കൊച്ചിയിൽ യുവതിയെയും ഡോക്ടറെയും ഭീഷണിപ്പെടുത്തിയ എസ്‌ഐക്കെതിരെ കേസ്; പ്രതി ഒളിവിൽ vm tv news ernakulam

Spread the love

കൊച്ചി എളമക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങളുമായി പോലീസ് കേസെടുത്തു. പരാതി നൽകാനെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും, വഴങ്ങാത്ത പക്ഷം ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കൂടാതെ, പത്തനംതിട്ട സ്വദേശിയായ ഒരു ഡോക്ടറെ ലഹരിക്കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനും ഇയാൾക്കെതിരെ കേസുണ്ട്. സംഭവത്തിന് പിന്നാലെ മുജീബ് റഹ്‌മാൻ ഒളിവിൽ പോയി.

Leave a Reply

Your email address will not be published.