കിടപ്പിലായ ആളെ 6വര്‍ഷം പരിചരിച്ച്‌ ഭാര്യ; സുഖപ്പെട്ടപ്പോള്‍ ഭര്‍ത്താവ് വേറെ കെട്ടി, പിന്നെ സംഭവിച്ചത്. BREAKING NEWS OF THE HOUR VM TV NEWS

Spread the love

വാഹനാപകടത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തോളം കിടപ്പിലായ ഭര്‍ത്താവിനെ പരിചരിച്ച്‌ സുഖപ്പെടുത്തിയ മലേഷ്യന്‍ യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത.

സുഖം പ്രാപിച്ചതിനു പിന്നാലെ ഭര്‍ത്താവ് അവരെ വിവാഹമോചനം ചെയ്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനെ പരിപാലിച്ചതിലൂടെ സോഷ്യല്‍ മീഡിയയില്‍ അനേകരെ ഫോളോവേഴ്‌സാക്കി മാറ്റിയ നൂറുല്‍ സിയാസ്വാനി എന്ന യുവതിയെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്.

വര്‍ഷങ്ങളോളം തന്റെ ഭര്‍ത്താവിന്റെ പരിപാലകയെന്ന നിലയില്‍ തന്റെ ദൈനംദിന ജീവിതം നൂറുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാത്ത വിധം കിടക്കയിലായി പോയ ഭര്‍ത്താവിന് നാസോഗാസ്ട്രിക് ട്യൂബിലൂടെ ഭക്ഷണം നല്‍കുകയും ഡയപ്പര്‍ മാറ്റുകയും കുളിപ്പിക്കുകയും മറ്റും ചെയ്തിരുന്ന നൂറുലിന്റെ ദിനചര്യകള്‍ കണ്ട് അനേകരാണ് അവരോട് സഹതാപം പ്രകടിപ്പിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ ഫോളോവേഴ്‌സായി മാറിയത്.

ഭര്‍ത്താവിനോടുള്ള അവളുടെ സമര്‍പ്പണവും സേവനവും ഫേസ്ബുക്കില്‍ മാത്രം 32,000 ആരാധകരെ ആകര്‍ഷിച്ചു. എന്നാല്‍ അതേ ഭര്‍ത്താവ് സുഖം പ്രാപിച്ചതിന് ശേഷം അവളെ വിവാഹമോചനം ചെയ്യുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ അവരില്‍ പലരും ഞെട്ടി. തന്റെ മുന്‍ ഭര്‍ത്താവിനെയും നവ വധുവിനെയും അഭിനന്ദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ നൂറുല്‍ തന്നെ വിവരം പങ്കുവെച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി .

“എന്റെ ഭര്‍ത്താവിന് അഭിനന്ദനങ്ങള്‍. മറ്റൊരു ഭാര്യയെ തിരഞ്ഞെടുത്തതില്‍ നിങ്ങള്‍ സന്തുഷ്ടനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഐഫ ഐസാം, എന്നെപ്പോലെ അദ്ദേഹത്തെ നന്നായി പരിപാലിക്കുക. അയാളുമായി എന്റെ ബന്ധം അവസാനിച്ചു. ഇപ്പോള്‍ നിങ്ങളുടെ ഊഴമാണ് ഏറ്റെടുക്കുക,” നൂറുല്‍ പിന്നീട് ഡിലീറ്റ് ചെയ്ത പോസ്റ്റില്‍ എഴുതി.

ഒക്ടോബര്‍ 4 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നൂറുലിന്റെ വിവാഹമോചന വാര്‍ത്ത മലേഷ്യക്കാരെ ഞെട്ടിച്ചു. കിടപ്പിലായ ഭര്‍ത്താവിനെ പരിചരിക്കാന്‍ ആറുവര്‍ഷമായി തന്റെ സമയ മുഴുവന്‍ മാറ്റിവച്ച നൂറുലിനെ ഫെയ്‌സ്ബുക്കില്‍ പിന്തുടര്‍ന്ന ചിലര്‍, സുഖം പ്രാപിച്ച ഉടന്‍ തന്നെ വിവാഹമോചനം ചെയ്യാനുള്ള പുരുഷന്റെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍, മുന്‍ ഭര്‍ത്താവ് ” ഉത്തരവാദിത്തങ്ങള്‍ നന്നായി നിര്‍വഹിച്ചതായി” തനിക്ക് തോന്നിയതായും നൂറുല്‍ ചൂണ്ടിക്കാട്ടി.

തന്റെ മുന്‍ ഭര്‍ത്താവിനെയും അദ്ദേഹത്തിന്റെ പുതിയ ഭാര്യയെയും ജനക്കൂട്ടത്തിന്റെ വിമര്‍ശനത്തില്‍ നിന്ന് രക്ഷിക്കാന്‍, നൂറുല്‍ സിയാസ്വാനി തന്റെ യഥാര്‍ത്ഥ ഫേസ്ബുക്ക് പോസ്റ്റ് ഒടുവില്‍ ഡിലീറ്റ് ചെയ്യുകയും നവദമ്ബതികളോട് ക്ഷമ ചോദിക്കുകയും ചെയ്തു. സംഭവിച്ചതിന് തന്റെ മുന്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തന്നെയും പുതിയ ഭാര്യയെയും ഉപദ്രവിക്കുന്നത് നിര്‍ത്തണമെന്നും ഫോളോവേഴ്സിനോട് അവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.