സഞ്ജുവിനെ ഓപ്പണറായി ഇറക്കുന്നത് ഇന്ത്യയ്ക്ക് അപകടം. സൂചന നല്‍കിയത് 2 മുൻ ക്രിക്കറ്റര്‍മാര്‍. VM TV NEWS CHANNEL

Spread the love

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്ബരയിലായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഓപ്പണറായി എത്തിയത്. ആദ്യ 2 മത്സരങ്ങളിലും വലിയ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും മൂന്നാം മത്സരത്തില്‍ ഒരു തകർപ്പൻ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ തിളങ്ങി.

ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയിലെ ആദ്യ മത്സരത്തിലും സെഞ്ച്വറി തന്നെയാണ് സഞ്ജു സ്വന്തമാക്കിയത്.

ഇതോടെ സഞ്ജു സ്ഥിരതയിലേക്ക് തിരികെയെത്തിയെന്ന് ആരാധകർ പോലും വിലയിരുത്തി. പക്ഷേ പിന്നീട് തുടർച്ചയായ 2 മത്സരങ്ങളില്‍ സഞ്ജു പൂജ്യനായി മടങ്ങിയിരിക്കുകയാണ്. ഇതിന് ശേഷം വലിയ വിമർശനങ്ങളാണ് സഞ്ജുവിനെതിരെ ഉയരുന്നത്.

മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ സുനില്‍ ഗവാസ്കറും ശ്രീകാന്തും മുൻപു തന്നെ സഞ്ജുവിനെ ഓപ്പണറാക്കി ഇറക്കരുത് എന്ന പ്രസ്താവന കൈക്കൊണ്ടിരുന്നു. ഇരുവരുടെയും പ്രസ്താവന ശരിയായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് കഴിഞ്ഞ 2 മത്സരങ്ങളിലും സഞ്ജു കാഴ്ചവെച്ചത്. സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നല്‍കുന്നത് ഇന്ത്യയെ സംബന്ധിച്ച്‌ ഉചിതമല്ല എന്നായിരുന്നു ഗവാസ്കറും ശ്രീകാന്തും പറഞ്ഞത്. ഇതില്‍ ശ്രീകാന്ത് പറഞ്ഞ വാക്കുകള്‍ ആയിരുന്നു വലിയ രീതിയില്‍ ശ്രദ്ധയാകർഷിച്ചത്. സഞ്ജുവിന്റെ ബംഗ്ലാദേശിനെതിരായ സെഞ്ചുറിയ്ക്ക് ശേഷമാണ് ശ്രീകാന്ത് തന്റെ പ്രസ്താവന നടത്തിയത്.

ബംഗ്ലാദേശിനെതിരായ പരമ്ബരയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി എന്നുവച്ച്‌ സഞ്ജുവിനെ ഒരിക്കലും ഇന്ത്യയുടെ പ്രധാന ഓപ്പണറായി കാണാൻ സാധിക്കില്ല. അത്തരത്തില്‍ ഓപ്പണിങ് സ്ഥാനം ലഭിക്കാനുള്ള പ്രകടനങ്ങള്‍ സഞ്ജു കാഴ്ചവച്ചിട്ടില്ല. ഓപ്പണിങ്ങില്‍ ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത താരമാണ് സഞ്ജു സാംസണ്‍ എന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. അന്ന് ശ്രീകാന്തിന്റെ ഈ വിലയിരുത്തലിനെതിരെ വലിയ രീതിയിലുള്ള ആരാധകരോക്ഷവുമുണ്ടായി. പക്ഷേ തൊട്ടടുത്ത 2 മത്സരങ്ങളിലും സഞ്ജു പൂജ്യനായി മടങ്ങിയതോടെ ശ്രീകാന്തിന്റെ പ്രസ്താവനക്കൊപ്പം ആരാധകർ അണിനിരക്കുകയാണ്.

സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന അപകട സൂചന മുൻപ് തന്നെ നല്‍കിയ മറ്റൊരു താരം സുനില്‍ ഗവാസ്കറാണ്. ഒരു ഓപ്പണറെന്ന നിലയില്‍ വലിയൊരു കരിയർ നിർമ്മിക്കാൻ സഞ്ജുവിന് ഒരുപാട് പരിമിതികളുണ്ട് എന്നായിരുന്നു സുനില്‍ ഗവാസ്കർ പറഞ്ഞത്. ചില മത്സരങ്ങളില്‍ മാത്രം ഫോമില്‍ എത്തുന്നതിനാല്‍, സഞ്ജുവിനെ ഒരു സ്ഥിരതയാർന്ന താരമെന്ന രീതിയില്‍ പരിഗണിക്കാൻ സാധിക്കില്ല എന്നും ഗവാസ്കർ അഭിപ്രായപ്പെടുകയുണ്ടായി. എന്നിരുന്നാലും അവസാന ട്വന്റി20 മത്സരത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച്‌ സഞ്ജു ഫോമിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

Leave a Reply

Your email address will not be published.