ബാംഗ്ലൂര്‍ എയര്‍ ടാക്സി- എയര്‍പോര്‍ട്ട് പോലെ എയര്‍ടാക്സിക്ക് വെര്‍ട്ടിപോര്‍ട്ട്.. സൗകര്യങ്ങളില്‍ മുൻപില്‍ BREAKING NEWS OF THE HOUR VM TV NEWS

Spread the love

എയർ ടാക്സികളാണ് ചർച്ചകളിലും വാർത്തകളിലും. റോഡിലെ തിരക്കിലും തിക്കിലും പെട്ട് മിനിറ്റുകള്‍ വേണ്ട യാത്രകള്‍ക്ക് മണിക്കൂറുകളെടുക്കുന്ന സമയമാണിതെ.

ബാംഗ്ലൂരിലെ കാര്യം പറയാനില്ല. ഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലെത്തുന്നതിനേക്കാള്‍ സമയം വേണം ബാംഗ്ലൂർ വിമാനത്താവളത്തില്‍ നിന്ന് എച്ച്‌എസ്‌ആര്‌ ലേഔട്ടിലോ ഇലക്‌ട്രോണിക് സിറ്റിയിലോ ഒകെ എത്തുവാൻ. ഇതിനൊരു പരിഹാരവും ഉത്തവവുമാമായാണ് എയർ ടാക്സികളുടെ വരവ്.

ബെംഗളൂരു അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വെറും അഞ്ച് മിനിറ്റില്‍ നഗരത്തിലേക്ക് എത്തുവാൻ കഴിയുന്ന വിധത്തില്‍ യാത്രകളെ മാറ്റിമറിച്ചാണ് എയർ ടാക്സി ബാംഗ്ലൂരില്‍ എത്തുകയെന്നാണ് വാര്‍ത്തകള്‍. അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (AAM) സൊല്യൂഷനുകളുടെ രംഗത്തേയ്ക്ക് ബാംഗ്ലൂർ ഇന്‍റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേർന്നാണ് പ്രവർത്തിക്കുക. ഏഴ് സീറ്റുള്ള eVTOL (ഇലക്‌ട്രിക് വെർട്ടിക്കല്‍ ടേക്ക്‌ഓഫ് ആൻഡ് ലാൻഡിംഗ്) വിമാനം വഴിയാണും ഈ എയർ ടാക്സി സർവീസുകള്‍ നടത്തുകയെന്നാണ് വിവരം.

റോഡ് വഴിയുള്ള യാത്രകളേക്കാള്‍ വേഗത്തിലും കാര്യക്ഷമമായും പരിസ്ഥിതി സൗഹൃദവുമായും പ്രവർത്തിക്കുന്നവയാണ് eVTOL അല്ലെങ്കില്‍ VTOL. ഈ ഇലക്‌ട്രിക് വിമാനങ്ങള്‍ക്ക് മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാം. അത് മാത്രമല്ല, ഇത് ചാര്‍ജ് ചെയ്യാൻ കുറച്ച്‌ സമയം മതിയെന്നതും ഒരു പ്രത്യേകതയാണ്. VTOL നെക്കുറിച്ച്‌ പറയുമ്ബോള്‍ ഒഴിവാക്കാൻ പറ്റാത്തവയാണ് വെർട്ടിപോർട്ട്.

ഇലക്‌ട്രിക് VTOL ലുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വെർട്ടിപോർട്ട് എന്താണെന്നും അവയുടെ പ്രത്യേകതകളും മറ്റും വിശദമായി വായിക്കാം,

എന്താണ് വെർട്ടിപോർട്ട്

എയർ ടാക്‌സികളും ഡ്രോണുകളും പോലുള്ള ഇലക്‌ട്രിക് VTOL വാഹനങ്ങള്‍ ഉള്‍പ്പെടുന്ന വെർട്ടിക്കല്‍ ടേക്ക്‌ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) വിമാനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യമാണ് വെർട്ടിപോർട്ട്. VTOL വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനും റീചാർജ് ചെയ്യാനും യാത്രക്കാരെയോ ചരക്കുകളോ കയറ്റാനും ഇറക്കാനും കഴിയുന്ന കേന്ദ്രങ്ങളായി ഈ സൗകര്യങ്ങള്‍ പ്രവർത്തിക്കുന്നു. ചുരുക്കത്തില്‍ വിമാനങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ എന്താണോ അതാണ് ഇലക്‌ട്രിക് VTOL കള്‍ക്ക് വെർട്ടിപോർട്ട്. നഗരങ്ങളിലെ എയർ ടാക്‌സികളുടെയും മറ്റ് VTOL സേവനങ്ങളുടെയും കാര്യക്ഷമവും സുരക്ഷിതവുമായ പ്രവർത്തനം സുഗമമാക്കുന്നതിനാല്‍ അർബൻ എയർ മൊബിലിറ്റിയുടെ (UAM) ഭാവിക്ക് വെർട്ടിപോർട്ടുകള്‍ അത്യന്താപേക്ഷിതമാണ്.

ഒരു വെർട്ടിപോർട്ടിന്‍റെ പ്രധാന സവിശേഷതകള്‍

ടേക്ക്‌ഓഫും ലാൻഡിംഗ് പാഡുകളും: VTOL വിമാനങ്ങള്‍ക്ക് സുരക്ഷിതമായി പറന്നുയരാനും ഇറങ്ങാനും പ്രത്യേകം രൂപകല്‍പ്പന ചെയ്ത പ്രദേശങ്ങള്‍ ഇതിനു വേണം. നീളമുള്ള റണ്‍വേകള്‍ ആവശ്യമില്ലാത്തതിനാല്‍ സാധാരണയായി വെർട്ടിക്കല്‍ പാഡുകള്‍ ആണ് ഇതിനുള്ളത്.

പാസഞ്ചർ ടെർമിനല്‍: വിമാനത്താവളത്തിന് സമാനമായി വെര്‍ട്ടി പോർട്ടുകള്‍ക്ക് പാസഞ്ചർ വെയ്റ്റിംഗ് ഏരിയകള്‍, ടിക്കറ്റിംഗ് സംവിധാനങ്ങള്‍, ബോർഡിംഗ് സൗകര്യങ്ങള്‍ എന്നിവയുണ്ട്,

ചാർജിംഗ്, ഇന്ധനം നിറയ്ക്കല്‍ സ്റ്റേഷനുകള്‍: മിക്ക എയർ ടാക്‌സികളും, പ്രത്യേകിച്ച്‌ eVTOL-കള്‍, ഇലക്‌ട്രിക് പവറില്‍ ആയിരിക്കുംപ്രവർത്തിക്കുക. അതിനാല്‍ ഇവയുടെ ചാർജിങ് പ്രധാനമാണ്. വെർട്ടിപോർട്ടുകള്‍ ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചറുമായി സജ്ജീകരിച്ചിരിക്കുന്നു. വൈദ്യുതിയല്ലാത്ത ഊർജം ഉപയോഗിക്കുന്നവയ്ക്ക്പരമ്ബരാഗത ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളും ഇതിന്‍റെ ഭാഗമാക്കാം.

മെയിന്‍റനൻസ് സൗകര്യങ്ങള്‍: സമഗ്രമായ പ്രവർത്തനത്തിനായി വെർട്ടിപോർട്ടുകള്‍ക്ക് റിപ്പയർ, മെയിന്‍റൻസ് സൗകര്യങ്ങള്‍ ആവശ്യമാണ്.

എയർ ട്രാഫിക് മാനേജ്മെന്‍റ്: വെർട്ടിപോർട്ടുകള്‍ മറ്റ് എയർ ട്രാഫിക്കുമായി (ഉദാ. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ അല്ലെങ്കില്‍ വിമാനങ്ങള്‍) ഏകോപിപ്പിക്കുന്നതിന് ആശയവിനിമയ സംവിധാനങ്ങളും സെൻസറുകളും സുരക്ഷിതമായ പ്രവർത്തനങ്ങള്‍ക്കായി വിമാനത്താവളത്തിന്‍റെ എയർ ട്രാഫിക് കണ്‍ട്രോളുമായി സജ്ജീകരിച്ചിരിക്കുന്നു.

ശബ്ദ, പാരിസ്ഥിതിക നിയന്ത്രണങ്ങള്‍: വെർട്ടിപോർട്ടുകള്‍ പലപ്പോഴും നഗരപ്രദേശത്തിനകത്തോ സമീപത്തോ സ്ഥിതി ചെയ്യുന്നതിനാല്‍, ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമാണ് അവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published.