ജനപ്രിയ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന വരുമാനമുള്ള നിരവധി സ്കീമുകളുണ്ട്.
സാധാരണ നിക്ഷേപങ്ങള്‍ പോലെ തന്നെ സ്ത്രീകള്‍ക്കു മാത്രം നിക്ഷേപിക്കാവുന്ന നിക്ഷേപങ്ങളുമുണ്ട്. പോസ്റ്റ് ഓഫീസ് അത്തരം സ്കീമുകള്‍ നല്‍കുകയും അതുവഴി സ്ത്രീകള്‍ക്ക് പ്രോത്സാഹനവും ലഭിക്കുന്നു. ഏറ്റവും അധികം പ്രതിസന്ധികള്‍ നേരിടുന്നത് സ്ത്രീകളാണ്. അവർക്ക് സാമ്ബത്തിക സുരക്ഷയും സാമ്ബത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
പല സ്ഥാപനങ്ങളും സ്ത്രീകള്‍ക്കു വേണ്ടി വിവിധ സ്കീമുകള്‍ മുന്നോട്ട് വെക്കാറുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്കീമുകളാണ് ഉയർന്ന വരുമാനം നല്‍കുന്നത്. പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്ത്രീകള്‍ക്കായുള്ള 5 സമ്ബാദ്യ പദ്ധതികള്‍ ഏതെല്ലാമെന്ന് നോക്കാം.
1. സുകന്യ സമൃദ്ധി സേവിംഗ് സ്കീം
പെണ്‍മക്കള്‍ക്ക് വേണ്ടി അവരുടെ സാമ്ബത്തിക സുരക്ഷക്കായി മാതാപിതാക്കള്‍ക്ക് തുടങ്ങാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി സേവിംഗ് സ്‌കീം. മകള്‍ക്ക് 10 വയസ്സ് തികയുന്നതിന് മുമ്ബാണ് ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നത്. ജനിച്ച സമയം മുതല്‍ പെണ്‍കുട്ടിയെ ഈ സ്കീമിന്റെ ഭാഗമാക്കാം. പ്രതിവർഷം 8.2% പലിശയും ഉറപ്പാക്കാം. ഈ സ്കീമിന്റെ കാലാവധി 15 വർഷം വരെയാണ്. പെണ്‍കുട്ടിക്ക് 21 വയസ്സാവുമ്ബോള്‍ സ്കീമിന്റെ കാലാവധി അവസാനിക്കും. ഈ സ്കീമിന് നികുതിയിളവും നല്‍കുന്നുണ്ട്.
2. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ മികച്ച നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇത് സ്ത്രീകള്‍ക്കുള്ള മറ്റൊരു നല്ല സ്കീമാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പ്രതിമാസം ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പലിശ ഈ സ്കീമിലൂടെ ഉറപ്പാക്കാം. 7.4% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നല്‍കുന്നത്. ഒരു സ്ഥിരമായ വരുമാനവും ഈ പദ്ധതി ഉറപ്പ് നല്‍കുന്നു. 5 വർഷത്തേക്കാണ് സാധാരണയായി ഈ സ്കീമിന്റെ നിക്ഷേപ കാലാവധി വരുന്നത്. ഇതിലൂടെ ഉയർന്ന റിട്ടേണ്‍ ഉറപ്പാണ്.
3. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകള്‍ക്ക് ഏറ്റവും അപകടം കുറഞ്ഞ നിക്ഷേപങ്ങളിലൊന്നാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ഇതില്‍ നിക്ഷേപിക്കാം എന്നതാണ്. സ്ത്രീകളുടെ സാമ്ബത്തിക സുരക്ഷയാണ് ഈ സ്കീമിന്റേയും ലക്ഷ്യം. പരമാവധി രണ്ട് ലക്ഷം രൂപ വരെ മഹിളാ സമ്മാന് സേവിംഗ്സ് അക്കൗണ്ടിലൂടെ നിക്ഷേപിക്കാം. നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് പ്രതിവർഷം 7.5% പലിശ ലഭിക്കും. മാത്രമല്ല ഒരു വർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപ തുകയുടെ 40% വരെ പിൻവലിക്കാൻ സാധിക്കുന്നു.
4.. നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമായ സ്ത്രീകള്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്. സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാത്തരം നിക്ഷേപകർക്കും ഇതില്‍ നിക്ഷേപിക്കാം. ഈ സ്കീമില്‍ നിങ്ങള്‍ക്ക് 100 രൂപ നിക്ഷേപിച്ച് തുടങ്ങാം. നിലവില്‍ ഈ നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല. 2024 സെപ്റ്റംബർ വരെ 7.5% പലിശ ലഭിച്ചിരുന്നു. ഈ സ്കീമിന്റെ കാലാവധി 5 വർഷമാണ്.
5. പോസ്റ്റ് ഓഫീസ് പിപിഎഫ് സ്കീം
പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ്)ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. അതായത് ദീർഘകാലത്തേക്ക് മികച്ച ആനുകൂല്യങ്ങളും വലിയ നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് 7.1% പലിശ ഉറപ്പാക്കാം. അതിലൂടെ ഉയർന്ന വരുമാനവും നേടാം. ഈ സ്കീമില്‍ കുറഞ്ഞത് 500 രൂപയെങ്കില്‍ നിക്ഷേപിക്കണം.