ഞാന്‍ ഇട്ടിട്ട് പോകുമെന്നാണോ കരുതിയത്, കെട്ടി കഴിഞ്ഞിട്ടും വിശ്വസിക്കാത്ത പെണ്ണ്! ഭാര്യയെ കുറിച്ച്‌ മുടിയന്‍ VM TV NEWS CHANNEL

Spread the love

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ആയിരുന്നു ഉപ്പും മുളകിലൂടെ ശ്രദ്ധേയനായ മുടിയന്‍ എന്ന് വിളിക്കുന്ന റിഷി എസ് കുമാര്‍ വിവാഹിതനായത്.

സീരിയല്‍ നടി കൂടിയായ ഐശ്വര്യ ഉണ്ണിയായിരുന്നു താരത്തിന്റെ ഭാര്യ. ഏറെക്കാലമായി പ്രണയത്തിലായിരുന്ന താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു

കല്യാണം കഴിഞ്ഞ ഉടന്‍ തന്നെ താരങ്ങള്‍ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കായി മാലിദ്വീപിലേക്ക് പോയി. ഈ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നതും പതിവാണ്. ഏറ്റവും പുതിയതായി തങ്ങളുടെ രജിസ്റ്റര്‍ മാരേജ് കഴിഞ്ഞു എന്ന് പറഞ്ഞുള്ള വീഡിയോയുമായിട്ടാണ് മുടിയനും ഐശ്വര്യയും എത്തിയത്.

വിവാഹം കഴിഞ്ഞ് 50 ദിവസത്തിനുള്ളില്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ്. പക്ഷേ ഞങ്ങളുടെ ഹണിമൂണ്‍ യാത്രകളൊക്കെ കാരണം അതിനു സമയം കിട്ടിയില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം തങ്ങളുടെ രജിസ്റ്റര്‍ മാരേജ് ആയിരുന്നു എന്ന് പറഞ്ഞാണ് ഐശ്വര്യ എത്തിയിരിക്കുന്നത്. അമ്ബലത്തില്‍ വച്ച്‌ വിവാഹം രജിസ്റ്റര്‍ ചെയ്തതാണല്ലോ, അപ്പോള്‍ ഇതിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു ഒപ്പിട്ടതിന് ശേഷമുള്ള മുടിയന്റെ സംശയം.

എന്നാല്‍ ലോകത്ത് എവിടെ പോകണമെങ്കിലും ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്നാണ് രജിസ്റ്റാര്‍ താരത്തോട് പറഞ്ഞത്. അങ്ങനെയുണ്ടല്ലേ, എനിക്ക് അത് അറിയാന്‍ പാടില്ലായിരുന്നു. ആദ്യമായി കല്യാണം കഴിക്കുന്നതിന്റെ കുഴപ്പമാണെന്നും മുടിയന്‍ പറയുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തതിനുശേഷം കാറില്‍ കയറിയ ഐശ്വര്യ അങ്ങനെ നന്ദു എന്നെ പൂര്‍ണമായിട്ടും കെട്ടി എന്ന് പറയുന്നു.

ഇത് കേട്ടത്തോടെ ‘കെട്ടിക്കഴിഞ്ഞിട്ടും കെട്ടിയെന്ന് വിശ്വാസം ആകത്തൊരു പെണ്ണ്, ഇനിയും നിനക്ക് വിശ്വാസമില്ലേ ഞാന്‍ ഇട്ടിട്ടു പോകുമെന്നാണോ വിചാരിക്കുന്നതെന്ന’,് മുടിയന്‍ ചോദിക്കുന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അതല്ല, അങ്ങനൊരു സംശയവും തനിക്കില്ല. നമ്മള്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യണം. എല്ലാവരും അമ്ബലത്തില്‍ വച്ച്‌ വിവാഹം കഴിക്കുമെങ്കിലും രജിസ്റ്റര്‍ ചെയ്യാറില്ല. പക്ഷേ തങ്ങളത് ചെയ്തുവെന്നാണ് ഐശ്വര്യയും മുടിയനും പറയുന്നത്.

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരമ്ബരയിലൂടെയാണ് മുടിയന്‍ ജനപ്രിയനാകുന്നത്. ഹെയര്‍സ്റ്റൈലിലെ പ്രത്യേകതയാണ് മുടിയന്‍ എന്ന പേര് നേടി കൊടുക്കുന്നത്. അതുപോലെ പരമ്ബരയിലെ മുടിയന്‍ എന്ന കഥാപാത്രം വലിയ ആരാധക പിന്‍ബലം നേടി കൊടുത്തു. അഭിനേതാവ് എന്നതിലുപരി നര്‍ത്തകന്‍ കൂടിയായ റിഷി ബിഗ് ബോസിലും മത്സരിച്ചിരുന്നു.

ഇക്കഴിഞ്ഞ മലയാളം ബിഗ് ബോസിന്റെ ആറാം സീസണിലായിരുന്നു റിഷി പങ്കെടുത്തത്. നൂറ് ദിവസം ഷോ പൂര്‍ത്തിയാക്കി ഫൈനലില്‍ എത്തിയ ശേഷമാണ് മുടിയന്‍ പുറത്താകുന്നത്. പിന്നാലെ താനൊരു പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ പോവുകയാണെന്നും വെളിപ്പെടുത്തി. വളരെ പെട്ടെന്നാണ് മുടിയന്റെ വിവാഹം തീരുമാനിച്ചത്. ഇപ്പോള്‍ ഭാര്യയുടെ കൂടെ സന്തുഷ്ടനായി ജീവിക്കുകയാണ് നടന്‍.

Leave a Reply

Your email address will not be published.