രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃക്കകള്‍ അവതാളത്തിലാണ്! VM TV NEWS LIVE

Spread the love

വൃക്കകള്‍ തകരാറിലാവുക എന്നത് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണ്. പലപ്പോഴും വളരെ വൈകി മാത്രമാണ് വൃക്കകള്‍ക്ക് ഉണ്ടാകുന്ന തകരാറ് ശ്രദ്ധിക്കപ്പെടുന്നത്.

എന്നാല്‍ വൃക്കകള്‍ തകരാറിലാകുന്നതിന് മുമ്ബ് ചില ലക്ഷണങ്ങള്‍ കാണിക്കും. ഏതൊക്കെയെന്ന് നോക്കാം. രാവിലെ ഉറക്കം എഴുന്നേല്‍ക്കുമ്ബോള്‍ മുഖത്ത് ഉണ്ടാവുന്ന നീരാണ് ആദ്യത്തെ ലക്ഷണം. ശരീരത്തിലുള്ള അമിതമായുള്ള ഫ്‌ലൂയിഡ് പുറത്തു പോകാത്ത സാഹചര്യത്തിലാണ് അഥവാ വൃക്കകള്‍ക്ക് പുറന്തള്ളാന്‍ സാധിക്കാതെ വരുമ്ബോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പതിവായി രാവിലെ ഇത്തരത്തില്‍ മുഖത്തും കണ്ണിലുമൊക്കെ നീര് വരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. മറ്റൊന്ന് ഉറക്കം ശരിയാകാതെയുള്ള രാവിലെയുള്ള ക്ഷീണമാണ്. പതിവില്‍ കൂടുതലുള്ള ഇത്തരത്തിലുള്ള ക്ഷീണത്തെ അവഗണിക്കരുത്. കിഡ്‌നിയുടെ പ്രവര്‍ത്തനം കുറയുമ്ബോള്‍ ശരീരത്തിലെ വിഷാംശങ്ങള്‍ രക്തത്തിലൂടെ വ്യാപിക്കുകയും ഇത് ക്ഷീണത്തിനും ബലക്കുറവിനും കാരണമാവുകയാണ്.

മറ്റൊന്ന് രാവിലത്തെ മൂത്രത്തിന്റെ നിറവും മണവുമാണ്. ഇരുണ്ട നിറത്തോടുകൂടി ഇന്ധനത്തിന്റെ സ്‌മെല്ലോട് കൂടിയ യൂറിന്‍ ആണെങ്കില്‍ നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായിട്ടല്ല നടക്കുന്നതെന്നാണ് അര്‍ത്ഥം. കൂടാതെ രാവിലെ ഓക്കാനവും തല ചുറ്റലും വരാറുണ്ടെങ്കിലും ശ്രദ്ധിക്കണം. ഇതോടൊപ്പം വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശ്വാസം നേര്‍ത്തതുമാവാം.

Leave a Reply

Your email address will not be published.