്ങള്‍ക്ക് സമാനമായ ഹിരഗാന എന്ന മറ്റൊരു ലിപിയും ഇംഗ്ലീഷ് വാക്കുകള്‍ എഴുതാൻ കത്തകാന എന്ന പേരില്‍ മറ്റൊരു ലിപി സഞ്ചയവും കൂടി ഉണ്ട്. ഒരു വാക്യം എഴുതുമ്ബോള്‍ കാഞ്ചി, ഹിരഗാന, കത്തകാന എന്നീ മൂന്ന് ലിപികളും സംയോജിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതികഠിനമാണ് ജപ്പാനീസ് ഭാഷ പഠിച്ചെടുക്കല്‍. മുഴുവൻ സമയവും ഉപയോഗിച്ച് നന്നായി അധ്വാനിക്കണം. മലയാളത്തിനോടുള്ള സ്നേഹവും മലയാളസാഹിത്യത്തോടുള്ള സ്വത്വസംക്രമണവും നിമിത്തം ഞാൻ അതിനു മുതിർന്നിട്ടേയില്ല. കിട്ടുന്ന കുറച്ച് സമയം മലയാള പുസ്തകങ്ങളും വാരികകളില്‍ വരുന്ന കഥകളും മറ്റും വായിക്കാനേ തികയൂ. എഴുത്തു പോലും തീരെ കുറവാണ്. അങ്ങേയറ്റം ജീവിത-തൊഴില്‍-സംഘർഷങ്ങളാണ് തത്ഫലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. but still i love മലയാളം only.
ജപ്പാൻ ലോകരാജ്യങ്ങള്‍ക്കിടയില്‍ അത്ഭുതം നിറഞ്ഞ രാജ്യമാണ്. ഓരോരുത്തരുടെയും പെരുമാറ്റം മുതല്‍ ഫ്യൂച്ചറിസ്റ്റിക് സാങ്കേതികവിദ്യയിലുള്ള മികവും തികവും അടക്കം എന്തുകാര്യങ്ങളിലും തികഞ്ഞ വ്യത്യസ്തതയും മികവും ഫലപ്രാപ്തിയും കാണാനാകും. കഠിനാധ്വാനത്തിനും ജോലികളില്‍ 100% മുഴുകുന്നതിലും കടുകിട വ്യത്യാസപ്പെടാതെ ചിട്ടയായി ഓരോന്ന് ചെയ്ത് 100% ഫലം നേടിയെടുക്കുന്നതിലും ആണ് ഇവിടെയുള്ള മനുഷ്യർ പ്രഥമപ്രാധാന്യം നല്‍കുക. വ്യക്തിജീവിതവും കുടുംബവും ഒക്കെ രണ്ടാമത് ആണ്. ഓരോ ചെറിയ കാര്യങ്ങളിലും നമുക്ക് അത്ഭുതം തോന്നും. രണ്ടു വയസ്സ് മുതല്‍ തന്നെ കുഞ്ഞുങ്ങളെ നിയമങ്ങള്‍ അനുസരിക്കാനും വിനയവും പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പ്രകൃതി സ്നേഹവും സഹജീവി സ്നേഹവും ശീലിപ്പിച്ച് എടുക്കുന്നു. സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള പരിശീലനവും പതിയെ നല്‍കുന്നു.
അങ്ങേയറ്റം വിനയവും സ്നേഹവുമാണ് കുട്ടികളോട്. ഇങ്ങനെ വളരുന്ന കുട്ടികള്‍ മുതിർന്ന തലമുറകളായി മാറുമ്ബോള്‍ പൊതു സമൂഹത്തിനും രാജ്യത്തിനും സ്വാഭാവികമായി ഉണ്ടാകുന്ന മികവും മുന്നേറ്റവുമാണ് അടിസ്ഥാനപരമായി ജപ്പാനില്‍ നമുക്ക് കാണാനാവുക. അഴിമതിയോ അടിപിടികളോ കൊലപാതകങ്ങളോ വിരളം. പോലീസുകാർ യാതൊരു ജോലിയുമില്ലാതെ പട്രോളിങ്ങ് മാത്രം ചെയ്തു സമയം ചെലവഴിക്കുന്നത് കാണുമ്ബോള്‍ തന്നെ സമൂഹത്തിന്റെ വെളിച്ചം നമുക്ക് കിട്ടും. 100 ശതമാനം സ്ത്രീ സുരക്ഷ അതിശയോക്തിയില്ലാതെ പറയാനാകും. ഏത് യാമത്തിനും സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കാണാം. ആരും അവരോട് മോശമായ ഒരു വാക്ക് പറയുകയോ അതിക്രമത്തിന് മുതിരുകയോ ചെയ്യില്ല. ഒളിമ്ബിക്സ് കഴിയുമ്ബോള്‍ ജപ്പാനികള്‍ സ്റ്റേഡിയം വൃത്തിയാക്കുന്ന കഥകള്‍ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ. പരിസര ശുചീകരണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കോടിക്കണക്കിന് മനുഷ്യർ തിങ്ങിക്കൂടി ജീവിക്കുന്ന മഹാനഗരത്തില്‍ ഒരു കുപ്പി പോലും ആരും വലിച്ചെറിയില്ല. നദികളില്‍ ആരും ഇറങ്ങുകയോ മാലിന്യം വലിച്ചെറിയുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ മുങ്ങിമരണങ്ങളും കേള്‍ക്കാനില്ല
നമ്മുടെ സംസ്കാരത്തില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രകൃതി ആരാധനകളും ബുദ്ധമത തത്വങ്ങളും മൂല്യങ്ങളും ആണ് ജപ്പാൻ സംസ്കാരത്തിന്റെ അടിസ്ഥാനം. നമ്മുടെ കൊച്ചു മലയാളവും ഭാരതവുമായി ഒരുതരത്തിലും താരതമ്യം ചെയ്യാനേ കഴിയാത്തത്ര ഉയരത്തിലാണ് ജപ്പാൻ ഇന്ന് ഉള്ളതെങ്കിലും, കേരളവും ഭാരതവും ഒന്നുണർന്ന് പരിശ്രമിച്ചാല്‍ ഇവരെക്കാള്‍ എത്രയോ മുകളിലെത്തി ലോകാത്ഭുതം ആകേണ്ടതായിരുന്നു എന്നത് വിഷമം തോന്നിക്കും. വർഗീയതയും പരസ്പര വിദ്വേഷവും പോലും നമ്മുടെ നാടിന്റെ പുരോഗതിക്ക് വൻവിഘാതമാണ്. ഇവ രണ്ടും പൊടി പോലും കണ്ടുപിടിക്കാൻ ആകാത്തത് വികസിത രാജ്യങ്ങളെ അങ്ങനെയാക്കാൻ സഹായിച്ച പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. അതിനുള്ള ഒന്നാമത്തെ തെളിവാണ് ജപ്പാൻ. മതങ്ങളില്‍ നിന്ന് മൂല്യങ്ങള്‍ മാത്രമേ എടുത്തിട്ടുള്ളൂ. മതം, ദൈവം, ചടങ്ങുകള്‍ ഒന്നും ഒരാളുടെയും വ്യക്തിജീവിതത്തില്‍ കൈകടത്താതെ ഇടപെടാതെ ഇരിക്കാൻ സമൂഹം ശ്രദ്ധിക്കുന്നു. നമ്മളില്‍ നിന്നും ഉള്‍ക്കൊണ്ട ബുദ്ധിസത്തില്‍ നിന്നും ഇവർ പ്രാവർത്തികമാക്കിയെടുത്ത ഇത്തരം കാര്യങ്ങള്‍ നമുക്കും പകർത്താൻ ആയെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. എന്തൊരു വൈരുദ്ധ്യം!
ലോകരാജ്യങ്ങള്‍ എല്ലാം ജപ്പാനോടുള്ള, സംസ്കാരത്തോടും സാങ്കേതികതയോടും ഉള്ള അത്ഭുതത്തോടെ ഇങ്ങോട്ടേക്ക് ഒഴുകിവരുന്ന കാഴ്ച നേരിട്ട് കാണുന്നതാണ്. രണ്ടുവർഷം ഒരു ഭാഷാ സ്കൂളില്‍ പഠിച്ചതിന്റെയും, വിവിധങ്ങളായ തൊഴിലിടങ്ങളില്‍ പല പല രാജ്യക്കാരോടൊപ്പം ജോലി ചെയ്തതിന്റെയും അനുഭവത്തില്‍ നിന്ന് അവർക്കെല്ലാം ജപ്പാനോടുള്ള ആദരവും ഭ്രാന്തും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ എന്റെ ഫ്രഞ്ച് സുഹൃത്ത് പറഞ്ഞു പാരീസില്‍ തെരുവില്‍ അവരുടെ തൊട്ടുമുന്നില്‍ തിരക്കില്‍ ഒരാള്‍ മറ്റൊരാളുടെ ബാഗ് തുറന്നു മോഷ്ടിക്കുന്നത് കണ്ടു. അത് നിത്യ സംഭവമാണ് അവിടെ. എന്നാല്‍ ജപ്പാനില്‍ നിരത്തില്‍ ഒരു പേഴ്സ് വീണാലോ ആരുടെയെങ്കിലും ബാഗ് എവിടെയെങ്കിലും മറന്നു വയ്ക്കപ്പെട്ടത് കണ്ടാലോ ഒരാളും അത് മോഷ്ടിക്കാനോ സ്വന്തമാക്കാനോ ശ്രമിക്കുന്നില്ല. ഫ്രഞ്ച് സുഹൃത്ത് തുടർന്ന് കൂട്ടിച്ചേർത്തു: ഫോറിനേഴ്സ് ആണ് പാരിസില്‍ പിക്ക് പോക്കറ്റ് ചെയ്യുന്നത്. ഒരു നടുക്കം തോന്നി ഉള്ളില്‍. (ഇവിടെ ഉള്ളവർക്കും വിദേശികളോട് ഒരു പരദേശി ഫോബിയ ഉള്ളതായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഏഷ്യൻ ആഫ്രിക്കൻ വംശജരോട്. ഗൈഗോക്കുജിൻ എന്ന് പറയും വിദേശികളെ. എന്നാല്‍ പ്രത്യക്ഷത്തില്‍ യാതൊരുവിധ വിവേചനങ്ങളോ ഒരു വാക്കു കൊണ്ടു പോലും എന്തെങ്കിലും മോശമായി സംസാരിക്കലോ ഉണ്ടാകാറില്ല. അതേസമയം അമേരിക്കൻ യൂറോപ്യൻ മനുഷ്യരോട് അമിതമായ ആരാധനയും വിധേയത്വവും ജപ്പാനികള്‍ക്ക് ഉണ്ട്) അമേരിക്കൻ, ഇറ്റാലിയൻ, സ്പാനിഷ് സഹതൊഴിലുകാർ പലപ്പോഴും അവരുടെ നാടുകളില്‍, തെരുവില്‍ ഇടിപിടിയും ആക്രമവും ആക്രോശങ്ങളും കത്തിക്കുത്തും കൈക്കൂലി നല്‍കലും അഴിമതികളും മാലിന്യം വലിച്ചെറിയലും പോലീസുകാരുടെ കടുത്ത അനാസ്ഥകള്‍ ഉള്ളതും ജപ്പാനില്‍ അതൊന്നും ഇല്ലാത്തതിലും വളരെ അത്ഭുതം പ്രകടിപ്പിച്ചു കണ്ടിട്ടുണ്ട്. വൃത്തിയായ പരിസരങ്ങള്‍, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താത്ത ശാന്തരായ മനുഷ്യർ, തികഞ്ഞ സാങ്കേതികത്തികവ്, ഓരോ വ്യക്തികള്‍ക്കും എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കല്‍. കൂടാതെ അനിമേഷൻ, സെൻ ബുദ്ധിസം, ടീ സെറിമണി തുടങ്ങി മാങ്ക വരെയുള്ള കള്‍ച്ചറല്‍ കമ്മോഡിറ്റികളുടെ മനോഹരമായ ടൂറിസ്റ്റ് വിപണനം, ഇതൊക്കെ തന്നെയാണ് സകല ലോകരാജ്യങ്ങളും ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ജപ്പാനെ തിരഞ്ഞെടുക്കുന്നതിന് കാരണം.
വയോജനങ്ങള്‍ക്ക് ധാരാളം തൊഴിലവസരങ്ങളും സമൂഹത്തില്‍ അവരുടെ സേവനവും സാന്നിധ്യവും ഉറപ്പാക്കലും മറ്റൊരു സവിശേഷതയായി തോന്നിയിട്ടുണ്ട്. ഭക്ഷണകാര്യങ്ങളിലെ പ്രത്യേകതകള്‍ കൊണ്ട് ദീർഘായുസ്സുള്ളവരാണ് കഴിഞ്ഞ തലമുറ ജപ്പാനികള്‍. നൂറു വയസ്സുള്ള അമ്മൂമ്മയും ചുറുചുറുക്കോടെ ജോലികള്‍ ചെയ്യുന്നത് അത്ഭുതത്തോടെയേ കാണാനാകു. റിട്ടയർമെന്റ് കഴിഞ്ഞ് വെറുതെയിരിക്കുകയോ എന്ത് ചെയ്യുമെന്ന് ആശങ്കപ്പെടുകയോ ചെയ്യുന്ന നമ്മള്‍ മലയാളികള്‍ ഇക്കിഗായ് എന്ന പുസ്തകം വായിച്ച് ഇതേപ്പറ്റി നല്ല അറിവുണ്ടായിരിക്കും. കേരളവുമായി താരതമ്യപ്പെടുത്താൻ സാധിക്കുന്ന ഒരു സംഗതി മഹാനഗരങ്ങളിലേക്കുള്ള യുവ തലമുറയുടെ ഒഴുക്കാണ്. തിരുവല്ലയില്‍ ഒക്കെ വിദേശത്തേക്ക് കുടിയേറിയവരുടെ ആളൊഴിഞ്ഞ വീടുകള്‍ കൂടി വരുന്ന വാർത്തകള്‍ നിരന്തരം വരുന്നുണ്ട്. സമാനമായി ഇവിടെ കാണാനാകുന്ന ഒരു കാഴ്ച കേരളത്തിനോട് സമാനമായ പ്രകൃതി ഭംഗിയുള്ള കാർഷിക ഗ്രാമങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടെ യുവതലമുറ ടോക്യോ പോലെയുള്ള മഹാനഗരങ്ങളിലേക്കോ യൂറോപ്പിലേക്കോ കൂട്ടമായി ചേക്കേറുന്നതാണ്. പല ജപ്പാനീസ് ഗ്രാമങ്ങളിലും കുട്ടികളും വൃദ്ധരുമാണ് കൂടുതല്‍. അതൊരു പ്രശ്നം തന്നെയാണ്. ജനന നിരക്കില്‍ ഉള്ള കുറവ് കാരണം ഭാവിയില്‍ തൊഴിലിടങ്ങളില്‍ തദ്ദേശീയരുടെ വൻ ഇടിച്ചില്‍ ഉണ്ടാകും എന്ന ഭീഷണി നേരിടുക കൂടി ചെയ്യുന്നുണ്ട് ജപ്പാൻ. അത് മുന്നില്‍ കണ്ടുകൊണ്ട് ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ളവർ ധാരാളമായി ജപ്പാനിലേക്ക് കുടിയേറ്റം നടത്തുന്നുമുണ്ട്. മലയാളികളുടെ ഇങ്ങോട്ടേക്കുള്ള കുടിയേറ്റം വളരെ കുറവാണ്.
നമ്മുടെ ഏഷ്യൻ രാജ്യങ്ങളില്‍ ഒന്നായ ജപ്പാനില്‍ നിന്നുള്ള പോസിറ്റീവായ ചില കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊണ്ട് പ്രവർത്തികമാക്കിയാല്‍ തന്നെ നമ്മള്‍ കേരളീയർ ലോക ഭൂപടത്തില്‍ ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് അല്‍ഭുതാവഹമായ സ്ഥാനം നേടും എന്ന് ഉറപ്പാണ്. കേരളത്തെയും മലയാളത്തെയും അനുനിമിഷം നെഞ്ചേറ്റുന്ന ഒരു ചെറിയ എഴുത്തുകാരനായിരിക്കുക എന്നത് മാത്രമാണ് ആകെയുള്ള ഊർജ്ജം ലക്ഷ്യം സന്തോഷം ജീവിതമെല്ലാം.
തലോർ(തൃശ്ശൂർ): വടക്കുമുറിയില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് തൂങ്ങി മരിച്ചു. തലോർ പൊറത്തൂക്കാരൻ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജോജു വീടിന്റെ ടെറസിന് മുകളിലെത്തി തൂങ്ങിമരിക്കുകയായിരുന്നു. മൂന്നുമണിയോടെ വെട്ടേറ്റ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. പിന്നീട് നാട്ടുകാർ പുതുക്കാട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചുവിനെ മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും മുഖത്തും വെട്ടുകത്തികൊണ്ടുള്ള വെട്ടേറ്റ ലിഞ്ചുവിന്റെ ചെവി വേർപ്പെട്ട നിലയിലായിരുന്നു. സംഭവ ശേഷം ജോജു വീടിന് മുകളില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.
ജോജുവിന് തലോരില്‍ വർക്ക്ഷോപ്പും ലിഞ്ചു ബ്യൂട്ടീഷ്യനുമാണ്. ഒന്നര വർഷം മുൻപാണ് ഇവർ വിവാഹിതരായത്. ജോജുവിന്റെ രണ്ടാം വിവാഹവും ഇടുക്കി സ്വദേശിയായ ലിഞ്ചുവിന്റെ മൂന്നാം വിവാഹവുമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. കുട്ടികള്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്. ജോജുവിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. കുട്ടികള്‍ സ്കൂളില്‍ പോയ സമയത്താണ് കൊലപാതകം.
കുറച്ചു നാളുകളായി ഇവർ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. വഴക്കിനെ തുടർന്ന് പുതുക്കാട് പോലീസില്‍ പരാതിയുമുണ്ടായിരുന്നു. ചാലക്കുടി ഡി.വൈ.എസ്.പി., സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എന്നിവരുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇൻക്വസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഉയര്‍ന്ന ശമ്ബളമുള്ള ജോലി, വലിയവീട്, ആഡംബര കാര്‍, സുഖപ്രദമായ ജീവിതം. സമൂഹം പലപ്പോഴും വിജയത്തെ നിര്‍വചിക്കുന്നത് ഇങ്ങിനെയൊക്കെയാണ്.
എന്നാല്‍ യുവ ദമ്ബതികളായ സംഗീതിനും കാവ്യയ്ക്കും “തികഞ്ഞ ജീവിതം” എന്നത് ഒരു പൊള്ളയായ ആശയമാണ്. പുതിയ നാടും പുതിയ മനുഷ്യരും പുതിയ അനുഭവങ്ങളും പ്രകൃതിയുമായുള്ള ബന്ധവുമൊക്കെയായിരുന്നു അവര്‍ ആഗ്രഹിച്ചത്.
യാത്രയോടുള്ള സ്‌നേഹത്താല്‍ അവര്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലിയും സുഖജീവിതവും ഉപേക്ഷിച്ച് തങ്ങളുടെ എസ്യുവിയില്‍ ഇന്ത്യന്‍ പര്യവേക്ഷണത്തിന് ഇറങ്ങിത്തിരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, അവര്‍ 45,000 കിലോമീറ്ററിലധികം യാത്ര ചെയ്യുകയും 2.4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ‘ലൈഫ് ഓണ്‍ റോഡ്’ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ അവരുടെ യാത്ര രേഖപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഈ കഥ ആരംഭിക്കുന്നത് പാലക്കാട്ടെ പട്ടാമ്ബിയില്‍ നിന്നുമാണ്. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലും എംബിഎ ബിരുദധാരിയുമായ സംഗീത് ഡയറി ടെക്നോളജിസ്റ്റായ കാവ്യയെ കണ്ടുമുട്ടിയത് ഹൈസ്‌കൂളില്‍ വച്ചായിരുന്നു. കോളേജുകാലത്ത് യാത്രകളോടുള്ള അവരുടെ അഭിനിവേശം കൂട്ടിവന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ കാലത്തും പുറംനാടുകളിലേയ്ക്കുള്ള യാത്രകളോടുള്ള അവരുടെ പ്രണയം കൂടിക്കൂടിവന്നു.
പഠനം കഴിഞ്ഞ് ഇരുവരും ബെംഗളൂരുവില്‍ ജോലിനേടിയപ്പോള്‍ വാരാന്ത്യ യാത്രകള്‍ പതിവാക്കി. അഞ്ച് വര്‍ഷത്തിലേറെയായി വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും അവര്‍ യാത്ര ചെയ്യുന്നു. ദീര്‍ഘദൂര യാത്രകളും റോഡില്‍ സാധ്യമായ ജീവിതവും കൊടുത്ത അനുഭവസമ്ബത്ത് അവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കി. കോവിഡിന് ശേഷം ഏകദേശം രണ്ട് വര്‍ഷത്തോളം അവര്‍ തങ്ങളുടെ കാറിലിരുന്നായിരുന്നു ജോലി ചെയ്തത്. എന്നാല്‍ജോലിക്കുശേഷം വൈകുന്നേരം 5 മണിക്ക് ശേഷമുള്ള യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നു.
അതോടെ അവര്‍ തങ്ങളുടെ മുഴുവന്‍ സമയ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ച് സ്വതന്ത്രരായി. അഞ്ച് വര്‍ഷത്തിനും ഒന്നിലധികം യാത്രകള്‍ക്കും ശേഷം, അവര്‍ ഇതുവരെ തങ്ങളുടെ ഏറ്റവും വലിയ സാഹസിക യാത്രയ്ക്ക് തയ്യാറായി. തും വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം. അവരുടെ നായ ഡ്രോഗോയ്ക്കൊപ്പം രാജ്യത്തുടനീളമുള്ള ഒരു വര്‍ഷത്തെ യാത്ര.
ഒരു ഫോഴ്സ് ഗൂര്‍ഖ വാങ്ങി അതിനെ അവരുടെ ചെറിയ വീടാക്കി മാറ്റി. ഒരു കാര്‍ ക്യാമ്ബര്‍വാനാക്കി മാറ്റുന്നത് 2-3 ലക്ഷം രൂപ ചിലവാകും, എന്നാല്‍ വെറും 20,000 രൂപയ്ക്ക് ഈ മാറ്റം പൂര്‍ത്തിയാക്കി. എല്ലാ ദിവസവും പുലര്‍ച്ചെ യാത്ര ആരംഭിക്കും. ക്യാമ്ബ് സജ്ജീകരിക്കാന്‍ ഒരു നല്ല സ്ഥലം കണ്ടെത്തുന്നത് വരെ 400-500 കിലോമീറ്ററോളം ഓടിക്കും.
യാത്രകള്‍ അവരെ ഇന്ത്യയിലുടനീളമുള്ള വിദൂര ഗ്രാമങ്ങളിലേക്കും ഇതുവരെ കാണാത്ത ഭൂപ്രദേശങ്ങളിലേക്കും കൊണ്ടുപോയി. അവിടുത്തെ പ്രാദേശിക സംസ്‌കാരം പരിചയപ്പെട്ടു. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളുമായി ബന്ധപ്പെട്ടു. റോഡിലെ ജീവിതത്തിന്റെ ലാളിത്യം സ്വീകരിച്ചു. ഒരു പോര്‍ട്ടബിള്‍ പവര്‍ സ്റ്റേഷന്‍, അടുക്കള, അവശ്യസാധനങ്ങള്‍, ബാത്ത്‌റൂം ടെന്റ് എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സജ്ജീകരണങ്ങളാണ് യാത്രയ്ക്ക് ഉപയോഗിക്കുക. ഒരു സ്ഥലം കണ്ടെത്തിയാല്‍, അവിടെ ക്യാമ്ബ് ചെയ്യുന്നത് ശരിയാണോ എന്ന് നാട്ടുകാരോട് ചോദിക്കും. അവര്‍ പറയുന്നത് അനുസരിച്ചാണ് ടെന്റ് സ്ഥാപിക്കുക.
പുറത്തു നിന്ന് ഇവര്‍ ഭക്ഷണം കഴിക്കുന്നേയില്ല. എല്ലാ ദിവസവും സ്വയം പാചകം ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. രണ്ട് വര്‍ഷമായി തങ്ങള്‍ പുറത്തെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് കാവ്യ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. അതുകൊണ്ട് 200-300 രൂപയാണ് ഇവരുടെ ഒരു ദിവസത്തെ ചെലവ്. ക്യാമ്ബ് സൈറ്റില്‍ നിന്ന് എല്ലാ മാലിന്യങ്ങളും ശേഖരിക്കാനും അടുത്തുള്ള ബിന്നില്‍ സംസ്‌കരിക്കാനും അവര്‍ എപ്പോഴും ഒരു മാലിന്യ ബാഗ് കൂടെ കൊണ്ടുപോകുന്നു. പുറത്തെ ഭക്ഷണം ഇല്ലാത്തതിനാല്‍, പ്ലാസ്റ്റിക് ബോക്‌സുകളും ബാഗുകളും ഒഴിവാക്കാന്‍ കഴിയും.