ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ ഓപ്പറേഷന്‍ തീയറ്ററില്‍ കയറി; കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ചതും യുട്യൂബര്‍ തന്നെ; ഇര്‍ഫാനെതിരെ ആരോഗ്യവകുപ്പ് BREAKING NEWS OF THE HOUR VM TV NEWS

ചെന്നൈ: നവജാത ശിശുവിന്റെ പൊക്കിള്‍ കൊടി ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച്‌ മുറിച്ച പ്രമുഖ തമിഴ് യൂട്യൂബര്‍ ഇര്‍ഫാനെതിരെ പരാതി.

ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ ഇര്‍ഫാന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ഇര്‍ഫാന്‍ പൊക്കിള്‍ കൊടി മുറിക്കുന്നത് കണ്ടെത്തിയത്. ഇതോടെ ആണ് ആരോഗ്യവകുപ്പ് പരാതിയുമായി എത്തുന്നത്. ആശുപത്രിക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാനാണ് നീക്കം.

കഴിഞ്ഞ ജൂലൈയിലാണ് ഇര്‍ഫാന് കുഞ്ഞുണ്ടായത്. ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു പ്രസവം. ഇര്‍ഫാന്‍ ഉള്‍പ്പടെ അന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി. ഓപ്പറേഷന്‍ തിയേറ്ററില്‍ കയറുന്നതിന് നിയമ തടസമില്ല. എന്നാല്‍, തിയേറ്ററിനുള്ളില്‍ നിന്ന് ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോയാണ് ചിത്രീകരിച്ചത്. ഈ വീഡിയോയിലാണ് കുഞ്ഞിന്റെ പൊക്കിള്‍കൊടി ഇയാള്‍ മുറിക്കുന്നതായി കണ്ടത്. രണ്ട് ദിവസം മുന്‍പാണ് ഇര്‍ഫാന്‍സ് വ്യൂ എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 45 ലക്ഷം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് ചാനലാണിത്. ദൃശ്യങ്ങള്‍ വൈറലായതോടെ ആരോഗ്യ വിദഗ്ദരില്‍ നിന്നും മറ്റും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ഒപ്പം ആരോഗ്യ വകുപ്പ് ഇടപെടുകയുമായിരുന്നു.

ഡോക്ടമാരുടെ അനുവാദത്തോടെയായിരുന്നു സംഭവമെന്നാണ് ഇതില്‍ ഗൗരവകരമായ കാര്യം. ഡോക്ടര്‍ക്കെതിരെ തമിഴ്‌നാട് മെഡിക്കല്‍ ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്‍കി. ആശുപത്രിക്കെതിരെ നടപടിയുണ്ടാകുമെന്ന് മെഡിക്കല്‍ റൂറല്‍ വെല്‍ഫയര്‍ ഡയറക്ടര്‍ അറിയിച്ചു. ക്ലിനിക്കല്‍ എക്റ്റാബ്ലീഷ്‌മെന്റ് ആക്‌ട് പ്രകാരം ലൈസന്‍സ് റദ്ദാക്കും. ആദ്യമായിട്ടല്ല ഇര്‍ഫാന്‍ വിവാദത്തില്‍ പെടുന്നത്. നേരത്തേ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തി യൂട്യൂബിലൂടെ വെളിപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇർഫാനും ഭാര്യ ആലിയയും പരീക്ഷണത്തിന് വിധേയരാകാൻ ദുബായില്‍ പോയി. മെയ് 18 ന് പോസ്റ്റ് ചെയ്ത ആദ്യ വീഡിയോയില്‍ ആലിയ ദുബായിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയായതായി കാണിക്കുന്നു. ഇന്ത്യയില്‍ ഇത്തരം പരിശോധനകള്‍ നിയമവിരുദ്ധമാണെന്ന് ഇർഫാൻ സമ്മതിച്ചു, ലിംഗനിർണയം ഒരു കാലത്ത് സാധാരണമായിരുന്നെങ്കിലും വ്യാപകമായ ലിംഗ വിവേചനം കാരണം ഇത് നിരോധിച്ചിരുന്നുവെന്ന് വിശദീകരിച്ചു. ഭക്ഷണ അവലോകനങ്ങളിലൂടെയും ട്രാവല്‍ വ്ലോഗുകളിലൂടെയും പ്രശസ്തിയിലേക്ക് ഉയർന്ന ഇർഫാന് നിരവധി സബ്സ്ക്രൈബേഴ്‌സ് ഉണ്ട്.

നേർക്കുനേർ പോരാട്ടത്തിനൊരുങ്ങി പിവി അൻവറും വിഡി സതീശനും BREAKING NEWS OF THE HOUR VM TV NEWS

മുൻകൂട്ടി കണ്ടവന്റെ വിഭ്രാന്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണത്തിന് പിന്നിലുള്ളത്.
ഇന്നലെ പാലക്കാട് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിന് ശേഷമാണ് സതീശന് ഹാലിളകിയത്. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെയും ഡിസിസിയുടേയും തീരുമാനത്തിന് വിരുദ്ധമായി സതീശന്റെയും ഷാഫിയുടെയും വ്യക്തിപരമായ താല്പര്യത്തിന് വിധേയമായാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് കെട്ടിയിറക്കുന്നത്.
നേരത്തേ പാലക്കാട് സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് ഡോക്ടർ സരിനെയായിരുന്നു. ഷാഫി വടകരയിൽ എംപിയായതോടെ പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ സരിനോട് നിശ്ചിച്ചത് കോൺഗ്രസ് നേതാക്കളായിരുന്നു. അവിടെ സ്ഥാനാർഥിയായി സരിനെ തീരുമാനിച്ചതുമായിരുന്നു. അതിൽനിന്നും പിൻവാങ്ങിയതുകൊണ്ടാണ് സരിൻ മറുകണ്ടം ചാടിയത്. ഇതിനെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരടക്കം നൽകുക തങ്ങളുടെ വോട്ട് ബിജെപിക്ക് കൊടുത്തുകൊണ്ടായിരിക്കും. പാലക്കാട് ബിജെപി ജയിക്കാൻ പോവുകയാണ് എന്ന വികാരം പ്രതിപക്ഷ നേതാവിന് ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. കോൺഗ്രസിൽനിന്നു മാത്രമല്ല, സിപിഎമ്മിൽനിന്നും വോട്ടുകൾ ബിജെപി സ്ഥാനാർഥിക്ക്പോകും. പ്രതിപക്ഷ നേതാവുമായി കഴിഞ്ഞദിവസം സംസാരിച്ച് ചായകുടിച്ചാണ് പിരിഞ്ഞത്. അന്നൊന്നുമില്ലാത്ത നിലപാട് ഇപ്പോള് പ്രകോപിതനായി പറയാൻ കാരണം പാലക്കാട്ടെ പരാജയമാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം അൻവറിലേക്കും ഡിഎംകെയിലേക്കും ചാർത്തി സ്വന്തം തടിയൂരാനുള്ള ശ്രമമാണ് സതീശന്റെ പ്രകോപനത്തിന് പിന്നിൽ.


പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാകാൻ തയാറായാൽ പിന്തുണക്കാം എന്നത് രാഷ്ട്രീയ തീരുമാനമാണ്. അത് പറയാൻ ആർക്കും അവകാശമുണ്ട്. പാലക്കാട് തങ്ങൾ നൽകുന്ന പിന്തുണയ്ക്ക് പകരം ചേലക്കരയിൽ തിരിച്ചും പിന്തുണവേണമെന്നതും ന്യായമായ ആവശ്യമാണ്. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ പുലർത്തേണ്ട മാന്യമായ പ്രതികരണം പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീ അപക്വത കൊണ്ടുമാത്രമാണ്. അതിൽ നമുക്ക് അദ്ദേഹത്തോട് സഹതപിക്കാമെന്നു മാത്രം.
കോൺഗ്രസിന്റെ തീരുമാനം പറയേണ്ടത് പ്രതിപക്ഷ നേതാവല്ലല്ലോ. അത് പറയേണ്ടത് കെ.സുധാകരനാണ്. അദ്ദേഹമാണ് പ്രസിഡണ്ട്. സുധാകരൻ പറഞ്ഞത് വാതിലടച്ചിട്ടില്ലെന്നുതന്നെയാണ്. അതാണ് പക്വതയുടെ ശബ്ദം. അതാണ് സതീശന് ഇല്ലാതെപോയതും. പ്രിയങ്കാ ഗാന്ധിക്കുള്ള പിന്തുണ എന്നത് ഡിഎംകെയുടെ രാഷ്ട്രീയ തീരുമാനമാണ്. അത് വിശാലനായ പൊതു താൽപര്യത്തെ മുൻനിര്ത്തിയുള്ളതുമാണ്. അത് സതീശന് മനസ്സിലാകണമെന്നില്ല. കേരളത്തിൽ ഉയർന്നുവന്ന നിരവധി ജനകീയ പ്രശ്നങ്ങളിൽ ഈ പ്രതിപക്ഷ നേതാവിന്റെ നിലപാടുകളെന്താണ് ?
ജപ്തി നടപടികൾ നിർത്തിവെക്കാൻ ബില്ല് കൊണ്ടുവന്നു.ആരുടെ ജപ്തിയാണ് അത് തടഞ്ഞത് ? ആശപുത്രികളിൽ ഇൻഷുറൻസ് ആനുകൂല്യങ്ങളോ മരുന്നുകളോ ലഭ്യമല്ല, റിദാൻബാസിൽവിഷയത്തിൽ, അബ്ദുൽ സത്താർ തൂങ്ങിമരിച്ച ദുരന്തത്തിൽ, സിന്ദീപാനന്ദഗിരി ആശ്രമത്തിലെ ഇടപെടൽ, കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പളമുൾപ്പെടെയുള്ള കത്തുന്ന വിഷയങ്ങളിൽ ഈ പ്രതിപക്ഷ നേതാവ് എവിടെയാണ്.
ചേലക്കരയിൽ സുധീറിന്റെ സ്ഥാനാർഥിത്വത്തിൽ മാറ്റമില്ല. പാലക്കാടിന്റെ കാര്യം ഗൗരവമായി ബുധനാഴ് ചേരുന്ന കൺവൻഷനിൽ ആലോചിക്കും. പ്രിയങ്കാ ഗാന്ധിക്ക് കൊടുത്ത പിന്തുണയെന്നത് ഇന്ത്യാമുന്നണിയെ സഹായിക്കേണ്ട വിശാലമായ കടമയുടെ ഭാഗമാണ്.
ഇതൊന്നും ആമാശയത്തിന്റെ വിഷയമല്ല ആശയവിഷയമാണ്. അത് ഇനിയും സംസാരിച്ചുകൊണ്ടേയിരക്കും. അത് ഏതെങ്കിലം തിരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല; അത് മനുഷ്യരുമായി ബന്ധപ്പെട്ടതാണ്.

ഓരോ ഇടപാടിനും പെണ്‍കുട്ടികള്‍ക്ക് രശ്മി നല്‍കിയിരുന്നത് 1500 രൂപ, കൊച്ചിയിലെ ഹോട്ടലില്‍ സജ്ജീകരിച്ച 103ാം നമ്ബര്‍ മുറിയും BREAKING NEWS OF THE HOUR VM TV NEWS

കൊച്ചി: സ്വകാര്യ ഹോട്ടലില്‍ നിന്ന് പെണ്‍വാണിഭ സംഘം പിടിയില്‍. കഴിഞ്ഞ ഒരുമാസത്തോളമായി ലോഡ്ജ് കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവര്‍ത്തനം നടത്തിവരുന്ന സംഘമാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്.

കൊല്ലം സ്വദേശി രശ്മി, സഹായി വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നടന്ന സംഭത്തില്‍ രണ്ടംഗ സംഘവും ഹോട്ടല്‍ നടത്തിപ്പുകാരനും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ കുടുക്കിയത് പൊലീസ് നടത്തിയ പ്രത്യേക അന്വേഷണമാണ്.

സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സംഘത്തിന്റെ വലയില്‍ കുടുങ്ങിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹോട്ടലില്‍ 102ാം നമ്ബര്‍ മുറിയിലാണ് രശ്മിയും വിമലും തമ്ബടിച്ചിരുന്നത്. തൊട്ടടുത്ത 103ാം നമ്ബര്‍ മുറിയും ഇവര്‍ ബുക്ക് ചെയ്യുകയും ആവശ്യക്കാര്‍ക്ക് ഇവിടെ പെണ്‍കുട്ടികളെ എത്തിച്ച്‌ കൊടുക്കുകയും ചെയ്തിരുന്നു.

രശ്മിയുടെ വലയില്‍ വീണ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഈ സംഘം സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. ആസൂത്രിതമായി പെണ്‍കുട്ടികളെ തന്റെ വലയില്‍ വീഴ്ത്തിയാണ് രശ്മി ബിസിനസ് നടത്തിവന്നിരുന്നതെന്നും പൊലീസ് പറയുന്നു. എല്ലാവിധ സംവിധാനങ്ങളും തങ്ങള്‍ക്കുണ്ടെന്ന് പെണ്‍കുട്ടികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയാണ് സംഘത്തിന്റെ ഭാഗമാക്കിയിരുന്നത്.

കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഈ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച്‌ വരികയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി പ്രതികളെ നിരീക്ഷിച്ച ശേഷമാണ് റെയ്ഡ് നടപടികളിലേക്ക് പൊലീസ് കടന്നത്.

കീര്‍ത്തിയെ തേടി വീട്ടില്‍ നിന്നും വിയോഗ വര്‍ത്ത! അമ്മേ.. വാവിട്ട് നിലവിളിച്ച്‌ നടി!മേനകയുടെ മാല വിറ്റു പണം വാങ്ങി! തകര്‍ന്നടിഞ്ഞ് സുരേഷ് കുമാര്‍!

മലയാളികള്‍ക്ക് ഇഷ്ട്ടപ്പെട്ട താരകുടുംബമാണ് നിർമാതാവ് സുരേഷ് കുമാറിന്റേത്. അച്ഛൻ സുരേഷ് കുമാറിന്റെയും അമ്മ നട് മേനകയുടെയും പാത പിന്തുടർന്നാണ് മകള്‍ കീർത്തി സുരേഷ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്.

ഇപ്പോഴിതാ കീർത്തി സുരേഷിനെക്കുറിച്ചും സുരേഷ് കുമാറിനെക്കുറിച്ചും സംവിധായകൻ ആലപ്പി അഷറഫ് ചില വെളിപ്പടുത്തലുകള്‍ നടത്തുകയാണ്.

അന്നും ഇന്നും സുരേഷ് കുമാറും കീർത്തി സുരേഷും മേനകയും ഒരുപാട് പേരെ സഹായിക്കുന്നവരാണെന്നും നന്മ‍യുടെ പ്രതീകമായി ജി സുരേഷ് കുമാറിനെ തോന്നിയിട്ടുണ്ടെന്നും ആലപ്പി അഷറഫ് പറയുന്നു. നേരത്തെ തന്റെ ഫ്ലാറ്റില്‍ നിന്ന ഒരു പാചകക്കാരനെ സുരേഷ് കുമാർ സഹായിച്ചതിനെക്കുറിച്ചും സംവിധായകൻ വാചാലനായി.

ഫ്ലാറ്റില്‍ നിന്ന ഒരു പാചകക്കാരൻ അവിടെ വരുന്നവർക്കെലാം ഭക്ഷണം നല്‍കുമായിരുന്നു. അങ്ങനെ പാചകക്കാരന്റെ മകളുടെ കല്യാണമായിരുന്നു. താനും സുരേഷ് കുമാറുമെല്ലാം സഹായിച്ചു. എന്നാല്‍ ഒരുപാട് പേർ സഹായിക്കുമെന്ന് കരുതിയെങ്കിലും ആരും സഹായിച്ചില്ല.

ഒടുവില്‍ സ്ത്രീധനത്തുകയില്‍ 35000 രൂപ കുറവു വന്നത് അറിഞ്ഞു. അയാളുടെ വിഷമം കണ്ട് അദ്ദേഹത്തിന് സഹിച്ചില്ല. അന്ന് സുരേഷ് കുമാറിന്റെ കെെയില്‍ അഞ്ച് പൈസ എടുക്കാനില്ലായിരുന്നു.

ഒടുവില്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി മേനകയുടെ കഴുത്തില്‍ കിടന്ന കട്ടിയുള്ള മാല വാങ്ങി പണയം വെച്ച്‌ 35,000 രൂപ കൊടുക്കുകയും കല്യാണം എങ്ങനെയെങ്കിലും നടത്തണമെന്നാണ് സുരേഷ് പറഞ്ഞതെന്നും ആലപ്പി അഷറഫ് പറയുന്നു.

അതേസമയം രതീഷിന്റെ മരണ ശേഷം അനാഥമായ കുടുംബത്തെ സുരേഷ് കുമാറും നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. മാത്രമല്ല രതീഷിന്റെ ഭാര്യ ‍‍‍‍ഡയാനയ്ക്ക് അവസാന കാലത്ത് കാൻസറായിരുന്നു.

കൂടെ നിന്നതും അവരെ ശുശ്രൂഷിച്ചതും സുരേഷ് കുമാറും മേനകയും കീർത്തി സുരേഷുമായിരുന്നെന്നും തുടർന്ന് ഓപ്പറേഷൻ കഴിഞ്ഞ് അവരെ കൂട്ടിക്കൊണ്ട് വന്നത് സുരേഷിന്റെ വീട്ടിലേക്കാണെന്നും ആലപ്പി വ്യക്തമാക്കി.

സ്വന്തം അമ്മയെ പോലെയാണ് കീർത്തിയവരെ കണ്ടത്. എന്നാല്‍ ഡയാന മരിക്കുമ്ബോള്‍ കീർത്തി മദ്രാസിലായിരുന്നു. താൻ വരാതെ ജഡമെടുക്കരുതെന്ന് നിർദ്ദേശിച്ച്‌ ഷൂട്ടിംഗ് കാൻസല്‍ ചെയ്ത് വാവിട്ട് നിലവിളിച്ച്‌ കൊണ്ടാണ് കീർത്തി വന്നത്. അന്നവിടെ കൂടി നിന്നവർ അവരുടെ മകളാണോ ഇതെന്ന് ചോദിച്ചിരുന്നെന്നും ആലപ്പി അഷറഫ് കൂട്ടിച്ചേർത്തു.

ഇനിയവര്‍ തലകുത്തി നിന്ന് മാപ്പു പറഞ്ഞാലും, സെന്റോഫ് കൊടുക്കുന്ന സ്ഥലത്ത് ചെന്നിട്ടല്ല അത് പറയണ്ടത്, അവര്‍ ചെയ്തത് തെറ്റാണ്…” പി.പി.ദിവ്യയ്ക്കെതിരെ മല്ലിക സുകുമാരന്‍

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും പത്രദൃശ്യമാധ്യമങ്ങളിലും നിറയുന്നൊരു പേരാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റേത്.

ജനപ്രതിനിധിയായ പിപി ദിവ്യയുടെ വാക്കുകള്‍ കേട്ട് മാനസികമായി മുറിവേറ്റാണ് നവീന്‍ ബാബു തന്റെ ജീവിതമവസാനിപ്പിച്ചത്. കണ്ണൂരിലെ സെന്‍റോഫ് കഴിഞ്ഞ് ഈയാഴ്ച പത്തനംതിട്ട കലക്ടറേറ്റില്‍ വന്ന് ജോലിയില്‍ പ്രവേശിച്ച്‌ കര്‍മനിരതനാകേണ്ടിയിരുന്ന നവീന്‍ സ്വന്തം നാട്ടിലേക്കെത്തിയത് ജീവനറ്റ ശരീരമായിട്ടാണ്. പെട്രോള്‍ പമ്ബിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതടക്കമാണ് ദിവ്യ ആരോപണമുന്നയിച്ചത്. യാത്ര അയപ്പില്‍ നേരിട്ട അപമാനമവും വിമര്‍ശനവുമാണ് ഒരു ആത്മഹത്യയിലേക്ക് നവീന്‍ ബാബുവിനെ കൊണ്ടെത്തിച്ചത്.
പ്രമുഖരടക്കം പലരും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്നുണ്ട്. പലരും തങ്ങളുടെ രോഷം സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നുണ്ട്.
ഇപ്പോഴിതാ സുകുമാരന്റെ ഭാര്യയും അഭിനേത്രിയുമായ മല്ലിക സുകുമാരന്‍ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് അറിയിക്കുകയാണ്. തലകുത്തി നിന്ന് മാപ്പ് പറഞ്ഞാലും അവര്‍ ചെയ്തത് തെറ്റാണെന്ന് തുറന്നടിക്കുകയാണ് മല്ലിക.
”ഇന്നലെ എന്താ നടന്നത്, കണ്ണൂര്. ഇനിയവര്‍ തലകുത്തി നിന്ന് മാപ്പു പറഞ്ഞാലും, എന്റെയടുത്തത് പറയണ്ട. ഞാനതു സമ്മതിച്ചു കൊടുക്കില്ല. എന്താണോ അവര്‍ ചെയ്തത്, അത് തെറ്റാണ്. വിളിച്ചോ വിളിച്ചില്ലയോ ആര് വിളിച്ചോ അതൊന്നും എനിക്കറിയണ്ട. വന്നിട്ട് ഒരു മനുഷ്യന് സെന്റ് ഓഫ് കൊടുക്കുന്ന സ്ഥലത്തിരുന്ന് പറയേണ്ട ഒരു വര്‍ത്തമാനമല്ല ആ സ്ത്രീ പറഞ്ഞത്. അവര്‍ക്കത് പറയാം, അയാളെ വിളിച്ച്‌ മാറ്റി നിര്‍ത്തിയിട്ട്, ‘നിങ്ങള്‍ ഇങ്ങനെയൊരു തെറ്റ് ചെയ്തില്ലേ” എന്ന്. അല്ലെങ്കില്‍ വകുപ്പ് മന്ത്രിയോട് പറയാം. അല്ലെങ്കില്‍ സര്‍ക്കാരിന് ഒരു കത്തെഴുതാം. അദ്ദേഹത്തെ സ്നേഹത്തോടെ യാത്രയയ്ക്കാന്‍ ഒരു പറ്റം ആള്‍ക്കാര്‍ വന്നിരിക്കുകയായിരുന്നു. പത്തനംതിട്ട് അദ്ദേഹത്തെ സ്വീകരിക്കാനിരിക്കുകയായിരുന്നു. സത്യത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണ് ഇപ്പോള്‍ യാത്ര ഒഴിവാക്കിയിരിക്കുന്നത്. ഇല്ലെങ്കില്‍ ഞാന്‍ പോയി കണ്ടേനേ. സത്യത്തില്‍ ആ ചിതയ്ക്കു ചുറ്റും ആ പെണ്‍കുഞ്ഞ് നടക്കുന്നതു കണ്ടപ്പോള്‍ ഒരു അമ്മയെന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലും ചങ്ക് പൊട്ടിപ്പോയി…” എന്നാണ് മല്ലിക പറയുന്നത്.

നടി കല്യാണി വിവാഹിതയായി? അച്ഛൻ പ്രിയദര്‍ശനെ ഒഴുവാക്കി സീരിയല്‍ താരത്തിന് വരണമാല്യം അണിയിച്ചു 

BREAKING NEWS OF THE VM TV NEWS

തെന്നിന്ത്യയിലെ യുവ നടിമാരില്‍ മുൻനിരയിലാണ് കല്യാണി പ്രിയദർശന്റെ സ്ഥാനം. വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖർ സല്‍മാൻ സിനിമയാണ് കല്യാണിയുടെ ആദ്യ മലയാള ചിത്രം.

വർഷങ്ങള്‍ക്കുശേഷമാണ് അവസാനമായി റിലീസ് ചെയ്ത കല്യാണിയുടെ മലയാള സിനിമ. തമിഴിലും തെലുങ്കിലുമാണ് കല്യാണിയുടെ പുതിയ സിനിമകളെല്ലാം. അഭിനയത്തില്‍ മാത്രമല്ല മോഡലിങ്ങിലും സജീവമാണ് കല്യാണി.

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി നിരവധി സിനിമകളില്‍ സഹായിയായി പ്രവർത്തിച്ചശേഷമാണ് ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറുന്നത്.

പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ചെറിയ കാലയളവിനുള്ളില്‍ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. അച്ഛനും അമ്മയും മലയാള സിനിമകളിലൂടെയാണ് ശ്രദ്ധനേടിയതെങ്കില്‍ അഭിനയത്തിലേക്ക് എത്തി നാല് സിനിമകള്‍ പൂർത്തിയായശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തിയത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കല്യാണിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നവവധുവിന്റെ വേഷത്തില്‍ അതീവ സുന്ദരിയായാണ് കല്യാണി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോയില്‍ കല്യാണിയുടെ വരനായി പ്രത്യക്ഷപ്പെട്ടത് സീരിയല്‍ താരം ശ്രീറാം രാമചന്ദ്രനാണ്. ശ്രീറാമിന്റെ സോഷ്യല്‍മീഡിയ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്രീറാം മലയാളി പ്രേക്ഷകർക്കിടയില്‍ ശ്രദ്ധേയനാകുന്നത് കസ്തൂരിമാൻ അടക്കമുള്ള സീരിയലുകളിലൂടെയാണ്. യെസ് പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പിയാക്കുന്നത് എന്ന തലക്കെട്ടോടെയാണ് ശ്രീറാം കല്യാണിക്കൊപ്പമുള്ള വീഡിയോ പങ്കിട്ടത്. വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.

വീഡിയോ കണ്ടവരുടെയെല്ലാം സംശയം ശ്രീറാമും കല്യാണിയും വിവാഹിതരായോ എന്നതായിരുന്നു. പ്രിയദർശൻ ഇല്ലാത്തത് കൊണ്ട് മനസിലായി അല്ലെങ്കില്‍ റിയല്‍ marriage ആണെന്ന് വിചാരിച്ചേനെ ….., അച്ഛൻ പ്രിയദർശനെ ഒഴുവാക്കി കല്യാണി വിവാഹിതയായി, ഒരു നിമിഷം ഞാൻ അങ് ഇല്ലാണ്ടായി… തുടങ്ങി നിരവധി കമ്മന്റുകളാണ് വീഡിയോയില്‍ ആരാധകർ കുറിച്ചത് .

ശ്രീറാം വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. അതുകൊണ്ട് തന്നെ ശ്രീറാം വീണ്ടും വിവാഹിതനായോ എന്നൊക്കെയുള്ള സംശയങ്ങളായിരുന്നു ആരാധകർക്ക്. എന്നാല്‍ കല്യാണിയുമായുള്ള വിവാഹമൊന്നും കഴിഞ്ഞിട്ടില്ലെന്നും ഒരുമിച്ച്‌ ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള വീഡിയോ പങ്കിട്ടതാണെന്നും വ്യക്തമാക്കി ശ്രീറാം തന്നെ എത്തി.

യെസ് ഭാരത് വെഡ്ഡിങ് കലക്ഷൻസിന്റെ പരസ്യത്തിലാണ് കല്യാണിക്കൊപ്പം ശ്രീറാം അഭിനയിച്ചത്. ആദ്യമായാണ് കല്യാണി പ്രിയദർശനൊപ്പം ശ്രീറാം ഒരു പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കല്യാണിക്കൊപ്പമുള്ള വീഡിയോ ശ്രീറാം പങ്കിട്ടപ്പോള്‍ നിരവധി രസകരമായ കമന്റുകളും പ്രേക്ഷകർ കുറിച്ചിരുന്നു.

കല്യാണക്കൊപ്പം പ്രിയദർശൻ ഇല്ലാത്തതുകൊണ്ട് മനസിലായി. അല്ലെങ്കില്‍ റിയല്‍ മാരേജ് ആണെന്ന് വിചാരിച്ചേനെ, ആദ്യം കരുതി നിങ്ങള്‍ വിവാഹിതരായതാണെന്ന്. പിന്നീടാണ് അതൊരു പരസ്യ ചിത്രീകരണമാണെന്ന് മനസിലായത്, എന്റെ പൊന്നേ ഒരു നിമിഷം റിയലാണെന്ന് കരുതി, ആദ്യം ഒന്ന് ഷോക്കായി എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്. വിനീത് ശ്രീനിവാസിന്റെ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയിലാണ് ശ്രീരാം ഒടുവില്‍ അഭിനയിച്ചത്.

നവീൻ ബാബുവിന്റെ അവസാന മെസേജ് പുലര്‍ച്ചെ 4.58ന്, 2 പേര്‍ക്ക്;BREAKING 

NEWS OF THE HOUR VM TV

കണ്ണൂര്‍ : എഡിഎം നവീൻ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്‌ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക്. ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്ബറുകളാണ് നവീൻ ബാബു കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച പുലർച്ചെ 4.58 നാണ് ഫോണില്‍ നിന്നും സന്ദേശം അയച്ചത്. എന്നാല്‍ ഏറെ വൈകിയാണ് ഉദ്യോഗസ്ഥ‍ര്‍ ഈ മെസേജ് കണ്ടത്. അപ്പോഴേക്കും നവീൻ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ വിവരമനുസരിച്ച്‌ 4.30 നും 5.30 നും ഇടയിലാണ് നവീൻ ബാബുവിന്റെ മരണം നടന്നത്. ഈ സമയത്താകും ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്ബറുകള്‍ അയച്ച്‌ നല്‍കിയത്.

കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. കഴി‌ഞ്ഞ ചൊവ്വാഴ്ച പുല‍ര്‍ച്ചെയാണ് നവീൻ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത ജില്ലാ പഞ്ചായത്ത്‌ മുൻ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻ‌കൂർ ജാമ്യഹർജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം. അതേസമയം പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായിരിക്കെ ടി.വി.പ്രശാന്ത് പെട്രോള്‍ പമ്ബിന് അപേക്ഷ നല്‍കിയതില്‍ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇന്നെത്തും.

മുഖ്യമന്ത്രിയുടെ വസതിയില്‍ 100 കോടി രൂപയുടെ സാധനങ്ങള്‍, വെളിപ്പെടുത്തി പിഡബ്ലുഡി, 6 കോടിയോളം വിലമതിക്കുന്ന കര്‍ട്ടനുകളും 9 ലക്ഷത്തിന്റെ ഓവനും BREAKING NEWS OF THE HOUR vm tv news

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുമ്ബ് താമസിച്ചിരുന്ന ആഡംബര ബംഗ്ലാവായ ‘ശീഷ് മഹലില്‍’ 100 കോടി രൂപയിലധികം വിലമതിക്കുന്ന സൗകര്യങ്ങള്‍…

കാവ്യയുടെ മകളായതിനാല്‍ മഹാലക്ഷ്മിയെ ഇഷ്ടമല്ല’;കാവ്യയെയും ദിലീപിനെയും ഞെട്ടിച്ച്‌ കുടുംബത്തില്‍ അയാളെത്തി 

ഈ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കാവ്യ മാധവന്റെയും ദിലീപിന്റെയും മകളായ മഹാലക്ഷ്മി എന്ന മാമാട്ടിയുടെ പിറന്നാള്‍.

കാവ്യ മാധവനാണ് മകള്‍ക്ക് ആശംസ അറിയിച്ച്‌ ആദ്യമെത്തിയത്. പിന്നാലെ മീനാക്ഷിയും എത്തി. മകളെയും എടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് കാവ്യ പങ്കുവെച്ചത്. മാത്രമല്ല ഈ ആശംസ പോസ്റ്റുകളെല്ലാം വൈറലായിരുന്നു.

അതേസമയം പിറന്നാള്‍ ദിനത്തില്‍ കാവ്യ തന്റെ ഇൻസ്റ്റഗ്രാമില്‍ പങ്കിട്ട ചിത്രത്തിന് നിരവധി പേരാണ്
മഹാലക്ഷ്മിയ്ക്ക് ആശംസ അറിയിച്ച്‌ കമന്റിട്ടത്. കൂടാതെ കാവ്യയോടുള്ള സ്നേഹവും ചിലർ പങ്കിടുന്നുണ്ട്.

എന്നാല്‍ ഈ സ്നേഹത്തിനിടയിലും ഒരാള്‍ ഹേറ്റ് കമന്റ്മായും രംഗത്തെത്തി. “കാവ്യയുടെ മകളായതിനാല്‍ മഹാലക്ഷ്മിയെ ഇഷ്ടമല്ല” എന്നായിരുന്നു കമന്റ്.

എന്നാല്‍ ഈ കമന്റിനെ കാവ്യയോ കാവ്യയുടെ ആരാധകരോ ദിലീപോ കാര്യമാക്കിയിട്ടേ ഇല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായൊരു കാര്യം.സാധാരണയായി ഒരു നെഗറ്റീവ് കമന്റ് വരുമ്ബോള്‍ കാവ്യയുടെ ഫാൻസ് ചുട്ട മറുപടി കൊടുക്കാറുണ്ട്. പക്ഷേ ഇത്തവണ ആ കമന്റുകള്‍ ആരാധകർ തള്ളി എന്ന് മാത്രമല്ല അതിനു തൊട്ടു താഴെ തന്നെയുള്ള കമന്റുകളിലും ആരാധകർ കാവ്യയേയും മകളേയും സ്നേഹം കൊണ്ട് മൂടുന്ന കാഴ്ചയാണ് കാണാനാകുക.

ഇനിയും ഭാര്യയും കുട്ടിയും വേണമെന്ന് ബാല, പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എലിസബത്ത്; കമന്റടിച്ച്‌ ആരാധകരും

താൻ വീണ്ടും വിവാഹിതനാകാൻ പോകുകയാണെന്ന് നടൻ ബാല കഴിഞ്ഞ ദിവസം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. നിയമപരമായി വിവാഹം കഴിക്കുമെന്നും തനിക്ക് ഒരു കുഞ്ഞ് ജനിച്ചാല്‍ ഒരിക്കലും കാണാൻ വരരുതെന്നും താരം പറഞ്ഞു.

ഇതോടൊപ്പം തന്റെ 250 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത് ആർക്ക് കൊടുക്കണമെന്ന് താൻ തീരുമാനിക്കുമെന്നും ബാല പറഞ്ഞിരുന്നു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ബാലയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടന്നത്. മുൻ ഭാര്യ ബാലയ്‌ക്കെതിരെ പരാതി നല്‍കിയതും തുടർന്ന് നടനെ പൊലീസ് എത്തി അറസ്റ്റ് ചെയ്തതും വലിയ സംഭവമായിരുന്നു. ബാല പുറത്തുവിടുന്ന പ്രസ്താവനകളും തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്ന തരത്തിലാണെന്നാണ് മുൻ ഭാര്യ ആരോപിക്കുന്നത്. മകളെ തന്നില്‍ നിന്നകറ്റുന്നെന്ന് ബാല പരാതി പറഞ്ഞതിന് പിന്നാലെ മകളും രംഗത്തെത്തി. ഇതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്.

ഇതിനിടെ, ബാലയുടെ രണ്ടാം ഭാര്യ എലിസബത്ത് എവിടെയെന്നും എന്താണ് പ്രതികരിക്കാത്തതെന്നും ചോദിച്ച്‌ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദിവസങ്ങള്‍ക്ക് ശേഷം ഫേസ്ബുക്കില്‍ ഒരു പോസ്റ്റുമായി വന്നിരിക്കുകയാണ് എലിസബത്ത്. അഹമ്മദാബാദില്‍ ജോലി ചെയ്യുകയാണ് എലിസബത്ത് ഇപ്പോള്‍. ഇടയ്ക്കിടെ ഫേസ്ബുക്കില്‍ വീഡിയോയും വ്‌ളോഗും പോസ്റ്റ് ചെയ്യുന്ന എലിസബത്ത് ഇത്തവണ എത്തിയത് സന്തോഷവതിയായി പുഞ്ചിരിക്കുന്ന ചിത്രവുമായാണ്. ബാലയുടെ വിവാഹ പ്രഖ്യാപനത്തിന് പിന്നാലെയാണ് എലിസബത്ത് പോസ്റ്റ് പങ്കുവച്ചത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. ‘ഹാപ്പി ആയിരിക്കുന്ന നിങ്ങളെയും അമൃതയെയും ഒക്കെ കാണുമ്ബോള്‍ സന്തോഷമാണ്’, ‘കുറേക്കൂടി സുന്ദരിയും മിടുക്കിയുമായിരിക്കുന്നു’, മോളെ, നിനക്ക് സുഖമല്ലേ…? മനസ്സിന് സന്തോഷം തോന്നുന്ന കാര്യങ്ങള്‍ ചെയ്ത് സന്തോഷമായി ജീവിക്കുക. എല്ലാം നല്ലതിനാണ് എന്ന് കരുതുക നല്ല ഹൃദയമുള്ളവരെ ദൈവം കൈവിടില്ല.. ഇഷ്ടത്തോടെ അതിലേറെ. പ്രാർത്ഥനയോടെ…ഒരു ചേച്ചി’. ‘ബാല പോണെങ്കില്‍ അവനോട് പോവാൻ പറ. ചേച്ചിക്ക് നല്ല ഒരു ചെക്കനെ കിട്ടട്ടെ’- എന്നിങ്ങനെ പോകുന്നു കമന്റുകള്‍.