രാജ്യാന്തര സ്വര്‍ണവില കൂപ്പുകുത്തി; ആഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാമോ? VM TV NEWS

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരം ഉറപ്പിച്ചതിന് പിന്നാലെ രാജ്യാന്തര വിപണയില്‍ സ്വർണവില കൂപ്പുകുത്തി. ഒറ്റ ദിവസംകൊണ്ട് ഔണ്‍സിന് 80 ഡോളറിലധികം കുറവാണ് രേഖപ്പെടുത്തിയത്.

ഒരുവേള ഒരുവേള വില 2,647 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണം നിലവില്‍ 2,652 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,790 ഡോളർ എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണം. വെള്ളിവിലയില്‍ നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ട്രംപിന്റെ സാമ്ബത്തിക നയങ്ങള്‍ പൊതുവേ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനും (ട്രഷറി ബോണ്ട് യീല്‍ഡ്) കരുത്തേകുന്നതാണ്. ട്രംപ് ലീഡ് പിടിച്ചതോടെ യൂറോ, യെൻ തുടങ്ങിയ ആറ് മുൻനിര കറൻസികള്‍ക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 105.08 എന്ന ശക്തമായ നിലയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതു വൈകാതെ 106 ഭേദിച്ചേക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്.

യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി യീല്‍ഡ് 4.455 ശതമാനം കടന്നു. ഇതും വൈകാതെ 4.5 ശതമാനം കവിയുമെന്നാണ് കരുതുന്നത്. ട്രംപിന്റെ കാലത്ത് സർക്കാരിന്റെ കടമെടുപ്പ് ഉയരാനുള്ള സാധ്യതയുമേറെയാണ്. ഫലത്തില്‍, ഡോളറില്‍നിന്നും ബോണ്ടില്‍നിന്നും മികച്ച നേട്ടം കിട്ടുമെന്നായതോടെ നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളില്‍നിന്നു പിൻമാറുന്നതാണ് വിലയിടിവിന് വഴിവച്ചത്. മാത്രമല്ല, ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണം വാങ്ങുക ചെലവേറിയതായതും വിലയിടിവിന് കളമൊരുക്കി.

അതേസമയം, അന്താരാഷ്ട്ര വിപണയില്‍ സ്വർണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം കേരളത്തില്‍ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. രാജ്യാന്തര വിപണിയില്‍ 80 ഡോളറോളം കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ ഗ്രാമിന് 160 രൂപയുടെ വരെ ഇടിവുണ്ടാകേണ്ടതാണ്. എന്നാല്‍, രൂപയ്ക്കെതിരെ ഡോളർ ശക്തമായത് സ്വർണത്തിന്റെ ഇറക്കുമതിച്ചിലവ് കൂട്ടാനിടയാക്കുമെന്ന് സാമ്ബത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെവന്നാല്‍ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന കുറവ് കേരളത്തിലെ ആഭരണപ്രേമികള്‍ക്ക് ഗുണകരമാകില്ല.

കുടിയൊഴിപ്പിക്കലൊക്കെ മനസില്‍ വച്ചാല്‍‌ മതി; മുസ്ലീം തീവ്രവാദികള്‍ ഉണ്ടാക്കിയ കള്ള കച്ചവടമാണിത്; വഖ്ഫ് കയ്യേറ്റത്തിനെതിരെ പിസി ജോര്‍ജ് VM TV NEWS

കോട്ടയം: വഖ്ഫ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ച്‌ പിസി ജോർജ്. കുടിയൊഴിപ്പിക്കുമെന്ന നയമൊക്കെ മനസില്‍ വച്ചാല്‍ മതിയെന്നും പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം ജനംടിവിയോട് പറഞ്ഞു.

കർണാടകയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 52 സ്ഥലങ്ങളാണ് വഖ്ഫ് കൈവശപ്പെടുത്തിയിരിക്കുന്നത്. നേരത്തെ അയോദ്ധ്യ യിലെ രാമക്ഷേത്രം ഉള്‍പ്പടെ വഖ്ഫിന്റെയാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സീതാദേവി ജനിച്ച നാടും അവരുടേതാണെന്നാണ് പറയുന്നത്. ഇന്ത്യ രാജ്യത്തെ പിടിച്ചെടുക്കാനായി മുസ്ലീം തീവ്രവാദികള്‍ ഉണ്ടാക്കി വച്ചിരിക്കുന്ന കള്ള കച്ചവടമാണെന്നും പിസി ജോർജ് ആരോപിച്ചു.

ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും വഖ്ഫ് നിയമത്തില്‍ തീർച്ചയായും മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുല്യം അവകാശം തുല്യ നീതി എന്നതാണ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡുണ്ടാകണം. ഈ പിടിച്ചുപറിക്കെതിരെ ശക്തമായി പ്രതികരിക്കും. പിണറായി വിജയന്റെ ഔദാര്യമൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനമ്ബത്തില്‍ നിന്നും ആരെയും ‘പെട്ടെന്ന് ‘കുടിയൊഴിപ്പിക്കില്ലെന്നും എല്ലാം നിയമപരമായി നടക്കുമെന്നും വഖ്ഫ് ബോർഡ് ചെയർമാർ എം. കെ സക്കീർ പറയുന്നത്. മുഖ്യമന്ത്രി വിളിച്ച്‌ ചേർത്ത യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോർഡ് നിയമപരമായി കാര്യങ്ങള്‍ നേരിടും. വഖ്ഫ് ബോർഡിനും നിയമപരമായി അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പറ്റിച്ച ക്യാഷ് തിരിച്ച്‌ ചോദിച്ചാല്‍ ഭീഷണി; ഷംനാ കാസിമിന്റെ ഭര്‍ത്താവ് ഇട്ട വാട്സാപ്പ് ചാറ്റ് പുറത്ത് വിട്ട് മജ്സിയാ ഭാനു; ഇരുവരും തമ്മിലുള്ള തര്‍ക്കം കോടതിയിലേക്ക് BREAKING VM TV NEWS LIVE

പ്രണയിച്ചു വിവാഹിതരായവരാണ് ഷംനാ കാസിമും ഷാനിദും. ദുബായിലെ വമ്ബന്‍ ബിസിനസുകാരനായ ഷാനിദിന് സിനിമാക്കാരുമായുള്ള ബന്ധമാണ് ഷംനാ കാസിമിലേക്ക് എത്തിച്ചത്.

സ്റ്റേജ് ഷോകള്‍ സംഘടിപ്പിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും ദുബായ് മലയാളികള്‍ക്കിടയിലും ഷാനിദ് വളരെ സജീവമാണ്. ആദ്യം പരിചയവും പിന്നീട് സൗഹൃദത്തിലേക്ക് എത്തുകയും അതു പ്രണയമായി വളരുകയും ആയിരുന്നു. രണ്ടു വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. പിന്നാലെ ഒരു മകനും ജനിച്ചു.

ഇതുവരെ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയിരുന്ന ഇരുവരേയും കുടുക്കി രണ്ടു ദിവസം മുമ്ബാണ് മുന്‍ ബിഗ്ബോസ് താരവും ബോഡി ബില്‍ഡറുമായ മജ്സിയാ ഭാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ എത്തിയത്. ഇപ്പോഴിതാ, ഷാനിദിന് തട്ടിപ്പിന്റെ മാത്രമല്ല, ഭീഷണിയുടേയും മുഖമുണ്ടെന്ന് വ്യക്തമാക്കി വീണ്ടും രംഗത്തു വന്നിരിക്കുകയാണ് മജ്സിയ. ഇതിനായി പങ്കുവച്ചത് ഷാനിദുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ്.

ജെബിഎസ് ഷാനിദ് ജെബിഎസ് ഗ്രൂപ്പ് എന്ന വാട്സാപ്പ് നമ്ബറില്‍ നിന്നുമാണ് മജ്സിയയ്ക്ക് മെസേജ് അയച്ചിരിക്കുന്നത്. യെസ് പറയൂ എന്ന മജ്സിയയുടെ മെസേജിന് ഷാനിദ് അയച്ച രണ്ടു ശബ്ദ മറുപടികളും ഷാനിദ് തന്നെ ഡിലിറ്റ് ചെയ്തത് കാണാം. തുടര്‍ന്ന് മജ്സിയ നല്‍കിയ വോയിസ് മെസേജിന് ഞാന്‍ പണി തുടങ്ങിയിട്ടുണ്ട് എന്നാണ് ഷാനിദ് അയച്ചിരിക്കുന്നത്. മാത്രമല്ല, വെയിറ്റ് ആന്റ സീ എന്നും ഇന്‍ഷാ അന്‍ഷാ സീ കേരളാ ഹൈക്കോര്‍ട്ട് എന്നുമാണ് ഷാനിദ് മറുപടി ഇട്ടിരിക്കുന്നത്. പറ്റിച്ച കാഷ് തിരിച്ചു ചോദിച്ചാല്‍ ഭീഷണി, പണി തുടങ്ങിയിട്ടുണ്ട്. അതും കേരളാ ഹൈക്കോര്‍ട്ടില്‍ എന്നൊക്കെ എന്ന ക്യാപ്ഷനോടെയാണ് സ്റ്റോറിയായി മജ്സിയ വാട്സാപ്പ് ചാറ്റ് പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് മജ്‌സിയാ ഭാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഷംനയ്ക്കും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ വന്‍ ബിസിനസ് ഗ്രൂപ്പിനും എതികെയുണ്ടായത്. ദയവായി എന്റെ കാശ് തിരിച്ചു തരൂ എന്ന് കുറിച്ച്‌ ഷാനിദിന്റെയും ബിനിസ് ഗ്രൂപ്പിന്റേയും ഷംനയുടേയും ഇന്‍സ്റ്റഗ്രാം പേജുകള്‍ അടക്കം മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള സ്റ്റോറിയാണ് മജ്‌സിയ പങ്കുവച്ചത്.

വിവിധ തരത്തിലുള്ള വിസാ സര്‍വ്വീസുകളടക്കം സിനിമാ താരങ്ങളുമായും ബിസിനസുകാരുമായും രാഷ്ട്രീയക്കാരുമായുമെല്ലാം വമ്ബന്‍ ഇടപാടുകള്‍ നടത്തുന്ന ബിസിനസ് കണ്‍സള്‍ട്ടന്റ് ഗ്രൂപ്പാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റേത്.ദുബായില്‍ തുടങ്ങിയ പുതിയ ഡാന്‍സ് സ്റ്റുഡിയോയുടെ വിശേഷങ്ങളുമായി ഷംനാ കാസിം സജീവമാകവേയാണ് കുടുംബത്തെ തേടി ബിഗ്‌ബോസ് താരത്തിന്റെ വെളിപ്പെടുത്തല്‍ എത്തിയത്.

വിമാനങ്ങള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ് BREAKING NEWS OF THE HOUR VM TV NEWS

വിമാനങ്ങള്‍ക്കെതിരായ വ്യാജ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച്‌ ബ്ലോക്ക് ചെയ്യും.

വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് ഇത് കോടികളുടെ നഷ്ടമുണ്ടാക്കി. മാത്രമല്ല, യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തത്. എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലെ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഭീഷണി സന്ദേശം തടയാന്‍ സാധിക്കുമെന്ന കാര്യം എക്സ് പ്രതിനിധികള്‍ വ്യക്തമാക്കിയത്.

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്ബനികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ വസതിയില്‍ 100 കോടി രൂപയുടെ സാധനങ്ങള്‍, വെളിപ്പെടുത്തി പിഡബ്ലുഡി, 6 കോടിയോളം വിലമതിക്കുന്ന കര്‍ട്ടനുകളും 9 ലക്ഷത്തിന്റെ ഓവനും BREAKING NEWS OF THE HOUR vm tv news

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുമ്ബ് താമസിച്ചിരുന്ന ആഡംബര ബംഗ്ലാവായ ‘ശീഷ് മഹലില്‍’ 100 കോടി രൂപയിലധികം വിലമതിക്കുന്ന സൗകര്യങ്ങള്‍…

ഡോ. പത്മനാഭനെ ഗവർണർ രാജ്ഭവനിലേക്ക് ക്ഷണം

ഗവർണർ രാജ്ഭവനിലേക്ക് ക്ഷണിച്ച സൂപ്രണ്ടാണ് കുടുംബത്തെ കുഗ്രാമത്തിലേക്ക് തിരിച്ച് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. വൈദ്യസഹായം വേണമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് യുവാവിനെ…

അഞ്ച് വർഷം കൊണ്ട് ജഗൻ മോഹൻ റെഡ്ഡി പഫ്സിനായി ചെലവഴിച്ചത് 3.5 കോടി രൂപ

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഓഫീസിൽ അഞ്ച് വർഷത്തിനിടെ എഗ്ഗ് പഫ്‌സ് കഴിച്ചത് 3.5 കോടി…

വനിതാ ഡോക്ടറുടെ കൊലപാതകം; CISF ആർ.ജി കർ ആശുപത്രി സുരക്ഷ ഏറ്റെടുത്തു

കൊല്‍ക്കത്ത: ആർ.ജി. കർ മെഡിക്കൽ കോളേജിൽ ഒരു വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ആശുപത്രിയുടെ സുരക്ഷ…

ആർ ജി കർ മെഡിക്കൽ കോളേജ്: സന്ദീപ് ഘോഷ് മാഫിയ രാജ് ആരോപണം

കൊല്‍ക്കത്ത: ആർ ജി കർ മെഡിക്കല്‍ കോളേജും ഹോസ്പിറ്റലിന്റെ മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ട്രെയിനി ഡോക്ടർ…

വന്ദേ ഭാരത് എക്‌സ്പ്രസിലെ ഒരു കുടുംബത്തിന് വിളമ്പിയ ഭക്ഷണത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്.

മുംബൈയിലെ വന്ദേ ഭാരത് എക്‌സ്പ്രസിൽ വിളമ്പിയ ദാൽ പായസത്തിലാണ് ചത്ത പാറ്റയെ കണ്ടെത്തിയത്. വന്ദേ ഭാരത് എക്‌സ്പ്രസിൽ ഷിർദിയിൽ നിന്ന് മുംബൈയിലേക്കുള്ള…