NEWS
1500 കിലോ ഭാരം , ഇന്ത്യയിലെ ഏറ്റവും വിലയേറിയ പോത്ത് ; ഇതിനെ വാങ്ങുന്ന പണമുണ്ടെങ്കില്‍ പത്ത് ബെൻസ് വാങ്ങാം VM TV NEWS CHANNEL

രണ്ട് റോള്‍സ് റോയ്സ് വാങ്ങുന്ന പണം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു പോത്തിനെ വാങ്ങാം . പറഞ്ഞതില്‍ അതിശയോക്തി ഒട്ടുമില്ല .
ഹരിയാനയില്‍ നിന്നുള്ള അൻമോല്‍ എന്ന പോത്തിന്റെ വില 23 കോടി രൂപയാണ്. 1500 കിലോയാണ് ഇതിന്റെ ഭാരം .
പുഷ്കർ മേള, മീററ്റിലെ അഖിലേന്ത്യാ കർഷക മേള തുടങ്ങിയ പ്രധാന കാർഷിക പരിപാടികളില്‍ പ്രദർശിപ്പിച്ച അൻമോല്‍ ഇന്ന് ഇന്ത്യയിലെ കർഷക സമൂഹത്തിലെ ഒരു വിലപ്പെട്ട കാഴ്ചയായി മാറിയിരിക്കുന്നു. വലിപ്പം, വംശാവലി, പ്രജനന സാധ്യത എന്നിവയ്‌ക്ക് പേരുകേട്ട വർഗ്ഗത്തില്‍പ്പെട്ടതാണ് അൻമോല്‍. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പോത്താണ് എട്ടു വയസുള്ള അൻമോല്‍. പുഷ്‌കർമേളയില്‍ ഈ പോത്തിനെ വാങ്ങാൻ നിരവധി പേർ രംഗത്തെത്തിയെങ്കിലും വില്‍ക്കില്ലെന്ന് ഉടമ പാല്‍മിന്ദ്ര ഗില്‍ പറയുന്നു
അൻമോലിന്റെ ദിവസേനയുള്ള ഭക്ഷണത്തിനായി മാത്രം ഏകദേശം 1,500 രൂപ വേണ്ടി വരും. ആരോഗ്യം നിലനിർത്താൻ ഡ്രൈ ഫ്രൂട്ട്‌സും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളുമാണ് നല്‍കുന്നത്. 4 കിലോ മാതളനാരകം, 30 ഏത്തപ്പഴം, 20 മുട്ട, 5 കിലോ പാല്‍, കാല്‍ കിലോ ബദാം എന്നിവയാണ് ദൈനംദിന ഭക്ഷണക്രമം. കൂടാതെ, ഓയില്‍ പിണ്ണാക്ക്, ചെറുപയർ, നെയ്യ്, സോയാബീൻ, ചോളം എന്നിവയും നല്‍കും. കടുക്, ബദാം എണ്ണ എന്നിവ ഉപയോഗിച്ച് ദിവസത്തില്‍ രണ്ടുതവണ മസാജ് ചെയ്ത ശേഷമാണ് കുളി .
അൻമോലിനെ വാങ്ങുന്ന പണമുണ്ടെങ്കില്‍ രണ്ട് റോള്‍സ് റോയ്‌സ് കാറുകളും പത്ത് മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളും നോയിഡയില്‍ ഒരു ഡസനിലധികം ആഡംബര വീടുകളും വാങ്ങാം
വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നി അധ്യാപകര്‍; കൗണ്‍സിലിംഗിന് വിധേയയാക്കിയതോടെ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍

ചെങ്ങന്നൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് ഇന്‍സ്റ്റാഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയെന്ന വിവരം.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് വീട്ടിലെത്തി പീഡിപ്പിച്ചത് മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. കേസില്‍ മലപ്പുറം കൊണ്ടോട്ടി മുത്തുപറമ്ബ് തോട്ടശ്ശേരി വീട്ടില്‍ മുഹമ്മദ് ഇര്‍ഫാന്‍ (20)നെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. കുറച്ചു ദിവസങ്ങളിലായി വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തിലുണ്ടായ അസ്വഭാവികത മനസ്സിലാക്കിയ അധ്യാപകര്‍ കുട്ടിയെ കൗണ്‍സിലിങ് നടത്തിയതോടെയാണ് പീഡനമാണെന്ന വിവരമറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി.
മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ എ. അനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്. സംഘത്തില്‍ എസ്.ഐ സി.എസ്. അഭിരാം, എ.എസ്.ഐ റിയാസ്, എസ്.സി.പി.ഒ സാജിദ്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം മലപ്പുറത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രസവം നടന്ന് 18 ദിവസം മാത്രം, ബാഗിലൊളിപ്പിച്ച വാളുമായി വീട്ടിലെത്തി’; ഷാഹിദ കൊലക്കേസില്‍ 58 സാക്ഷികള്‍ VM TV NEWS CHANNEL EXCLUSIVE

തൃശൂർ : നാടിനെ നടുക്കിയ തളിക്കുളം ഹഷിത വധക്കേസില്‍ ശിക്ഷാ വിധിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. കേസില്‍ ഷാഹിദയുടെ ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ഡിസ്ട്രിക് സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.
മജിസ്ട്രേറ്റ് എൻ. വിനോദ് കുമാർ ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 58 സാക്ഷികളെയാണ് വിസ്‌തരിച്ചത്. 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്‌തു.
തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്റെ മകളായ ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഭർത്താവ് മംഗലത്തറ വീട്ടില്‍ അബ്‌ദുള്‍ അസീസ് മകൻ മുഹമ്മദ് ആസിഫ് അസീസ്(30) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്‌ജ് വിനോദ് കുമാർ ആണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്. 2022 ആഗസ്‌റ്റ് 20 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വൈകുന്നേരം ആറര മണിയോടെയാണ് നൂറുദ്ദീൻ വീട്ടില്‍ വെച്ച് ഹാഷിദയെ കൊലപ്പെടുത്തുന്നത്.
ഷാഹിദ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമുള്ളപ്പോഴാണ് കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് സംഭവ ദിവസം പ്രതി ഹാഷിദയെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ബാഗില്‍ ഒളിപ്പിച്ചു കൊണ്ടു വന്ന വാള്‍ ഉപയോഗിച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും, തടയാൻ ചെന്ന ഭാര്യപിതാവ് നൂറുദ്ദീനെ തലക്ക് വെട്ടിട്ടുകയും ചെയ്തു. തടയാനെത്തിയ ഭാര്യ മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.
ഗുരുത പരിക്കേറ്റ് തൃശൂർ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആഗസ്റ്റ് 21ന് വൈകീട്ട് നാലു മണിയോടു കൂടിയാണ് ഹാഷിദ മരണപ്പെട്ടത്. വലപ്പാട് പൊലീസ് സർക്കിള്‍ ഇൻസ്പെക്ടറായിരുന്ന കെ.എസ്. സുശാന്താണ് കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം നടത്തിയത്. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയിരുന്ന എൻ.എസ്. സലീഷ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിയെ അറസ്‌റ്റ് ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്ബാകെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്.
കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ജോജി ജോർജ്ജ്, അഡ്വക്കെറ്റുമാരായ പി.എ. ജെയിംസ്, എബിൻ ഗോപുരൻ, അല്‍ജോ പി ആൻറണി, ടി.ജി. സൗമ്യ എന്നിവർ ഹാജരായി. കേസില്‍ നാളെ വിധി പ്രസ്താവിക്കും.
‘ബസ് പോകാൻ കഴിയാത്ത വഴി, ഗൂഗ്ള്‍ മാപ്പ് ചതിച്ചതാവാം’ -രണ്ടുപേര്‍ മരിച്ച കേളകം ബസ് അപകടത്തെകുറിച്ച് നാട്ടുകാര്‍ VM TV NEWS CHANNEL

കേളകം (കണ്ണൂർ): ബസിന് സുഗമമായി പോകാൻ കഴിയാത്ത വഴിയിലൂടെ ഗൂഗ്ള്‍ മാപ്പ് നോക്കി പോയതാവാം കേളകത്ത് രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമെന്ന് രക്ഷാപ്രവർത്തകർ.
ചുരം റോഡില്‍ ഗതാഗതം നിരോധിച്ചതിനാല്‍ ഗൂഗ്ള്‍ മാപ്പ് നോക്കി എളുപ്പവഴിയിലൂടെ പോകാനുള്ള ശ്രമമാണ് അപകടത്തിനിടയാക്കിയതെന്ന് ആംബുലൻസ് ഡ്രൈവർ ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.
കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടി റോഡിലെ ‘എസ്’ വളവില്‍ ഇന്ന് പുലർച്ചെ നാലുമണിയോടെ അപകത്തില്‍പെട്ടത്. ബസിലുണ്ടായിരുന്ന കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 12 പേർക്ക് പരിക്കേറ്റിരുന്നു.
‘അപകടവിവരമറിഞ്ഞ് പുലർച്ചെ തന്നെ നിരവധി നാട്ടുകാർ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒരിക്കലും ബസ് കേറിപ്പോകാൻ പറ്റുന്ന വഴിയല്ല അത്. കേളകത്ത് നിന്ന് പൂവത്തിൻചോല വഴി 29ാം മൈലിലേക്ക് പോകുന്ന ഇടുങ്ങിയ റോഡാണത്. ചെറിയ വാഹനങ്ങള്‍ പോകുന്ന റോഡാണിത്. രണ്ടാമത്തെ ഹെയർപിന്നില്‍നിന്ന് വണ്ടി വലിമുട്ടി പിന്നോട്ട് വന്ന് അപകടത്തില്‍പെടുകയായിരുന്നു. വളവില്‍നിന്ന് താഴെ കുത്തനെ നിർത്തിയ നിലയിലായിരുന്നു ബസ്’ -ശ്രീനിവാസൻ പറഞ്ഞു.
കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് സുല്‍ത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ ഏഴു പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും അഞ്ചുപേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മൃതദേഹങ്ങള്‍ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
ഉച്ചത്തിലുള്ള ശബ്ദം, സിനിമ കാണാനെത്തുന്നവര്‍ക്ക് തലവേദന; മാപ്പ് പറയേണ്ട സമയം കഴിഞ്ഞെന്ന് റസൂല്‍ പൂക്കുട്ടി VM TV NEWS CHANNEL

ശിവ സംവിധാനം ചെയ്ത് സൂര്യ നായകനായ ചിത്രമാണ് കങ്കുവ. രണ്ട് വർഷത്തോളം ഷൂട്ടിങ് ചെയ്ത ചിത്രത്തിനായി സൂര്യ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്.
വമ്ബൻ ഹൈപ്പ് തന്നെയാണ് ചിത്രത്തിന് വിനയായിരിക്കുന്നത്. ചിത്രത്തിന്റെ നെഗറ്റീവുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പറയുന്നത് അതിന്റെ സൗണ്ട് മിക്സിങ് ആണ്. ചെവിയില്‍ തുളച്ച് കയറുന്ന തരത്തിലാണ് സൗണ്ടെന്നും സിനിമ കാണാനെത്തുന്നവർക്ക് തലവേദന ഉണ്ടാക്കുമെന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ റസൂല്‍ പൂക്കുട്ടി.
ഇത്തരം പോപ്പുലർ സിനിമകളില്‍ സൗണ്ടിനെക്കുറിച്ച് പരാതി ഉയർന്നുവരുന്നത് നിരാശ ഉണ്ടാക്കുന്നുവെന്നും ഉച്ചത്തിലുള്ള ശബ്ദം കാരണം സിനിമയുടെ കലയും കരകൗശലവും ആരും ശ്രദ്ധിക്കാതെ പോയെന്നും റസൂല്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.
സൗണ്ട് ഡിസൈനറെയാണോ അവസാന നിമിഷം ഈ കുറവുകള്‍ വരുത്തിയവരെയാണോ കുറ്റപ്പെടുത്തേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. കാര്യങ്ങള്‍ വ്യക്തമായും ശക്തമായും സംസാരിച്ച് മാപ്പുപറയേണ്ട സമയം അതിക്രമിച്ചെന്നും തിയേറ്ററിലെത്തുന്നവർക്ക് തലവേദന സമ്മാനിക്കാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം ഇസ്റ്റഗ്രാമില്‍ കുറിച്ചു.
ഹൃദയം മരവിച്ചു പോകുന്ന ക്രൂരത, മണിപ്പൂരില്‍ ആക്രമകാരികള്‍ സ്ത്രീയെ കൊന്നത് തുടയില്‍ ലോഹ ആണി അടിച്ചുകയറ്റിയും എല്ലുകള്‍ തകര്‍ത്തും VM TV NEWS

കലാപകാരികള്‍ മണിപ്പൂരില്‍ അഴിച്ചുവിടുന്ന ക്രൂരതകളുടെ കഥകള്‍ ഒരുപാട് തവണ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളതാണ്.
ഇപ്പോഴിതാ അത്തരമൊരു കണ്ണില്ലാത്ത ക്രൂരതയനുഭവിച്ച് മരണത്തിനു കീഴടങ്ങേണ്ടി വന്ന ഒരു സ്ത്രീയുടെ വാർത്തകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ കലാപകാരികളാല്‍ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സ്ത്രീ അനുഭവിച്ച ക്രൂരത വെളിപ്പെടുത്തുന്ന തരത്തിലുള്ള പരാമർസങ്ങളുള്ളത്. സ്ത്രീയുടെ ശരീരത്തില്‍ ഒടിഞ്ഞ എല്ലുകളും തലയോട്ടിയും ഉള്‍പ്പെടെ എട്ട് മുറിവുകള്‍ ശരീരത്തിലുണ്ടെന്ന് കാണിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. അസമിലെ സില്‍ച്ചാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോർട്ടം പ്രകാരം ശരീരത്തിൻ്റെ 99 ശതമാനവും പൊള്ളലേറ്റ മുറിവുകളാല്‍ മൂടപ്പെട്ട നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മുഖത്തിൻ്റെ ഭാഗങ്ങള്‍, വലത് കൈകാലുകള്‍, കൈകാലുകളുടെ താഴത്തെ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ പൊള്ളലേറ്റ അസ്ഥി ശകലങ്ങളും ശരീരഭാഗങ്ങളും കാണാതായി. അക്രമത്തില്‍ സ്ത്രീയുടെ തലയോട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായും അവ കഷണങ്ങളായി തകർന്നതായും കഴുത്തിലെ കോശങ്ങള്‍ കത്തിക്കരിഞ്ഞതായും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. വലത് തുടയില്‍ തുളച്ചുകയറിയ മുറിവും ഇടത് തുടയില്‍ പതിഞ്ഞ ലോഹ ആണിയും റിപ്പോർട്ടില്‍ വിവരിച്ചിട്ടുണ്ട്. എന്നാല്‍, വ്യാപകമായ പൊള്ളല്‍ ചില പരിശോധനകള്‍ അസാധ്യമാക്കിയതിനാല്‍, സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലെ അവസ്ഥ രാസപരിശോധനയും സാധ്യമല്ലാതാക്കിയിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെ സായുധരായ കലാപകാരികള്‍ അവരുടെ വീടിന് തീയിട്ടു കൊന്നതാകാം എന്ന് സംശയിക്കുന്നു. ജിരിബാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 11 കുക്കി തീവ്രവാദികളെ സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) വധിച്ചിരുന്നു . സംസ്ഥാനത്ത് തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ 200 ഓളം പേർ കൊല്ലപ്പെട്ടു.
പിഴ അടയ്ക്കാൻ വാട്സാപ്പില്‍ മെസേജ് വരില്ല; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്ന് എംവിഡി VM TV NEWS CHANNEL EXCLUSIVE

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയെന്നുപറഞ്ഞ് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.
ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ഇത്തരം ഒരു സന്ദേശമോ പണം അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ലിങ്കോ മൊബൈലില്‍ വരില്ലെന്നും എംവിഡി പറഞ്ഞു. ഇത്തരം മെസേജുകള്‍ ഓപ്പണ്‍ ചെയ്യരുതെന്നും വ്യാജമെങ്കില്‍ ഉടൻ ഡിലീറ്റ് ചെയ്യണമെന്നും എംവിഡി ആവശ്യപ്പെട്ടു.

എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്
അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെൻ്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ല.
ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും
മോട്ടോർ വാഹനവകുപ്പിൻ്റെ പോർട്ടല്‍ echallan.parivahan.gov.in ആണ്.
മെസ്സേജുകള്‍ പരിവാഹൻ പോർട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്ബറിലേക്ക് മാത്രമേ വാഹനനമ്ബർ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു.
ഒരു പേയ്മെൻ്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ whatsapp ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം MoRTH (Ministry of Road Transports & Highways) ന് ഇല്ല.
ഇത്തരം message കള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുക Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിൻ്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കില്‍ ഉടൻ delete ചെയ്യുക.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
30ന്റെ ഓട്ടത്തിന് 50; യാത്രക്കാരൻ നിയമം പറഞ്ഞപ്പോള്‍ ആക്ഷേപം; ആളെ തിരിച്ചറിഞ്ഞപ്പോള്‍ മാപ്പ് പറഞ്ഞ് ഓട്ടോക്കാരൻ

കൊച്ചി: മുപ്പത് രൂപയുടെ ഓട്ടത്തിന് അന്‍പത് രൂപ ആവശ്യപ്പെട്ട് തര്‍ക്കിച്ച ഓട്ടോ ഡ്രൈവര്‍ ഒടുവില്‍ യാത്രക്കാരന്‍ ആരാണെന്ന് അറിഞ്ഞ് ഞെട്ടി.
ഓട്ടോക്കാരിലെ കുഴപ്പക്കാരെ കണ്ടെത്താന്‍ യൂണിഫോം അഴിച്ചുവെച്ച് എത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു യാത്രക്കാരന്‍. തര്‍ക്കത്തിനൊടുവില്‍ യാത്രക്കാരന്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനാണെന്ന് മനസിലാക്കിയ ഓട്ടോഡ്രൈവര്‍ കരഞ്ഞ് മാപ്പ് പറയുകയും ചെയ്തു.
കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ മനോജിന്റെ നിര്‍ദേശപ്രകാരമാണ് അഞ്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വേഷം മാറി ഇറങ്ങുകയായിരുന്നു. കലൂരില്‍ നിന്ന് കതൃക്കടവ് വരെ ഓട്ടോയില്‍ കയറിയ ഉദ്യോഗസ്ഥനോടാണ് ഡ്രൈവര്‍ തര്‍ക്കിച്ചത്. 30 രൂപയുടെ ഓട്ടത്തിന് 50 രൂപ ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ നിയമം പറഞ്ഞു. ഇതോടെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കയറി. പൈസ തന്നിട്ട് പോയി പണിനോക്കാനും പറഞ്ഞു. ഇതോടെ താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നടപടിയെടുക്കുമെന്നായപ്പോള്‍ ഓട്ടോ ഡ്രൈവര്‍ മാപ്പ് പറയുകയായിരുന്നു.
വിവാഹവാഗ്ദാനം നല്‍കി 200 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 43 കാരനെ പരസ്യമായി തൂക്കിക്കൊന്നു; മുഹമ്മദ് അലി സലാമത്തിനും ആരാധകര്‍ VM TV NEWS CHANNEL

ടെഹ്‌റാൻ: രണ്ട് പതിറ്റാണ്ടിനിടെ 200 ലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ 43 കാരനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാൻ.
മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് തൂക്കിക്കൊന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു പുരുഷൻ ഇത്രയധികം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുന്നത് ഇതാദ്യമാണ്.
20 വർഷത്തിനിടെ ഇയാള്‍ നിരവധി സ്ത്രീകള്‍ക്ക് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ചിലസ്ത്രീകള്‍ ഗർഭിണികളായപ്പോള്‍ ഇവർക്ക് ഗർഭനിരോധന ഗുളികകളും നല്‍കി ബലാത്സംഗവും വ്യഭിചാരവും മരണശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇയാള്‍ക്കെതിരെ പരാതികള്‍ കുമിഞ്ഞതിന് പിന്നാലെ ജനുവരി മാസത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒക്ടോബറില്‍ ഇറാനിലെ സുപ്രീം കോടതി കേസില്‍ വാദം കേള്‍ക്കുകയും മുഹമ്മദ് അലി സലാമത്തിന് വധശിക്ഷ വിധിക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഹമേദാൻ നഗരത്തിലെ ഒരു ശ്മശാനത്തില്‍ വച്ച് ഇയാളെ പൊതുജനങ്ങള്‍ കാണ്‍കെ തൂക്കിലേറ്റുകയായിരുന്നു. രാജ്യത്ത് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
അതേസമയം ഇത്രയധികം സ്ത്രീകളോട് ക്രൂരത കാണിച്ച ഇയാള്‍ക്കും ആരാധകർ ഉണ്ടെന്നതാണ് വേദനയേറിയ കാര്യം.
ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍; ചെകുത്താന്‍ സേവയുടെ പേരില്‍ മാതാപിതാക്കള്‍ അടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ടു; സ്റ്റേഷനില്‍ സംഭവം അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു; കോടതിയില്‍ കൂളായി കേഡല്‍ VM TV NEWS CHANNEL

തിരുവനന്തപുരം: തലസ്ഥാനത്തെ നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍ നടന്ന കൂട്ടക്കൊലക്കേസില്‍ സാക്ഷി വിസ്താര വിചാരണ തുടങ്ങി.
കോടതിയില്‍ ഹാജരാക്കിയ കേഡല്‍ ജിന്‍സന്‍ രാജ അക്ഷോഭ്യനായാണ് വിചാരണ നടപടികളില്‍ കാണപ്പെട്ടത്. സംഭവം പോലീസ് സ്റ്റേഷനില്‍ അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു. സാക്ഷി പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കി. 2 മുതല്‍ 6 വരെ സാക്ഷികളെ ഇന്ന് (വ്യാഴം) വിസ്തരിക്കും.
ഏക പ്രതിയും 2018 മുതല്‍ മാനസിക ചികിത്സയില്‍ (മെന്റല്‍ അസൈലത്തില്‍) (mental asylum) കഴിഞ്ഞിരുന്നയാളുമായ കേഡല്‍ ജീന്‍സന്‍ രാജയ്ക്ക് 5 വര്‍ഷത്തിന് ശേഷമാണ് വിചാരണ കാലം തുടങ്ങിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്.
നവംബര്‍ 13 മുതല്‍ ഡിസംബര്‍ 10 വരെയായി ഔദ്യോഗിക – സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെ വിസ്തരിക്കാനാണ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.
പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്ബൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ ആരംഭിച്ചത്.
സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്. തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സി ഹാജരാക്കിയതിന് പിന്നാലെയാണ് ജില്ലാ കോടതി ഉത്തരവ് വന്നത്.
വിചാരണ നേരിടാന്‍ മാനസിക, ശാരീരിക ആരോഗ്യവാനല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കേഡല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി 2023 സെപ്റ്റംബര്‍ 8 ന് തള്ളിക്കൊണ്ടാണ് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കേഡലിന്റെ ജാമ്യ അപേക്ഷയും കോടതി തള്ളിയിരുന്നു.
പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്ബൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ ആരംഭിക്കുന്നത്.
സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്.
കേസ് ഇങ്ങനെ:
2017 ഏപ്രില്‍ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിനങ്ങളിലായി കുടുംബത്തിലെ ഒരംഗത്തെ പോലും ബാക്കി വെക്കാതെ കേഡല്‍ കൊടും ക്രൂരകൃത്യം ചെയ്തുവെന്നാണ് കേസ്. തന്റെ പിതാവ് തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. രാജ തങ്കം, മാതാവ് ഡോ. ജീന്‍ പദ്മ, മകള്‍ ഡോ. കരോലിന്‍, ഡോ. ജീന്‍പദ്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തിയെന്നാണ് കേസ്.
നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു.
കേഡല്‍ എം.ബി.ബി.എസ് പഠനത്തിനായി പോയ വേളയില്‍ വിദേശത്ത് വച്ച് ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. കൂടാതെ താന്‍ പഠനം പൂര്‍ത്തിയാക്കാത്തതിന് മാതാപിതാക്കള്‍ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതില്‍ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൃത്യത്തിനുപയോഗിച്ച മഴു ഓണ്‍ലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്ബ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച് ഭക്ഷണത്തില്‍ കലര്‍ത്തി കുടുബാംഗങ്ങള്‍ക്ക് കേഡല്‍ നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച അവര്‍ ഛര്‍ദ്ദിച്ചതിനാല്‍ കേഡലിന്റെ കെണി ആരുമറിയാതെ പോയി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം), 436( വീടിന് തീ വെക്കല്‍) , 201(തെളിവ് നശിപ്പിക്കല്‍) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2018 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.