NEWS
വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ തനിനിറം അറിഞ്ഞു; രണ്ടാമത് മലയാളിയെ വിവാഹം ചെയ്തപ്പോള്‍; ശാരദ പറഞ്ഞത് VM TV NEWS EXCLUSIVE

സിനിമാ ലോകം ബഹുമാന്യ സ്ഥാനമാണ് നടി ശാരദയ്ക്ക് നല്‍കുന്നത്. ആന്ധ്രാക്കാരിയായ ശാരദയോട് പ്രത്യേക മമത ഒരു കാലത്തെ മലയാള സിനിമാ പ്രേക്ഷകർക്കുണ്ടായിരുന്നു.
അറുപതുകളിലും എഴുപതുകളിലും മികച്ച കഥാപാത്രങ്ങള്‍ ശാരദയെ തേടി വന്നു. കണ്ണീർപുത്രിയായാണ് അക്കാലത്ത് സിനിമാ പ്രേക്ഷകർ ശാരദയെ കണ്ടത്. വൈകാരികമായി പ്രേക്ഷകരെ തൊട്ട ഒരുപിടി കഥാപാത്രങ്ങള്‍ ശാരദയ്ക്ക് ലഭിച്ചു. മൂന്ന് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശാരദയ്ക്ക് ലഭിച്ചത്. തുലാഭാരം, സ്വയംവരം, നിമഞ്ജനം എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു പുരസ്കാ
ഷീല, ശാരദ എന്നിവരായിരുന്നു അക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാർ. ഒരു ഘട്ടത്തില്‍ ശാരദ സിനിമകള്‍ കുറച്ചു. അക്കാലത്ത് തെലുങ്ക് സിനിമകളിലേക്ക് നടി ശ്രദ്ധ നല്‍കി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ശാരദ എവിടെയും അധികം സംസാരിച്ചിട്ടില്ല. നടിയുടെ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ നേരത്തെ വാർത്തയായിരുന്നു.
നടൻ തെലുങ്ക് നടൻ ചലത്തിനെയാണ് ശാരദ വിവാഹം ചെയ്തത്. 1972 ലായിരുന്നു വിവാഹം. ചലത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. രമണകുമാരി എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഇവർക്ക് മൂന്ന് മക്കളും ജനിച്ചു. 1964 ല്‍ തീ പൊള്ളലേറ്റ് രമണകുമാരി മരിച്ചു. ഇതിന് ശേഷമാണ് നടന്റെ ജീവിതത്തിലേക്ക് ശാരദ കടന്ന് വരുന്നത്. കരിയറിലെ തിരക്കേറിയ ഘട്ടത്തിലായിരുന്നു ശാരദയുടെ വിവാഹം. എന്നാല്‍ 1984 ല്‍ ഇരുവരും വേർപിരിഞ്ഞു. നടിയുടെ രണ്ടാമത്തെ വിവാഹ ബന്ധവും പിരിയുകയാണുണ്ടായത്.
വിവാഹ ബന്ധങ്ങള്‍ വേർപിരിഞ്ഞതിനെക്കുറിച്ച് ശാരദ മുമ്ബൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് തെലുങ്ക് സിനിമാ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ വീണ്ടും ചർച്ചയാകുന്നത്. വിവാഹ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലായിരുന്നു എന്ന് ശാരദ പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഭർത്താവിന്റെ തനി നിറമറിഞ്ഞെന്ന് അന്ന് നടി വെളിപ്പെടുത്തി.
ആദ്യ വിവാഹം നടന്നപ്പോള്‍ 22 വയസായിരുന്നു. ആ സമയത്ത് എനിക്ക് അറിവില്ല. എന്റെ അച്ഛൻ വളരെ കർക്കശക്കാരനും സംരക്ഷിച്ച് നിർത്തുന്നയാളുമായിരുന്നു. അതിനാല്‍ പുറംലോകത്തെക്കുറിച്ച് വലിയ ധാരണയുണ്ടായില്ല. ഞാൻ ചലവുമായി പ്രണയത്തിലായി. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു, മൂന്ന് കുട്ടികളുമുണ്ട്. ഈ ബന്ധത്തില്‍ ആളുകള്‍ എനിക്ക് മുന്നറിയിപ്പ് തന്നതാണ്. പക്ഷെ അന്ധമായ പ്രണയത്തില്‍ ഞാൻ വിവാഹം ചെയ്തു.
വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ഭർത്താവിന്റെ തനി നിറമറിഞ്ഞു. അദ്ദേഹം എന്നെ സെറ്റുകളില്‍ വന്ന് അടിച്ചിട്ടില്ല. പക്ഷെ വീട്ടില്‍ വെച്ച് കൈ പൊക്കിയിട്ടുണ്ട്. ഇപ്പോള്‍ ജീവനോടെ ഇല്ലാത്തയാളായതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ലെന്ന് ശാരദ അന്ന് വ്യക്തമാക്കി.
രണ്ടാമത്തെ വിവാഹത്തെക്കുറിച്ചും ശാരദ അന്ന് സംസാരിച്ചു. വിവാഹ മോചനത്തിന് ശേഷം സിനിമാ രംഗത്തേക്ക് വീണ്ടും ശ്രദ്ധ നല്‍കി. 1975 ല്‍ ഉന്നത വിദ്യഭ്യാസമുള്ള ധനിക കുടുംബത്തിലെ ഒരു മലയാളിയെ വിവാഹം ചെയ്തു. കുറച്ച് കാലം സന്തോഷത്തോടെ ജീവിച്ചു. പിന്നീട് എന്റെ പണത്തില്‍ മാത്രമാണ് അയാള്‍ക്ക് താല്‍പര്യമെന്ന് തിരിച്ചറിഞ്ഞു.
അതോടെ പിരിഞ്ഞെന്നും ശാരദ അന്ന് വ്യക്തമാക്കി. തനിക്ക് കുട്ടികളില്ല. സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളായി വളർത്തി. അവരെല്ലാം അന്ന് നല്ല നിലയിലെത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ശാരദ അന്ന് പറഞ്ഞു. ‘തെലുഗു സിനിമ’ എന്ന മാധ്യമത്തില്‍ 2005 ല്‍ നല്‍കിയ അഭിമുഖത്തിലാണ് ശാരദ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
അംബികയുമായുള്ള പ്രണയം മൂലം ശങ്കറിന് നഷ്ടമായത് ലക്ഷങ്ങള്‍; അലമാര തുറന്നപ്പോള്‍ നോട്ട് കെട്ടുകള്‍! VM TV NEWS EXCLUSIVE

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ശങ്കര്‍. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ജനപ്രീതി കുറഞ്ഞു വന്നു.
തനിക്കൊപ്പം വന്നവര്‍ സൂപ്പര്‍ താരവും മെഗാ താരവുമൊക്കെ ആകുന്നത് ശങ്കര്‍ ദൂരെ നിന്ന് കണ്ടു. ഇപ്പോഴിതാ ശങ്കറിന്റെ കരിയറില്‍ സംഭവിച്ചത് എന്തെന്ന് പറയുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ശങ്കറിനെക്കുറിച്ച് സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ശങ്കര്‍ മലയാള സിനിമയുടെ നെറുകയില്‍ നില്‍ക്കുമ്ബോള്‍ എത്രയോ താഴെയായിരുന്നു മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സ്ഥാനം. ശങ്കര്‍ എന്റേയും രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദം ഇപ്പോഴും തുടര്‍ന്നു പോകുന്നു. അംബികയും ശങ്കറും പൊരിഞ്ഞ പ്രണയമാണെന്ന് ഗോസിപ്പ് പ്രചരിച്ചിരുന്നു. അത് വിശ്വസിക്കാത്തവരും വിശ്വസിച്ചവരുമുണ്ട്. എന്നാല്‍ അക്കാര്യം സത്യമായിരുന്നുവെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ശങ്കര്‍ അക്കാര്യം ഞാനുമായി പങ്കിട്ടിരുന്നു.
അംബികയും രാധയുമൊക്കെ തമിഴില്‍ നാട്ടില്‍ തിളങ്ങി നിന്ന സമയത്ത് ഇന്‍കംടാക്‌സ് റെയ്ഡ് നടന്നിരുന്നു. അക്കാലത്ത് അംബികയേയും ശങ്കറിനേയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. അത് വച്ച് അംബികയുടെ വീട്ടില്‍ റെയ്ഡ് നടന്ന അതേസമയം തന്നെ ശങ്കറിന്റെ വീട്ടിലും റെയ്ഡ് നടന്നു. അംബികയുടെ വീട്ടിലെ റെയ്ഡ് രാവിലെ തുടങ്ങി രാത്രി ഇരുട്ടിയ ശേഷമാണ് അവസാനിച്ചത്. ശങ്കറിന്റെ വീട്ടിലെ റെയ്ഡ് ഒരു മണിക്കൂര്‍ കൊണ്ട് അവസാനിച്ചു.
ശങ്കറിന്റെ വീട്ടില്‍ കാശ് സൂക്ഷിക്കുന്ന ഒരു അലമാരയുണ്ടായിരുന്നു. അത് ഇന്‍കംടാക്‌സുകാര്‍ തുറപ്പിച്ചു. തുറക്കുമ്ബോള്‍ കാണുന്നത് നോട്ടുകെട്ടുകള്‍ അടക്കി വച്ചിരിക്കുന്നതാണ്. കെട്ട് കണക്കിന് നോട്ടുകള്‍. ഓരോ കെട്ടിലും വെള്ളപേപ്പറില്‍ ബ്ലാക്ക് മണി, ബാങ്കില്‍ അടയ്‌ക്കേണ്ടത് എന്ന് എഴുതി വച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് പണി എളുപ്പമായി. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ശങ്കറിനോട് ചോദിച്ചപ്പോള്‍ അച്ഛന് മനസിലാക്കാന്‍ വേണ്ടി എന്നായിരുന്നു ഞങ്ങള്‍ക്ക് തന്ന മറുപടി. അങ്ങനെ, അംബിക-ശങ്കര്‍ പ്രണയം കാരണം ശങ്കറിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടായി.
ശങ്കറിന്റെ അഭിനയം പൂര്‍ണതയിലെത്താതിരിക്കാന്‍ കാരണം ശങ്കര്‍ തന്നെയായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ സ്വന്തം ശബ്ദം നല്‍കിയ ശങ്കര്‍ പിന്നീടുള്ള സിനിമകൡലെല്ലാം ശബ്ദം കൊടുക്കാന്‍ സമീപിച്ചത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചന്ദ്രമോഹനായിരുന്നു. പിന്നീട് പടയോട്ടത്തില്‍ സ്വന്തമായി ഡബ്ബ് ചെയ്തുവെങ്കിലും ആ ശബ്ദം ജനങ്ങള്‍ അംഗീകരിച്ചില്ല. സ്വന്തം ശബ്ദം നല്‍കി കഥാപാത്രത്തിന് കരുത്ത് നല്‍കാന്‍ കഴിയാതെ പോയത് ശങ്കറിന് സംഭവിച്ച വലിയ വീഴ്ചയായിരുന്നു.
അപ്പോഴേക്കും മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയുമെല്ലാം അവരുടെ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ജനങ്ങളുടെ ഹൃദയം കീഴടക്കി കഴിഞ്ഞിരുന്നു. അതോടെ ശങ്കര്‍ എന്ന നായകന്റെ ഗ്രാഫ് താഴേക്ക് വന്ന് വന്ന് അസ്തമിച്ചു. ഉയര്‍ച്ചയുടെ പടവുകളില്‍ തന്റെ ഒപ്പമുണ്ടായിരുന്നവര്‍ പല വഴിയ്ക്ക് പിരിഞ്ഞു പോയി. ഒപ്പം താന്‍ ജീവനു തുല്യം പ്രണയിച്ച പ്രണയിനിയും.
അഭിനയം വിട്ട ശങ്കര്‍ പിന്നീട് സംവിധാനത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി മോഹന്‍ലാലിനേയും സുരേഷ് ഗോപിയേയും പോയി കണ്ടിരുന്നു. അവര്‍ തനിക്ക് വേണ്ടി നില്‍ക്കുമെന്നും തന്റെ ചിത്രത്തില്‍ അഭിനയിക്കുമെന്ന ആഗ്രഹം വെറും വ്യാമോഹമായി. ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകമായി അദ്ദേഹം. അങ്ങനെയാണ് സിനിമാ ലോകം. ചിരിക്കുമ്ബോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും. കരയുമ്ബോള്‍ കൂടെ കരയാന്‍ തന്‍നിഴല്‍ മാത്രം വരും.
ദിയ കൃഷ്ണയുടെ ബിസിനസ് പൂട്ടിച്ചു! വൻ കൊള്ള, ചതികള്‍ പുറത്ത്! വിവാഹത്തിന് പിന്നാലെ തിരിച്ചടി! പൊട്ടിക്കരഞ്ഞ് ദിയയും അശ്വിനും VM TV NEWS BREAKING

മലയാളികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെട്ട താരപുത്രിയാണ് ദിയ കൃഷ്ണ. താരത്തിന് ഇപ്പോള്‍ വലിയ വിമർശനങ്ങളാണ് തേടിയെത്തുന്നത്.
ദിയ കൃഷ്ണയുടെ ബിസിനസ് സംരഭമായ ഓണ്‍ലൈൻ സ്റ്റോറിനു എതിരെയാണ് പരാതികളും വിമർശനവും ഉണ്ടായത്.
അതേസമയം ഉപ്പും മുളകും ലൈറ്റ് കുടുംബമാണ് ദിയയ്‌ക്കെതിരെ വിമർശത്തിന് എത്തിയത്. ഫാമിലി വ്ലോഗേഴ്സാണ് ഉപ്പും മുകളും ലൈറ്റ്. ദിയയുടെ ഓണ്‍ലൈൻ സ്റ്റോറില്‍ നിന്നും താൻ വാങ്ങിയ പ്രൊഡക്‌ട് വളരെ മോശമായിരുന്നെന്നും താൻ പറ്റിക്കപ്പെട്ടു എന്നും ചാനലിന്റെ ഉടമയായ സംഗീത അനില്‍കുമാർ പറയുന്നു.
മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയില്‍ നിന്നും വാങ്ങിയതെന്നും ഒരു പൊട്ടിയ ഐറ്റം ആണ് തനിക്ക് ലഭിച്ചതെന്നും ഇവർ പറയുന്നു.
കവർ തുറന്ന് നോക്കിയപ്പോള്‍ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നു. മാത്രമല്ല കമ്മലിന്റെ പെയറില്‍ ഒന്ന് മിസ്സിങ്ങായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് സംസാരിക്കുമ്ബോള്‍ എല്ലാം പാർസല്‍ തുറക്കുന്ന ഓപ്പണിങ് വീഡിയോ ചോദിക്കുകയാണെന്നും ഇവർ പരാതി പറയുന്നു.
പിന്നാലെ കല്ലുകള്‍ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും എന്നാല്‍ അതിനെക്കുറിച്ച് പരാതിപ്പെടാൻ വിളിച്ചപ്പോള്‍ ഓ ബൈ ഓസി ടീമില്‍ നിന്നും വ്യക്തമായ മറുപടിയുമില്ലെന്നുമാണ് പറയുന്നത്.
‘ഇങ്ങനെ പോയാല്‍ ആഭ്യന്തരവകുപ്പ് ഞാന്‍ ഏറ്റെടുക്കും’; ടിഡിപിക്ക് മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ VMTV NEWS BREAKING

ഹൈദരബാദ്: ആന്ധ്രാപ്രദേശിലെ ആഭ്യന്തരമന്ത്രി അനിതയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി സഖ്യകക്ഷി നേതാവും ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍.
മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകുമെന്ന പവന്‍ കല്യാണ്‍ പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മൂന്നുവയസുകാരി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. ആന്ധ്രയില്‍ സമാധാനവും സുരക്ഷയും ഗണ്യമായി വഷളായിരിക്കുന്നു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ചെയ്യുന്ന രീതിയില്‍ ക്രമസമാധാനം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ആഭ്യന്തരമന്ത്രി അനിതയോട് പറയുന്നു. നിങ്ങള്‍ ആഭ്യന്തരമന്ത്രിയാണ്. നിങ്ങള്‍ ചുമതലകള്‍ നന്നായി നിര്‍വഹിക്കുക. അല്ലെങ്കില്‍ ആഭ്യന്തരവകുപ്പും ഏറ്റെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകും’- പവന്‍ കല്യാണ്‍ പറഞ്ഞു
‘നിങ്ങള്‍ യോഗി ആദിത്യനാഥിനെ പോലെ ആരണം. രാഷ്ട്രീയനേതാക്കളും എംഎല്‍എമാരും വോട്ട് ചോദിക്കാന്‍ മാത്രമല്ല ഇവിടെയുള്ളത്. നിങ്ങള്‍ക്കും ഉത്തരവാദിത്വങ്ങളുണ്ട്. എനിക്ക് ആഭ്യന്തരവകുപ്പ് ചോദിക്കാനോ എടുക്കാനോ കഴിയില്ല എന്നല്ല. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. നമ്മള്‍ യോഗി ആദിത്യനാഥിനെ പോലെയാകണം. അല്ലെങ്കില്‍ അവര്‍ മാറില്ല’ പവന്‍ പറഞ്ഞു. അതേസമയം, ഉപമുഖ്യമന്ത്രി എന്ന നിലയില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും മന്ത്രിമാരെ ശരിയായ പാതയില്‍ നയിക്കാനും പവന്‍ കല്യാണിന് അവകാശമുണ്ടെന്ന് മന്ത്രി നാരായണ പറഞ്ഞു.
കൂട്ടുകാരുമായി ബെറ്റുവെച്ചു, പടക്കപ്പെട്ടിക്ക് മുകളിലിരുന്ന് തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം VM TV NEWS EXCLUSIVE

ബെംഗളൂരു: സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ് ദീപാവലി. എന്നാല്‍ നിരവധി അപകടങ്ങള്‍ക്കും ദീപാവലി ആഘോഷങ്ങള്‍ വഴിവെക്കാറുണ്ട്.
പടക്കംപൊട്ടിക്കലുമായി ബന്ധപ്പെട്ടായിരിക്കും മിക്കപ്പോഴും അപകടങ്ങള്‍ സംഭവിക്കാറ്. അത്തരത്തിലൊരു വാർത്തയാണ് ബെംഗളൂരുവില്‍നിന്ന് പുറത്തുവരുന്നത്. കൂട്ടുകാരുമായി ബെറ്റുവെച്ച് പടക്കത്തിനുമുകളില്‍ ഇരുന്ന യുവാവിന് ദാരുണാന്ത്യം.
ശബരീഷ് (32) എന്നയാളാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് പറയുന്നു. ഒരു ഓട്ടോറിക്ഷയായിരുന്നു ബെറ്റ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂട്ടുകാരുമായി നടത്തിയ ബെറ്റിന്റെ ഭാഗമായാണ് ശബരീഷ് പടക്കങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ഇരുന്നത്. കൂട്ടുകാർ ഇയാള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്നതും തിരികൊളുത്തിയ ശേഷം ഓടിമാറുന്നതും വീഡിയോയില്‍ കാണാം.
അല്‍പസമയത്തിന് ശേഷം പെട്ടി പൊട്ടിത്തെറിക്കുന്നതും ശബരീഷ് പുറകിലേക്ക് മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഉടൻ കൂട്ടുകാർ വീണ്ടും ശബരീഷിന് ചുറ്റും ഓടിക്കൂടുന്നു. ശബരീഷ് എഴുന്നേല്‍ക്കാൻ ശ്രമിക്കുന്നതും അതിനുകഴിയാതെ പിന്നാക്കം മറിഞ്ഞുവീഴുന്നതും കൂട്ടുകാർ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ പുകവന്നുമൂടി ദൃശ്യങ്ങള്‍ മറയുന്നു.
സ്ഫോടനത്തില്‍ ശബരീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. സംഭവത്തിന് മുമ്ബായി ശബരീഷും കൂട്ടുകാരും മദ്യപിച്ചിരുന്നതായി തദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്ന് ബെംഗളൂരു സൗത്ത് ഡെപ്യൂട്ടി കമ്മീഷണർ ലോകേഷ് ജഗലസർ പറഞ്ഞു.
തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് 18കാരന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക് VM TV NEWS EXCLUSIVE

തിരുവനന്തപുരം: മിന്നലേറ്റ് 18കാരന് ദാരുണാന്ത്യം. ആറ്റിങ്ങല്‍ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മിഥുന് മിന്നലേറ്റത്.
കൂടെയുണ്ടായിരുന്ന സുഹൃത്തിനും മിന്നലേറ്റു.
ഇന്നുരാവിലെ 11.30ഓടെയാണ് മിഥുൻ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം താന്നിമൂട് തിരിച്ചിട്ടപാറയില്‍ എത്തിയത്. 12 മണിയോടെ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായി. ഈ സമയം മിഥുനും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിന് സമീപത്തെ പാറക്കല്ലിനടിയില്‍ കയറി നിന്നു. ഇവിടെവച്ചാണ് ഇരുവർക്കും മിന്നലേറ്റത്. സുഹൃത്തിന് നിസാര പരിക്കാണുള്ളത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് താഴെയെത്തി നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസുമെത്തി ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മിഥുൻ മരണപ്പെടുകയായിരുന്നു. മിഥുന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12കാരിയെ നിരന്തരം പീഡിപ്പിച്ചു; തിരുവല്ലയില്‍ യുവാവ് പിടിയില്‍ VM TV NEWS BREAKING

തിരുവല്ല: മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 വയസ്സുകാരിയെ നിരന്തരമായി പീഡിപ്പിച്ചിരുന്ന കവിയൂർ സ്വദേശിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.
കവിയൂർ കോട്ടൂർ പുന്നിലം വലിയ പറമ്ബില്‍ വീട്ടില്‍ രഞ്ജിത്ത് വി രാജൻ ( 38) ആണ് അറസ്റ്റില്‍ ആയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലായി വീട്ടില്‍ വച്ചായിരുന്നു ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അടുത്ത ബന്ധു നല്‍കിയ പരാതിയെ തുടർന്ന് തിരുവല്ല സിഐ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2015ല്‍ സ്ത്രീയെ കയ്യേറ്റം ചെയ്തു എന്ന കേസിലെ ഒന്നാം പ്രതി കൂടിയാണ് പിടിയിലായ രഞ്ജിത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
സഞ്ജുവിനോടുള്ള ഇഷ്ട കൂടുതല്‍ കൊണ്ട് മാത്രം ചിലര്‍ അംഗീകരിക്കാത്ത സത്യം, മുംബൈ ടെസ്റ്റിന് ശേഷം ആ കാര്യം ഉറപ്പിക്കാം VM TV NEWS EXCLUSIVE

ഋഷഭ് പന്തിനെ ഞാനങ്ങനെ ആഘോഷിച്ചിട്ടില്ല! ഞാൻ മാത്രമല്ല പല മലയാളി ക്രിക്കറ്റ് ആസ്വാദകരുടേയും പ്രശ്നമാണ്. അത് പന്തിനോട് അത്ര ഇഷ്ടക്കുറവ് കൊണ്ടന്നുമല്ല.
പക്ഷെ സഞ്ജു സാംസനോട് മലയാളികള്‍ക്കുള്ള ഇഷ്ട കൂടുതല്‍ കൊണ്ടു മാത്രമാണ്. വലിയ ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചു വന്ന പന്ത് ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്. മുംബയ് വംഗ് ഡേ സ്റ്റേഡിയത്തില്‍ ഇൻഡ്യ പരാജയപ്പെട്ട ടെസ്റ്റില്‍ പന്തിൻ്റെ പ്രകടനം കണ്ടിട്ടും ഇപ്പോള്‍ ഒന്നും കുറിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്. പന്തിൻ്റെ വീരോചിതമായ ആദ്യ കളിയല്ല ഇതെങ്കില്‍ പോലും.
വിക്കറ്റ് കീപ്പർമാരുടെ ബാറ്റിംഗിലാണ് പലപ്പോഴും ഇപ്പോള്‍ മാർക്ക് കൂടുതല്‍ ഇടുന്നത് എന്ന് തോന്നിയിട്ടുണ്ട്. പണ്ട് വിക്കറ്റ് കീപ്പിംഗ് ഒരു സ്പെഷ്യല്‍ ഡ്യൂട്ടിയായിട്ടാണ് കരുതിയിരുന്നത് പലപ്പോഴും അവരുടെ ബാറ്റിംഗ് ഒരു ബോണസും. 83 ലെ ലോകകപ്പ് വിജയിച്ച ഇൻഡ്യൻ ടീമിലെ കിർമാനി ഒരു ലവ് ലി ക്യാരക്ടർ ആയിരുന്നു. മികച്ച കീപ്പറായിരുന്നു. ടെസ്റ്റില്‍ സെഞ്ച്വറി അടിച്ചിട്ടുണ്ട്.
എന്നാലും അന്ന് ബാറ്റിംഗില്‍ ബാറ്റർമാരും ഓള്‍റൗണ്ടർമാരും കഴിഞ്ഞ് പത്താം നമ്ബറിലാണ് കിർമാനി പൊതുവെ ബാറ്റ് ചെയ്യാറ്. ഒരു പക്ഷെ ഗില്‍ക്രിസ്റ്റിനു ശേഷമാണ് കീപ്പർമാരില്‍ ബാറ്റിംഗിന് കൂടുതല്‍ പരിഗണ കിട്ടി തുടങ്ങിയത് എന്നു തോന്നുന്നു. ഇഷാനും സഞ്ജുവും പന്തും സ്പെഷ്യലൈസ്ഡ് ബാറ്റർമാർക്ക് മുമ്ബ് ബാറ്റു ചെയ്യാൻ വരുന്നു.
പരാജയപ്പെട്ടു കൊണ്ടിരിയ്ക്കിമ്ബോഴും ഞങ്ങളുടെ പ്രതീക്ഷ ഇന്ന് ബാറ്റിലോ സ്റ്റംമ്ബിലോ ആയിരുന്നില്ല! പന്തിലായിരുന്നു, ഒരു വിവാദമായ പുറത്താകലില്‍ പന്ത് ബൗണ്ടറികടക്കുന്നതുവരെ.
സഹപ്രവര്‍ത്തകരുടെ കളിയാക്കല്‍ സഹിക്കാനാവാതെ ഡിഎൻഎ ടെസ്റ്റ്, ഫലം കണ്ട യുവതി ഞെട്ടിപ്പോയി VM TV NEWS

തികച്ചും അസാധാരണമായ സാഹചര്യത്തില്‍ ഡിഎൻഎ ടെസ്റ്റിന് വിധേയമായ ചൈനീസ് യുവതിയെ ഞെട്ടിച്ച് അതിന്റെ ഫലം. ഹെനാൻ പ്രവിശ്യയിലെ സിൻസിയാങില്‍ നിന്നുള്ള യുവതിയാണ് തന്റെ അനുഭവം സൗത്ത് ചൈന മോർണിംഗ് പോസ്റ്റിനോട് വിവരിച്ചത്.
യുവതിയെ നിരന്തരം സഹപ്രവർത്തകർ കളിയാക്കാറുണ്ടായിരുന്നു. അവളെ കണ്ടാല്‍ അവളുടെ നാട്ടുകാരില്‍ ഒരാളെപ്പോലെ ഇല്ലായിരുന്നു എന്നതാണ് പരിഹസിക്കാനുള്ള കാരണമായി തീർന്നത്. പിന്നാലെ അവള്‍ തന്റെ മാതാപിതാക്കളോട് തന്നെ ഇക്കാര്യം ചോദിച്ചു. തന്നെ കാണാൻ എന്തുകൊണ്ടാണ് അവിടുത്തുകാരെ പോലെ ഇല്ലാത്തത് എന്നായിരുന്നു ചോദ്യം. എന്നാല്‍, വ്യക്തമായ ഒരുത്തരം കിട്ടിയില്ല.
“ഞാൻ എല്ലായ്പ്പോഴും സിൻസിയാങ്ങിലാണ് താമസിച്ചിരുന്നത്. പക്ഷേ ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോള്‍, എൻ്റെ സഹപ്രവർത്തകർ ഞാൻ അവരെ പോലെയല്ല എന്ന് പറയാൻ തുടങ്ങി. ‘നിങ്ങള്‍ ഞങ്ങളെപ്പോലെയല്ല. നിങ്ങള്‍ക്ക് ഞങ്ങളേക്കാള്‍ വിശാലമായ മൂക്കും കട്ടിയുള്ള ചുണ്ടുകളും വലുതും ആഴമുള്ളതുമായ കണ്ണുകളുമുണ്ട്. ഹെനാനില്‍ നിന്നുള്ള ഒരാളെപ്പോലെയല്ല നിങ്ങളെ കാണാൻ’ എന്നായിരുന്നു അവർ പറഞ്ഞിരുന്നത്” എന്നാണ് ഡോങ് എന്ന സ്ത്രീ പറഞ്ഞത്.
പിന്നാലെ, താൻ എവിടെ നിന്ന് വന്ന ആളായിരിക്കും എന്ന് എല്ലായ്പ്പോഴും താൻ ചിന്തിക്കാൻ തുടങ്ങി എന്നും ഡോങ് പറയുന്നു. പിന്നാലെയാണ് അവള്‍ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നത്. അവളെ ഞെട്ടിച്ചുകൊണ്ട് താൻ അതുവരെ തന്റെ മാതാപിതാക്കളായി കരുതിയിരുന്നവർ തന്റെ യഥാർത്ഥ മാതാപിതാക്കളല്ല എന്ന സത്യമാണ് ഡിഎൻഎ ഫലം വന്നതോടെ അവള്‍ തിരിച്ചറിഞ്ഞത്.
മാത്രമല്ല, ചൈനയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗുവാങ്‌സി പ്രവിശ്യയില്‍ നിന്നുള്ള ആളാണ് അവളെന്നും ടെസ്റ്റില്‍ കണ്ടെത്തി.
ഡോങ്ങിന്റെ കഥ പുറത്തുവന്നതോടെ ഒരുപാട് ചർച്ചകളാണ് ഇതേ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ നടന്നത്. മാത്രമല്ല, ഗുവാങ്സിയില്‍ നിന്നും ക്യു എന്നൊരു സ്ത്രീ ഡോങ്ങിനെ ബന്ധപ്പെട്ടു. തങ്ങളെ കാണാൻ ഒരുപോലെ ഉണ്ട് എന്നും തന്റെ നഷ്ടപ്പെട്ടുപോയ മകളാണോ ഡോങ് എന്ന് സംശയമുണ്ട് എന്നും പറഞ്ഞായിരുന്നു ബന്ധപ്പെട്ടത്. എന്നാല്‍, ഇരുവരും മകളും അമ്മയുമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
എന്നിരുന്നാലും, സഹപ്രവർത്തകരുടെ കളിയാക്കല്‍ സഹിക്കാനാവാതെയാണ് ടെസ്റ്റ് നടത്തിയതെങ്കിലും ആ ടെസ്റ്റിന്റെ റിസള്‍ട്ട് തന്ന ഞെട്ടലിലാണ് ഡോങ്.
നിലപ്പന; പുരുഷൻമാര്‍ക്കും സ്ത്രീകള്‍ക്കും ഓജസ്സും തേജസ്സും നല്‍കുന്ന ഇതിന്റെ ഔഷധഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും VM TV NEWS

നമ്മുടെ പറമ്ബുകളില്‍ കാണുന്ന നാം കാട്ടുചെടികളെന്നുകരുതി അവഗണിക്കുന്ന മിക്ക ചെടികളും ഔഷധ സസ്യങ്ങളാകാം. ആധുനിക വൈദ്യശാസ്ത്രം പുരോഗതി പ്രാപിക്കുന്നതിനു മുൻപ് പണ്ടുള്ള ആളുകള്‍ മരുന്നുകളായി ഉപയോഗിച്ചിരുന്ന ഇവ പുതുതലമുറകള്‍ക്ക് അപരിചിതമാണ്.
ഇവയെല്ലാം നമ്മളും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഈ അറിവുകള്‍ അന്യംനിന്നുപോകാതെ വരുംതലമുറയ്ക്ക് കൈമാറാനെങ്കിലും അത് ഉപകാരപ്പെടും. ഇത്തരത്തില്‍ നമ്മളറിയാതെ പോയ ഒരു സസ്യമാണ് നിലപ്പന അഥവാ കിരിയാത്ത്. വരാഗി, താലമൂലി, താലപത്രി, നെല്‍പ്പാത
ഇന്നത്തെ കാലത്തുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം എന്നു വേണം, പറയുവാന്‍. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കിരിയാത്ത് അഥവാ നിലപ്പന എന്ന ഈ സസ്യം. ഇതിന്റെ ഇലകള്‍ക്കു കയ്പു രസമാണ്. ഈ കയ്പു രസം തന്നെയാണ് പ്രമേഹത്തിന് ഗുണകരമായി പ്രവര്‍ത്തിയ്ക്കുന്നതും.
മഞ്ഞപ്പിത്തം അകറ്റാൻ നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലില്‍ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. ചുമയുടെ മരുന്നായി ഇതിൻറെ ഇല ഉപയോഗിച്ചുണ്ടാകുന്ന കഷായം ഏറെ ഫലപ്രദമാണ്. ഇതുകൂടാതെ ഈ ചെടിയുടെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുഉള്ള സ്ഥലങ്ങളില്‍ പുരട്ടുകയാണെങ്കില്‍ നീര് എളുപ്പം ശമിക്കുന്നതാണ്.
ഇതിന്റെ കിഴങ്ങ് ഉണക്കി പൊടിച്ച് പാലില്‍ ചേർത്തു കഴിക്കുന്നത് പുരുഷൻമാർക്ക് നല്ല ഓജസും ബീജശേഷി വർദ്ധിക്കുന്നതിനും നല്ലതാണ്. അതുപോലെ ഈ പൊടി പാലിലോ നെയ്യിലോ ചേർത്ത് കഴിക്കുന്നത് സ്ത്രീകളിലെ അസ്ഥിയുരുക്കം അഥവാ വെള്ളപോക്ക് മാറാനും ഓജസ്സ് വർദ്ധിക്കാനും സഹായിക്കുന്നു.
ഇത് കഷായം വച്ചു കുടിയ്ക്കുന്നത്
ഇത് കഷായം വച്ചു കുടിയ്ക്കുന്നത് പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. പ്രമേഹത്തിന് ഏറെ ഫലപ്രദമായ നാട്ടുവൈദ്യം എന്നു വേണം, പറയുവാന്‍. ഇതിന്റെ ഇല 5 എണ്ണം, തഴുതാമയുടെ തളിരില 5 എണഅണം, പച്ചമഞ്ഞള്‍ ഒരു കഷ്ണം എന്നിവ ചേര്‍ത്ത് അരയ്ക്കുക. ഇത് രാവിലെ വെറുംവയറ്റിലും രാത്രി അത്താഴം കഴിഞ്ഞും കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുവാന്‍ ഏറെ നല്ലതാണ്.
ഇതിന്റെ ഇല വെറുംവയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ. എന്നാല്‍ ഇതിന് വല്ലാത്ത കയ്പാണ്. ഇതു കുറയ്ക്കാന്‍ ഇല നല്ല പോലെ അരച്ചെടുത്ത് ചെറിയ ഉരുളകളാക്കുക. ഇത് ഉണക്കിയെടുക്കുക. അല്‍പം കഴിയുമ്ബോഴേ ഇത് ഉരുട്ടിയെടുക്കാനാകൂ. കാരണം ഇതില്‍ തന്നെ വെള്ളമുണ്ട്.നല്ല പോലെ ഉണങ്ങിയ ശേഷം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം.
ഈ ഇല പ്രമേഹ രോഗികള്‍ ഉപയോഗിയ്ക്കുമ്ബോള്‍ ശ്രദ്ധ വേണം. ഇത് ഉപയോഗിച്ച് മൂന്നു നാലു ദിവസത്തില്‍ ഷുഗര്‍ ടെസ്റ്റു ചെയ്യുക. കാരണം ഇത് ഷുഗര്‍ തോതു വല്ലാതെ കുറയ്ക്കും. ദിവസവും കഴിച്ചില്ലെങ്കിലും ഒന്നരാടം ദിവസങ്ങളില്‍ കഴിച്ചാലും മതിയാകും.
പനി, മലമ്ബനി
പനി, മലമ്ബനി, കരള്‍ രോഗങ്ങള്‍, വിളര്‍ച്ച, പിത്ത ദോഷം എന്നിവയ്ക്ക് കിരിയാത്ത് നല്ലൊരു മരുന്നാണ്. രക്തശുദ്ധി വരുത്തുന്നതിനും നല്ല ശോധനയ്ക്കും ഇതു നല്ലൊരു മരുന്നു തന്നെയാണ്. മുറിവുകള്‍ ഉണക്കുവാനും ഇത് ഏറെ നല്ലതാണ് മുലപ്പാല്‍ ശുദ്ധീകരിയ്ക്കുന്നതിനും ഇതു നല്ലൊരു മരുന്നു തന്നെയാണ്.
പനിയ്ക്ക്
പനിയ്ക്ക് ഇതുപയോഗിച്ചു നല്ലൊരു കഷായം തയ്യാറാക്കാം. ഇത് ഉണങ്ങിയത് 15 ഗ്രാം, ചുക്ക്, 15 ഗ്രാം, ദേവതാരം 15 ഗ്രാം, മല്ലി 15 ഗ്രാം എന്നിവ നല്ലതു പോലെ കഴുകുക. ഇത് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം വറ്റിച്ച് ഒന്നര ഗ്ലാസാക്കി എടുക്കുക. ഇത് ഊറ്റിയെടുത്ത് ഇതില്‍ വെട്ടുമാറം എന്ന ആയുര്‍വേദ ഗുളിക അരച്ചു ചേര്‍ത്തു കുടിയ്ക്കാം. ഇതു പനി മാറാന്‍ നല്ലൊരു നാ്ട്ടു വൈദ്യമാണ്.
ത്വക് രോഗങ്ങള്‍ക്കു നല്ലതാണ്
കിരിയാത്ത് ത്വക് രോഗങ്ങള്‍ക്കു നല്ലതാണ്. ദഹനത്തിനും ഇത് ഏറെ നല്ലതാണ്. വയറിന്റെ ആരോഗ്യത്തിനും മികച്ച ഒന്നാണ് കിരിയത്ത് അഥവാ നിലപ്പന. വാതത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. പനി പോലുള്ള രോഗങ്ങള്‍ വന്നാല്‍ ശരീരക്ഷീണം മാറാനും ഈ പ്രത്യേക ചെടി ഉപയോഗിയ്ക്കാം
ബ്ലഡ് ക്യാന്‍സര്‍
ബ്ലഡ് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ഒരു മരുന്നു കൂടിയാണ് കിരിയാത്ത്. കടുകു രോഹിണി, കിരിയാത്ത്, കാട്ടുപടവലം, വേപ്പിന്‍ തൊലി, ചിറ്റമൃത്, നെല്ലിക്കാത്തൊണ്ട് എന്നിവ 15 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിയ്ക്കുക. ഇത് 400 മില്ലിയായി വററിച്ച് 100 മില്ലി വീതം തേന്‍ ചേര്‍ത്തു രാത്രി അത്താഴ ശേഷവും രാവിലെ വെറുംവയറ്റിലും കുടിയ്ക്കുക. ഇത് ഈ രോഗം കാരണം വരുന്ന പനിയ്ക്കുള്ള നല്ലൊരു മരുന്നാണ്.