മൂന്നുവയസുകാരിയെ കാറില്‍ മറന്നുവച്ച്‌, പാര്‍ട്ടിക്ക് പോയി; നാലുമണിക്കൂറിന് ശേഷം കണ്ടെത്തിയത് ജീവനറ്റ്

Spread the love

മൂന്നു വയസുകാരിയെ കാറില്‍ ശ്വാസം മുട്ടി മരിച്ചു. മീററ്റിലെ കാങ്കർഖേഡയിലാണ് സംഭവം. പിതാവിന്റെ സുഹൃത്ത് കുഞ്ഞിനെ കാറില്‍ മറന്നുവച്ച്‌ പാർട്ടിക്ക് പോയതിന് പിന്നാലെയാണ് ശ്വാസം കിട്ടാതെ കുഞ്ഞ് മരിച്ചത്.

കുട്ടിയെ കാണാതായതിന് തുടർന്ന് കുടുംബം തെരച്ചില്‍ നടത്തിയിരുന്നു. നാലുമണിക്കൂറിന് ശേഷമാണ് കാറില്‍ കണ്ടെത്തുന്നത്. പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

സഹപ്രവർത്തകനായ സൈനികനെതിരെയാണ് കുട്ടിയുടെ പിതാവ് അശ്രദ്ധയാരോപിച്ച്‌ പരാതി നല്‍കിയത്. പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സോംബീർ പൂനിയ ആണ് പരാതി നല്‍കിയത്. ഹരിയാന സ്വദേശിയായ ഇദ്ദേഹവും കുടുംബവും നാലുവർഷമായി ഫസർപൂരിലെ രാജേഷ് എൻക്ലേവിലെ സൈനിക കോളനിയിലാണ് താമസിക്കുന്നത്. ഒർഡൻസ് യൂണിറ്റിലാണ് സേംബീർ ജോലി ചെയ്യുന്നത്. രണ്ടു പെണ്‍മക്കളില്‍ മൂന്നു വയസുകാരി വാർത്തികയാണ് മരിച്ചത്. മൂന്നുമാസം പ്രായമുള്ള ഭവിയാണ് മറ്റൊരു മകള്‍.

മകള്‍ വീട്ടുമുറ്റത്ത് സുഹൃത്ത് നരേഷിനൊപ്പം കളിക്കുകയായിരുന്നു. നരേഷും ഇവരുടെ ക്വാർട്ടേഴ്സിന് തൊട്ടുമുകളിലായിരുന്നു താമസിച്ചിരുന്നത്. വർത്തികയുമായി കാറില്‍ ഒരു റൈഡിന് പോകുന്ന കാര്യം കുഞ്ഞിന്റെ അമ്മ ഋതുവിനോട് പറഞ്ഞെങ്കിലും ഇവർ സമ്മതിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് നരേഷ് കുഞ്ഞുമായി പുറത്തുപോവുകയായിരുന്നു. റോഹട്ട റോഡിലായിരുന്നു യാത്ര.

ഇവിടെ വച്ച്‌ സുഹൃത്തുക്കള്‍ക്കൊപ്പം പോയ നരേഷ് കുഞ്ഞിനെ കാറിലിരുത്തി ലോക്ക് ചെയ്യുകയായിരുന്നു. രാവിലെ 10.15നാണ് ഇയാള്‍ കുഞ്ഞിനൊപ്പം പുറത്തുപോയത് ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷവും തിരികെ എത്താതിരുന്നതോടെയാണ് കുടംബം തെരച്ചില്‍ ആരംഭിച്ചത്. നരേഷിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഡ്യൂട്ടില്‍ എന്നാണ് പറഞ്ഞത്

Leave a Reply

Your email address will not be published.