NEWS
വിഘ്നേശ്വര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നിർധനരും ഭവനരഹിതരുമായ 100 പേർക്ക് വീട് വെച്ച് നൽകും. ആശ്രയ സമ്മാന പെരുമഴ എന്ന പദ്ധതി വഴിയാണ് ഇത് നടപ്പിലാക്കുന്നത്.തുടക്കത്തിൽ 100 പേർക്ക് സൗജന്യമായി വീട് നിർമ്മിച്ച് നൽകാനാണ് ഉദ്ദേശിക്കുന്നത് എന്ന് ട്രസ്റ്റ് ചെയർമാൻ ഹർഷകുമാർ പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെയും സംസ്ഥാനത്തെ മറ്റ് ജില്ലകളിലെയും ഭവനരഹിതർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ട്രസ്റ്റിൻ്റെ മറ്റൊരു പദ്ധതിയായ കാരുണ്യ തണൽ പദ്ധതി പ്രകാരം വൃക്ക സംബന്ധമായ അസുഖം ബാധിച്ചവർക്ക് സൗജന്യ ഡയാലിസിസ് സെൻ്റർ, സൗജന്യ കാൻസർ ചികിത്സ സെൻ്റർ, പാലിയേറ്റീവ് കെയർ ശാരദാലയം സ്നേഹകൂട് എന്ന അഗതി മന്ദിരവും തുടുങ്ങുവാനായി തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ നിലക്കാമുക്ക് എന്ന സ്ഥലത്ത് ഒരു കെട്ടിടം വാങ്ങിയിട്ടുണ്ട്. ജനുവരിയിൽ ഇതിൻ്റെ പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ഹർഷകുമാർ അറിയിച്ചു. നൂറിലേറെ പേർക്ക് അഗതി മന്ദിരത്തിൽ പ്രവേശനം നൽകുവനാണ് തീരുമാനം. ട്രസ്റ്റിൻ്റെ ഈ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബന്ധപ്പെടാൻ താൽപര്യമുള്ളവർ ചെയർമാൻ വിഘ്നേശ്വര ചാരിറ്റബിൾ ട്രസ്റ്റ് ശാന്തിനഗർ ഹൗസ് നമ്പർ.3 എന്ന വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.97454816648086481664
വിഘ്നേശ്വര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നിർധനരും ഭവനരഹിതരുമായ 100 പേർക്ക് വീട് വെച്ച് നൽകും. ആശ്രയ സമ്മാന പെരുമഴ എന്ന പദ്ധതി…
ക്വാറി ക്രഷർ മേഖലയിലെ സംഘടനാ പ്രതിനിധികളുമായിഇന്നു സർക്കാർ ചർച്ചതിരുവനന്തപുരം -നിർമ്മാണ മേഖല സ്തംഭനത്തിൽക്വാറി, ക്രഷർ മേഖല പണിമുടക്കിലേക്ക്വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ 1 അധ്യക്ഷതയിൽ ക്വാറി ക്രഷർ മേഖലയിലെസംഘടനാ പ്രതികളുമായി ഇന്ന് ഉച്ചയ്ക്കുശേഷം ചർച്ച –സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിയമവിരുദ്ധമായി കോടികൾ ഈടാക്കി ക്വാറികളും ക്രഷറുകളും അടച്ചു പൂട്ടിച്ച്അന്യസംസ്ഥാന ലോബിക്ക് വേണ്ടി വ്യവസായ വകുപ്പ് ബോധപൂർവ്വം പ്രവർത്തിക്കുകയാണ്.ദേശീയപാത ഉൾപ്പെടെയുള്ള സർക്കാരിൻറെ സ്വപ്ന പദ്ധതികൾക്ക്ആവശ്യമായ കരിങ്കൽ ഉൽപ്പനങ്ങളിൽ സിംഹഭാഗവുംസംസ്ഥാനത്ത്ലഭ്യമല്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് മൂലംപ്രതിദിനം സർക്കാർ ഖജനാവിന് 15 കോടി രൂപയെങ്കിലും നഷ്ടമുണ്ടായിട്ടും വ്യവസായ വകുപ്പ് മന്ത്രിയും,മൈനിങ് ആൻഡ് ജിയോളജി വകുപ്പും കാണിക്കുന്ന അലംഭാവം ദുരൂഹമാണെന്നും,മേഖലയിലെ വിഷയങ്ങൾ ഉന്നയിച്ച് ക്വാറി ക്രഷർ മേഖലയിലെ സംഘടനകൾനടത്തിയ അനിശ്ചിതകാല സമരത്തെ തുടർന്ന് വ്യവസായ വകുപ്പ് മന്ത്രി ഉൾപ്പെടെ സംഘടന പ്രതികൾക്ക് തന്ന ഉറപ്പുകൾ ഒന്നും നടപ്പിലാക്കാതെ ഇന്നത്തെ ചർച്ചയും പ്രഹസനം ആക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ക്വാറി ക്രഷർമേഖല പൂർണമായും അടച്ചിട്ട് നിർമ്മാണ മേഖല സ്തംഭിപ്പിക്കുന്ന സമരംആരംഭിക്കുമെന്ന് കേരള മൈനിംങ് ആൻ്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻകെ.എം.സി.ഒ.എസംസ്ഥാന പ്രസിഡൻ്റ്എം .കെ ബാബു പറഞ്ഞു
ക്വാറി ക്രഷർ മേഖലയിലെ സംഘടനാ പ്രതിനിധികളുമായിഇന്നു സർക്കാർ ചർച്ചതിരുവനന്തപുരം –നിർമ്മാണ മേഖല സ്തംഭനത്തിൽക്വാറി, ക്രഷർ മേഖല പണിമുടക്കിലേക്ക്വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ…
ഓണാഘോഷം സമാപനം 2025 തത്സമയം വിഎംടിവി ന്യൂസിൽ vm tv news live
https://youtube.com/live/pweUC879eaQ?feature=share