ഗുരുവായൂര്‍ ദേവസ്വം ഭൂമിയിലും വഖ്ഫ്; തളി മഹാശിവക്ഷേത്രത്തിന്റെ ഭൂമി മൗനത്തുല്‍ ഇസ്ലാം സഭയ്‌ക്ക് സ്വന്തം; ക്ഷേത്രത്തിന്റെ സ്ഥാനത്ത് അറബിക് കോളേജ് VM TV NEWS CHANNEL

Spread the love

തൃശൂർ: ഗുരുവായൂർ ദേവസ്വം ഭൂമിയും വഖ്ഫ് ബോർഡിന്റെ അധിനിവേശം. മലപ്പുറം പൊന്നാനിയിലെ കാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്ര ഭൂമിയാണ് വഖ്ഫ് ബോർഡ് കൈക്കലാക്കിയത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം നിലനിന്നിരുന്ന ഭൂമി ഇപ്പോള്‍ ഇസ്ലാം മതപരിവർത്തന സ്ഥാപനമായ മൗനത്തുല്‍ ഇസ്ലാം സഭയുടെ കീഴിലാണ്.

ഗുരുവായൂർ ക്ഷേത്രം ഊരാളരായ വല്ലിശേരി മനയും കോഴിക്കോട് സാമൂതിരിയുമാണ് തളി ക്ഷേത്രത്തിലും ഭരണനിർവഹണം നടത്തിയത്. 2.15 ഏക്കർ ഭൂമിയില്‍ ഇപ്പോള്‍ എം ഐ അറബിക് കോളേജും മറ്റ് ഇസ്ലാമത സ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്. ക്ഷേത്രഭൂമി തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ച്‌ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിശ്വാസികള്‍.

കേരളത്തിലെ തളി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് കാഞ്ഞിരമുക്ക് ശിവക്ഷേത്രം. ചരിത്ര രേഖകള്‍ പ്രകാരം 1918 ലാണ് ക്ഷേത്രം തകർക്കപ്പെട്ടത്. 1996 വരെ ഈ ഭൂമിയില്‍ ക്ഷേത്രത്തിന്റെ അവേശിഷിപ്പുകള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. രാത്രിയുടെ മറവിലാണ് മൗനത്തുല്‍ ഇസ്ലാം സഭ ക്ഷേത്രത്തിന്റെ കരിങ്കല്‍ ശേഷിപ്പുകള്‍ അവിടെ നിന്ന് നീക്കം ചെയ്തത് . ക്ഷേത്രഭൂമിയില്‍ സ്ഥിതി ചെയ്തിരുന്ന വലിയ കിണർ ശ്രീകോവിലിന്റെ കരിങ്കല്‍ ശേഷിപ്പുകള്‍ ഇട്ടാണ് മൂടിയെന്നും ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് സജയൻ ചൂണ്ടിക്കാട്ടി.

1937 ല്‍ ആമിനുമ്മ എന്ന വ്യക്തിയില്‍ നിന്ന് കൊങ്ങണം വീട്ടില്‍ മുഹമ്മദ് ഈ ഭൂമി വാങ്ങിയതിന് രേഖകളുണ്ട്. പിന്നീട് 1958 ല്‍ കൊങ്ങണം മുഹമ്മദിന്റെ ആഗ്രഹപ്രകാരം കുഞ്ഞിമൊയ്തീൻ എന്നയാള്‍ ഈ ഭൂമി വഖ്ഫ് ചെയ്തുവെന്ന ആധാരവുമുണ്ട്. എന്നാല്‍ ആമിനുമ്മയ്‌ക്ക് എവിടെ നിന്നാണ് ഭൂമി ലഭിച്ചതെന്ന രേഖകള്‍ പൊന്നാനി സബ്‌രജിസ്റ്റർ ഓഫീസില്‍ ഇല്ല. വിവരവകാശ നിയമപ്രകാരം ആക്ഷൻ കൗണ്‍സില്‍ രേഖകള്‍ക്കായി സബ്‌രജിസ്റ്റർ ഓഫീസിനെ സമീപിച്ചെങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. അതിനാല്‍ വ്യാജരേഖയുണ്ടാക്കി ക്ഷേത്ര ഭൂമി തട്ടിയെടുക്കുകയാണെന്ന ആക്ഷൻ കൗണ്‍സിലിന്റെ വാദത്തിന് ബലമേറുകയാണ്.

അതേസമയം പഞ്ചായത്തിന്റെയും ടൗണ്‍പ്ലാനറുടെയും അനുവാദമില്ലാതെയാണ് മൗനത്തുല്‍ ഇസ്ലാം സഭ മസ്ജിദ് നിർമിച്ചത്. നിർമാണം നടക്കുന്ന സമയത്ത് മാറഞ്ചേരി പ‍ഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ അടക്കം നല്‍കിയെങ്കിലും അതൊന്നും വകവയ്‌ക്കാതെ നിർമാണം പൂർത്തിയാക്കി. ഒരു വർഷം കൊണ്ടാണ് ക്ഷേത്രത്തിന്റെ സ്ഥാനത്ത് മസ്ജീദ് അടക്കമുള്ള കൂറ്റൻ കെട്ടിടം ഉയർന്നത്.

Leave a Reply

Your email address will not be published.