നടന്‍ ബാല നാലാമതും വിവാഹിതനായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ബാല വെളിപ്പെടുത്തിയത്.
തനിക്ക് കുടുംബവും കുട്ടികളും വേണമെന്നാണ് അന്ന് ബാല പറഞ്ഞത്.തന്റെ മുറപ്പെണ്ണായ കോകിലയെ ആണ് ബാല ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നത്. എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. തന്റെ മാമന്റെ മകളായ കോകിലയെ ബാല ഒരിക്കല്‍ പ്രേക്ഷകര്‍ക്ക് മുമ്ബില്‍ പരിചയപ്പെടുത്തിയിരുന്നു. പതിനാറ് വര്‍ഷത്തിന് ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു. അതിനര്‍ഥം ഞാന്‍ ഭൂതക്കാലം മറന്നുവെന്നല്ല, തനിക്ക് 250 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് ബാല ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഈ സ്വത്തുക്കള്‍ക്ക് ഒരു അവകാശി വേണമെന്നും ബാല പറഞ്ഞിരുന്നു. കോകിലയെ വിവാഹം ചെയ്തതോടെ ബാലയുടെ സ്വത്തുക്കള്‍ ഇനി കോകിലയ്ക്ക് കൂടി അവകാശപ്പെട്ടതാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.തമിഴിലെ പ്രമുഖ കുടുംബത്തില്‍ ജനിച്ചയാളാണ് ബാല. അരുണാചല സ്റ്റുഡിയോസ് എന്ന നിര്‍മാണ കമ്ബനി ആരംഭിച്ചത് ബാലയുടെ മുത്തച്ഛനായിരുന്നു. കൂടാതെ ബാലയുടെ പിതാവ് 350 സിനിമകള്‍ നിര്‍മിച്ചിട്ടുമുണ്ട്. (Image Credits: Social Media) ഓഡി, ബിഎംഡബ്ല്യു, ജാഗ്വര്‍ തുടങ്ങി നിരവധി വാഹനങ്ങളും ബാലയുടെ കൈവശമുണ്ട്. എന്റെ സ്വന്തക്കാരിയാണ്, തമിഴ്‌നാട്ടുകാരി, പേര് കോകില, ഇത് അവസാനമല്ല തുടക്കമാണ്, അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹിക്കാമെന്നാണ് വിവാഹ ശേഷം ബാല പ്രതികരിച്ചത്.