BREAKING NEWS OF THE HOUR VM TV NEWS
നിരവധി ആളുകളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് മത്സ്യം. എന്നാല്‍ മീനിന്റെ മുള്ള് തൊണ്ടയില്‍ കുരുങ്ങുന്നത് അത്ര രസമുള്ള ഒരു പരിപാടിയല്ല.
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അവസ്ഥ നമുക്ക് നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ടാകും. വെള്ളം കുടിച്ചാല്‍ മതി, വെറും ചോറ് മാത്രം വിഴുങ്ങിയാല്‍ മതി മുള്ള് പൊയ്‌ക്കൊള്ളും തുടങ്ങിയ ടിപ്‌സും നമുക്ക് സുപരിചിതമാണ്. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ പറഞ്ഞ മാര്‍ഗങ്ങളൊന്നും പരിഹാരമാകുന്നില്ലെന്ന് വരാം.
തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള പോകാന്‍ ചില എളുപ്പ വഴികളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ പല പരിഹാരങ്ങളും നമ്മുടെ അടുക്കളയില്‍ തന്നെയുണ്ടെന്നതാണ് അധികമാര്‍ക്കും അറിയാത്ത കാര്യം.
നാരങ്ങാനീര്: തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എളുപ്പത്തില്‍ നീക്കാന്‍ നാരങ്ങാ നീര് സഹായിക്കും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ഒലിവ് ഓയിലില്‍ മിക്‌സ് ചെയ്ത് കുടിക്കുന്നത് വളരെ നല്ലതാണ്.
ഒലിവ് ഓയില്‍: നാരങ്ങാ നീരും ഒലിവ് ഓയിലും ചേര്‍ത്ത് കഴിക്കുമ്ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ള് വളരെ സോഫ്റ്റ് ആയി മാറുകയും തൊണ്ടയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്യും.
മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ ശ്രദ്ധിക്കേണ്ട കാര്യം ഒരിക്കല്‍ കൈ കൊണ്ട് എടുക്കാന്‍ ശ്രമിച്ചിട്ട് അത് നടന്നില്ലെങ്കില്‍ വീണ്ടും വീണ്ടും ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ ആവര്‍ത്തിച്ച് ചെയ്യുമ്ബോള്‍ മുള്ള് തൊണ്ടയില്‍ നിന്ന് കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിപ്പോകാനുള്ള സാദ്ധ്യത കൂടുതലാണ്.