മാലയിടുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചൊല്ലേണ്ട മന്ത്രവും VM TV NEWS

മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. ‘തത്ത്വമസി’. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, ‘അത് നീയാകുന്നു’ എന്നാണ്.

മാലയിട്ടു കഴിഞ്ഞാല്‍ മത്സ്യ മാംസാദികള്‍, ലഹരി വസ്തുക്കള്‍, സ്ത്രീസംഗം, ക്ഷൗരം, ഹിംസ, കോപം, പരുഷ വചനം, നുണ പറയല്‍ എന്നിവ ഉപേക്ഷിക്കണം.

ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ

ശവസംസ്ക്കാരം, ചോറൂണ് തുടങ്ങിയവയില്‍ പങ്കെടുക്കരുത്. ചെരുപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. അല്‍പ്പ മാത്ര ഭക്ഷണവും ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.

1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ

എന്ന് ജപിച്ച്‌ അഞ്ചുപ്രാവശ്യം സേവിക്കണം. ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച്‌ അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം..

‘ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.’

എന്ന് ജപിച്ച്‌ തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം. ശേഷം മൂലമന്ത്രം ചൊല്ലണം.

മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!”
ശരണം വിളി.
‘ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം
ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്. ശരണത്തിലെ ‘ശ’ എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു. ‘ര’ അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. ‘ണ’ ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.
പതിനെട്ടു പടികള്‍ . 18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.

1. പൊന്നമ്ബലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്ബലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല

ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു. അതല്ല, മോക്ഷ പ്രാപ്തിക്കുമുമ്ബ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു. അതനുസരിച്ച്‌ ആദ്യത്തെ 5 പടികള്‍ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) അടുത്ത 8 പടികള്‍ അഷ്ടരാഗങ്ങളെ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.

അടുത്ത 3 പടികള്‍ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികള്‍ വിദ്യയെയും (ജ്ഞാനം), അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു. ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന ‘മായ’യില് നിന്ന് മോചനം നേടാനാവൂ. മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങള്‍ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയില്‍ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്. ശബരിമലയില്‍ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ. പൂജാദ്രവ്യങ്ങള്‍ക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്. ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്ബ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ. ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.

30 നിലവിളക്കുകള്‍,
18 നാളികേരം,
18 കലശ വസ്ത്രങ്ങള്‍,
18 പുഷ്പ ഹാരങ്ങള്‍ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.

കെട്ടുനിറ

ശബരിമലയ്ക്ക് പോകുമ്ബോള്‍ സ്വന്തമായി കെട്ടുനിറയ്ക്കരുത്. കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റില, പാക്ക്, പടിക്കല്‍ ഉടക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, ഉണക്കലരി, കുരുമുളക് ഇവയും, പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം. എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്ബയില്‍ ആ വഴിപാട് നടത്താം.
നാളികേരം ഉടയ്ക്കല്‍ നാളികേരത്തിന്റെ ചിരട്ട ‘സ്ഥൂല’ ശരീരത്തെയും പരിപ്പ് ‘സൂക്ഷ്മ’ ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോ, പ്രവർത്തിയാലോ, ചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തില്‍ വച്ച്‌ ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ നാളികേരത്തില്‍ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാല്‍ ഭസ്മമാക്കി തന്നു എന്നെയും നീ,

നീയാം പൊരുളായി മാറ്റേണമേ അയ്യനെ .

എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.

മല കയറല്‍

പമ്ബാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങ ളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്ബയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു.
അതാണ് തത്വമസി.

വ്രതം അവസാനിപ്പിക്കുമ്ബോള്‍

ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാല്‍ അപ്പോള്‍ത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്ബോള്‍ നിലവിളക്ക് കൊളുത്തി വച്ച്‌ കുടുംബാംഗങ്ങള്‍ ശരണം വിളിയോടെ എതിരേല്‍ക്കണം . പൂജാമുറിയില്‍ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.
മാല ഊരുന്നതിനുള്ള മന്ത്രം

‘അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം’

ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളില്‍ നാളികേരം ഉടക്കാറുമുണ്ട്.

തണുത്തുറയുന്നു, രക്തം താഴേക്കൊഴുകുന്നു, ദൃഢമാകുന്നു’; മരണശേഷം ശരീരത്തിന് ഇതൊക്കെയാണ് സംഭവിക്കുന്നത് VM TV NEWS

മരണത്തേക്കുറിച്ച്‌ മനുഷ്യർക്ക് നിരവധി തെറ്റിദ്ധാരണകളും ഭയാശങ്കകളും ഉണ്ട്. വിശ്വാസവുമായും അത് ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

മരണം സംഭവിച്ചാല്‍ മനുഷ്യശരീരത്തിന് എന്താണ് സംഭവിക്കുന്നത്? എക്കാലവും മനുഷ്യൻ ആവർത്തിച്ച്‌ ചോദിക്കുന്ന ചോദ്യമാണത്. മരണത്തേക്കുറിച്ച്‌ ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭയവും ഉത്കണ്ഠകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഈ വിഷയത്തില്‍ ആളുകള്‍ക്ക് ബോധവല്‍കരണം നടത്തുന്ന ഒരു നഴ്സുണ്ട് അമേരിക്കയില്‍- ജൂലി മക്ഫേഡൻ.

വർഷങ്ങളോളം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലിചെയ്ത ജൂലി സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ യൂട്യബ് ചാനലിലൂടെ മരണത്തെ കുറിച്ച്‌ സംസാരിക്കുന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികളെ പരിചരിക്കുന്ന ഹോസ്പൈസ് കെയറിലേക്ക് മാറിയശേഷമാണ് ജൂലി തന്റെ യൂട്യൂബ് ചാനലായ ‘ഹോസ്പൈസ് നഴ്സ് ജൂലി’ തുടങ്ങിയത്. ഇതിലൂടെ മരണത്തെ കുറിച്ച്‌ ആളുകള്‍ക്കുള്ള സംശയങ്ങള്‍ക്കും അവർ മറുപടി നല്‍കി വരുന്നു.

മരണം സംഭവിച്ച ഒരാളുടെ ശരീരത്തിന് എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുന്നത്? വൈറലായ തന്റെ വീഡിയോയില്‍ ജൂലി മക്ഫേഡൻ പറയുന്നതിങ്ങനെ:

ഒരാള്‍ക്ക് മരണം സംഭവിച്ചാല്‍ ശരീരം പെട്ടെന്ന് പരിപൂർണ വിശ്രമാവസ്ഥയിലാകുന്നു. റിലാക്സ്ഡ് ആയ ശരീരത്തില്‍നിന്ന് പുറത്തേക്ക് സ്രവങ്ങള്‍ വരുന്നത് ഇതുകൊണ്ടാണ്. കണ്ണ്, മൂക്ക്, ചെവി എന്നിവിടങ്ങളില്‍നിന്ന് സ്രവങ്ങള്‍ വരാൻ തുടങ്ങുക, മൂത്രം പോവുക എന്നിവയെല്ലാം സംഭവിക്കുന്നു. ഇതാണ് മരണശേഷമുള്ള ശരീരത്തിന്റെ ആദ്യ അവസ്ഥ. ഹൈപ്പോസ്റ്റസിസ് എന്നാണിതിനെ പറയുന്നത്.

ശരീരോഷ്മാവ് നഷ്ടപ്പെടുന്നു
മരണശേഷം ശരീരത്തില്‍നിന്ന് ക്രമേണ ഊഷ്മാവ് നഷ്ടപ്പെടുന്നു. ഓരോ ശരീരവും വ്യത്യസ്തമായാണ് മരണശേഷം പ്രതികരിക്കുന്നത്. ശരീരം തണുത്ത് തുടങ്ങുന്ന പ്രക്രിയ അല്‍ഗർ മോട്ടിസ് എന്നറിയപ്പെടുന്നു. മണിക്കൂറില്‍ 1.51 ഡിഗ്രി അളവില്‍ ശരീരോഷ്മാവ് കുറയാൻ തുടങ്ങും.

രക്തം താഴേക്ക് ചലിക്കുന്നു
മരണം സംഭവിച്ച ശേഷം ഒരാളുടെ ശരീരത്തില്‍നിന്ന് രക്തം താഴ്ഭാഗത്തേക്ക് ഒഴുകുകയാണ് ചെയ്യുക. ഗുരുത്വാകർഷണബലമാണ് ഇതിന് കാരണമാകുന്നുത്. ലിവർ മോട്ടിസ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ശരീരം കൂടുതല്‍ ദൃഢമാകുന്നു
മരണശേഷം ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ നില്‍ക്കുന്നതോടെ പേശികള്‍ കൂടുതല്‍ ദൃഢമാകുന്നു. മരണത്തിന്റെ നാലാംഘട്ടമാണിത്. റിഗർ മോട്ടിസ് എന്നാണിതിനെ പറയുന്നത്. 2-4 മണിക്കൂറില്‍ തുടങ്ങി 72 മണിക്കൂർ വരെ ഇത് നീണ്ടുനില്‍ക്കാം. അന്തരീക്ഷത്തിലെ അവസ്ഥയ്ക്കനുസരിച്ചും മരിച്ചയാളുടെ ശാരീരിക പ്രത്യേകതയ്ക്കനുസരിച്ചും ഇതില്‍ മാറ്റംവരാം.

തണുത്തുറഞ്ഞ ശരീരം
മരണംസംഭവിച്ചു കഴിഞ്ഞ് ശരീരോഷ്മാവ് നഷ്ടപ്പെട്ട ശരീരത്തില്‍ തൊടുമ്ബോള്‍ തണുപ്പ് അനുഭവപ്പെടുന്നു.

അഴുകല്‍ പ്രക്രിയ
മരണം സംഭവിച്ച ശരീരത്തിൻറെ ഏറ്റവും അവസാനത്തെ ഘട്ടത്തില്‍ അഴുകല്‍ പ്രക്രിയ സംഭവിക്കുന്നു. മോർച്ചറികളും ആധുനിക ശവസംസ്കാര സമ്ബ്രദായങ്ങളും നിലവില്‍വരുന്നതിനു മുമ്ബ്, സമയമെത്തുമ്ബോള്‍ മൃതദേഹങ്ങള്‍ സ്വാഭാവികമായി അഴുകുകയാണ് ചെയ്തിരുന്നത്. ശരീരദ്രവീകരണത്തിന്റെ സ്വാഭാവികമായ ഭാഗമാണ് ഇതെന്ന് ജൂലി മക്ഫേഡൻ പറയുന്നു.


‘എങ്ങനെയെങ്കിലും യുകെയില്‍ നില്‍ക്കണം’; പെണ്‍കുട്ടി തിരഞ്ഞെടുത്ത മാര്‍ഗത്തിന് രൂക്ഷ വിമര്‍ശനം

ലണ്ടൻ: യുകെയില്‍ തങ്ങാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു ഇന്ത്യൻ യുവതി പങ്കുവച്ച ലിങ്ക്‌ഡ്‌ഇൻ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ച‌ർച്ചയാവുകയാണ്.

ഇംഗ്ളണ്ടിലെ ലെയ്‌സെസ്റ്റർ സർവകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ എംഎസ്‌സി ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശ്വേതാ കോതണ്ഡൻ എന്ന യുവതി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

വിസ കാലാവധി കഴിയാറായെന്നും യുകെയില്‍ തങ്ങുന്നതിനായി ശമ്ബളമില്ലാതെ ജോലി ചെയ്യാൻവരെ തയ്യാറാണെന്നും യുവതിയുടെ കുറിപ്പില്‍ പറയുന്നു. മാത്രമല്ല, അവധിയെടുക്കാതെ അധിക ജോലി ചെയ്യാൻ തയ്യാറാണെന്നും കുറിപ്പിലുണ്ട്. 2021ലാണ് പഠനത്തിനായി ശ്വേത യുകെയിലെത്തിയത്. 2022ല്‍ പഠനം പൂർത്തിയാക്കിയതിനുശേഷം വിസ സ്‌പോണ്‍സർ ചെയ്യുന്ന യുകെ ജോലി കിട്ടുന്നതിനായി കഠിന പരിശ്രമത്തിലാണെന്നും അതിനായി സഹായിക്കണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്. യുകെയില്‍ നിന്ന് നാട് കടത്തപ്പെടുമെന്ന് ഭയന്നാണ് യുവതി ഇത്തരമൊരു പോസ്റ്റ് പങ്കുവയ്ക്കാൻ മുതിർന്നതെന്ന് വ്യക്തമാണ്.

യുവതിയുടെ പോസ്റ്റിന്റെ പൂ‌ർണരൂപം

എന്റെ ഗ്രാജ്വേറ്റ് വിസ മൂന്ന് മാസത്തിനുള്ളില്‍ അവസാനിക്കും. യുകെയില്‍ തുടരാൻ എന്നെ സഹായിക്കുന്നതിന് ഇത് വീണ്ടും പോസ്റ്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ഞാൻ ശ്വേത, ഇന്ത്യയില്‍ നിന്നുള്ള ഒരു അന്താരാഷ്ട്ര വിദ്യാർത്ഥിനിയാണ്. 2021ല്‍ വലിയ സ്വപ്നങ്ങളുമായാണ് ഞാൻ യുകെയിലേക്ക് വന്നത്. 2022ല്‍ ബിരുദം നേടിയത് മുതല്‍, വിസ സ്‌പോണ്‍സർ ചെയ്‌ത യുകെ ജോലിക്കായി ഞാൻ വിശ്രമമില്ലാതെ തിരയുകയാണ്. എന്നാല്‍ എനിക്കോ എന്റെ ബിരുദത്തിനോ എന്റെ കഴിവുകള്‍ക്കോ യാതൊരു വിലയും തൊഴില്‍ വിപണിയില്‍ ഇല്ലെന്ന് എനിക്ക് മനസിലായി. 300ല്‍ അധികം ജോലികള്‍ക്ക് അപേക്ഷിച്ചു.

ഈ ലിങ്ക്ഡ്‌ഇൻ പോസ്റ്റ് യുകെയില്‍ ദീർഘകാല ഭാവി സുരക്ഷിതമാക്കാനുള്ള എന്റെ അവസാന പ്രതീക്ഷയാണ്. വിസ സ്‌പോണ്‍സർ ചെയ്യുന്ന ഡിസൈൻ എഞ്ചിനീയർ ജോലികളാണ് ഞാൻ തിരയുന്നത്.

എന്റെ യോഗ്യതകള്‍ ഇവയാണ്:

  • മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെ രണ്ട് ബിരുദം.
  • ഡിസൈൻ എഞ്ചിനീയർ ആയുള്ള മുൻ പരിചയം.
  • യുകെയിലെ ആമസോണിലെ പ്രവൃത്തി പരിചയം. ഓരോ ഷിഫ്റ്റിലും നൂറിലധകം പ്രശ്‌നങ്ങള്‍ ഞാൻ പരിഹരിച്ചു.
  • നിങ്ങള്‍ ഡിസൈൻ എഞ്ചിനീയറെ തേടുന്ന യുകെ തൊഴിലുടമയാണെങ്കില്‍, എന്നെ നിയമിച്ചാല്‍ നിങ്ങള്‍ക്ക് ഖേദിക്കേണ്ടിവരില്ല.
  • എന്റെ മൂല്യം തെളിയിക്കാൻ ദിവസവും 12 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും ജോലി ചെയ്യാൻ ഞാൻ തയ്യാറാണ്.
  • നിങ്ങള്‍ ഇത് വായിക്കുന്ന ഒരു അന്തർദേശീയ വിദ്യാർത്ഥിയാണെങ്കില്‍, ഇത് റീപോസ്റ്റ് ചെയ്ത് സഹായിക്കണം

‘ഒരു മാസത്തേക്ക് എന്നെ സൗജന്യമായി നിയമിച്ചുനോക്കൂ. ഞാൻ കൃത്യമായി ജോലി ചെയ്തില്ലെങ്കില്‍, എന്നെ അപ്പോള്‍തന്നെ പുറത്താക്കാം, ഒരു ചോദ്യവും ചോദിക്കില്ല’ എന്നും യുവതി സ്വന്തം ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. യുവതിയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

പോസ്റ്റ് വിഡ്ഢിത്തമാണെന്നും തൊഴിലുടമകള്‍ക്ക് യഥാർത്ഥമല്ലാത്ത പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും ചിലർ വിമർശിച്ചു. ‘ഇന്ത്യക്കാരുടെ പ്രതിച്ഛായ നശിപ്പിക്കുന്നു’, ‘പണക്കാരായ കുട്ടികളുടെ പ്രശ്നമാണിത്, യാതൊന്നും ചിന്തിക്കാതെ വിദേശത്ത് പഠിക്കാൻ പോകും, ശേഷം യാഥാർത്ഥ്യബോധം ഉണ്ടാവുമ്ബോള്‍ അവതാളത്തിലാവും’, ‘അടിമയാകാൻ ആഗ്രഹിക്കുന്നു’, ‘ഇന്ത്യയിലേക്ക് വരാതിരിക്കാൻ എന്തുംചെയ്യുന്ന തലമുറ’ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് പോസ്റ്റിന് കൂടുതലായും ലഭിക്കുന്നത്.

ഇന്റര്‍നാഷണലും നമ്മുടെ കൂടെ ഉണ്ട്; ഇന്ത്യക്കാര്‍ക്ക് വേണ്ടി ചെറിയ വലിയ തീരുമാനവുമായി ആപ്പിള്‍ VM TV NEWS CHANNEL

ആപ്പിള്‍ ഇന്ത്യയില്‍ നാല് സ്റ്റോറുകള്‍ കൂടി തുറക്കും എന്ന് ടിം കുക്ക് പ്രഖ്യാപിച്ചു. ഇതൊരു വലിയ സംഭവവികാസമല്ല.

ആപ്പിള്‍ ഇത് സ്ഥിരീകരിക്കുന്നത് ഇതാദ്യമല്ല. എന്നിരുന്നാലും, 2024 സെപ്തംബർ മാസത്തില്‍ ഇന്ത്യയില്‍ റെക്കോർഡ് വരുമാനം നേടിയതിന് ശേഷം ആണ് ടിം കുക്കില്‍ നിന്ന് ആദ്യമായി ഈ വാക്കുകള്‍ ഔദ്യോഗികമായി വരുന്നു. ഐഫോണുകളുടെ വില്‍പ്പനയിലെ വളർച്ചയെ തുടർന്ന്, ആപ്പിളിൻ്റെ വരുമാനം എല്ലാ മേഖലകളിലും 6% വർദ്ധിച്ചതായി ടിം കുക്ക് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച കമ്ബനിയുടെ ഏണിങ്‌സ് കോളില്‍ ടിം കുക്ക് പറഞ്ഞത്, “ഐഫോണ്‍ എല്ലാ ജിയോഗ്രാഫിക്കല്‍ സെഗ്‌മെന്റിലും വളർന്നു.

ഈ വിഭാഗത്തിന് ഒരു പുതിയ സെപ്തംബർ ക്വാട്ടറിലെ വരുമാന റെക്കോർഡ് അടയാളപ്പെടുത്തി. കൂടാതെ ഞങ്ങള്‍ ഇന്ത്യയില്‍ കാണുന്ന ആവേശത്തില്‍ ഞങ്ങള്‍ ആവേശഭരിതരായി തുടരുന്നു. ഇത് എക്കാലത്തെയും വരുമാന റെക്കോർഡ് ആണ്.” അതോടൊപ്പം ആപ്പിള്‍ രാജ്യത്ത് നാല് സ്റ്റോറുകള്‍ കൂടി തുറക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിലുള്ള രണ്ട് സ്റ്റോറുകള്‍ 2023ൻ്റെ തുടക്കത്തില്‍ ഡല്‍ഹിയിലും മുംബൈയിലും സ്റ്റോറുകള്‍ തുറന്നു. ഇന്ത്യയില്‍ നാല് പുതിയ സ്റ്റോറുകള്‍ കമ്ബനി കൊണ്ടുവരുമെന്ന് ആപ്പിളിൻ്റെ റീട്ടെയില്‍ സീനിയർ വൈസ് പ്രസിഡൻ്റ് ഡിഡ്രെ ഒബ്രിയൻ നേരത്തെ സ്ഥിരീകരിച്ചിരുന്നു. രണ്ട് സ്റ്റോറുകള്‍ ഡല്‍ഹിയിലും മുംബൈയിലും രണ്ട് സ്റ്റോറുകള്‍ ബെംഗളൂരുവിലും പൂനെയിലും ആയിരിക്കും വരുന്നത്.

ആഗോളതലത്തില്‍ ഐപാഡുകളുടെ വില്‍പ്പനയിലും ആപ്പിള്‍ വളർച്ച രേഖപ്പെടുത്തി. ആപ്പിളിൻ്റെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസർ ലൂക്കാ മേസ്‌ട്രി പറഞ്ഞത്, “വികസിത വിപണികളിലെ വളർച്ചയ്‌ക്ക് പുറമേ, മെക്‌സിക്കോ, ബ്രസീല്‍, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ ഇരട്ട അക്ക വളർച്ചയോടെ, ഉയർന്നുവരുന്ന പല വിപണികളിലും ഞങ്ങള്‍ ശക്തമായ പ്രകടനം കാഴ്ചവച്ചു. ഐപാഡ് ഇൻസ്റ്റാള്‍ ചെയ്ത അടിത്തറ മറ്റൊരു എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഈ ക്വാട്ടറില്‍ ഐപാഡുകള്‍ വാങ്ങിയ പകുതിയിലധികം ഉപഭോക്താക്കളും ഉല്‍പ്പന്നത്തില്‍ പുതിയവരാണ്.

ഒരു കൗണ്ടർപോയിൻ്റ് റിപ്പോർട്ട് അനുസരിച്ച്‌, 2024 സെപ്തംബർ ക്വാട്ടറില്‍ 22% മൂല്യത്തിൻ്റെ അടിസ്ഥാനത്തില്‍ ആപ്പിള്‍ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന വിപണി വിഹിതം നേടി. രാജ്യത്ത് കൂടുതല്‍ ആളുകള്‍ പ്രീമിയം ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനാല്‍, ബ്രാൻഡ് പാരമ്ബര്യം കാരണം ആപ്പിള്‍, സാംസങ് എന്നിവയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ആദ്യ പരിഗണനകളാണ്.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്നേ ആണ് പുതിയ മാക്ബുക് പ്രോ 14നും (MacBook Pro 14) മാക്ബുക് പ്രോ 16നും (MacBook Pro 16) ലോഞ്ച് ചെയ്തത്. പ്രതീക്ഷിച്ചത് പോലെ, പുതിയ മാക്ബുക് പ്രോ 14ല്‍ (MacBook Pro 14) വരുന്നത് M4 ചിപ്‌സെറ്റാണ്. എന്നിരുന്നാലും M4 പ്രോ ഉപയോഗിക്കുന്ന വേരിയൻ്റുകളും ലഭ്യമാണ്. ആപ്പിള്‍ ഇപ്പോള്‍ 16ജിബി റാം ഉള്ള ബേസ് വേരിയൻ്റിനെ പോലും സജ്ജീകരിക്കുന്നു.

ഇന്ത്യയില്‍, മാക്ബുക്ക് പ്രോ 14ൻ്റെ വില ആരംഭിക്കുന്നത് 169,900 രൂപ മുതല്‍ ആണ്. M4 പ്രോ ചിപ്‌സെറ്റുള്ള മാക്ബുക്ക് പ്രോ 16ൻ്റെ വില 249,900 രൂപ മുതല്‍ ആണ്. ഇത് കൂടാതെ, ആപ്പിളിന്റെ എല്ലാ പുതിയ മാക്ബുക് (MacBook) ലാപ്‌ടോപ്പുകളും വിദ്യാർത്ഥികള്‍ക്കായി 10,000 രൂപ മുതല്‍ വൻ കിഴിവോടെ ഉടൻ ലഭ്യമാണ്.

വാർത്താ പെരുമഴ 08-05-2023 | PART 1

വാർത്താ പെരുമഴ

14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു

ബഹിരാകാശത്ത് നടന്ന് ചരിത്രം സൃഷ്ടിച്ച് യുഎഇ സുല്‍ത്താന്‍ അല്‍ നെയാദി

ബഹിരാകാശത്ത് നടന്ന് പുതിയ ചരിത്രം സൃഷ്ടിച്ച് യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. അറബ് ലോകത്ത് നിന്ന് ബഹിരാകാശത്തെത്തി ആദ്യമായി…

അമേരിക്കന്‍ ഐക്യനാടുകളില്‍ ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ മുന്നോട്ട് തിരിച്ചുവയ്ക്കും.

VM TV live news..