NEWS
പേരക്കുട്ടിയെ പരിചരിക്കാനെത്തിയ അമ്മായിയമ്മയെ പീഡിപ്പിച്ച മരുമകന് ഒരു വര്‍ഷം തടവും ചൂരലുകൊണ്ട് അടിയും VM TV NEWS

പേരക്കുട്ടിയെ പരിചരിക്കാനെത്തിയ 51കാരിയായ അമ്മായിയമ്മയെ ഒന്നിലേറെത്തവണ പീഡിപ്പിച്ച മരുമകന് സിംഗപ്പൂരില്‍ ഒരു വര്‍ഷം തടവും ചൂരലുകൊണ്ട് അടിയും ശിക്ഷ വിധിച്ചു.
2023 അവസാനത്തോടെയാണ് സംഭവം. ഉറങ്ങിക്കിടക്കുമ്ബോള്‍ മരുമകന്‍ അമ്മായിയമ്മയെ പീഡിപ്പിക്കുകയായിരുന്നു. ഉറങ്ങി എഴുന്നേല്‍ക്കുമ്ബോള്‍ തലമുടിയില്‍ മണം അനുഭവപ്പെട്ട ഇര ഒരു മാസത്തിന് ശേഷമാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. വീട്ടിനുള്ളില്‍ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം അവര്‍ അറിഞ്ഞത്.
തുടര്‍ന്ന് ഒക്ടോബര്‍ 17ന് 37കാരനായ യുവാവിന് ഒരു വര്‍ഷം തടവും ചൂരല്‍ കൊണ്ടുള്ള അടിയും വിധിച്ചു. രഹസ്യമായി ലൈംഗികത ആസ്വദിച്ചു, ഇരയെ അപമാനിക്കല്‍ എന്ന കുറ്റങ്ങളാണ് യുവാവിനെതിരെ ചാര്‍ത്തിയത്. ഈ കേസുകളില്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. മറ്റ് അഞ്ച് കുറ്റങ്ങള്‍ കൂടി പരിഗണിച്ചാണ് ഇയാള്‍ക്കെതിരേ ശിക്ഷ വിധിച്ചത്.
തന്റെ മകളെയും മരുമകനെയും അവരുടെ നവജാതശിശുവിനെയും പരിചരിക്കുന്നതിനായി 2023 ഓഗസ്റ്റിലാണ് ഇര ഇവരുടെ വീട്ടിലേക്ക് എത്തിയത്. ഏകദേശം നാല് മാസത്തോളമാണ് അവര്‍ അവിടെ താമസിച്ചത്. അപ്പോള്‍ സ്വീകരണമുറിയിലാണ് അവര്‍ ഉറങ്ങിയിരുന്നത്.
തന്റെ മരുമകനില്‍ ഇരയ്ക്ക് വിശ്വാസം ഉണ്ടായിരുന്നുവെന്നും അതിനാല്‍ അവര്‍ ഒന്നിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ക്ലെയര്‍ പോ വാദിച്ചു. എന്നാല്‍ ഈ വിശ്വാസം ദുരുപയോഗം ചെയ്ത ഇയാള്‍ 2023 നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ഒന്നിലേറെ തവണ ഭാര്യാ മാതാവിനെ പീഡിപ്പിക്കുകയായിരുന്നു. 2023 നവംബര്‍ ആറിന് ഭാര്യാമാതാവ് സ്വീകരണമുറിയിലെ കിടക്കയില്‍ കിടന്നുറങ്ങുമ്ബോള്‍ പ്രതി അവരുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പീഡിപ്പിക്കുന്നത് റെക്കോഡ് ചെയ്യുകയും ചെയ്തു.
മറ്റൊരവസരത്തില്‍ നവംബര്‍ 23ന് വീണ്ടും ഇരയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 2023 ഡിസംബര്‍ ആറിനാണ് സംഭവം പുറത്തുവന്നത്. അന്ന് പുലര്‍ച്ചെ ഒരു മണിയോടെ പ്രതി ഇരയുടെ സമീപത്ത് വരികയും ഫോട്ടോയെടുക്കാനും പീഡിപ്പിക്കാനും ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇര ഉറക്കമുണര്‍ന്നപ്പോള്‍ പ്രതി തന്റെ സമീപത്തുനിന്ന് നടന്നുപോകുന്നത് കണ്ടു. തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇക്കാര്യം ഇര മകളെ അറിയിക്കുകയും അവര്‍ ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. ഇതിന് ശേഷം അവര്‍ പോലീസില്‍ പരാതി നല്‍കി.
ഇതിന് പിന്നാലെ പ്രതിയില്‍ നിന്ന് യുവതി വിവാഹമോചനം നേടി. സംഭവം ഇരയുടെയും ഉറക്കത്തെയും ആത്മാഭിമാനത്തെയും ബാധിച്ചുവെന്നും ഉത്കണ്ഠ വര്‍ധിച്ചതായും ഡിപിപി പോഹ് വാദിച്ചു.
അതേസമയം, പ്രതി കുറ്റം ഏല്‍ക്കുന്നതായും തന്റെ പ്രവര്‍ത്തിയില്‍ ഖേദിക്കുന്നതായും പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഉറക്കത്തില്‍ ഇരയെ ഇയാള്‍ ചൂഷണം ചെയ്യുകയും അവളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് തുടരുകയും ചെയ്തതായും ജഡ്ജി കണ്ടെത്തി. തുടര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു.
സ്വകാര്യത മാനിച്ച് പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഞാന്‍ ഇട്ടിട്ട് പോകുമെന്നാണോ കരുതിയത്, കെട്ടി കഴിഞ്ഞിട്ടും വിശ്വസിക്കാത്ത പെണ്ണ്! ഭാര്യയെ കുറിച്ച് മുടിയന്‍ VM TV NEWS CHANNEL

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ഉപ്പും മുളകിലൂടെ ശ്രദ്ധേയനായ മുടിയന്‍ എന്ന് വിളിക്കുന്ന റിഷി എസ് കുമാര്‍ വിവാഹിതനായത്.
സീരിയല്‍ നടി കൂടിയായ ഐശ്വര്യ ഉണ്ണിയായിരുന്നു താരത്തിന്റെ ഭാര്യ. ഏറെക്കാലമായി പ്രണയത്തിലായിരുന്ന താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു
കല്യാണം കഴിഞ്ഞ ഉടന്‍ തന്നെ താരങ്ങള്‍ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കായി മാലിദ്വീപിലേക്ക് പോയി. ഈ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നതും പതിവാണ്. ഏറ്റവും പുതിയതായി തങ്ങളുടെ രജിസ്റ്റര്‍ മാരേജ് കഴിഞ്ഞു എന്ന് പറഞ്ഞുള്ള വീഡിയോയുമായിട്ടാണ് മുടിയനും ഐശ്വര്യയും എത്തിയത്.
വിവാഹം കഴിഞ്ഞ് 50 ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ്. പക്ഷേ ഞങ്ങളുടെ ഹണിമൂണ്‍ യാത്രകളൊക്കെ കാരണം അതിനു സമയം കിട്ടിയില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം തങ്ങളുടെ രജിസ്റ്റര്‍ മാരേജ് ആയിരുന്നു എന്ന് പറഞ്ഞാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. അമ്ബലത്തില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തതാണല്ലോ, അപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു ഒപ്പിട്ടതിന് ശേഷമുള്ള മുടിയന്റെ സംശയം.
എന്നാല്‍ ലോകത്ത് എവിടെ പോകണമെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്നാണ് രജിസ്റ്റാര്‍ താരത്തോട് പറഞ്ഞത്. അങ്ങനെയുണ്ടല്ലേ, എനിക്ക് അത് അറിയാന്‍ പാടില്ലായിരുന്നു. ആദ്യമായി കല്യാണം കഴിക്കുന്നതിന്റെ കുഴപ്പമാണെന്നും മുടിയന്‍ പറയുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തതിനുശേഷം കാറില്‍ കയറിയ ഐശ്വര്യ അങ്ങനെ നന്ദു എന്നെ പൂര്‍ണമായിട്ടും കെട്ടി എന്ന് പറയുന്നു.
ഇത് കേട്ടത്തോടെ ‘കെട്ടിക്കഴിഞ്ഞിട്ടും കെട്ടിയെന്ന് വിശ്വാസം ആകത്തൊരു പെണ്ണ്, ഇനിയും നിനക്ക് വിശ്വാസമില്ലേ ഞാന്‍ ഇട്ടിട്ടു പോകുമെന്നാണോ വിചാരിക്കുന്നതെന്ന’,് മുടിയന്‍ ചോദിക്കുന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അതല്ല, അങ്ങനൊരു സംശയവും തനിക്കില്ല. നമ്മള്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണം. എല്ലാവരും അമ്ബലത്തില്‍ വച്ച് വിവാഹം കഴിക്കുമെങ്കിലും രജിസ്റ്റര്‍ ചെയ്യാറില്ല. പക്ഷേ തങ്ങളത് ചെയ്തുവെന്നാണ് ഐശ്വര്യയും മുടിയനും പറയുന്നത്.
ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്ബരയിലൂടെയാണ് മുടിയന്‍ ജനപ്രിയനാകുന്നത്. ഹെയര്‍സ്റ്റൈലിലെ പ്രത്യേകതയാണ് മുടിയന്‍ എന്ന പേര് നേടി കൊടുക്കുന്നത്. അതുപോലെ പരമ്ബരയിലെ മുടിയന്‍ എന്ന കഥാപാത്രം വലിയ ആരാധക പിന്‍ബലം നേടി കൊടുത്തു. അഭിനേതാവ് എന്നതിലുപരി നര്‍ത്തകന്‍ കൂടിയായ റിഷി ബിഗ് ബോസിലും മത്സരിച്ചിരുന്നു.
ഇക്കഴിഞ്ഞ മലയാളം ബിഗ് ബോസിന്റെ ആറാം സീസണിലായിരുന്നു റിഷി പങ്കെടുത്തത്. നൂറ് ദിവസം ഷോ പൂര്‍ത്തിയാക്കി ഫൈനലില്‍ എത്തിയ ശേഷമാണ് മുടിയന്‍ പുറത്താകുന്നത്. പിന്നാലെ താനൊരു പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ പോവുകയാണെന്നും വെളിപ്പെടുത്തി. വളരെ പെട്ടെന്നാണ് മുടിയന്റെ വിവാഹം തീരുമാനിച്ചത്. ഇപ്പോള്‍ ഭാര്യയുടെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് നടന്‍.
മൃഗങ്ങള്‍ക്കല്ല ബുദ്ധിയില്ലാത്തത് മനുഷ്യര്‍ക്ക്; കടുവയുടെ വായില്‍ കയ്യിട്ട് പാകിസ്ഥാനി യുവാവ്, വൻ വിമര്‍ശനം VM TV NEWS

ചില മനുഷ്യർക്ക് മൃഗങ്ങളുടെ കൂടെയുള്ള വീഡിയോകള്‍ പങ്കുവയ്ക്കുന്നത് ഒരു ഹരം പോലെയാണ്. അതിപ്പോള്‍ വന്യമൃഗങ്ങളാണെങ്കില്‍ കൂടുതല്‍ സന്തോഷം.
കൂടുതല്‍ ലൈക്കും കൂടുതല്‍ ഷെയറും ഒക്കെ കിട്ടുമല്ലോ? അതുപോലെയുള്ള ഒരുപാട് വീഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവും. പാകിസ്ഥാനില്‍ നിന്നുള്ള നൂമാൻ ഹസ്സൻ എന്ന യുവാവും അതുപോലെയുള്ള അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ യുവാവിനൊപ്പമുള്ളത് ഒരു കടുവയാണ്. അതേ, പട്ടിയോ പൂച്ചയോ ഒന്നുമല്ല ഒരു ജീവനുള്ള കടുവ തന്നെ. റോക്കി എന്നാണ് കടുവയുടെ പേര് എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ നിന്നും മനസിലാകുന്നത്. തന്റെ കടുവയായ റോക്കി വളരെ ഫ്രണ്ട്‍ലിയാണ് എന്നാണ് കാപ്ഷനില്‍ കുറിച്ചിരിക്കുന്നത്.
വീഡിയോയില്‍ കാണുന്നത് യുവാവ് കടുവയുടെ വായില്‍ തന്റെ കൈ ഇടുന്നതാണ്. കടുവയെ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നതും കാണാം. ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്ന കടുവയുടെ വായിലേക്കാണ് യുവാവ് തന്റെ കൈ ഇടുന്നത്. അതിന്റെ നാല് വലിയ പല്ലുകള്‍ക്കിടയിലൂടെയാണ് യുവാവ് തന്റെ കൈകടത്തുന്നത്. എന്നാല്‍, വീഡിയോ കാണുമ്ബോള്‍ കടുവയുടെ നിസ്സഹായതയാണ് ദൃശ്യമാവുക.
70 -കാരന്റെ ജീവനെടുത്തത് മക്കളെ പോലെ സ്നേഹിച്ചു വളര്‍ത്തിയ സിംഹങ്ങള്‍, ‘ലയണ്‍ മാന്റെ’ ദാരുണമായ കഥ VM TV NEWS CHANNEL

ഇന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ആളുകള്‍ വിവിധ മൃഗങ്ങളെ ഓമനിക്കുന്ന വീഡിയോകള്‍ കാണാറുണ്ട്. പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങള്‍ക്ക് പുറമെ വന്യമൃഗങ്ങളെ ആളുകള്‍ ഓമനിക്കുന്ന വീഡിയോയും കാണാം.
എന്നാല്‍, വന്യമൃഗങ്ങള്‍ എപ്പോളാണ് എങ്ങനെയാണ് പ്രകോപിതരാകുന്നത് എന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതുപോലെ ഖേദകരമായ ഒരു സംഭവം ദക്ഷിണാഫ്രിക്കയിലും നടന്നിരുന്നു.
ഒരു 70 -കാരനെ അയാള്‍ തന്നെ നോക്കി വളർത്തിയ സിംഹങ്ങള്‍ കൊന്നതായിട്ടാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ലയണ്‍ മാൻ എന്നറിയപ്പെടുന്ന ലിയോണ്‍ വാൻ ബില്‍ജോണ്‍ എന്ന എഴുപതുകാരനാണ് സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മക്കളെപ്പോലെയാണ് ഇയാള്‍ സിംഹങ്ങളെ കണ്ടിരുന്നതും പരിചരിച്ചിരുന്നതും എന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ആണ്‍സിംഹങ്ങള്‍ക്ക് റാംബോ, നകിത എന്നും തൻ്റെ പെണ്‍സിംഹത്തിന് കാട്രിൻ എന്നുമായിരുന്നു അയാള്‍ പേരിട്ടത്.
സിംഹങ്ങളുമായി തനിക്ക് പ്രത്യേകതരം ബന്ധമുണ്ട് എന്നാണ് അയാള്‍ എപ്പോഴും പറഞ്ഞിരുന്നത്. വന്യമൃഗങ്ങളെ വളർത്തുമൃഗങ്ങളാക്കരുത് എന്ന വാക്കുകളൊന്നും അയാള്‍ കേട്ടിരുന്നില്ല. നിരന്തരമായി സിംഹങ്ങളെ പരിചരിക്കുകയും മറ്റുള്ളവരില്‍ സിംഹങ്ങളെ കുറിച്ച് അവബോധമുണ്ടാക്കുകയും ഒക്കെ ചെയ്തിരുന്നുവത്രെ ലിയോണ്‍ വാൻ ബില്‍ജോണ്‍.
അഞ്ചുവർഷം മുമ്ബ് നടന്ന സംഭവമാണെങ്കിലും ഇന്നും വന്യമൃഗങ്ങളെ എന്തുകൊണ്ട് സൂക്ഷിക്കണം എന്നതിന്റെ ഉദാഹരണമായി പലരും ലിയോണ്‍ വാൻ ബില്‍ജോണിന്റെ കഥ പറയാറുണ്ട്.
പ്രിട്ടോറിയയുടെ വടക്ക് സ്ഥിതി ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലെ ഹമ്മൻസ്‌ക്രാലിലുള്ള ലിയോണ്‍സ് മഹല വ്യൂ ലയണ്‍ ഗെയിം ലോഡ്ജില്‍ 2019 -ലാണ് സംഭവം നടന്നത്. സിംഹങ്ങളെ പാർപ്പിച്ചിരുന്നിടത്ത് ഒരു വേലി ഉറപ്പിക്കുകയായിരുന്നു അയാള്‍. പെട്ടെന്ന് ഒരു സിംഹം അയാളെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. കഴുത്തിലാണ് അത് കടിച്ചത്. പെട്ടെന്ന് തന്നെ എമർജൻസിയില്‍ വിളിച്ച് ആളുകളെത്തിയെങ്കിലും അയാളെ രക്ഷിക്കാനായില്ല.
സംഘം എത്തിയപ്പോഴേക്കും മൂന്ന് സിംഹങ്ങളും അയാളെ ചുറ്റി നില്‍ക്കുകയായിരുന്നു. സിംഹങ്ങളെ വെടിവച്ച ശേഷമാണ് അവർക്ക് അയാളുടെ അരികിലെത്താനായത്. എന്നാല്‍, അപ്പോഴേക്കും അയാള്‍ മരിച്ചിരുന്നു.
300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു; നടി കസ്തൂരി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം; കേസെടുത്ത് പോലീസ് VM TV NEWS LIVE

വിവാദ പരാമര്‍ശം നടത്തിയ നടിയും ബിജെപി നേതാവുമായ കസ്തുരി ശങ്കറിനെതിരെ കേസെടുത്ത് പോലീസ്. ഗ്രേറ്റര്‍ ചെന്നൈ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തമിഴ്നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നടപടി. അതേസമയം താന്‍ ബ്രാഹ്മണയായത് കൊണ്ട് തമിഴ് സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും കസ്തൂരി ആരോപിച്ചിരുന്നു.
ഹിന്ദു മക്കള്‍ കച്ചി (എച്ച്‌എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകന്‍ അര്‍ജുന്‍ സമ്ബത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ പിന്‍ഗാമികള്‍ തമിഴ് രാജാക്കന്മാരുടെ ഹറമുകളിലെ സ്ത്രീകളെ സേവിക്കാന്‍ എത്തിയിരുന്നു, ഇപ്പോള്‍ അവര്‍ തമിഴരാണെന്ന് അവകാശപ്പെടുന്നു’ എന്നായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.
ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ തെലുങ്ക് ഫെഡറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 192 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കുക), സെക്ഷന്‍ 196(1)(എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത്), സെക്ഷന്‍ 353(1)(ബി) (ജനങ്ങള്‍ക്ക് ഭയമോ ഭീതിയോ ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ), സെക്ഷന്‍ 353(2) (തെറ്റായ വിവരങ്ങള്‍ അടങ്ങിയ പ്രസ്താവനകള്‍ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം അതേസമയം തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും താന്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ തെലുങ്ക് സംസാരിക്കുന്ന സമൂഹത്തെയും പരാമര്‍ശിച്ചിട്ടില്ലെന്നും ഡിഎംകെയിലെ ഒരു വിഭാഗത്തെ മാത്രമാണ് താന്‍ പരാമര്‍ശിച്ചതെന്നും കസ്തൂരി പറഞ്ഞു. പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും തെലുങ്ക് സമൂഹത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും കസ്തൂരി പറഞ്ഞിരുന്നു.
‘ദാറ്റ് അവസ്ഥ’ എന്ന് റഹീമിന്റെ ചിത്രം പങ്കുവച്ച് ബല്‍റാം; ‘അങ്ങ് അവിടെ സേഫ് ആണല്ലോ അല്ലേ’ എന്ന് റഹീമിന്റെ മറുപടി; ‘ബഹിരാകാശത്തു നിന്ന് പോലും സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതല്‍’ എന്ന് ബല്‍റാം; പാലക്കാട് റെയ്ഡിന് പിന്നാലെ ട്രോളുമായി നേതാക്കള്‍ VM TV NEWS MINUTES
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലുകളില്‍ അര്‍ധ രാത്രിയില്‍ നടന്ന റെയ്ഡിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം ട്രോളി സിപിഎം…
ദീപാവലി ദിനം സൊമാറ്റോയില്‍ ഫുഡ് ഡെലിവെറി, ലഭിച്ച തുക പങ്കുവെച്ച് യുവാവ്; കൈയ്യടിച്ച് സോഷ്യല്‍മീഡിയ VM TV NEWS CHANNEL

കോടിക്കണക്കിന് ഇന്ത്യക്കാർ ഒക്ടബോർ 31-ന് ദീപാവലി ആഘോഷിച്ചപ്പോള്‍ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി റിതിക് തോമർ വിശ്രമമില്ലാത്ത ജോലിത്തിരക്കിലായിരുന്നു.
കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് ആ രാത്രി റിതിക് സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. വൈകീട്ട് അഞ്ച് മുതല്‍ 11 വരെ റിതിക് സൊമാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്തു. ആറു മണിക്കൂർ നേരത്തെ ജോലിക്കിടെ എട്ടിടങ്ങളില്‍ ഭക്ഷണമെത്തിച്ച് നേടിയതാകട്ടെ വെറും 317 രൂപയും.
ദീപാവലി ദിനം യുവാവിന് ലഭിച്ച പ്രതിഫലവും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള യാത്രയും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. റിതിക് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചത്. ആദ്യത്തെ ഓർഡർ ഡെലിവറി ചെയ്ത് നേടിയത് 40 രൂപയാണ്. രണ്ടാമത്തെ ഓർഡറിന് ലഭിച്ചതാകട്ടെ വെറും 20 രൂപയും. മൂന്നാമത്തെ ഡെലിവറിക്ക് 50 രൂപയും നാലാമത്തെ ഡെലിവറിക്ക് 40 രൂപയും ലഭിച്ചു. അഞ്ചാമത്തെ ഓർഡറിന് 24 രൂപയും ആറാമത്തെ ഡെലിവറിക്ക് 70 രൂപയും ലഭിച്ചു.
ഇരുമുടിക്കെട്ടില്‍ ഇനി ഈ വസ്തുക്കള്‍ വേണ്ട!!ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശവുമായിദേവസ്വം ബോര്‍ഡ് VM TV NEWS EXCLUSIVE

തിരുവനന്തപുരം :ശബരിമല തീർത്ഥാടകർ ഇരുമുടിക്കെട്ടില്‍ നിന്നും മൂന്ന് സാധനങ്ങള്‍ ഒഴുകുവാക്കണമെന്ന് ദേവസ്വം ബോർഡിന്റെ നിർദ്ദേശം ..
കർപ്പൂരം, സാബ്രാണി, പനിനീര് എന്നിവ ഒഴിവാക്കണമെന്നാണ് അറിയിപ്പ്.ഭക്തർ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന് സാധനങ്ങളില്‍ വലിയൊരു ഭാഗവും മാലിന്യമായി കൊണ്ടുപോയി കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മുൻനിർത്തിയാണ് നീക്കമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.
ഇപ്പോള്‍ ശബരിമലയില്‍ വരുന്ന അയ്യപ്പ ഭക്ത ജനങ്ങള്‍ കൊണ്ടുവരുന്ന ഇരുമുടികെട്ടില്‍ ധാരാളം പ്ലാസ്റ്റിക് കടന്നുവരുന്നുണ്ട്. ഇത് ശബരിമലയില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ ഇരുമുടികെട്ടില്‍ ആവശ്യമില്ലാത്ത പല സാധനങ്ങളും നിറച്ചാണ് വരുന്നത്. ഇത് ഒഴിവാക്കേണ്ടതാണെന്നാണ് ദേവസ്വം ബോർഡിന്റെ പക്ഷം. അതേസമയം ഇരുമുടികെട്ടിലെ മുൻ കെട്ട്- ശബരിമലയില്‍ സമർപ്പിക്കാനും , പിൻകെട്ട്- ഭക്ഷണ പദാർത്ഥങ്ങള്‍ എന്നിങ്ങനെയാണ് രീതി . എന്നാല്‍ പഴയകാലത്ത് അയ്യപ്പ ഭക്തന്മാർ നടന്നാണ് ശബരിമലയിലെത്തിയിരുന്നത്. അവർക്ക് ഇടയ്ക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള നാളികേരം, അരി തുടങ്ങിയവ പിൻകെട്ടില്‍ കൊണ്ടുവരുകയാണ് രീതി. ഇപ്പോള്‍ അതിൻറെ ആവശ്യമില്ല. അതിനാല്‍ പിൻകെട്ടില്‍ കുറച്ച് അരി മാത്രം കരുതിയാല്‍ മതി. അത് ശബരിമലയില്‍ സമർപ്പിച്ച് നിവേദ്യം വാങ്ങാൻ സാധിക്കും. മുൻകെട്ടില്‍ ആവശ്യമില്ലാത്ത ചന്ദനത്തിരി, കർപ്പൂരം, പനിനീർ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. ഇതും അവിടെ ഉപയോഗിക്കുന്നില്ല. മുൻകെട്ടില്‍ ഉണക്കലരി, നെയ്യ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം മതിയാകുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.
പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിച്ച് വിജയിച്ച സിനിമയാണ് പുലിമുരുകന്‍: ജോസഫ് നെല്ലിക്കല്‍

പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിക്കുന്നിടത്താണ് സിനിമയുടെ വിജയമെന്ന് കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകൻ ആണ്.
റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാലേട്ടനും മമ്മൂക്കയും ഒക്കെ ഇടിക്കുമ്ബോള്‍ ഇടി കൊള്ളുന്നില്ലെന്ന് കുഞ്ഞു കുട്ടികള്‍ക്ക് വരെ അറിയാം. ഹീറോ വില്ലനെ കുത്തുമ്ബോള്‍ കുത്ത് കൊള്ളുന്നില്ലെന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ചോര വരുമ്ബോള്‍ അത് ഒറിജിനല്‍ ചോര അല്ലെന്നും എല്ലാവര്‍ക്കും അറിയാം. ഇത് കാണുന്ന പ്രേക്ഷകന്‍, ഇത് ഞങ്ങളെ പറ്റിക്കുന്നതാണ് എന്ന് അറിഞ്ഞിട്ടാണ് സിനിമ കാണാന്‍ വരുന്നത്.
ആ പറ്റിക്കുന്ന സാധനം യഥാര്‍ത്ഥമല്ലെങ്കില്‍ അവിടെ പരാജയമാണ്. വളരെ മനോഹരമായി പറ്റിക്കുക. അതാണ് സിനിമ. അങ്ങനെ സിനിമയിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്നിടത്താണ് സിനിമ വിജയിക്കുന്നത്. അതില്‍ വിജയിച്ച സിനിമയാണ് പുലിമുരുകന്‍. ജനങ്ങള്‍ അതുവരെ കാണാത്ത ഒരു പശ്ചാത്തലമായിരുന്നു ആ സിനിമയുടേത്.
സിനിമയില്‍ ആദ്യം പുലിയെ തന്നെയായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ പുലിയുടെ വേഗതയോട് മത്സരിക്കാന്‍ ക്യാമറയ്ക്ക് പറ്റില്ല എന്നത് കൊണ്ടാണ് പിന്നീട് അത് കടുവയായത്. കടുവയെ വരയന്‍പുലി എന്നും വിളിക്കും. അങ്ങനെയാണ് ആ പ്രശ്‌നം സോള്‍വ് ചെയ്തത്. അങ്ങനെ ഞങ്ങള്‍ കടുവയെ കാണുന്നതിന് വിയറ്റ്‌നാമില്‍ പോയി. അപ്പോഴാണ് കടുവയുടെ ഭീകരത മനസിലാകുന്നത്. അതിന്റെ ഭാരം 500 കിലോയ്ക്ക് മുകളിലാണ്. കടുവ അടിച്ച് കഴിഞ്ഞാല്‍ അതിന്റെ മൂന്നിരട്ടിയാണ് ആ അടിയുടെ പവര്‍ വരുന്നത്. ആ കടുവയെ ഹോള്‍ഡ് ചെയ്തുകൊണ്ട് അഭിനയിക്കുന്നതിന് ഒരാള്‍ക്കും പറ്റില്ല. അതിന് വേണ്ടുന്ന ഡമ്മിയൊക്കെ ഒരുക്കി, ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.
രാജ്യാന്തര സ്വര്‍ണവില കൂപ്പുകുത്തി; ആഭരണ പ്രേമികള്‍ക്ക് ആശ്വസിക്കാമോ? VM TV NEWS

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അധികാരം ഉറപ്പിച്ചതിന് പിന്നാലെ രാജ്യാന്തര വിപണയില്‍ സ്വർണവില കൂപ്പുകുത്തി. ഒറ്റ ദിവസംകൊണ്ട് ഔണ്‍സിന് 80 ഡോളറിലധികം കുറവാണ് രേഖപ്പെടുത്തിയത്.
ഒരുവേള ഒരുവേള വില 2,647 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണം നിലവില്‍ 2,652 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,790 ഡോളർ എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണം. വെള്ളിവിലയില്‍ നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ട്രംപിന്റെ സാമ്ബത്തിക നയങ്ങള്‍ പൊതുവേ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനും (ട്രഷറി ബോണ്ട് യീല്‍ഡ്) കരുത്തേകുന്നതാണ്. ട്രംപ് ലീഡ് പിടിച്ചതോടെ യൂറോ, യെൻ തുടങ്ങിയ ആറ് മുൻനിര കറൻസികള്‍ക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 105.08 എന്ന ശക്തമായ നിലയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതു വൈകാതെ 106 ഭേദിച്ചേക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്.
യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി യീല്‍ഡ് 4.455 ശതമാനം കടന്നു. ഇതും വൈകാതെ 4.5 ശതമാനം കവിയുമെന്നാണ് കരുതുന്നത്. ട്രംപിന്റെ കാലത്ത് സർക്കാരിന്റെ കടമെടുപ്പ് ഉയരാനുള്ള സാധ്യതയുമേറെയാണ്. ഫലത്തില്‍, ഡോളറില്‍നിന്നും ബോണ്ടില്‍നിന്നും മികച്ച നേട്ടം കിട്ടുമെന്നായതോടെ നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളില്‍നിന്നു പിൻമാറുന്നതാണ് വിലയിടിവിന് വഴിവച്ചത്. മാത്രമല്ല, ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണം വാങ്ങുക ചെലവേറിയതായതും വിലയിടിവിന് കളമൊരുക്കി.
അതേസമയം, അന്താരാഷ്ട്ര വിപണയില്‍ സ്വർണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം കേരളത്തില്‍ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. രാജ്യാന്തര വിപണിയില്‍ 80 ഡോളറോളം കുറഞ്ഞ സാഹചര്യത്തില്‍ കേരളത്തില്‍ ഗ്രാമിന് 160 രൂപയുടെ വരെ ഇടിവുണ്ടാകേണ്ടതാണ്. എന്നാല്‍, രൂപയ്ക്കെതിരെ ഡോളർ ശക്തമായത് സ്വർണത്തിന്റെ ഇറക്കുമതിച്ചിലവ് കൂട്ടാനിടയാക്കുമെന്ന് സാമ്ബത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെവന്നാല്‍ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന കുറവ് കേരളത്തിലെ ആഭരണപ്രേമികള്‍ക്ക് ഗുണകരമാകില്ല.