പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിച്ച്‌ വിജയിച്ച സിനിമയാണ് പുലിമുരുകന്‍: ജോസഫ് നെല്ലിക്കല്‍

Spread the love

പ്രേക്ഷകരെ വളരെ മനോഹരമായി പറ്റിക്കുന്നിടത്താണ് സിനിമയുടെ വിജയമെന്ന് കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകൻ ആണ്.

റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാലേട്ടനും മമ്മൂക്കയും ഒക്കെ ഇടിക്കുമ്ബോള്‍ ഇടി കൊള്ളുന്നില്ലെന്ന് കുഞ്ഞു കുട്ടികള്‍ക്ക് വരെ അറിയാം. ഹീറോ വില്ലനെ കുത്തുമ്ബോള്‍ കുത്ത് കൊള്ളുന്നില്ലെന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ചോര വരുമ്ബോള്‍ അത് ഒറിജിനല്‍ ചോര അല്ലെന്നും എല്ലാവര്‍ക്കും അറിയാം. ഇത് കാണുന്ന പ്രേക്ഷകന്‍, ഇത് ഞങ്ങളെ പറ്റിക്കുന്നതാണ് എന്ന് അറിഞ്ഞിട്ടാണ് സിനിമ കാണാന്‍ വരുന്നത്.

ആ പറ്റിക്കുന്ന സാധനം യഥാര്‍ത്ഥമല്ലെങ്കില്‍ അവിടെ പരാജയമാണ്. വളരെ മനോഹരമായി പറ്റിക്കുക. അതാണ് സിനിമ. അങ്ങനെ സിനിമയിലൂടെ പ്രേക്ഷകനെ കൊണ്ടുപോകുന്നിടത്താണ് സിനിമ വിജയിക്കുന്നത്. അതില്‍ വിജയിച്ച സിനിമയാണ് പുലിമുരുകന്‍. ജനങ്ങള്‍ അതുവരെ കാണാത്ത ഒരു പശ്ചാത്തലമായിരുന്നു ആ സിനിമയുടേത്.

സിനിമയില്‍ ആദ്യം പുലിയെ തന്നെയായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ പുലിയുടെ വേഗതയോട് മത്സരിക്കാന്‍ ക്യാമറയ്ക്ക് പറ്റില്ല എന്നത് കൊണ്ടാണ് പിന്നീട് അത് കടുവയായത്. കടുവയെ വരയന്‍പുലി എന്നും വിളിക്കും. അങ്ങനെയാണ് ആ പ്രശ്‌നം സോള്‍വ് ചെയ്തത്. അങ്ങനെ ഞങ്ങള്‍ കടുവയെ കാണുന്നതിന് വിയറ്റ്‌നാമില്‍ പോയി. അപ്പോഴാണ് കടുവയുടെ ഭീകരത മനസിലാകുന്നത്. അതിന്റെ ഭാരം 500 കിലോയ്ക്ക് മുകളിലാണ്. കടുവ അടിച്ച്‌ കഴിഞ്ഞാല്‍ അതിന്റെ മൂന്നിരട്ടിയാണ് ആ അടിയുടെ പവര്‍ വരുന്നത്. ആ കടുവയെ ഹോള്‍ഡ് ചെയ്തുകൊണ്ട് അഭിനയിക്കുന്നതിന് ഒരാള്‍ക്കും പറ്റില്ല. അതിന് വേണ്ടുന്ന ഡമ്മിയൊക്കെ ഒരുക്കി, ജോസഫ് നെല്ലിക്കല്‍ പറഞ്ഞു.

Leave a Reply

Your email address will not be published.