
നടൻ ബാലയുടെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. താൻ അടുത്ത വിവാഹം ചെയ്യാൻ പോകുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബാല ബന്ധുവായ കോകിലയെ വിവാഹം ചെയ്തത്.
ആദ്യ ഭാര്യ നല്‍കിയ പരാതിയില്‍ നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷവുമാണ് വിവാഹം. വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നേരിടുന്ന ബാലയുടെ സ്വകാര്യ ജീവിതം നിരവധി തവണ ചർച്ചയായാണ്.
കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ ഏവരും ചോദിക്കുന്നത് ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്ത് ഉദയനെക്കുറിച്ചാണ്. എലിസബത്തിനെ ബാല നിയമപരമായി വിവാഹം ചെയ്തിരുന്നില്ല. അടുത്തിടെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കരള്‍ രോഗം വന്ന് ആശുപത്രിയിലായപ്പോഴും കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയയുടെ സമയത്തുമെല്ലാം ബാലയ്ക്ക് തുണയായി ഒപ്പമുണ്ടായിരുന്നത് എലിസബത്ത് ഉദയനാണ്.
എന്നാല്‍ ആരോഗ്യനില മെച്ചപ്പെട്ട് കുറച്ച് നാളുകള്‍ക്ക് ശേഷം എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതായി. എലിസബത്ത് തനിക്കൊപ്പം ഇല്ലെന്ന് ബാല ഒരു അഭിമുഖത്തില്‍ ബാല തുറന്ന് പറയുകയും ചെയ്തു. അകന്നെങ്കിലും എലിസബത്തിനോട് തനിക്കൊരു ദേഷ്യവും ഇല്ലെന്നാണ് ബാല വ്യക്തമാക്കി
എലിസബത്ത് ഗോള്‍ഡ് ആണ്. എന്റെ കൂടെ ഇല്ല. വിധി. അത് പോലെ ഒരു ക്യാരക്ടറുള്ള പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. സ്നേഹം എന്നത് ചിത്രശലഭം പോലെയാണ്. പിടിക്കാൻ പറ്റില്ല. എലിസബത്തിനെക്കുറിച്ച് ഞാൻ മരിച്ചാലും ഒരു കുറ്റവും പറയില്ല. കഷ്ടപ്പെട്ടപ്പോള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷെ വിധിയാണ്. അതിലേക്ക് ഞാൻ പോകുന്നില്ല. എലിബസത്ത് ഹാപ്പിയായിരിക്കുന്നു എന്ന് മാത്രം താൻ പറയാമെന്നും അന്ന് ബാല പറഞ്ഞു.

ബാലയോട് ആദ്യം ഇഷ്ടം തുറന്ന് പറഞ്ഞത് എസിബസത്താണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് എലിസബത്ത് ബാലയോട് ഇഷ്ടമാണെന്ന് പറഞ്ഞത്. പിരിഞ്ഞ ശേഷം ബാലയെക്കുറിച്ച് എലിസബത്ത് സംസാരിച്ചിട്ടില്ല. അതേസമയം ബാലയുടെ മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് എലിസബത്ത്-ബാല വേർപിരിയലിനെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തി.
ബാലയുടെ ക്രൂരതകള്‍ കാരണമാണ് എലിസബത്ത് ബന്ധം ഉപേക്ഷിച്ചതെന്ന് അമൃതയുടെ സുഹൃത്ത് കുക്കു എനോല ആരോപിച്ചു. നിയമപരമായി അവർ വിവാഹിതരല്ല. എവിടെയോ പോയി താലി കെട്ടി ആറ് മാസം കഴിഞ്ഞാണ് റിസപ്ഷൻ നടത്തിയത്. ഭീഷണിപ്പെടുത്തി നിർത്താൻ പറ്റുന്ന പെണ്‍കുട്ടികളെ നോക്കിയാണ് അയാള്‍ വിവാഹം ചെയ്യുന്നത്. ഒരു ദിവസം എലിസബത്തുള്ളപ്പോള്‍ വീട്ടില്‍ ഏതോ ജൂനിയർ ആർട്ടിസ്റ്റുമായി കയറി വന്നു. നിനക്കിതൊക്കെ പറ്റുമെങ്കില്‍ ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. അതോടെയാണ് എലിസബത്ത് ഇറങ്ങിപ്പോയത്.
ഭാര്യയോട് ചെയ്യാൻ പറ്റാത്ത മോശമായ കാര്യങ്ങള്‍ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് ഇയാള്‍ ചെയ്തു. മൂന്ന് പ്രാവശ്യം എലിസബത്ത് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും കുക്കു ആരോപിച്ചു. എലിസബത്ത് ജീവനും കൊണ്ട് രക്ഷപ്പെട്ടതാണ്. ഗുജറാത്തിലാണുള്ളത്. അവരെ ഭീഷണിപ്പെടുത്തി. അവരുടെ വീട്ടുകാർക്ക് ഈ വിവാഹത്തിന് താല്‍പര്യമില്ലായിരുന്നെന്നും കുക്കു എനോല അന്ന് പറഞ്ഞു. അതേസമയം എലിസബത്ത് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് എലിസബത്തിന് പിന്തുണയുമായി അന്ന് വന്നത്.