പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലുകളില്‍ അര്‍ധ രാത്രിയില്‍ നടന്ന റെയ്ഡിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം ട്രോളി സിപിഎം നേതാവ് എഎ റഹീമും കോണ്‍ഗ്രസ് നേതാവ് വി.ടി.
ബല്‍റാമും. ബല്‍റാമിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് തുടക്കം. റഹീമിന്റെ ഫോട്ടോയോടൊപ്പം ‘ദാറ്റ് അവസ്ഥ’ എന്നായിരുന്നു പോസ്റ്റ്. ‘ഹലോ വി ടി ബല്‍റാം, അങ്ങ് ‘അവിടെ സേഫ്’ആണല്ലോ അല്ലേ?’ – എന്നായിരുന്നു റഹീമിന്റെ മറുപടി.
തൊട്ടുപിന്നാലെ മറുപടിയുമായി വി.ടി. ബല്‍റാം രംഗത്തെത്തി. ‘ബഹിരാകാശത്തു നിന്ന് പോലും എന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതല്‍. സഖാവ് നീതു ജോണ്‍സണന്റെ ഈ സ്‌നേഹത്തിന് മുന്നില്‍ എനിക്ക് വാക്കുകളില്ല’-എന്നായിരുന്നു പോസ്റ്റ്. റഹീമിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളോടൊപ്പമായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്. ‘മോര്‍ഫിങ് മാമാ’ ഇപ്പോഴും അവിടെ സേഫ് അല്ലേ- എന്ന് ചോദിച്ചു റഹീം രംഗത്തെത്തി.
റഹീമിന്റെ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ബല്‍റാം ആണ് ആദ്യം ട്രോളിയത്. തൊട്ടുപിന്നാലെ റഹീമും ഫേയ്സ്ബുക്കില്‍ മറുപടി നല്‍കി.
റഹീം താടിക്ക് കൈകൊടുത്തിരിക്കുന്ന ചിത്രമാണ് ബല്‍റാം ഫേയ്സ്ബുക്കില്‍ പങ്കുവെച്ചത്. ദാറ്റ് അവസ്ഥ എന്ന കുറിപ്പിനൊപ്പമായിരുന്നു ഇത്. ഏതാനും മിനിറ്റുകള്‍ക്കുശേഷം റഹീമിന്റെ മറുപടിയെത്തി. ഹലോ വി ടി ബല്‍റാം, അങ്ങ് ‘അവിടെ സേഫ്’ആണല്ലോ അല്ലേ? എന്നായിരുന്നു ബല്‍റാമിന്റെ കുറിപ്പ്.
ഏതാനും മിനിറ്റുകള്‍ക്കുശേഷം ഇതിന് ബല്‍റാമിന്റെ മറുപടി വന്നു. ‘ബഹിരാകാശത്തു നിന്ന് പോലും എന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കാനുള്ള ആ ഒരു കെ.രുതല്‍. സഖാവ് നീതു ജോണ്‍സണന്റെ ഈ സ്‌നേഹത്തിന് മുന്നില്‍ എനിക്ക് വാക്കുകളില്ല.’ എന്നായിരുന്നു റഹീമിന്റെ എ.ഐ നിര്‍മിത ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.
2020-ല്‍ ലൈഫ് മിഷന്‍ വീട് നഷ്ടമായി എന്നുകാട്ടി അനില്‍ അക്കരയ്ക്കെതിരേ കത്തയച്ച സംഭവം സൂചിപ്പിച്ചുകൊണ്ടായിരുന്നു ‘നീതു ജോണ്‍സണ്‍’ പരാമര്‍ശം. രണ്ടു നേതാക്കളുടെ പോസ്റ്റുകള്‍ക്കു ചുവട്ടിലും അനുകൂലികളും പ്രതികൂലികളും ഏറ്റുമുട്ടുന്നുമുണ്ട്.
ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയതായി പറയുന്ന കത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
വടക്കാഞ്ചേരി ഗവണ്‍മന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നീതു ജോണ്‍സണ് വീട്ടില്‍ അമ്മയും ഒരനിയത്തിയുമാണുള്ളതെന്നും നഗരസഭാ പുറമ്ബോക്കില്‍ വെച്ചുകെട്ടിയ ഒരു ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന തങ്ങള്‍ക്ക് വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വലിയ നിരാശയാണ് സമ്മാനിക്കുന്നതെന്നുമായിരുന്നു കത്തില്‍ പറയുന്നത്. ഇടത് അനുഭാവികള്‍ വലിയ രീതിയില്‍ കത്ത് ഏറ്റെടുത്തതോടെ കത്തില്‍ പറയുന്ന നീതു ജോണ്‍സണെ കാണാന്‍ തയ്യാറാണെന്ന് അനില്‍ അക്കരെ അറിയിച്ചു. കാത്തിരുന്നിട്ടും നീതു ജോണ്‍സണ്‍ എത്താതെ വന്നതോടെയാണ് അങ്ങനെയൊരാള്‍ ഇല്ലെന്ന് വ്യക്തമായത്. നീതു ജോണ്‍സന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പോലിസ് നടപടി. ഇതിനു പിന്നാലെ യുഡിഎഫ് വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു പാര്‍ട്ടികളിലെയും യുവ നേതാക്കള്‍ ഫേയ്സ്ബുക്കില്‍ ഏറ്റുമുട്ടിയത്.