NEWS

എന്റെ സ്വന്തമാണ് കോകില, അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു, എന്റെ അമ്മയുടെയും ആഗ്രഹം അതായിരുന്നു; അത് തന്നെ നടന്നുവെന്ന് ബാല BREAKING NEWS OF THE HOUR VM TV NEWS

ഇന്ന് രാവിലെയായിരുന്നു നടൻ ബാലയുടെ നാലാം വിവാഹം. തന്റെ അമ്മാവന്റെ മകളായ കോകിലയാണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

എന്റെ വിവാഹം കഴിഞ്ഞു. എന്റെ സ്വന്തമാണ് കോകില. അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു. എന്റെ അമ്മയുടെയും ആഗ്രഹം അതായിരുന്നു. അത് തന്നെ നടന്നു. അനുഗ്രഹിക്കാനും പിന്തുണയ്ക്കാനും ആഗ്രഹം ഉള്ളവർ അനുഗ്രഹിക്കൂ. എന്റെ അമ്മ വിവാഹത്തിന് എത്തിയില്ല, ആരോഗ്യപരമായ വിഷയങ്ങള്‍ ഉള്ളതുകൊണ്ടാണ് വരാതിരുന്നത്.

കരള്‍ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണം എന്ന് തോന്നല്‍ വന്നു അങ്ങനെ ആണ് വിവാഹത്തിലേക്ക് എത്തിയത്. ഇപ്പോള്‍ തന്റെ ആരോഗ്യം തൃപ്തികരമായ അവസ്ഥയില്‍ ആണ്. ഭക്ഷണവും മരുന്നും എല്ലാം കൃത്യസമയത്തുതന്നെ കഴിക്കാൻ ആകുന്നു. ജീവിതം സന്തോഷകരമായി മുൻപോട്ട് പോവുകയാണ്, എന്റെ സ്വന്തം ആയതുകൊണ്ടുതന്നെ ആത്മവിശ്വാസം ഉണ്ട് ജീവിതത്തില്‍. കോകിലയ്ക്ക് മലയാളം അറിയില്ല. പഠിച്ചു വരുന്നതേ ഉള്ളൂ എന്നുമാണ് ബാല പറഞ്ഞത്.

റിപ്പോർട്ടുകള്‍ പ്രകാരം ഇത് ബാലയുടെ നാലാം വിവാഹമാണ്. കന്നഡ സ്വദേശിയായ പെണ്‍കുട്ടിയെ ആണ് ബാല ആദ്യം വിവാഹം കഴിച്ചതെന്ന് നേരത്തേ നടന്റെ മുൻ ഭാര്യയായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹവുമായുള്ള വിവാഹശേഷമാണ് താൻ അറിഞ്ഞതെന്നായിരുന്നു അമൃത പറഞ്ഞത്. 2010 ലായിരുന്നു അമൃതയെ ബാല വിവാഹം കഴിക്കുന്നത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു.

എന്നാല്‍ 2015 ല്‍ ഇരുവരും അകന്നു. 2019 ല്‍ നിയപരമായി വേർപിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ബാലയ്ക്ക് ഒരു മകളുണ്ട്. അമൃത സുരേഷിന് ശേഷം ഡോക്ടറും തൃശൂർ സ്വദേശിയുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഈ വിവാഹ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. നാളുകളായി എലിസബത്തും ബാലയും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. തങ്ങളുടെ വിവാഹ ജീവിതത്തിന് എന്ത് സംഭവിച്ചുവെന്നതിനെ പറ്റി തുറന്ന് പറയാൻ തയ്യാറായിട്ടില്ല.

എലിസബത്തുമായുള്ള വിവാഹത്തിലും ബാലയുടെ അമ്മ എത്തിയിരുന്നു. ബാലയുടെ അമ്മയെ കാണാതായതോടെ നിരവധി പേരാണ് ഈ കാര്യം പറഞ്ഞ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ബാലയുടേത് നാലാം കെട്ട് ആയതിനാലാണ് അമ്മ എത്താത്തതെന്നും അമ്മയ്ക്ക് ഇനിയും നാണം കെടാൻ വയ്യാത്തത് കൊണ്ടാണെന്നും ചിലർ കമന്റുകളായി പറയുന്നുണ്ട്.

നേരത്തെ വിവാഹം കഴിക്കുമെന്ന് ബാല സൂചന തന്നിരുന്നു. എനിക്കും കുടുംബം വേണം. എന്റെ അച്ഛൻ മരിക്കുമ്ബോള്‍ വിശ്വസിച്ച്‌ തന്നത് മനസിലാക്കി നന്മ ചെയ്യണം. അതിന്റെ രജിസ്‌ട്രേഷൻ നടക്കണം. അതിനെ തടയാൻ ആര് ശ്രമിച്ചാലും നടക്കില്ല. ഇതിന് പിന്നില്‍ പവർഫുള്‍ ആയ ആളുകളുണ്ടാകും. ചെറിയ ആളുകള്‍ക്കിത് ചെയ്യാനാകില്ല. എന്നെക്കുറിച്ച്‌ നന്നായി അറിയുന്നവരാണ്.

എനിക്ക് ഭീഷണി കോള്‍ വന്നിരുന്നു. വർഷങ്ങളായി കൂടെ ഉള്ളവർ ഓരോരുത്തരായി എനിക്കെതിരെ തിരിയുകയാണ്. അവർക്ക് പണം നല്‍കുകയാണ്. എന്റെ കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ട്. ഞാൻ നൂറ് ശതമാനം ഉറപ്പായും ഉടനെ വിവാഹം കഴിക്കും. എന്റെ സ്വത്ത് ആർക്ക് പോകണം എന്ന് ഞാൻ തീരുമാനിക്കും.

ഞാൻ ആശുപത്രി കെട്ടും. ഇനി വെറുതെ കൊടുക്കണമെങ്കില്‍ കൊടുക്കും. തീരുമാനം എന്റേതാണ്. എനിക്ക് മനസാമാധാനം വേണം. ഭാര്യയും കുട്ടിയും വേണം. എന്റെ കുടുംബ ജീവിതത്തിലേക്ക് ആരും കടന്നു വരരുത്. നാളെ എനിക്ക് കുഞ്ഞ് ജനിച്ചാല്‍ മീഡിയയില്‍ നിന്നും ആരും കാണാൻ വരരുതെന്നുമാണ് ബാല പറഞ്ഞത്.

ജലദോഷത്തിനുള്ള മരുന്ന് കഴിച്ച്‌ ഗര്‍ഭിണിയായത് നൂറുകണക്കിന് സ്‌ത്രീകള്‍; ഇതെങ്ങനെ സംഭവിച്ചു? അറിയാം

സ്വന്തം കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത ദമ്ബതികള്‍ വളരെ ചുരുക്കമാണ്. എന്നാല്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വന്ധ്യത അനുഭവിക്കുന്ന ധാരാളംപേരുണ്ട്.

ഇതിനായി ചികിത്സിച്ചിട്ടും ഫലം ലഭിക്കാത്ത നിരവധി ദമ്ബതികളുണ്ട്. ഇതിനെല്ലാം പരിപാരം എന്ന നിലയില്‍ ധാരാളം വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

ജലദോഷത്തിനും അതിന്റെ ലക്ഷണങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന മ്യൂസിനെക്‌സ് (Mucinex) എന്ന മരുന്ന് അല്ലെങ്കില്‍ അതിലെ സജീവ ഘടകമായ ഗൈഫെനെസിൻ അടങ്ങിയ മരുന്ന് കഴിച്ചാല്‍ എളുപ്പത്തില്‍ ഗ‌ർഭധാരണം നടക്കുമെന്നാണ് അനുഭവസ്ഥരായ സ്‌ത്രീകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പറയുന്നത്.

ലൈംഗിക ബന്ധത്തിലേർപ്പെടുമ്ബോള്‍ ബിജം യോനിയില്‍ എത്തുകയും അവിടെ നിന്ന് സെർവിക്‌സിലൂടെ കടന്നുപോയി അണ്ഡവുമായി സംയോജിച്ചാണ് ഭ്രൂണം ഉണ്ടാവുന്നത്. അത് പിന്നീട് വളർന്ന് ഗർഭസ്ഥ ശിശുവാകുന്നു. ഇങ്ങനെയാണ് സാധാരണ രീതിയില്‍ ഗർഭധാരണം നടക്കുന്നത്. എന്നാല്‍, സ്‌ത്രീയുടെ ആർത്തവ ചക്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ പുരുഷ ബീജത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളോ കാരണം ഇതേ രീതിയില്‍ സംഭവിക്കണമെന്നില്ല. ഇങ്ങനെ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതാണ് വന്ധ്യതയ്‌ക്ക് കാരണമാകുന്നത്.

മാത്രമല്ല, ബീജം അണ്ഡത്തിനരികിലെത്തുന്നത് തടയുന്നതില്‍ സ്‌ത്രീ ശരീരത്തിലെ സെർവിക്കല്‍ മ്യൂക്കസ് (കട്ടിയുള്ള ദ്രാവകം) പലപ്പോഴും കാരണമാകുന്നു. യോനിയില്‍ കാണപ്പെടുന്ന ഈ മ്യൂക്കസ് പലപ്പോഴും പല രൂപത്തിലായിരിക്കും. നിങ്ങളുടെ ആർത്തവ ചക്രം അനുസരിച്ചാകും ഇതിന്റെ രൂപത്തില്‍ മാറ്റം വരിക. നല്ല കട്ടിയുണ്ടെങ്കില്‍ ആ സമയത്ത് ഗർഭധാരണം നടക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം ഇത് ബീജത്തെ ഉള്ളിലേക്ക് കടത്തിവിടുന്നത് തടയും.

എന്നാല്‍, ഈ സമയത്ത് ജലദോഷത്തിനുള്ള മരുന്ന് കഴിച്ചാല്‍, സെർവിക്കല്‍ മ്യൂക്കസ് നേർത്ത രൂപത്തിലാകും. ഇത് ഗർഭധാരണം എളുപ്പത്തിലാക്കാൻ സഹായിക്കും. കൂടാതെ ചില ഫെർട്ടിലിറ്റി ട്രാക്കിംഗ് ആപ്പുകളും സെർവിക്കല്‍ മ്യൂക്കസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ മാറ്റാനായി ഉപയോഗിക്കാവുന്നതാണ്. സ്വന്തം ശരീരത്തിലെ മാറ്റങ്ങള്‍ തിരച്ചറിയാൻ സാധിച്ചാല്‍ തന്നെ ഗർഭധാരണം എളുപ്പമാക്കാൻ സാധിക്കുന്നതാണ്.

മ്യൂസിനെക്‌സിന് ഗർബധാരണത്തെ സഹായിക്കാൻ സാധിക്കുമെന്നതിന് ശാസ്‌ത്രീയമായ തെളിവുകളൊന്നും തന്നെയില്ല. 1982ല്‍ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമുണ്ട്. അതില്‍ 40 ദമ്ബതികളെ വച്ചാണ് പഠനം നടത്തിയിരിക്കുന്നത്. അതില്‍ വന്ധ്യതയെ സെർവിക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നാണ് നിർവചിച്ചിരിക്കുന്നത്.

പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് അവരുടെ ആർത്തവചക്രത്തിന്റെ അഞ്ചാം ദിവസം മുതല്‍ മൂന്ന് നേരം, 200 മില്ലിഗ്രാം ഗൈഫെനെസിൻ നല്‍കി. 40ല്‍ 15 പേർ ഗർഭിണികളായി. ഇത് ഗൈഫെനെസിൻ ഉപയോഗം കാരണമാകാമെന്നാണ് പഠനത്തിന്റെ നിഗമനങ്ങളില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ഗർഭധാരണത്തിന് ഗൈഫെനെസിൻ മാത്രമാണ് കാരണമെന്ന് ആരോപിക്കാനും കഴിയില്ല.

മറ്റൊരു പഠനത്തില്‍, 600 മില്ലിഗ്രാം ഗൈഫെനെസിൻ ദിവസം രണ്ടുതവണ കഴിച്ചയാളില്‍ ബീജ ഉല്‍പ്പാദനവും ചലനശേഷിയും ഗണ്യമായി വർദ്ധിച്ചതായി കണ്ടെത്തി. എന്നാല്‍, ഈ പഠനത്തില്‍ പങ്കെടുത്ത പുരുഷന് 32 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍, ഗൈഫെനെസിൻ മാത്രമാണ് ഇതിന് കാരണമെന്ന് അവിടെയും സ്ഥിരീകരിക്കാൻ സാധിച്ചില്ല. മ്യൂസിനെക്‌സിന്റെ നിർമാതാക്കളായ റെക്കിറ്റ് ഒരു പ്രസ്‌താവന ഇറക്കിയിരുന്നു. അതില്‍ പറയുന്നത്, ഈ മരുന്ന് ലേബല്‍ നിർദേശങ്ങള്‍ക്ക് അനുസൃതമായി മാത്രം കഴിക്കണം എന്നാണ്.

പാർശ്വഫലങ്ങള്‍

മതിയായ തെളിവുകളൊന്നും ഇല്ലാത്തതിനാല്‍, ശരീരത്തിന് ആവശ്യമില്ലാത്ത അളവില്‍ മരുന്നുകള്‍ കഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. അതിനാല്‍, ഗർഭിണിയാകാൻ ബുദ്ധിമുട്ടുണ്ടാവുകയാണെങ്കില്‍ എത്രയും വേഗം ഒരു ഡോക്‌ടറെ കണ്ട് മികച്ച പരിഹാരം തേടേണ്ടതാണ്.

ബാലയുടെ ഭാര്യ കോകിലയുടെ ആസ്തി എത്രയെന്ന് അറിയാമോ? BREAKING NEWS OF THE HOUR VM TV NEWS

നടന്‍ ബാല നാലാമതും വിവാഹിതനായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് താന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ബാല വെളിപ്പെടുത്തിയത്.

തനിക്ക് കുടുംബവും കുട്ടികളും വേണമെന്നാണ് അന്ന് ബാല പറഞ്ഞത്.തന്റെ മുറപ്പെണ്ണായ കോകിലയെ ആണ് ബാല ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നത്. എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. തന്റെ മാമന്റെ മകളായ കോകിലയെ ബാല ഒരിക്കല്‍ പ്രേക്ഷകര്‍ക്ക് മുമ്ബില്‍ പരിചയപ്പെടുത്തിയിരുന്നു. പതിനാറ് വര്‍ഷത്തിന് ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു. അതിനര്‍ഥം ഞാന്‍ ഭൂതക്കാലം മറന്നുവെന്നല്ല, തനിക്ക് 250 കോടിയുടെ സ്വത്തുക്കളുണ്ടെന്നാണ് ബാല ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഈ സ്വത്തുക്കള്‍ക്ക് ഒരു അവകാശി വേണമെന്നും ബാല പറഞ്ഞിരുന്നു. കോകിലയെ വിവാഹം ചെയ്തതോടെ ബാലയുടെ സ്വത്തുക്കള്‍ ഇനി കോകിലയ്ക്ക് കൂടി അവകാശപ്പെട്ടതാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.തമിഴിലെ പ്രമുഖ കുടുംബത്തില്‍ ജനിച്ചയാളാണ് ബാല. അരുണാചല സ്റ്റുഡിയോസ് എന്ന നിര്‍മാണ കമ്ബനി ആരംഭിച്ചത് ബാലയുടെ മുത്തച്ഛനായിരുന്നു. കൂടാതെ ബാലയുടെ പിതാവ് 350 സിനിമകള്‍ നിര്‍മിച്ചിട്ടുമുണ്ട്. (Image Credits: Social Media) ഓഡി, ബിഎംഡബ്ല്യു, ജാഗ്വര്‍ തുടങ്ങി നിരവധി വാഹനങ്ങളും ബാലയുടെ കൈവശമുണ്ട്. എന്റെ സ്വന്തക്കാരിയാണ്, തമിഴ്‌നാട്ടുകാരി, പേര് കോകില, ഇത് അവസാനമല്ല തുടക്കമാണ്‌, അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹിക്കാമെന്നാണ് വിവാഹ ശേഷം ബാല പ്രതികരിച്ചത്.

പ്രതികാരം തീര്‍ക്കാൻ കര്‍ണിസേന; ബിഷ്‌ണോയിയുടെ ‘തലയെടുക്കുന്ന’ പൊലീസുകാരന് ഒരു കോടി പാരിതോഷികം BREAKING NEWS OF THE HOURS VM TV NEWS

മുംബയ്: ജയിലില്‍ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയെ ഏറ്റുമുട്ടലിലൂടെ കൊല്ലുന്ന പൊലീസ് ഉദ്യോഗസ്ഥന് 1.11 കോടിരൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ക്ഷത്രിയ കർണി സേന.

ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ലോറൻസ് ബിഷ്‌ണോയിയെ കൊലപ്പെടുത്തുന്ന ഏതൊരു പോലീസ് ഉദ്യോഗസ്ഥനും 1,11,11,111 രൂപ പാരിതോഷികം നല്‍കുമെന്ന് ക്ഷത്രിയ കർണി സേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത്ത് ഒരു വീഡിയോയിലൂടെയാണ് പ്രഖ്യാപിച്ചത്. ബിഷ്‌ണോയിയെ കൊല്ലുന്ന പൊലീസുകാരനുള്ള സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ തുക പ്രതിഫലമായി നല്‍കുന്നതെന്നും ഷെഖാവത്ത് വീഡിയോയിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട കർണിസേന നേതാവ് സുഖ്‌ദേവ് സിംഗ് ഗോമദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയിയുടെ സംഘാഗമായ രോഹിത് ഗോദാരയാണ് ഏറ്റെടുത്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോറൻസ് ബിഷ്‌ണോയിയുടെ തലയ്ക്ക് കർണിസേന വിലയിട്ടത്. ഗോമദിയുടെ വീട്ടിലെത്തിയ അക്രമികള്‍ അദ്ദേഹത്തിനും രണ്ട് അംഗരക്ഷകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാംഗങ്ങളുടെ വെടിവയ്പില്‍ അക്രമികളില്‍ ഒരാളും കൊല്ലപ്പെട്ടിരുന്നു.

ലോറൻസ് ബിഷ്‌ണോയി അക്രമി സംഘത്തിലെ രോഹിത് ഗോദര ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. തങ്ങളുടെ എതിരാളികളുമായി ഗൂഢാലോചന നടത്തിയതിനാണ് ഗോഗമേദിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റില്‍ പറഞ്ഞിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഷെഖാവത്ത് പുറത്തുവിട്ട വീഡിയോയില്‍ നമ്മുടെ രത്നവും പൈതൃകവുമായ അമർ ഷഹീദ് സുഖ്‌ദേവ് സിംഗ് ഗോഗമേദി ജിയെ ബിഷ്‌ണോയിയാണ് കൊലപ്പെടുത്തിയതെന്ന് കൂട്ടിച്ചേർത്തു.

ബിഷ്‌ണോയി ഇപ്പോള്‍ ഗുജറാത്തിലെ സബർമതി ജയിലിലാണ്. 2024 ഏപ്രിലില്‍ ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ വീടിന് പുറത്ത് വെടിയുതിർക്കാനുമുള്ള ഗൂഢാലോചനയിലും എൻസിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ലോറൻസ് ബിഷ്‌ണോയിക്ക് ബന്ധമുണ്ടെന്നാണ് വിവരം. അതിർത്തി കടന്ന് ലഹരികടത്തിയെ കേസിലാണ് ബിഷ്‌ണോയി ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്.

ഞാന്‍ അഞ്ചാം ക്ലാസിലാണ്, അയാള്‍ ചെയ്തത് എന്തെന്ന് പോലും മനസിലായില്ല; ബസില്‍ വച്ച്‌ അനശ്വര നേരിട്ടത്‌ BREAKING NEWS OF THE HOURS VM TV NEWS

മലയാള സിനിമയിലെ മുന്‍നിര നായികയാണ് അനശ്വര രാജന്‍. വളരെ ചെറിയ പ്രായത്തില്‍ തന്നെ പുറകെ പുറകെ ഹിറ്റുകള്‍ സമ്മാനിച്ച്‌ മുന്‍നിര നായികയായി മാറാന്‍ അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്.

ബാല താരമായി സിനിമയിലെത്തിയ അനശ്വര പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം, നേര്, ഗുരുവായൂരമ്ബല നടയില്‍ തുടങ്ങിയ ഹിറ്റുകളിലെ നായികയാണ് അനശ്വര.

ഇതിനിടെ ഇപ്പോഴിതാ തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുള്ള അനശ്വരയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. ഒരിക്കല്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനശ്വര പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. താന്‍ കുട്ടി ആയിരിക്കെ ബസില്‍ യാത്ര ചെയ്തപ്പോള്‍ ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചായിരുന്നു അനുശ്വരയുടെ വെളിപ്പെടുത്തല്‍. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

‘ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്കൊക്കെ ഇട്ട് സ്‌കൂളില്‍ പോകുന്ന സമയം. ബസില്‍ അധികം ആളുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു മൂന്ന് പേര്‍ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നെ ഉണ്ടായിരുന്നുള്ളു. അതിനിടെ ഏതോ ഒരു പുള്ളി പുറകില്‍ വന്നിരുന്ന് പതിയെ വിളിക്കാന്‍ തുടങ്ങി. എനിക്ക് അറിയുന്ന ഒരു ചേച്ചിയും അപ്പുറത്ത് ഇരിപ്പുണ്ട്. ഇയാള്‍ വിളിക്കുന്നത് എന്നെ തന്നെയാണോ എന്നൊന്നും അറിയില്ല. ഞാന്‍ തിരിഞ്ഞു നോക്കുമ്ബോള്‍ കാണുന്നത് അയാള്‍ സ്വയഭോഗം ചെയ്യുന്നതാണ്.” എന്നാണ് അനശ്വര വെളിപ്പെടുത്തിയത്.

അയാള്‍ എന്താണ് ചെയ്യുന്നത് എന്നൊന്നും അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. അതേസമയം, അതിനു മുന്‍പ് എന്താണ് ഗുഡ് ടച്ചെന്നും ബാഡ് ടച്ചെന്നുമൊക്കെ അമ്മ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടായിരുന്നുവെന്നാണ് അനശ്വര പറയുന്നത്. പക്ഷെ ഇങ്ങനെയൊക്കെ ആളുകള്‍ ചെയ്യുമെന്നോ ഇതില്‍ സുഖം കണ്ടെത്തുമെന്നോ ഒന്നും അന്ന് എനിക്ക് അറിയില്ലായിരുന്നു.

ഇതേക്കുറിച്ച്‌ താന്‍ അപ്പുറത്തുള്ള ചേച്ചിയോട് പറഞ്ഞു. ചേച്ചി എഴുനേറ്റപ്പോഴേക്കും അയാള്‍ അവിടെ നിന്നും പോയെന്നാണ് അനശ്വര പറയുന്നത്. അതേക്കുറിച്ച്‌ ആലോചിക്കുമ്ബോള്‍ ഇപ്പോഴും എന്തോ പോലെയാണെന്നാണ് അനശ്വര പറയുന്നത്. സംഭവം നടക്കുമ്ബോള്‍ താന്‍ അഞ്ചാം ക്ലാസിലായിരുന്നുവെന്നും അങ്ങനുള്ളൊരു കുട്ടിയോടാണ് അയാള്‍ അക്കാര്യം ചെയ്തതെന്നും അനശ്വര ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു കൊച്ചു കുട്ടിയോട് അങ്ങനെ ചെയ്ത അയാള്‍ക്ക് ഒരു കുടുംബമുണ്ടെങ്കില്‍ ആ വീട്ടിലുള്ളവരുടെ അവസ്ഥ എന്താകും എന്നും താരം ചോദിക്കുന്നുണ്ട്. ‘അയാളുടെ ചുറ്റുപാടുമുള്ള പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. അത് അങ്ങനെ എനിക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കിയ കാര്യമായിരുന്നു. ഇപ്പോഴും അവരെ കുറച്ചൊക്കെ ആലോചിക്കുമ്ബോള്‍ എനിക്ക് എന്തോ പോലെയാണ്.” എന്നാണ് താരം പറയുന്നത്.

വലുതായി കഴിഞ്ഞപ്പോള്‍ അത്തരം അനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയും. അവര്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കാന്‍ കഴിയും. പ്രതികരിക്കാനുള്ള ധൈര്യവുമുണ്ടെന്നും അനശ്വര പറയുന്നുണ്ട്. ഗുരുവായൂരമ്ബല നടയില്‍ ആണ് അനശ്വരയുടേതായി പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു. മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ചിലര്‍, രേഖാചിത്രം, ഒരു പെരുങ്കളിയാട്ടം, എന്നു സ്വന്തം പുണ്യാളന്‍, 7ജി റെയിന്‍ബോ കോളനി എന്നീ സിനിമകളും അനശ്വരയുടേതായി അണിയറയിലുണ്ട്.

തട്ടിയെടുത്ത പണം താഹ ഒളിപ്പിച്ചത് വില്യാപ്പള്ളി ജുമാമസ്ജിദില്‍ ; ആറ് മാസമായി പള്ളി പരിപാലിക്കുന്ന താഹ മുസ്ല്യാരുടെ അറസ്റ്റില്‍ ഞെട്ടി വിശ്വാസികള്‍ BREAKING NEWS OF THE HOUR VM TV NEWS

കോഴിക്കോട് ; കൊയിലാണ്ടിയില്‍ എ ടി എമ്മില്‍ നിക്ഷേപിക്കാൻ എടുത്ത പണം കവർന്ന കേസില്‍ അറസ്റ്റിലായ താഹ പണം ഒളിപ്പിച്ചത് വില്യാപ്പള്ളി മലാറക്കല്‍ ജുമാമസ്ജിദ് കെട്ടിടത്തിന് മുകളില്‍ .

താഹയില്‍ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി

രൂപ ഒളിപ്പിച്ചത് പള്ളിയുടെ ടെറസിന് മുകളിലാണെന്ന വിവരം സൂചന .ആറു മാസങ്ങളായി പള്ളിയുടെ പരിപാലന ജോലികള്‍ ചെയ്തു വന്നിരുന്നത് താഹയായിരുന്നു. യുവാവിന്റെ അറസ്റ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മഹല്ലിലെ വിശ്വാസികള്‍ .ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് പോലീസ് സംഘം സുഹൈലിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പണം ഒളിപ്പിച്ചത് പള്ളിയുടെ ടെറസിന് മുകളിലാണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ താഹയാണെന്നും പൊലീസ് പറയുന്നു.

രാത്രി പത്ത് മണിയോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം താഹയുമായി പള്ളിയിലെത്തി പണം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.മാത്രമല്ല താഹ കടം വീട്ടിയ അഞ്ച് ലക്ഷം രൂപകൂടി വില്ല്യാപ്പള്ളിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ഇതോടെ തട്ടിയെടുത്ത 72 ലക്ഷത്തില്‍ 42 ലക്ഷം രൂപ താഹയില്‍ നിന്നും കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞു.രണ്ട് മാസം മുൻപ് വില്ല്യാപ്പള്ളി മലാറക്കല്‍ ജുമാ മസ്ജിദ് പള്ളി മഹല്ലിലെ ഒരു വിശ്വാസിയില്‍ നിന്ന് താഹ അഞ്ച് ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു.

ആറുമാസമായി പള്ളിയുടെ പരിപാലന ചുമതലയുള്ള താഹയെ വിശ്വസിച്ചാണ് ഇത്ര വലിയ തുക അയാള്‍ നല്‍കിയത്. കവർച്ച പണം ലഭിച്ച ശേഷം ഇയാള്‍ ശനിയാഴ്ച കടം വാങ്ങിയ മുഴുവൻ തുകയും തിരിച്ച്‌ നല്‍കുകയായിരുന്നു.

ഇന്ന് വീണ്ടും പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കടം വീട്ടിയ കാര്യം പുറത്ത് വന്നത്. തട്ടിപ്പ് നടത്തിയ തുകയാണ് നല്‍കിയതെന്ന് പോലീസ് അറിയിച്ചതോടെ വില്ല്യാപ്പള്ളി മലാറക്കല്‍ സ്വദേശി അഞ്ച് ലക്ഷം രൂപ പോലീസിന് തിരിച്ച്‌ നല്‍കി.

അതേസമയം താത്കാലിക ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കുറ്റകൃത്യം അംഗീകരിക്കാൻ ആവില്ലെന്ന് മഹല്ല് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

പള്ളി ഖാസി അവധിയില്‍ ആയതിനാല്‍ അദ്ദേഹമാണ് താഹയെ ചുമതലയേല്‍പ്പിച്ചത്. അതുകൊണ്ട് തന്നെ പള്ളി കമ്മിറ്റിക്ക് കൂടുതല്‍ അറിയില്ലെന്നും മഹല്ല് പ്രസിഡന്റ് തയ്യില്‍ കുഞ്ഞബ്ദുള്ള പറഞ്ഞു

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറും; ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്ക് ദന ചുഴലിക്കാറ്റ് , കേരളത്തില്‍ മഴ തുടരും BREAKING NEWS OF THE HOUR VM TV NEWS

ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, കിഴക്കൻ-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും വടക്കൻ ആൻഡമാൻ കടലിലും രൂപപ്പെടുന്ന ന്യൂനമർദ്ദം ഒക്ടോബർ 23 ഓടെ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ദന ചുഴലിക്കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഈ ആഴ്ച അവസാനം ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളെ ബാധിക്കുമെന്നാണ് പ്രവചനം. അതിനാല്‍ ഈ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണി ആയേക്കില്ല.

ഇതേതുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒഡീഷയുടെ വിവിധ ഭാഗങ്ങളില്‍ കാലവസ്ഥാ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 23 മുതല്‍ ഒഡീഷയുടെ ചില ഭാഗങ്ങളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ ഒക്ടോബർ 24 നും 25 നും ഇടയില്‍ 30 സെന്‍റീമീറ്റർ വരെ മഴ പെയ്തേക്കാം. ഇതേതുടർന്നാണ് ഓറഞ്ച്, റെഡ് അലർട്ടുകള്‍ പ്രഖ്യാപിച്ചത്. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും നിരവധി ജില്ലകളില്‍ , കാര്യമായ മഴയ്ക്കും ഇടിമിന്നലിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഡാന ചുഴലിക്കാറ്റ് വികസിച്ചുകഴിഞ്ഞാല്‍ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബർ 21-22 തിയതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 35-45 കി.മീ വേഗതയില്‍, മണിക്കൂറില്‍ 55 കി.മീ വരെ വേഗത കൈവരിച്ചേക്കാവുന്ന കാറ്റ് വീശിയേക്കും. പിറ്റേന്ന് ഒക്ടോബർ 23 ന് ഈ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റർ ആയി ഉയരും. തുടർന്ന് ഒക്‌ടോബർ 24 ന് രാത്രിക്കും ഒക്‌ടോബർ 25 ന് രാവിലെയ്‌ക്കും ഇടയില്‍ മണിക്കൂറില്‍ 120 കി.മീ വേഗതയില്‍ വരെ ഇത് എത്തിച്ചേര്‍ന്നേക്കാം.

ഒഡീഷയുടെയും പശ്ചിമ ബംഗാളിലെയും തീരപ്രദേശങ്ങള്‍ കൂടാതെ, വടക്കൻ ആന്ധ്രാപ്രദേശിന്‍റെ ചില ഭാഗങ്ങളിലും ബംഗ്ലാദേശിലും ഭീഷണി ഉയർത്തുന്നു. അതേസമയം, ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക എന്നതിനാല്‍ കേരളത്തില്‍ ദന ഭീഷണിയാകില്ല. എന്നാല്‍ കേരളത്തില്‍ തുലാവർഷത്തിന്‌‍റെ ഭാഗമായ മഴ തുടരും.

വ്യാജഭീഷണി സന്ദേശങ്ങള്‍ പാഴാക്കുന്നത് കോടികള്‍; ഒരു ലാൻഡിങ്ങിന് 20 കോടിവരെ, ഇന്ധനമടക്കം പാഴാകുന്നു BREAKING NEWS OF THE HOUR VM TV NEWS

ന്യൂഡല്‍ഹി: വ്യാജബോംബുകളില്‍ കുടുങ്ങി വിമാനക്കമ്ബനികള്‍. ഓരോതവണ വിമാനം അടിയന്തര ലാൻഡിങ് നടത്തുമ്ബോഴും നഷ്ടം കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോർട്ട്.

അടിയന്തര ലാൻഡിങ്ങിനു വേണ്ടി തയ്യാറെടുക്കാൻ, നേരത്തെ വിമാനത്തില്‍ നിറച്ച ഇന്ധനങ്ങളടക്കം ഒഴിവാക്കുന്നതിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ 14, ഒക്ടോബർ 15 ദിവസങ്ങളില്‍ ബോംബ് ഭീഷണിയെത്തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ നഷ്ടം 20 കോടി രൂപയ്ക്ക് മേലെയെന്ന് റിപ്പോർട്ടില്‍ പറയുന്നു.

മുംബൈയില്‍ നിന്ന് ന്യൂയോർക്കിലെ ജെ.എഫ്.കെ. വിമാനത്താവളത്തിലേക്ക് ഒക്ടോബർ 14ന് പുറപ്പെട്ട ബോയിങ് 777 വിമാനം ബോംബ് ഭീഷണി സന്ദേശത്തിനുപിന്നാലെ ഡല്‍ഹിയില്‍ അടിയന്തര ലാൻഡിങ് നടത്തിയിരുന്നു. 200 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 130 ടണ്‍ ഇന്ധനവും വിമാനത്തില്‍ നിറച്ചിരുന്നു. സുരക്ഷിത ലാൻഡിങ്ങിനു വേണ്ടി 100 ടണ്ണിലേറെ ഇന്ധനം കളഞ്ഞു. ഇതിലൂടെ വൻതുകയാണ് കമ്ബനി നഷ്ടം നേരിട്ടത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഇന്ധനം കളഞ്ഞതിനുമാത്രം ഒരു കോടി രൂപയ്ക്കടുത്ത് (1,20,000 ഡോളർ) നഷ്ടം വരുമെന്നാണ് വിവരം. അടിയന്തര ലാൻഡിങ് ചാർജ്, യാത്രക്കാരുടെ താമസ സൗകര്യം, ഗ്രൗണ്ട് സ്റ്റാഫ്, ക്രൂ അംഗങ്ങളെ മാറ്റല്‍ തുടങ്ങിയവയൊക്കെ നോക്കുമ്ബോള്‍ 3 കോടിയോളം രൂപക്കടുത്ത് (3,60,000 ഡോളർ) നഷ്ടം വരുമെന്ന് റിപ്പോർട്ടില്‍ പറയുന്നു.

ബോംബ് ഭീഷണിയെത്തുടർന്ന് ഒക്ടോബർ 15-ന് എയർ ഇന്ത്യയുടെ മറ്റൊരു ബോയിങ് 777 ഡല്‍ഹി – ഷിക്കാഗോ വിമാനവും അടിയന്തരലാൻഡിങ് നടത്തിയിരുന്നു. കാനഡയിലെ വിമാനത്താവളത്തിലായിരുന്നു അടിയന്തര ലാൻഡിങ്. 200 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതിലൂടെ വിമാനക്കമ്ബനിക്ക് നഷ്ടം സംഭവിച്ചത് 15-20 കോടിയോളം രൂപയാണെന്ന് (1.8 – 2.4 മില്യണ്‍ ഡോളർ) ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഞായറാഴ്ച മാത്രം 30 വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം

ഞായറാഴ്ച ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകള്‍ നടത്തുന്ന 30 വിമാനങ്ങള്‍ക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ വിമാനക്കമ്ബനികള്‍ക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്. ചിലത് തിരിച്ചിറക്കുകയും എന്നാല്‍ ചിലത് ലക്ഷ്യസ്ഥാനത്ത് എത്തിയശേഷവും പരിശോധന പൂർത്തിയാക്കുകയുമായിരുന്നു.

ഒരാഴ്ചയ്ക്കിടെ 90 വിമാനസർവീസുകളെയാണ് വ്യാജഭീഷണി ബാധിച്ചത്. സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഭൂരിഭാഗം ഭീഷണിയും. ഇതില്‍ 70 മുതല്‍ 80 ശതമാനംവരെ ഭീഷണിവരുന്നത് വിദേശ അക്കൗണ്ടില്‍നിന്നാണ്. കൊച്ചിയില്‍നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 8.24-നും ആകാശ് എയർ 12.05-നും പുറപ്പെട്ടശേഷമാണ് ഭീഷണിസന്ദേശമെത്തിയത്. ഇരുവിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയശേഷം പരിശോധനനടത്തുകയായിരുന്നു.

കേന്ദ്രം കടുത്ത നടപടിയിലേക്ക്

വിഷയവുമായി ബന്ധപ്പെട്ട് പത്തോളം സമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. വ്യോമയാനമന്ത്രാലയവും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റിയും വിവിധ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയാണ്. ഭീഷണിസന്ദേശംവന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍തേടി എല്ലാ സാമൂഹികമാധ്യമ പ്ലാറ്റ്ഫോം മേധാവികളോടും കേന്ദ്രസർക്കാർ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. പിന്നില്‍ പ്രവർത്തിച്ചവരെ പിടികൂടുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാം മോഹൻ നായിഡു വ്യക്തമാക്കിയിരുന്നു.

വിമാന സർവീസുകള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ നിസാരമായി കാണുന്നില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ നേരിടാൻ സർക്കാർ നിയമനിർമ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാംഗ്ലൂര്‍ എയര്‍ ടാക്സി- എയര്‍പോര്‍ട്ട് പോലെ എയര്‍ടാക്സിക്ക് വെര്‍ട്ടിപോര്‍ട്ട്.. സൗകര്യങ്ങളില്‍ മുൻപില്‍ BREAKING NEWS OF THE HOUR VM TV NEWS

എയർ ടാക്സികളാണ് ചർച്ചകളിലും വാർത്തകളിലും. റോഡിലെ തിരക്കിലും തിക്കിലും പെട്ട് മിനിറ്റുകള്‍ വേണ്ട യാത്രകള്‍ക്ക് മണിക്കൂറുകളെടുക്കുന്ന സമയമാണിതെ.

ബാംഗ്ലൂരിലെ കാര്യം പറയാനില്ല. ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലെത്തുന്നതിനേക്കാള്‍ സമയം വേണം ബാംഗ്ലൂർ വിമാനത്താവളത്തില്‍ നിന്ന് എച്ച്‌എസ്‌ആര്‌ ലേഔട്ടിലോ ഇലക്‌ട്രോണിക് സിറ്റിയിലോ ഒകെ എത്തുവാൻ. ഇതിനൊരു പരിഹാരവും ഉത്തവവുമാമായാണ് എയർ ടാക്സികളുടെ വരവ്.

ബെംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വെറും അഞ്ച് മിനിറ്റില്‍ നഗരത്തിലേക്ക് എത്തുവാൻ കഴിയുന്ന വിധത്തില്‍ യാത്രകളെ മാറ്റിമറിച്ചാണ് എയർ ടാക്സി ബാംഗ്ലൂരില്‍ എത്തുകയെന്നാണ് വാര്‍ത്തകള്‍. അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (AAM) സൊല്യൂഷനുകളുടെ രംഗത്തേയ്ക്ക് ബാംഗ്ലൂർ ഇന്‍റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേർന്നാണ് പ്രവർത്തിക്കുക. ഏഴ് സീറ്റുള്ള eVTOL (ഇലക്‌ട്രിക് വെർട്ടിക്കല്‍ ടേക്ക്‌ഓഫ് ആൻഡ് ലാൻഡിംഗ്) വിമാനം വഴിയാണും ഈ എയർ ടാക്സി സർവീസുകള്‍ നടത്തുകയെന്നാണ് വിവരം.

റോഡ് വഴിയുള്ള യാത്രകളേക്കാള്‍ വേഗത്തിലും കാര്യക്ഷമമായും പരിസ്ഥിതി സൗഹൃദവുമായും പ്രവർത്തിക്കുന്നവയാണ് eVTOL അല്ലെങ്കില്‍ VTOL. ഈ ഇലക്‌ട്രിക് വിമാനങ്ങള്‍ക്ക് മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാം. അത് മാത്രമല്ല, ഇത് ചാര്‍ജ് ചെയ്യാൻ കുറച്ച്‌ സമയം മതിയെന്നതും ഒരു പ്രത്യേകതയാണ്. VTOL നെക്കുറിച്ച്‌ പറയുമ്ബോള്‍ ഒഴിവാക്കാൻ പറ്റാത്തവയാണ് വെർട്ടിപോർട്ട്.

ഇലക്‌ട്രിക് VTOL ലുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വെർട്ടിപോർട്ട് എന്താണെന്നും അവയുടെ പ്രത്യേകതകളും മറ്റും വിശദമായി വായിക്കാം,

എന്താണ് വെർട്ടിപോർട്ട്

എയർ ടാക്‌സികളും ഡ്രോണുകളും പോലുള്ള ഇലക്‌ട്രിക് VTOL വാഹനങ്ങള്‍ ഉള്‍പ്പെടുന്ന വെർട്ടിക്കല്‍ ടേക്ക്‌ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) വിമാനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യമാണ് വെർട്ടിപോർട്ട്. VTOL വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനും റീചാർജ് ചെയ്യാനും യാത്രക്കാരെയോ ചരക്കുകളോ കയറ്റാനും ഇറക്കാനും കഴിയുന്ന കേന്ദ്രങ്ങളായി ഈ സൗകര്യങ്ങള്‍ പ്രവർത്തിക്കുന്നു. ചുരുക്കത്തില്‍ വിമാനങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ എന്താണോ അതാണ് ഇലക്‌ട്രിക് VTOL കള്‍ക്ക് വെർട്ടിപോർട്ട്. നഗരങ്ങളിലെ എയർ ടാക്‌സികളുടെയും മറ്റ് VTOL സേവനങ്ങളുടെയും കാര്യക്ഷമവും സുരക്ഷിതവുമായ പ്രവർത്തനം സുഗമമാക്കുന്നതിനാല്‍ അർബൻ എയർ മൊബിലിറ്റിയുടെ (UAM) ഭാവിക്ക് വെർട്ടിപോർട്ടുകള്‍ അത്യന്താപേക്ഷിതമാണ്.

ഒരു വെർട്ടിപോർട്ടിന്‍റെ പ്രധാന സവിശേഷതകള്‍

ടേക്ക്‌ഓഫും ലാൻഡിംഗ് പാഡുകളും: VTOL വിമാനങ്ങള്‍ക്ക് സുരക്ഷിതമായി പറന്നുയരാനും ഇറങ്ങാനും പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രദേശങ്ങള്‍ ഇതിനു വേണം. നീളമുള്ള റണ്‍വേകള്‍ ആവശ്യമില്ലാത്തതിനാല്‍ സാധാരണയായി വെർട്ടിക്കല്‍ പാഡുകള്‍ ആണ് ഇതിനുള്ളത്.

പാസഞ്ചർ ടെർമിനല്‍: വിമാനത്താവളത്തിന് സമാനമായി വെര്‍ട്ടി പോർട്ടുകള്‍ക്ക് പാസഞ്ചർ വെയ്റ്റിംഗ് ഏരിയകള്‍, ടിക്കറ്റിംഗ് സംവിധാനങ്ങള്‍, ബോർഡിംഗ് സൗകര്യങ്ങള്‍ എന്നിവയുണ്ട്,

ചാർജിംഗ്, ഇന്ധനം നിറയ്ക്കല്‍ സ്റ്റേഷനുകള്‍: മിക്ക എയർ ടാക്‌സികളും, പ്രത്യേകിച്ച്‌ eVTOL-കള്‍, ഇലക്‌ട്രിക് പവറില്‍ ആയിരിക്കുംപ്രവർത്തിക്കുക. അതിനാല്‍ ഇവയുടെ ചാർജിങ് പ്രധാനമാണ്. വെർട്ടിപോർട്ടുകള്‍ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറുമായി സജ്ജീകരിച്ചിരിക്കുന്നു. വൈദ്യുതിയല്ലാത്ത ഊർജം ഉപയോഗിക്കുന്നവയ്ക്ക്പരമ്ബരാഗത ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളും ഇതിന്‍റെ ഭാഗമാക്കാം.

മെയിന്‍റനൻസ് സൗകര്യങ്ങള്‍: സമഗ്രമായ പ്രവർത്തനത്തിനായി വെർട്ടിപോർട്ടുകള്‍ക്ക് റിപ്പയർ, മെയിന്‍റൻസ് സൗകര്യങ്ങള്‍ ആവശ്യമാണ്.

എയർ ട്രാഫിക് മാനേജ്മെന്‍റ്: വെർട്ടിപോർട്ടുകള്‍ മറ്റ് എയർ ട്രാഫിക്കുമായി (ഉദാ. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ അല്ലെങ്കില്‍ വിമാനങ്ങള്‍) ഏകോപിപ്പിക്കുന്നതിന് ആശയവിനിമയ സംവിധാനങ്ങളും സെൻസറുകളും സുരക്ഷിതമായ പ്രവർത്തനങ്ങള്‍ക്കായി വിമാനത്താവളത്തിന്‍റെ എയർ ട്രാഫിക് കണ്‍ട്രോളുമായി സജ്ജീകരിച്ചിരിക്കുന്നു.

ശബ്ദ, പാരിസ്ഥിതിക നിയന്ത്രണങ്ങള്‍: വെർട്ടിപോർട്ടുകള്‍ പലപ്പോഴും നഗരപ്രദേശത്തിനകത്തോ സമീപത്തോ സ്ഥിതി ചെയ്യുന്നതിനാല്‍, ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

70 വയസ്സിനുള്ളില്‍ സന്ദര്‍ശിച്ചത് 40 രാജ്യങ്ങള്‍, പപ്പടം വിറ്റ് ലോകം ചുറ്റി രാജൻ BREAKING NEWS OF THE VM TV NEWS

പ്പടം വിറ്റ കാശുകൊണ്ട് ലോകം ചുറ്റുകയാണ് രാജൻ. 70 വയസ്സിനുള്ളില്‍ 40 രാജ്യങ്ങള്‍ സന്ദർശിച്ചു. ഇനിയും പുതിയ യാത്രകള്‍ക്ക് തയ്യാറെടുക്കുകയാണ് കോട്ടയം കങ്ങഴ ശിവോദയഭവനില്‍ പി.കെ.

രാജൻ. പണിയെടുത്ത് കുറേ പണം സമ്ബാദിച്ച്‌ ലോകം കാണാതെ എന്തിനാണ് ജീവിക്കുന്നതെന്നാണ് രാജന്റെ പക്ഷം.

യാത്രകള്‍ നടത്തുമ്ബോഴും തന്റെ പരമ്ബരാഗതതൊഴിലായ പപ്പടനിർമാണം 55 വർഷമായി മികച്ചരീതിയില്‍ കൊണ്ടുപോകുന്നുമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളടക്കം 24 പേരാണ് വീടിനോട് ചേർന്നുള്ള പപ്പടനിർമാണ കേന്ദ്രത്തില്‍ ജോലിചെയ്യുന്നത്.

ചെറുപ്പംമുതല്‍ യാത്രകളോടുള്ള കമ്ബമാണ് രാജനെ സഞ്ചാരിയാക്കിയത്. മൂന്നാർ, ഊട്ടി, കൊടൈക്കനാല്‍, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ആദ്യയാത്രകള്‍. ദൂരയാത്രകള്‍ നടത്തിയാല്‍ തന്റെ തൊഴിലിനെ ബാധിക്കുമെന്ന ആശങ്ക അന്നുണ്ടായിരുന്നു.

പില്‍ക്കാലത്ത് പപ്പടവ്യവസായം വളർന്നു. മൂത്തമകൻ രാജേഷ് കാര്യങ്ങളൊക്കെ നോക്കിത്തുടങ്ങിയതോടെ യാത്രകള്‍ക്ക് കൂടുതല്‍സമയം കണ്ടെത്തി. 50-ാം വയസ്സ് മുതല്‍ യാത്ര പതിവായി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു.

ചൈനയിലേക്കായിരുന്നു ആദ്യ വിദേശയാത്ര. അതോടെ കൂടുതല്‍ രാജ്യങ്ങള്‍ കാണാനുള്ള താത്പര്യം വർധിച്ചു. തുർക്കി, പോളണ്ട്, യു.കെ., ജർമ്മനി, ഇറ്റലി, അമേരിക്ക… അങ്ങനെ നീളുന്നു കണ്ട രാജ്യങ്ങളുടെ പട്ടിക. റഷ്യ കാണണമെന്ന വലിയ മോഹം കഴിഞ്ഞയാഴ്ച സാക്ഷാത്കരിച്ചു. പത്തുദിവസമായിരുന്നു റഷ്യൻ സന്ദർശനം. അടുത്തത് അസർബൈജാനിലേക്കാണ്.

പോകുന്ന നാടിനെക്കുറിച്ച്‌ ആദ്യം വിശദമായി പഠിക്കും. അവിടെനിന്നൊക്കെ ഓർമയ്ക്കായി എന്തെങ്കിലും വാങ്ങി നാട്ടിലെത്തിക്കും. ഭാര്യ ഓമനയും മക്കളായ രാജേഷും രതീഷുമടങ്ങുന്ന കുടുംബം യാത്രകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. യാത്രകഴിഞ്ഞ് നാട്ടിലെത്തിയാല്‍ രാജൻ പപ്പടനിർമാണത്തിലേക്ക് മടങ്ങും.