NEWS
അതോടെയാണ് എലിസബത്ത് ആ വീട്ടില്‍ നിന്നും ഇറങ്ങിയത്; രക്ഷപ്പെട്ട് പോയതാണ്; ബാലക്ക് നേരെ വന്ന ആരോപണം BREAKING NEWS OF THE HOUR VM TV NEWS

നടൻ ബാലയുടെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. താൻ അടുത്ത വിവാഹം ചെയ്യാൻ പോകുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാല ബന്ധുവായ കോകിലയെ വിവാഹം ചെയ്തത്.
ആദ്യ ഭാര്യ നല്‍കിയ പരാതിയില്‍ നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷവുമാണ് വിവാഹം. വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നേരിടുന്ന ബാലയുടെ സ്വകാര്യ ജീവിതം നിരവധി തവണ ചർച്ചയായാണ്.
കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ ഏവരും ചോദിക്കുന്നത് ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്ത് ഉദയനെക്കുറിച്ചാണ്. എലിസബത്തിനെ ബാല നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കരള്‍ രോഗം വന്ന് ആശുപത്രിയിലായപ്പോഴും കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയയുടെ സമയത്തുമെല്ലാം ബാലയ്ക്ക് തുണയായി ഒപ്പമുണ്ടായിരുന്നത് എലിസബത്ത് ഉദയനാണ്.
എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ട് കുറച്ച് നാളുകള്‍ക്ക് ശേഷം എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതായി. എലിസബത്ത് തനിക്കൊപ്പം ഇല്ലെന്ന് ബാല ഒരു അഭിമുഖത്തില്‍ ബാല തുറന്ന് പറയുകയും ചെയ്തു. അകന്നെങ്കിലും എലിസബത്തിനോട് തനിക്കൊരു ദേഷ്യവും ഇല്ലെന്നാണ് ബാല വ്യക്തമാക്കി
എലിസബത്ത് ഗോള്‍ഡ് ആണ്. എന്റെ കൂടെ ഇല്ല. വിധി. അത് പോലെ ഒരു ക്യാരക്ടറുള്ള പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പിടിക്കാൻ പറ്റില്ല. എലിസബത്തിനെക്കുറിച്ച് ഞാൻ മരിച്ചാലും ഒരു കുറ്റവും പറയില്ല. കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷെ വിധിയാണ്. അതിലേക്ക് ഞാൻ പോകുന്നില്ല. എലിബസത്ത് ഹാപ്പിയായിരിക്കുന്നു എന്ന് മാത്രം താൻ പറയാമെന്നും അന്ന് ബാല പറഞ്ഞു.

ബാലയോട് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത് എസിബസത്താണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് എലിസബത്ത് ബാലയോട് ഇഷ്ടമാണെന്ന് പറഞ്ഞത്. പിരിഞ്ഞ ശേഷം ബാലയെക്കുറിച്ച് എലിസബത്ത് സംസാരിച്ചിട്ടില്ല. അതേസമയം ബാലയുടെ മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് എലിസബത്ത്-ബാല വേർപിരിയലിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തി.
ബാലയുടെ ക്രൂരതകള്‍ കാരണമാണ് എലിസബത്ത് ബന്ധം ഉപേക്ഷിച്ചതെന്ന് അമൃതയുടെ സുഹൃത്ത് കുക്കു എനോല ആരോപിച്ചു. നിയമപരമായി അവർ വിവാഹിതരല്ല. എവിടെയോ പോയി താലി കെട്ടി ആറ് മാസം കഴിഞ്ഞാണ് റിസപ്ഷൻ നടത്തിയത്. ഭീഷണിപ്പെടുത്തി നിർത്താൻ പറ്റുന്ന പെണ്‍കുട്ടികളെ നോക്കിയാണ് അയാള്‍ വിവാഹം ചെയ്യുന്നത്. ഒരു ദിവസം എലിസബത്തുള്ളപ്പോള്‍ വീട്ടില്‍ ഏതോ ജൂനിയർ ആർട്ടിസ്റ്റുമായി കയറി വന്നു. നിനക്കിതൊക്കെ പറ്റുമെങ്കില്‍ ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെയാണ് എലിസബത്ത് ഇറങ്ങിപ്പോയത്.
ഭാര്യയോട് ചെയ്യാൻ പറ്റാത്ത മോശമായ കാര്യങ്ങള്‍ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് ഇയാള്‍ ചെയ്തു. മൂന്ന് പ്രാവശ്യം എലിസബത്ത് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും കുക്കു ആരോപിച്ചു. എലിസബത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്. ഗുജറാത്തിലാണുള്ളത്. അവരെ ഭീഷണിപ്പെടുത്തി. അവരുടെ വീട്ടുകാർക്ക് ഈ വിവാഹത്തിന് താല്‍പര്യമില്ലായിരുന്നെന്നും കുക്കു എനോല അന്ന് പറഞ്ഞു. അതേസമയം എലിസബത്ത് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് എലിസബത്തിന് പിന്തുണയുമായി അന്ന് വന്നത്.
കൊച്ചിയില്‍ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന: കുടുങ്ങിയത് വിദ്യാര്‍ത്ഥിനികളടക്കം 20 പേര്‍ BREAKING NEWS OF THE HOUR VM TV NEWS

കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന റെയ്‌ഡുകളില്‍ കുടുങ്ങിയത് നിരവധി പെണ്‍വാണിഭ സംഘങ്ങള്‍.
ഇതില്‍ വിദ്യാര്ഥിനികളടക്കം 20 പേർ അറസ്റ്റിലായി. ഇവരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ചെറുതും വലുതുമായ പെണ്‍വാണിഭ സംഘങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവർ മുതല്‍ വിദ്യാർത്ഥിനികള്‍ വരെയുണ്ട്.
കഴിഞ്ഞ ദിവസം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ നിന്ന് ഒരു സ്ത്രിയും സഹായിയും ഹോട്ടലുടമയുമടക്കം മൂന്ന് പേരാണ് പിടിയിലായത്. പണമിടപാടുകള്‍ ഇവർ ഓണ്‍ലൈനായി മാത്രമാണ് നടത്തിയിരുന്നത്. നടത്തുന്ന ഇടപാടുകള്‍ കുറിച്ചുവെക്കാൻ ഒരു പുസ്തകവും ഇവർ സൂക്ഷിച്ചിരുന്നു. കേരളത്തിനകത്തും പുറത്തുമുളള വിദ്യാർഥിനികള്‍ മുതല്‍ പ്രായംചെന്ന സ്ത്രീകള്‍ വരെ സംഘത്തില്‍ പ്രവർത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആലുവയില്‍ പന്ത്രണ്ടംഗ സംഘവും സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം നാലംഗ സംഘവും പിടിയിലായിരുന്നു. ഇവർ ലഹരി ഇടപാടുകളില്‍ കണ്ണികളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസമായി ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെ രഹസ്യവിവരത്തെ തുടർന്നെത്തിയ കടവന്ത്ര പൊലീസാണ് വലയിലാക്കിയത്.പൊലീസിന്റെ മിന്നല്‍ പരിശോധന ഇന്നും തുടരും
കല്ലടിക്കോട് അപകടം; കാര്‍ അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍, മദ്യക്കുപ്പികള്‍ കണ്ടെടുത്തു BREAKING NEWS OF THE HOUR VM TV NEWS

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപകടത്തില്‍പ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ പ്രതികരിച്ചു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി.
കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും. കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാലെ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് വരികയാണ്. അപകടത്തില്‍പ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ നിന്ന് മദ്യമുള്ള കുപ്പികളും ഒഴിഞ്ഞ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്നും സിഐ പറഞ്ഞു. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് ഏറെ ശ്രമകരമായാണ് കാര്‍ വലിച്ച് പുറത്തെടുത്തത്.
കല്ലടിക്കോട് മേഖലയിലെ എപ്പോഴും തിരക്കേറിയ അയ്യപ്പൻകാവ് ജംഗ്ഷനിലാണ് അപകടം നടന്നത്. കോങ്ങാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി സിഫ്റ്റ് കാറാണ് ലോറിയിലിടിച്ചത്. അഞ്ചു പേർ മരിച്ചു. പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. നാലുപേർ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. കാർ വെട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.
കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്സല്‍ (17) എന്നിവരെ തിരിച്ചറിഞ്ഞു. വിജേഷും വിഷ്ണുവും കോങ്ങാട് ടൗണിലെ ഓട്ടോഡ്രൈവർമാരാണ്. മരിച്ച അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാന്തറ വെളയാൻതോട് വിജയകുമാറിന്റെയും ജാനകിയുടെയും മകനാണ് വിഷ്ണു. കീഴ്‌മുറി വീട്ടില്‍ കൃഷ്ണന്റെയും ഓമനയുടെയും മകനാണ് വിജേഷ്. വീണ്ടപ്പാറ വീണ്ടക്കുന്ന് ചിദംബരന്റെ മകനാണ് രമേഷ്. മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മെഹമൂദിന്റെ മകനാണ് അഫ്സല്‍. ലോറിഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്കും പരിക്കുണ്ട്.
ചൊവ്വാഴ്ച രാത്രി 10.45-ഓടെയായിരുന്നു അപകടം. പാലക്കാട്ടുനിന്ന് കോഴിക്കോടു ഭാഗത്തേക്കു പോവുകയായിരുന്ന കാറും മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ അമിതവേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസമയത്ത് ചെറിയ മഴയുമുണ്ടായിരുന്നു. കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി. കരിമ്ബുഴ സ്വദേശിയുടെ കാർ വാടകയ്ക്കെടുത്ത് ഓടിക്കുകയായിരുന്നു യുവാക്കള്‍. സംഭവമറിഞ്ഞ നാട്ടുകാരാണ് പൊലീസിനെയും അഗ്നിരക്ഷാസേനയെയും ആംബുലൻസിനെയും വിളിച്ചത്.
കിടപ്പിലായ ആളെ 6വര്‍ഷം പരിചരിച്ച് ഭാര്യ; സുഖപ്പെട്ടപ്പോള്‍ ഭര്‍ത്താവ് വേറെ കെട്ടി, പിന്നെ സംഭവിച്ചത്. BREAKING NEWS OF THE HOUR VM TV NEWS

വാഹനാപകടത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തോളം കിടപ്പിലായ ഭര്‍ത്താവിനെ പരിചരിച്ച് സുഖപ്പെടുത്തിയ മലേഷ്യന്‍ യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത.
സുഖം പ്രാപിച്ചതിനു പിന്നാലെ ഭര്‍ത്താവ് അവരെ വിവാഹമോചനം ചെയ്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനെ പരിപാലിച്ചതിലൂടെ സോഷ്യല്‍ മീഡിയയില്‍ അനേകരെ ഫോളോവേഴ്‌സാക്കി മാറ്റിയ നൂറുല്‍ സിയാസ്വാനി എന്ന യുവതിയെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്.
വര്‍ഷങ്ങളോളം തന്റെ ഭര്‍ത്താവിന്റെ പരിപാലകയെന്ന നിലയില്‍ തന്റെ ദൈനംദിന ജീവിതം നൂറുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാത്ത വിധം കിടക്കയിലായി പോയ ഭര്‍ത്താവിന് നാസോഗാസ്ട്രിക് ട്യൂബിലൂടെ ഭക്ഷണം നല്‍കുകയും ഡയപ്പര്‍ മാറ്റുകയും കുളിപ്പിക്കുകയും മറ്റും ചെയ്തിരുന്ന നൂറുലിന്റെ ദിനചര്യകള്‍ കണ്ട് അനേകരാണ് അവരോട് സഹതാപം പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഫോളോവേഴ്‌സായി മാറിയത്.
ഭര്‍ത്താവിനോടുള്ള അവളുടെ സമര്‍പ്പണവും സേവനവും ഫേസ്ബുക്കില്‍ മാത്രം 32,000 ആരാധകരെ ആകര്‍ഷിച്ചു. എന്നാല്‍ അതേ ഭര്‍ത്താവ് സുഖം പ്രാപിച്ചതിന് ശേഷം അവളെ വിവാഹമോചനം ചെയ്യുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ അവരില്‍ പലരും ഞെട്ടി. തന്റെ മുന്‍ ഭര്‍ത്താവിനെയും നവ വധുവിനെയും അഭിനന്ദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ നൂറുല്‍ തന്നെ വിവരം പങ്കുവെച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി .
“എന്റെ ഭര്‍ത്താവിന് അഭിനന്ദനങ്ങള്‍. മറ്റൊരു ഭാര്യയെ തിരഞ്ഞെടുത്തതില്‍ നിങ്ങള്‍ സന്തുഷ്ടനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഐഫ ഐസാം, എന്നെപ്പോലെ അദ്ദേഹത്തെ നന്നായി പരിപാലിക്കുക. അയാളുമായി എന്റെ ബന്ധം അവസാനിച്ചു. ഇപ്പോള്‍ നിങ്ങളുടെ ഊഴമാണ് ഏറ്റെടുക്കുക,” നൂറുല്‍ പിന്നീട് ഡിലീറ്റ് ചെയ്ത പോസ്റ്റില്‍ എഴുതി.
ഒക്ടോബര്‍ 4 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നൂറുലിന്റെ വിവാഹമോചന വാര്‍ത്ത മലേഷ്യക്കാരെ ഞെട്ടിച്ചു. കിടപ്പിലായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ആറുവര്‍ഷമായി തന്റെ സമയ മുഴുവന്‍ മാറ്റിവച്ച നൂറുലിനെ ഫെയ്‌സ്ബുക്കില്‍ പിന്തുടര്‍ന്ന ചിലര്‍, സുഖം പ്രാപിച്ച ഉടന്‍ തന്നെ വിവാഹമോചനം ചെയ്യാനുള്ള പുരുഷന്റെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍, മുന്‍ ഭര്‍ത്താവ് ” ഉത്തരവാദിത്തങ്ങള്‍ നന്നായി നിര്‍വഹിച്ചതായി” തനിക്ക് തോന്നിയതായും നൂറുല്‍ ചൂണ്ടിക്കാട്ടി.
തന്റെ മുന്‍ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പുതിയ ഭാര്യയെയും ജനക്കൂട്ടത്തിന്റെ വിമര്‍ശനത്തില്‍ നിന്ന് രക്ഷിക്കാന്‍, നൂറുല്‍ സിയാസ്വാനി തന്റെ യഥാര്‍ത്ഥ ഫേസ്ബുക്ക് പോസ്റ്റ് ഒടുവില്‍ ഡിലീറ്റ് ചെയ്യുകയും നവദമ്ബതികളോട് ക്ഷമ ചോദിക്കുകയും ചെയ്തു. സംഭവിച്ചതിന് തന്റെ മുന്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തന്നെയും പുതിയ ഭാര്യയെയും ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്നും ഫോളോവേഴ്സിനോട് അവര്‍ ആവശ്യപ്പെട്ടു.
മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യണം?; പരിഹാരം അടുക്കളയില്‍ തന്നെ
BREAKING NEWS OF THE HOUR VM TV NEWS

നിരവധി ആളുകളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. എന്നാല്‍ മീനിന്റെ മുള്ള് തൊണ്ടയില്‍ കുരുങ്ങുന്നത് അത്ര രസമുള്ള ഒരു പരിപാടിയല്ല.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥ നമുക്ക് നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ടാകും. വെള്ളം കുടിച്ചാല്‍ മതി, വെറും ചോറ് മാത്രം വിഴുങ്ങിയാല്‍ മതി മുള്ള് പൊയ്‌ക്കൊള്ളും തുടങ്ങിയ ടിപ്‌സും നമുക്ക് സുപരിചിതമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ പറഞ്ഞ മാര്‍ഗങ്ങളൊന്നും പരിഹാരമാകുന്നില്ലെന്ന് വരാം.
തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള പോകാന്‍ ചില എളുപ്പ വഴികളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ പല പരിഹാരങ്ങളും നമ്മുടെ അടുക്കളയില്‍ തന്നെയുണ്ടെന്നതാണ് അധികമാര്‍ക്കും അറിയാത്ത കാര്യം.
നാരങ്ങാനീര്: തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എളുപ്പത്തില്‍ നീക്കാന്‍ നാരങ്ങാ നീര് സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ഒലിവ് ഓയിലില്‍ മിക്‌സ് ചെയ്ത് കുടിക്കുന്നത് വളരെ നല്ലതാണ്.
ഒലിവ് ഓയില്‍: നാരങ്ങാ നീരും ഒലിവ് ഓയിലും ചേര്‍ത്ത് കഴിക്കുമ്ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് വളരെ സോഫ്റ്റ് ആയി മാറുകയും തൊണ്ടയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്യും.
മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കല്‍ കൈ കൊണ്ട് എടുക്കാന്‍ ശ്രമിച്ചിട്ട് അത് നടന്നില്ലെങ്കില്‍ വീണ്ടും വീണ്ടും ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ ആവര്‍ത്തിച്ച് ചെയ്യുമ്ബോള്‍ മുള്ള് തൊണ്ടയില്‍ നിന്ന് കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണ്.
എന്റെ സ്വന്തമാണ് കോകില, അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു, എന്റെ അമ്മയുടെയും ആഗ്രഹം അതായിരുന്നു; അത് തന്നെ നടന്നുവെന്ന് ബാല BREAKING NEWS OF THE HOUR VM TV NEWS

ഇന്ന് രാവിലെയായിരുന്നു നടൻ ബാലയുടെ നാലാം വിവാഹം. തന്റെ അമ്മാവന്റെ മകളായ കോകിലയാണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എന്റെ വിവാഹം കഴിഞ്ഞു. എന്റെ സ്വന്തമാണ് കോകില. അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു. എന്റെ അമ്മയുടെയും ആഗ്രഹം അതായിരുന്നു. അത് തന്നെ നടന്നു. അനുഗ്രഹിക്കാനും പിന്തുണയ്ക്കാനും ആഗ്രഹം ഉള്ളവർ അനുഗ്രഹിക്കൂ. എന്റെ അമ്മ വിവാഹത്തിന് എത്തിയില്ല, ആരോഗ്യപരമായ വിഷയങ്ങള്‍ ഉള്ളതുകൊണ്ടാണ് വരാതിരുന്നത്.
കരള്‍ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണം എന്ന് തോന്നല്‍ വന്നു അങ്ങനെ ആണ് വിവാഹത്തിലേക്ക് എത്തിയത്. ഇപ്പോള്‍ തന്റെ ആരോഗ്യം തൃപ്തികരമായ അവസ്ഥയില്‍ ആണ്. ഭക്ഷണവും മരുന്നും എല്ലാം കൃത്യസമയത്തുതന്നെ കഴിക്കാൻ ആകുന്നു. ജീവിതം സന്തോഷകരമായി മുൻപോട്ട് പോവുകയാണ്, എന്റെ സ്വന്തം ആയതുകൊണ്ടുതന്നെ ആത്മവിശ്വാസം ഉണ്ട് ജീവിതത്തില്‍. കോകിലയ്ക്ക് മലയാളം അറിയില്ല. പഠിച്ചു വരുന്നതേ ഉള്ളൂ എന്നുമാണ് ബാല പറഞ്ഞത്.
റിപ്പോർട്ടുകള്‍ പ്രകാരം ഇത് ബാലയുടെ നാലാം വിവാഹമാണ്. കന്നഡ സ്വദേശിയായ പെണ്‍കുട്ടിയെ ആണ് ബാല ആദ്യം വിവാഹം കഴിച്ചതെന്ന് നേരത്തേ നടന്റെ മുൻ ഭാര്യയായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹവുമായുള്ള വിവാഹശേഷമാണ് താൻ അറിഞ്ഞതെന്നായിരുന്നു അമൃത പറഞ്ഞത്. 2010 ലായിരുന്നു അമൃതയെ ബാല വിവാഹം കഴിക്കുന്നത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു.
എന്നാല്‍ 2015 ല്‍ ഇരുവരും അകന്നു. 2019 ല്‍ നിയപരമായി വേർപിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ബാലയ്ക്ക് ഒരു മകളുണ്ട്. അമൃത സുരേഷിന് ശേഷം ഡോക്ടറും തൃശൂർ സ്വദേശിയുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഈ വിവാഹ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. നാളുകളായി എലിസബത്തും ബാലയും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. തങ്ങളുടെ വിവാഹ ജീവിതത്തിന് എന്ത് സംഭവിച്ചുവെന്നതിനെ പറ്റി തുറന്ന് പറയാൻ തയ്യാറായിട്ടില്ല.
എലിസബത്തുമായുള്ള വിവാഹത്തിലും ബാലയുടെ അമ്മ എത്തിയിരുന്നു. ബാലയുടെ അമ്മയെ കാണാതായതോടെ നിരവധി പേരാണ് ഈ കാര്യം പറഞ്ഞ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ബാലയുടേത് നാലാം കെട്ട് ആയതിനാലാണ് അമ്മ എത്താത്തതെന്നും അമ്മയ്ക്ക് ഇനിയും നാണം കെടാൻ വയ്യാത്തത് കൊണ്ടാണെന്നും ചിലർ കമന്റുകളായി പറയുന്നുണ്ട്.
നേരത്തെ വിവാഹം കഴിക്കുമെന്ന് ബാല സൂചന തന്നിരുന്നു. എനിക്കും കുടുംബം വേണം. എന്റെ അച്ഛൻ മരിക്കുമ്ബോള്‍ വിശ്വസിച്ച് തന്നത് മനസിലാക്കി നന്മ ചെയ്യണം. അതിന്റെ രജിസ്‌ട്രേഷൻ നടക്കണം. അതിനെ തടയാൻ ആര് ശ്രമിച്ചാലും നടക്കില്ല. ഇതിന് പിന്നില്‍ പവർഫുള്‍ ആയ ആളുകളുണ്ടാകും. ചെറിയ ആളുകള്‍ക്കിത് ചെയ്യാനാകില്ല. എന്നെക്കുറിച്ച് നന്നായി അറിയുന്നവരാണ്.
എനിക്ക് ഭീഷണി കോള്‍ വന്നിരുന്നു. വർഷങ്ങളായി കൂടെ ഉള്ളവർ ഓരോരുത്തരായി എനിക്കെതിരെ തിരിയുകയാണ്. അവർക്ക് പണം നല്‍കുകയാണ്. എന്റെ കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. ഞാൻ നൂറ് ശതമാനം ഉറപ്പായും ഉടനെ വിവാഹം കഴിക്കും. എന്റെ സ്വത്ത് ആർക്ക് പോകണം എന്ന് ഞാൻ തീരുമാനിക്കും.
ഞാൻ ആശുപത്രി കെട്ടും. ഇനി വെറുതെ കൊടുക്കണമെങ്കില്‍ കൊടുക്കും. തീരുമാനം എന്റേതാണ്. എനിക്ക് മനസാമാധാനം വേണം. ഭാര്യയും കുട്ടിയും വേണം. എന്റെ കുടുംബ ജീവിതത്തിലേക്ക് ആരും കടന്നു വരരുത്. നാളെ എനിക്ക് കുഞ്ഞ് ജനിച്ചാല്‍ മീഡിയയില്‍ നിന്നും ആരും കാണാൻ വരരുതെന്നുമാണ് ബാല പറഞ്ഞത്.
ജലദോഷത്തിനുള്ള മരുന്ന് കഴിച്ച് ഗര്‍ഭിണിയായത് നൂറുകണക്കിന് സ്‌ത്രീകള്‍; ഇതെങ്ങനെ സംഭവിച്ചു? അറിയാം

സ്വന്തം കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത ദമ്ബതികള്‍ വളരെ ചുരുക്കമാണ്. എന്നാല്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വന്ധ്യത അനുഭവിക്കുന്ന ധാരാളംപേരുണ്ട്.
ഇതിനായി ചികിത്സിച്ചിട്ടും ഫലം ലഭിക്കാത്ത നിരവധി ദമ്ബതികളുണ്ട്. ഇതിനെല്ലാം പരിപാരം എന്ന നിലയില്‍ ധാരാളം വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.
ജലദോഷത്തിനും അതിന്റെ ലക്ഷണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന മ്യൂസിനെക്‌സ് (Mucinex) എന്ന മരുന്ന് അല്ലെങ്കില്‍ അതിലെ സജീവ ഘടകമായ ഗൈഫെനെസിൻ അടങ്ങിയ മരുന്ന് കഴിച്ചാല്‍ എളുപ്പത്തില്‍ ഗർഭധാരണം നടക്കുമെന്നാണ് അനുഭവസ്ഥരായ സ്‌ത്രീകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പറയുന്നത്.

ലൈംഗിക ബന്ധത്തിലേർപ്പെടുമ്ബോള്‍ ബിജം യോനിയില്‍ എത്തുകയും അവിടെ നിന്ന് സെർവിക്‌സിലൂടെ കടന്നുപോയി അണ്ഡവുമായി സംയോജിച്ചാണ് ഭ്രൂണം ഉണ്ടാവുന്നത്. അത് പിന്നീട് വളർന്ന് ഗർഭസ്ഥ ശിശുവാകുന്നു. ഇങ്ങനെയാണ് സാധാരണ രീതിയില്‍ ഗർഭധാരണം നടക്കുന്നത്. എന്നാല്‍, സ്‌ത്രീയുടെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ പുരുഷ ബീജത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളോ കാരണം ഇതേ രീതിയില്‍ സംഭവിക്കണമെന്നില്ല. ഇങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതാണ് വന്ധ്യതയ്‌ക്ക് കാരണമാകുന്നത്.
മാത്രമല്ല, ബീജം അണ്ഡത്തിനരികിലെത്തുന്നത് തടയുന്നതില്‍ സ്‌ത്രീ ശരീരത്തിലെ സെർവിക്കല്‍ മ്യൂക്കസ് (കട്ടിയുള്ള ദ്രാവകം) പലപ്പോഴും കാരണമാകുന്നു. യോനിയില്‍ കാണപ്പെടുന്ന ഈ മ്യൂക്കസ് പലപ്പോഴും പല രൂപത്തിലായിരിക്കും. നിങ്ങളുടെ ആർത്തവ ചക്രം അനുസരിച്ചാകും ഇതിന്റെ രൂപത്തില്‍ മാറ്റം വരിക. നല്ല കട്ടിയുണ്ടെങ്കില്‍ ആ സമയത്ത് ഗർഭധാരണം നടക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം ഇത് ബീജത്തെ ഉള്ളിലേക്ക് കടത്തിവിടുന്നത് തടയും.
എന്നാല്‍, ഈ സമയത്ത് ജലദോഷത്തിനുള്ള മരുന്ന് കഴിച്ചാല്‍, സെർവിക്കല്‍ മ്യൂക്കസ് നേർത്ത രൂപത്തിലാകും. ഇത് ഗർഭധാരണം എളുപ്പത്തിലാക്കാൻ സഹായിക്കും. കൂടാതെ ചില ഫെർട്ടിലിറ്റി ട്രാക്കിംഗ് ആപ്പുകളും സെർവിക്കല്‍ മ്യൂക്കസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറ്റാനായി ഉപയോഗിക്കാവുന്നതാണ്. സ്വന്തം ശരീരത്തിലെ മാറ്റങ്ങള്‍ തിരച്ചറിയാൻ സാധിച്ചാല്‍ തന്നെ ഗർഭധാരണം എളുപ്പമാക്കാൻ സാധിക്കുന്നതാണ്.
മ്യൂസിനെക്‌സിന് ഗർബധാരണത്തെ സഹായിക്കാൻ സാധിക്കുമെന്നതിന് ശാസ്‌ത്രീയമായ തെളിവുകളൊന്നും തന്നെയില്ല. 1982ല്‍ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമുണ്ട്. അതില്‍ 40 ദമ്ബതികളെ വച്ചാണ് പഠനം നടത്തിയിരിക്കുന്നത്. അതില്‍ വന്ധ്യതയെ സെർവിക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നാണ് നിർവചിച്ചിരിക്കുന്നത്.

പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് അവരുടെ ആർത്തവചക്രത്തിന്റെ അഞ്ചാം ദിവസം മുതല്‍ മൂന്ന് നേരം, 200 മില്ലിഗ്രാം ഗൈഫെനെസിൻ നല്‍കി. 40ല്‍ 15 പേർ ഗർഭിണികളായി. ഇത് ഗൈഫെനെസിൻ ഉപയോഗം കാരണമാകാമെന്നാണ് പഠനത്തിന്റെ നിഗമനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഗർഭധാരണത്തിന് ഗൈഫെനെസിൻ മാത്രമാണ് കാരണമെന്ന് ആരോപിക്കാനും കഴിയില്ല.
മറ്റൊരു പഠനത്തില്‍, 600 മില്ലിഗ്രാം ഗൈഫെനെസിൻ ദിവസം രണ്ടുതവണ കഴിച്ചയാളില്‍ ബീജ ഉല്‍പ്പാദനവും ചലനശേഷിയും ഗണ്യമായി വർദ്ധിച്ചതായി കണ്ടെത്തി. എന്നാല്‍, ഈ പഠനത്തില്‍ പങ്കെടുത്ത പുരുഷന് 32 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍, ഗൈഫെനെസിൻ മാത്രമാണ് ഇതിന് കാരണമെന്ന് അവിടെയും സ്ഥിരീകരിക്കാൻ സാധിച്ചില്ല. മ്യൂസിനെക്‌സിന്റെ നിർമാതാക്കളായ റെക്കിറ്റ് ഒരു പ്രസ്‌താവന ഇറക്കിയിരുന്നു. അതില്‍ പറയുന്നത്, ഈ മരുന്ന് ലേബല്‍ നിർദേശങ്ങള്‍ക്ക് അനുസൃതമായി മാത്രം കഴിക്കണം എന്നാണ്.
പാർശ്വഫലങ്ങള്‍
മതിയായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍, ശരീരത്തിന് ആവശ്യമില്ലാത്ത അളവില്‍ മരുന്നുകള്‍ കഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതിനാല്‍, ഗർഭിണിയാകാൻ ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ എത്രയും വേഗം ഒരു ഡോക്‌ടറെ കണ്ട് മികച്ച പരിഹാരം തേടേണ്ടതാണ്.
ബാലയുടെ ഭാര്യ കോകിലയുടെ ആസ്തി എത്രയെന്ന് അറിയാമോ? BREAKING NEWS OF THE HOUR VM TV NEWS

നടന്‍ ബാല നാലാമതും വിവാഹിതനായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ബാല വെളിപ്പെടുത്തിയത്.
തനിക്ക് കുടുംബവും കുട്ടികളും വേണമെന്നാണ് അന്ന് ബാല പറഞ്ഞത്.തന്റെ മുറപ്പെണ്ണായ കോകിലയെ ആണ് ബാല ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നത്. എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. തന്റെ മാമന്റെ മകളായ കോകിലയെ ബാല ഒരിക്കല്‍ പ്രേക്ഷകര്‍ക്ക് മുമ്ബില്‍ പരിചയപ്പെടുത്തിയിരുന്നു. പതിനാറ് വര്‍ഷത്തിന് ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു. അതിനര്‍ഥം ഞാന്‍ ഭൂതക്കാലം മറന്നുവെന്നല്ല, തനിക്ക് 250 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് ബാല ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഈ സ്വത്തുക്കള്‍ക്ക് ഒരു അവകാശി വേണമെന്നും ബാല പറഞ്ഞിരുന്നു. കോകിലയെ വിവാഹം ചെയ്തതോടെ ബാലയുടെ സ്വത്തുക്കള്‍ ഇനി കോകിലയ്ക്ക് കൂടി അവകാശപ്പെട്ടതാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.തമിഴിലെ പ്രമുഖ കുടുംബത്തില്‍ ജനിച്ചയാളാണ് ബാല. അരുണാചല സ്റ്റുഡിയോസ് എന്ന നിര്‍മാണ കമ്ബനി ആരംഭിച്ചത് ബാലയുടെ മുത്തച്ഛനായിരുന്നു. കൂടാതെ ബാലയുടെ പിതാവ് 350 സിനിമകള്‍ നിര്‍മിച്ചിട്ടുമുണ്ട്. (Image Credits: Social Media) ഓഡി, ബിഎംഡബ്ല്യു, ജാഗ്വര്‍ തുടങ്ങി നിരവധി വാഹനങ്ങളും ബാലയുടെ കൈവശമുണ്ട്. എന്റെ സ്വന്തക്കാരിയാണ്, തമിഴ്‌നാട്ടുകാരി, പേര് കോകില, ഇത് അവസാനമല്ല തുടക്കമാണ്, അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹിക്കാമെന്നാണ് വിവാഹ ശേഷം ബാല പ്രതികരിച്ചത്.
പ്രതികാരം തീര്‍ക്കാൻ കര്‍ണിസേന; ബിഷ്‌ണോയിയുടെ ‘തലയെടുക്കുന്ന’ പൊലീസുകാരന് ഒരു കോടി പാരിതോഷികം BREAKING NEWS OF THE HOURS VM TV NEWS

മുംബയ്: ജയിലില്‍ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയെ ഏറ്റുമുട്ടലിലൂടെ കൊല്ലുന്ന പൊലീസ് ഉദ്യോഗസ്ഥന് 1.11 കോടിരൂപ പാരിതോഷികം പ്രഖ്യാപിച്ച് ക്ഷത്രിയ കർണി സേന.
ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ലോറൻസ് ബിഷ്‌ണോയിയെ കൊലപ്പെടുത്തുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനും 1,11,11,111 രൂപ പാരിതോഷികം നല്‍കുമെന്ന് ക്ഷത്രിയ കർണി സേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത്ത് ഒരു വീഡിയോയിലൂടെയാണ് പ്രഖ്യാപിച്ചത്. ബിഷ്‌ണോയിയെ കൊല്ലുന്ന പൊലീസുകാരനുള്ള സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ തുക പ്രതിഫലമായി നല്‍കുന്നതെന്നും ഷെഖാവത്ത് വീഡിയോയിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട കർണിസേന നേതാവ് സുഖ്‌ദേവ് സിംഗ് ഗോമദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ സംഘാഗമായ രോഹിത് ഗോദാരയാണ് ഏറ്റെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോറൻസ് ബിഷ്‌ണോയിയുടെ തലയ്ക്ക് കർണിസേന വിലയിട്ടത്. ഗോമദിയുടെ വീട്ടിലെത്തിയ അക്രമികള്‍ അദ്ദേഹത്തിനും രണ്ട് അംഗരക്ഷകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാംഗങ്ങളുടെ വെടിവയ്പില്‍ അക്രമികളില്‍ ഒരാളും കൊല്ലപ്പെട്ടിരുന്നു.
ലോറൻസ് ബിഷ്‌ണോയി അക്രമി സംഘത്തിലെ രോഹിത് ഗോദര ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. തങ്ങളുടെ എതിരാളികളുമായി ഗൂഢാലോചന നടത്തിയതിനാണ് ഗോഗമേദിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റില്‍ പറഞ്ഞിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഷെഖാവത്ത് പുറത്തുവിട്ട വീഡിയോയില്‍ നമ്മുടെ രത്നവും പൈതൃകവുമായ അമർ ഷഹീദ് സുഖ്‌ദേവ് സിംഗ് ഗോഗമേദി ജിയെ ബിഷ്‌ണോയിയാണ് കൊലപ്പെടുത്തിയതെന്ന് കൂട്ടിച്ചേർത്തു.
ബിഷ്‌ണോയി ഇപ്പോള്‍ ഗുജറാത്തിലെ സബർമതി ജയിലിലാണ്. 2024 ഏപ്രിലില്‍ ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ വീടിന് പുറത്ത് വെടിയുതിർക്കാനുമുള്ള ഗൂഢാലോചനയിലും എൻസിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ലോറൻസ് ബിഷ്‌ണോയിക്ക് ബന്ധമുണ്ടെന്നാണ് വിവരം. അതിർത്തി കടന്ന് ലഹരികടത്തിയെ കേസിലാണ് ബിഷ്‌ണോയി ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.
ഞാന്‍ അഞ്ചാം ക്ലാസിലാണ്, അയാള്‍ ചെയ്തത് എന്തെന്ന് പോലും മനസിലായില്ല; ബസില്‍ വച്ച് അനശ്വര നേരിട്ടത് BREAKING NEWS OF THE HOURS VM TV NEWS

മലയാള സിനിമയിലെ മുന്‍നിര നായികയാണ് അനശ്വര രാജന്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ പുറകെ പുറകെ ഹിറ്റുകള്‍ സമ്മാനിച്ച് മുന്‍നിര നായികയായി മാറാന്‍ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്.
ബാല താരമായി സിനിമയിലെത്തിയ അനശ്വര പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം, നേര്, ഗുരുവായൂരമ്ബല നടയില്‍ തുടങ്ങിയ ഹിറ്റുകളിലെ നായികയാണ് അനശ്വര.
ഇതിനിടെ ഇപ്പോഴിതാ തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുള്ള അനശ്വരയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. ഒരിക്കല്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനശ്വര പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. താന്‍ കുട്ടി ആയിരിക്കെ ബസില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചായിരുന്നു അനുശ്വരയുടെ വെളിപ്പെടുത്തല്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
‘ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളില്‍ പോകുന്ന സമയം. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേര്‍ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാള്‍ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാന്‍ തിരിഞ്ഞു നോക്കുമ്ബോള്‍ കാണുന്നത് അയാള്‍ സ്വയഭോഗം ചെയ്യുന്നതാണ്.” എന്നാണ് അനശ്വര വെളിപ്പെടുത്തിയത്.
അയാള്‍ എന്താണ് ചെയ്യുന്നത് എന്നൊന്നും അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. അതേസമയം, അതിനു മുന്‍പ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നുവെന്നാണ് അനശ്വര പറയുന്നത്. പക്ഷെ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു.
ഇതേക്കുറിച്ച് താന്‍ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുനേറ്റപ്പോഴേക്കും അയാള്‍ അവിടെ നിന്നും പോയെന്നാണ് അനശ്വര പറയുന്നത്. അതേക്കുറിച്ച് ആലോചിക്കുമ്ബോള്‍ ഇപ്പോഴും എന്തോ പോലെയാണെന്നാണ് അനശ്വര പറയുന്നത്. സംഭവം നടക്കുമ്ബോള്‍ താന്‍ അഞ്ചാം ക്ലാസിലായിരുന്നുവെന്നും അങ്ങനുള്ളൊരു കുട്ടിയോടാണ് അയാള്‍ അക്കാര്യം ചെയ്തതെന്നും അനശ്വര ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒരു കൊച്ചു കുട്ടിയോട് അങ്ങനെ ചെയ്ത അയാള്‍ക്ക് ഒരു കുടുംബമുണ്ടെങ്കില്‍ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും എന്നും താരം ചോദിക്കുന്നുണ്ട്. ‘അയാളുടെ ചുറ്റുപാടുമുള്ള പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. അത് അങ്ങനെ എനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്ബോള്‍ എനിക്ക് എന്തോ പോലെയാണ്.” എന്നാണ് താരം പറയുന്നത്.
വലുതായി കഴിഞ്ഞപ്പോള്‍ അത്തരം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയും. അവര്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയും. പ്രതികരിക്കാനുള്ള ധൈര്യവുമുണ്ടെന്നും അനശ്വര പറയുന്നുണ്ട്. ഗുരുവായൂരമ്ബല നടയില്‍ ആണ് അനശ്വരയുടേതായി പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ചിലര്‍, രേഖാചിത്രം, ഒരു പെരുങ്കളിയാട്ടം, എന്നു സ്വന്തം പുണ്യാളന്‍, 7ജി റെയിന്‍ബോ കോളനി എന്നീ സിനിമകളും അനശ്വരയുടേതായി അണിയറയിലുണ്ട്.