
മലയാള സിനിമയിലെ മുന്‍നിര നായികയാണ് അനശ്വര രാജന്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ പുറകെ പുറകെ ഹിറ്റുകള്‍ സമ്മാനിച്ച് മുന്‍നിര നായികയായി മാറാന്‍ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്.
ബാല താരമായി സിനിമയിലെത്തിയ അനശ്വര പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം, നേര്, ഗുരുവായൂരമ്ബല നടയില്‍ തുടങ്ങിയ ഹിറ്റുകളിലെ നായികയാണ് അനശ്വര.
ഇതിനിടെ ഇപ്പോഴിതാ തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുള്ള അനശ്വരയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. ഒരിക്കല്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനശ്വര പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. താന്‍ കുട്ടി ആയിരിക്കെ ബസില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചായിരുന്നു അനുശ്വരയുടെ വെളിപ്പെടുത്തല്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
‘ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളില്‍ പോകുന്ന സമയം. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേര്‍ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാള്‍ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാന്‍ തിരിഞ്ഞു നോക്കുമ്ബോള്‍ കാണുന്നത് അയാള്‍ സ്വയഭോഗം ചെയ്യുന്നതാണ്.” എന്നാണ് അനശ്വര വെളിപ്പെടുത്തിയത്.
അയാള്‍ എന്താണ് ചെയ്യുന്നത് എന്നൊന്നും അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. അതേസമയം, അതിനു മുന്‍പ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നുവെന്നാണ് അനശ്വര പറയുന്നത്. പക്ഷെ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു.
ഇതേക്കുറിച്ച് താന്‍ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുനേറ്റപ്പോഴേക്കും അയാള്‍ അവിടെ നിന്നും പോയെന്നാണ് അനശ്വര പറയുന്നത്. അതേക്കുറിച്ച് ആലോചിക്കുമ്ബോള്‍ ഇപ്പോഴും എന്തോ പോലെയാണെന്നാണ് അനശ്വര പറയുന്നത്. സംഭവം നടക്കുമ്ബോള്‍ താന്‍ അഞ്ചാം ക്ലാസിലായിരുന്നുവെന്നും അങ്ങനുള്ളൊരു കുട്ടിയോടാണ് അയാള്‍ അക്കാര്യം ചെയ്തതെന്നും അനശ്വര ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഒരു കൊച്ചു കുട്ടിയോട് അങ്ങനെ ചെയ്ത അയാള്‍ക്ക് ഒരു കുടുംബമുണ്ടെങ്കില്‍ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും എന്നും താരം ചോദിക്കുന്നുണ്ട്. ‘അയാളുടെ ചുറ്റുപാടുമുള്ള പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. അത് അങ്ങനെ എനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്ബോള്‍ എനിക്ക് എന്തോ പോലെയാണ്.” എന്നാണ് താരം പറയുന്നത്.
വലുതായി കഴിഞ്ഞപ്പോള്‍ അത്തരം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയും. അവര്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയും. പ്രതികരിക്കാനുള്ള ധൈര്യവുമുണ്ടെന്നും അനശ്വര പറയുന്നുണ്ട്. ഗുരുവായൂരമ്ബല നടയില്‍ ആണ് അനശ്വരയുടേതായി പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ചിലര്‍, രേഖാചിത്രം, ഒരു പെരുങ്കളിയാട്ടം, എന്നു സ്വന്തം പുണ്യാളന്‍, 7ജി റെയിന്‍ബോ കോളനി എന്നീ സിനിമകളും അനശ്വരയുടേതായി അണിയറയിലുണ്ട്.