മൃഗങ്ങള്‍ക്കല്ല ബുദ്ധിയില്ലാത്തത് മനുഷ്യര്‍ക്ക്; കടുവയുടെ വായില്‍ കയ്യിട്ട് പാകിസ്ഥാനി യുവാവ്, വൻ വിമര്‍ശനം VM TV NEWS

Spread the love

ചില മനുഷ്യർക്ക് മൃഗങ്ങളുടെ കൂടെയുള്ള വീഡിയോകള്‍ പങ്കുവയ്ക്കുന്നത് ഒരു ഹരം പോലെയാണ്. അതിപ്പോള്‍ വന്യമൃഗങ്ങളാണെങ്കില്‍ കൂടുതല്‍ സന്തോഷം.

കൂടുതല്‍ ലൈക്കും കൂടുതല്‍ ഷെയറും ഒക്കെ കിട്ടുമല്ലോ? അതുപോലെയുള്ള ഒരുപാട് വീഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവും. പാകിസ്ഥാനില്‍ നിന്നുള്ള നൂമാൻ ഹസ്സൻ എന്ന യുവാവും അതുപോലെയുള്ള അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ യുവാവിനൊപ്പമുള്ളത് ഒരു കടുവയാണ്. അതേ, പട്ടിയോ പൂച്ചയോ ഒന്നുമല്ല ഒരു ജീവനുള്ള കടുവ തന്നെ. റോക്കി എന്നാണ് കടുവയുടെ പേര് എന്നാണ് വീഡിയോയുടെ കാപ്ഷനില്‍ നിന്നും മനസിലാകുന്നത്. തന്റെ കടുവയായ റോക്കി വളരെ ഫ്രണ്ട്‍ലിയാണ് എന്നാണ് കാപ്ഷനില്‍ കുറിച്ചിരിക്കുന്നത്.

വീഡിയോയില്‍ കാണുന്നത് യുവാവ് കടുവയുടെ വായില്‍ തന്റെ കൈ ഇടുന്നതാണ്. കടുവയെ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നതും കാണാം. ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്ന കടുവയുടെ വായിലേക്കാണ് യുവാവ് തന്റെ കൈ ഇടുന്നത്. അതിന്റെ നാല് വലിയ പല്ലുകള്‍ക്കിടയിലൂടെയാണ് യുവാവ് തന്റെ കൈകടത്തുന്നത്. എന്നാല്‍, വീഡിയോ കാണുമ്ബോള്‍ കടുവയുടെ നിസ്സഹായതയാണ് ദൃശ്യമാവുക.

Leave a Reply

Your email address will not be published.