കാൻസര്‍ മുതല്‍ മരണം വരെ; ഒരു മയവും ഇല്ലാത്ത പ്രത്യാഘാതങ്ങള്‍; ഈ 10 ഭക്ഷണങ്ങള്‍ കഴിക്കരുത്. VM TV NEWS EXCLUSIVE

ഏറ്റവും അനാരോഗ്യപ്രദമായ ചുറ്റുപാടിലൂടെ ജീവിക്കേണ്ടി വരുന്നതിനാല്‍ ആരോഗ്യപ്രദമായി തുടരുക എന്നത് വലിയ വെല്ലുവിളിയാണ്.

കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം എന്നിവ ശുദ്ധമല്ലെങ്കില്‍ മാറാരോഗങ്ങള്‍ തേടിയെത്തും. ദഹനപ്രശ്നങ്ങള്‍, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം, അർബുദം, വൃക്ക-കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഇന്നത്തെ കാലത്ത് വളരെ എളുപ്പത്തില്‍ പിടിപെടുന്നു. ഇതിന് പ്രധാന കാരണം കഴിക്കുന്ന ആഹാരം തന്നെയാണ്. ഒരുപക്ഷെ മരണത്തിലേക്ക് വരെ നയിക്കുന്നവയാണ് വിപണിയില്‍ സുലഭമായ പല ഭക്ഷ്യവസ്തുക്കളും. ഇത്തരത്തില്‍ നമ്മുടെ ശരീരത്തിന് അടിമുടി ഹാനികരമായ പത്ത് തരം ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.. ഒരുകാരണവശാലും കഴിക്കാൻ പാടില്ലാത്ത, ശീലമാക്കരുതാത്ത ആഹാരങ്ങള്‍ ഇവയാണ്..

പ്രൊസസ്ഡ് മീറ്റ് (Processed Meat)

സംസ്കരിച്ച മാംസം കഴിക്കാതിരിക്കുക. സൂപ്പർമാർക്കറ്റുകളില്‍ സുലഭമായ Processed Meatല്‍ ഉയർന്ന അളവില്‍ ഉപ്പും നൈട്രേറ്റും പ്രിസർവേറ്റീവുകളുമുണ്ട്. ഇത് വൻകുടല്‍ കാൻസറിന് കാരണമാകും. ഹൃദ്രോഗങ്ങള്‍, ഉയർന്ന രക്തസമ്മർദ്ദം എന്നിവയിലേക്കും നയിക്കും. അതിനാല്‍ പ്രൊസസ്ഡ് മീറ്റ് ഒഴിവാക്കുക.

ട്രാൻസ് ഫാറ്റ് (Trans Fats)

ലിക്വിഡ് ഫാറ്റിലേക്ക് ഹൈഡ്രജൻ ചേർത്തുണ്ടാക്കുന്ന ഒരുതരം കൊഴുപ്പാണ് Hydrogenated oil. ചെലവ് കുറയ്‌ക്കാനും ഷെല്‍ഫ് ലൈഫ് കൂട്ടാനുമാണ് കമ്ബനികള്‍ Hydrogenated oil ഉപയോഗിക്കുന്നത്. ഇവ നിരവധി വറുത്ത ഭക്ഷണങ്ങളിലും പാക്ക് ചെയ്തുവരുന്ന സ്നാക്കുകളിലും, ബേക്ക് ചെയ്യുന്ന ആഹാരങ്ങളിലും കാണപ്പെടുന്നു. ഇവ കഴിച്ചാല്‍ ശരീരത്തില്‍ മോശം കൊഴുപ്പും വർദ്ധിക്കും, നല്ല കൊഴുപ്പിനെ ഇല്ലാതാക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കരുത്

റിഫൈൻഡ് കാർബോഹൈഡ്രേറ്റ്സ് (Refined Carbohydrates)

ഊർജത്തിനായി കുറച്ച്‌ കാർബ്സ് നമ്മുടെ ശരീരത്തിന് ആവശ്യമാണ്. എന്നാല്‍ വൈറ്റ് ബ്രഡിലും പേസ്ട്രികളിലും മറ്റും കണ്ടുവരുന്ന റിഫൈൻഡ് കാർബ്സ് ശരീരത്തിന് നല്ലതല്ല. അത് ശരീരത്തിലെ ഷുഗർ ലെവല്‍ പെട്ടെന്ന് ഉയർത്തും.

ഫാസ്റ്റ് ഫുഡ്

കലോറിയും ചീത്ത കൊഴുപ്പും, ഷുഗറും ഉപ്പുമെല്ലാം അമിതമായി അടങ്ങിയ ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. ദിവസവും ഫാസ്റ്റ് ഫുഡ് കഴിച്ചാല്‍ ഭാരം വർദ്ധിക്കുകയും അമിതവണ്ണം ഉണ്ടാവുകയും ചെയ്യും. കൂടാതെ പ്രമേഹം, ഹൃദ്രോഗം, എന്നിവയിലേക്കും നയിക്കാം.

സോഡിയം കൂടിയവ

പാക്കേജ് ചെയ്ത് വരുന്ന ഒട്ടുമിക്ക ആഹാരത്തിലും, പ്രൊസസ്ഡ് ഫുഡിലും സോഡിയം അളവ് കൂടുതലായിരിക്കും. ഇത് പതിവായി കഴിച്ചാല്‍ ബിപിയും ഹൃദ്രോഗവും വൃക്കരോഗങ്ങളും ഉണ്ടാകാം. ചിലരില്‍ സ്ട്രോക്കും സംഭവിക്കാം.

ഷുഗറി സെറിയല്‍സ് (Sugary Cereals)

Cereals പൊതുവെ ആരോഗ്യപ്രദമാണെന്ന ധാരണ നിലനില്‍ക്കുന്നുണ്ടെങ്കിലും ഷുഗർ ചേർത്ത് വരുന്ന Cereals പോഷകങ്ങള്‍ നല്‍കുന്നില്ല, കൂടാതെ ഭാരം കൂട്ടുകയും ചെയ്യും.

നിർമിത മധുരം (Artificial Sweeteners)

ഡയറ്റ് സോഡ, ഷുഗർ ഫ്രീ പ്രൊഡക്ടുകള്‍ എന്നിവയിലെല്ലാം ഇതുണ്ട്. ശരീരത്തിലെ മെറ്റബോളിസം സംവിധാനത്തെ ഇത് തകർക്കും. അതുവഴി അമിതവണ്ണവും പ്രമേഹവും ഉണ്ടാകാം.

എണ്ണയില്‍ കോരിയെടുത്തവ (Fried Foods)

കണ്ടാല്‍ വായില്‍ വെള്ളമൂറുമെങ്കിലും വിപണിയില്‍ നിന്ന് ലഭിക്കുന്ന ഫ്രൈഡ് ഫുഡ് നല്ലതല്ല. ഇതില്‍ ധാരാളം മോശം കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്.

സംസ്കരിച്ച ലഘുഭക്ഷണങ്ങള്‍ (Highly Processed Snacks)

പാക്കറ്റില്‍ വരുന്ന ചിപ്സ്, സ്നാക്ക്സ്, സ്നാക്ക് ബാഴ്സ്, എന്നിവയില്‍ ധാരാളം ഷുഗറും മോശം കൊഴുപ്പും, അമിത ഉപ്പും അടങ്ങിയിട്ടുണ്ട്.

എണ്ണ വേണ്ട, കുക്കര്‍ മാത്രം മതി; പപ്പടം വറുക്കാന്‍ എളുപ്പവഴി VM TV

കറി ഏതായാലും ചോറിനൊപ്പം ഒരു പപ്പടം കൂടിയുണ്ടെങ്കില്‍ സംഗതി കുശാല്‍ ആണ്. അതേസമയം എണ്ണയില്‍ വറുത്തെടുക്കുന്ന പപ്പടം അമിതമായി കഴിക്കുന്നത് ശരീരത്തിനു നല്ലതുമല്ല.

എന്നുകരുതി പപ്പടം പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. എണ്ണയില്ലാതെയും പപ്പടം വറുത്തെടുക്കാന്‍ സാധിക്കും. ഒരു പ്രഷര്‍ കുക്കര്‍ ഉണ്ടായാല്‍ മതി !

കുക്കര്‍ നന്നായി ചൂടായ ശേഷം അതിലേക്ക് പപ്പടം കീറി ചെറിയ പീസുകളാക്കി ഇട്ടു കൊടുക്കുക.

കുക്കറിലേക്ക് ഇട്ട പപ്പടം ഒരു തവി കൊണ്ട് നന്നായി ഇളക്കണം. രണ്ടോ മൂന്നോ മിനിറ്റ് മതി പപ്പടം നല്ല രീതിയില്‍ വറുത്തു കിട്ടാന്‍. ഇനി കുറച്ചു കൂടി സ്പൈസിയായി പപ്പടം കിട്ടണമെങ്കില്‍ അല്‍പ്പം എണ്ണ ഉപയോഗിക്കാം. ആദ്യം വറുത്തെടുത്ത പപ്പടം കുക്കറില്‍ നിന്ന് മാറ്റിയ ശേഷം കുക്കറിലേക്ക് കാല്‍ സ്പൂണ്‍ ഓയില്‍ മാത്രം ഒഴിക്കുക.

അത് ചൂടായ ശേഷം അല്‍പ്പം മുളകു പൊടിയോ ചതച്ച മുളകോ ചേര്‍ക്കാം. നേരത്തെ വറുത്തെടുത്ത പപ്പടം വീണ്ടും കുക്കറിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കി കൊടുക്കുക. അധികം എണ്ണയില്ലാതെ നല്ല രുചിയില്‍ പപ്പടം കഴിക്കാന്‍ സാധിക്കും.

ഒരു ദിവസത്തെ അവസാന ഭക്ഷണം രാവിലെ 11-ന്; പ്രായമാകുന്നത് തടയാനുള്ള ഡയറ്റുമായി ശതകോടീശ്വരൻ

പ്രായം കൂടുന്നത് തടയുന്നതിനായി കോടികള്‍ മുടക്കിയ അമേരിക്കൻ സംരംഭകനും നിക്ഷേപകനുമാണ് ബ്രയാൻ ജോണ്‍സണ്‍. അടുത്തിടെ തന്റെ ഭക്ഷണ രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ആറ് മണിക്കൂറിനിടെ ഒരു ദിവസത്തെ എല്ലാ ഭക്ഷണവും കഴിക്കുമെന്ന് അദ്ദേഹം പറയുന്നു.

അതായത് ഒരു ദിവസം ഏറ്റവും അവസാനം ഭക്ഷണം കഴിക്കുന്നത് രാവിലെ 11 മണിക്കാണ്. അതിന് ശേഷം രാത്രി ഉറങ്ങി എഴുന്നേല്‍ക്കുന്നത് വരെ 18 മണിക്കൂറോളം ഉപവസിക്കുമെന്ന് അദ്ദേഹം പറയുന്നു. ഈ ദിനചര്യ താൻ ഇഷ്ടപ്പെടുന്നുവെന്നും ഇത് നല്ല ഉറക്കം നല്‍കുമെന്നും യുട്യൂബർ രണ്‍വീർ അല്ലാബാഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ 47 കാരനായ ബ്രയാൻ ജോണ്‍സണ്‍ പറഞ്ഞു.

പയർ, പച്ചക്കറികള്‍, ബെറീസ്, പരിപ്പ്, വിത്തുകള്‍, എക്സ്ട്രാ വെർജിൻ ഒലിവ് ഓയില്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്നും പഞ്ചസാര, പ്രൊസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍, തിരിച്ചറിയാത്ത ചേരുവകളുള്ളതുമായ ഭക്ഷണങ്ങളുമെല്ലാം ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വർഷം ബ്രയാൻ ജോണ്‍സന്റെ ഡയറ്റ് ചാർട്ട് വൈറലായിരുന്നു. കൊളാജൻ, സ്പെർഡിമിൻ, ക്രിയാറ്റിൻ എന്നിവ അടങ്ങിയ ഗ്രീൻ ജയന്റ് സ്മൂത്തി കഴിച്ചാണ് അദ്ദേഹം ഒരു ദിവസം ആരംഭിക്കുന്നതെന്ന് ഫോർച്യൂണ്‍ റിപ്പോർട്ടില്‍ പറയുന്നു.

പിന്നീട് അഞ്ച് മണിക്കൂർ സമയപരിധിയ്ക്കുള്ളില്‍ വെജിറ്റബിള്‍ സാലഡും നട്ട്സ് പുഡ്ഡിങും ശേഷം മധുരക്കഴിങ്ങ് ഓറഞ്ച് ഫെനല്‍ എന്നിവ അടങ്ങുന്ന ഭക്ഷണവും ശേഷം ഫെന്നല്‍ സാലഡും കഴിക്കും.

പ്രായം കൂടുന്നത് തടയുന്നതിനുള്ള മാർഗം കണ്ടുപിടിക്കുന്നതിനായി ശ്രമിക്കുന്നവരില്‍ പ്രമുഖനാണ് ബ്രയാൻ ജോണ്‍സണ്‍. അടുത്തിടെ തന്റെ ശരീരത്തിനുണ്ടായ അത്ഭുതകരമായ മാറ്റങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഒരു വർഷത്തിനുള്ളില്‍ തന്റെ കഷണ്ടിയെ അതിജീവിച്ചതും സ്വാഭാവികമായ നിറത്തിലുള്ള മുടി തിരിച്ചുകൊണ്ടുവന്നതും എങ്ങനെയെന്ന് അദ്ദേഹം പങ്കുവെക്കുകയുണ്ടായി. പോഷകാഹാരം ഉള്‍പ്പടെയുള്ള ജീവിത രീതികളിലൂടെയും ലഘുചികിത്സകളിലൂടെയുമാണ് ഈ മാറ്റമുണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. മുടി സംരക്ഷിക്കുന്നതിന് പുരുഷന്മാർ നേരത്തെ തന്നെ ശ്രമിച്ച്‌ തുടങ്ങണമെന്ന് അദ്ദേഹം പറയുന്നു. 40-കളിലും അതിന് ശേഷവും തലനിറയെ മുടി നിലനിർത്തുക സാധ്യമാണെന്നും അദ്ദേഹം പറയുന്നു.

‘ജനിതകപരമായി ഞാൻ കഷണ്ടിയാവേണ്ടതാണ്, 20 കള്‍ അവസാനത്തോടെ തന്നെ എനിക്ക് മുടികൊഴിച്ചില്‍ ആരംഭിച്ചതാണ്. എന്നാല്‍ 47 വയസാവുമ്ബോള്‍ എനിക്ക് തലനിറയെ മുടിയുണ്ട്. 70 ശതമാനം നരയും ഇല്ലാതായി’-അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അതെങ്ങനെ സാധ്യമായെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.

ഭക്ഷണം ശുചിത്വമുള്ളതായിരിക്കണം. തെരുവ് ഭക്ഷണത്തിൻ്റെ വിതരണം മുനിസിപ്പൽ പരിധിക്ക് വിധേയമാണ്.

ഗുരുവായൂർ: തെരുവിൽ സൗജന്യ ഭക്ഷണം നൽകുന്നവർക്കുള്ള നിയമങ്ങളുടെ പട്ടിക ഗുരുവായൂർ നഗരസഭ പുറത്തിറക്കി. എല്ലായിടത്തും ഭക്ഷണ മാലിന്യങ്ങളും പൊതിയുന്ന പേപ്പറുകളും കൂടുകളും…

ഓർഡർ ചെയ്ത ബർഗറിൽ ചത്ത പ്രാണി പരാതി

ബർഗർ കിംഗ് ഭക്ഷണത്തിനുള്ളിൽ ചത്ത കീടത്തെ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. സ്ത്രീ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് സംഭവം കണ്ടെത്തുന്നതിലേക്ക് നയിച്ചത്.…

തിരുവനന്തപുരംഃ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് പ്രത്യേക പഞ്ചസാരയും എഎവൈ വിഭാഗങ്ങൾക്ക് സൌജന്യ കിറ്റുകളും നൽകാൻ സർക്കാർ തീരുമാനിച്ചു.

ഓണത്തിന് മുമ്പ് സപ്ലൈകോ എഎവൈ ഗ്രൂപ്പുകൾക്ക് സൌജന്യ കിറ്റുകൾ, വംശീയ വിഭാഗങ്ങൾക്ക് പ്രത്യേക കിറ്റുകൾ, പ്രത്യേക പഞ്ചസാര വിതരണം, ഓണം ആഘോഷങ്ങളുടെ…

ഒറ്റ ക്ലിക്കിൽ ഭക്ഷണം. കുടുംബശ്രീയുടെ ലഞ്ച് ബെൽ തുടങ്ങി

തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു; തീരുമാനത്തിന് പിന്നില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം

തമിഴ്‌നാട്ടില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു. ക്യാന്ഡസറിന് കാരണമാകുന്ന രാസവസ്തുവിന്റെ സന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. ഇത് അറിയിച്ചത് തമിഴ്‌നാട് ആരോഗ്യമന്ത്രിയാണ്.ചെന്നൈയിലെ ബീച്ചുകളിലും…

ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ശ്യാമപ്രസാദിന്

മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ്…

ചൂടു കൂടുന്നു, പകര്‍ച്ചവ്യാധികളും വര്‍ദ്ധിക്കുന്നു, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ചൂടു കൂടുന്നതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും വര്‍ദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ്. H3 N2 അടക്കമുള്ള പകര്‍ച്ചവ്യാധികളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായും ആരോഗ്യവകുപ്പ് പറയുന്നു.…