വിവാഹത്തിന് പിന്നാലെ ആ സന്തോഷ വാര്‍ത്തയുമായി ജിപി; 30 വയസില്‍ ഗോപികയുടെ ജീവിതത്തില്‍ അത് സംഭവിച്ചു;ഓടിയെത്തി കുടുംബങ്ങള്‍..!  BREAKING NEWS OF THE VM TV NEWS

Spread the love

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും.

ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹനിശ്ചയം മുതല്‍ എല്ലാ വിശേഷങ്ങളും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം ഗോപികയും ഗോവിന്ദ് പദ്മസൂര്യയും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്.ഇത്തവണ ഒരു സന്തോഷവാര്‍ത്തയുണ്ട്, അത് പങ്കുവയ്ക്കാനാണ് ഇരുവരും എത്തിയതെന്നാണ് ജിപിയും ഗോപികയും പറയുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബര്‍ 22 നായിരുന്നു തങ്ങള്‍ വിവാഹ നിശ്ചയത്തെ കുറിച്ച്‌ പറഞ്ഞ് ആദ്യമായി നിങ്ങളുടെ മുന്നിലേക്ക് എത്തിയതെന്നും ഇപ്പോഴിതാ അതേ ഡേറ്റില്‍ പുതിയ ഒരു സന്തോഷ വാര്‍ത്ത കൂടെ പങ്കുവയ്ക്കുന്നു എന്ന് പറഞ്ഞാണ് ജിപിയും ഗോപികയും പറഞ്ഞു തുടങ്ങുന്നത്.

ആ കാര്യം മറ്റൊന്നുമല്ല മറ്റൊന്നുമല്ല. ഇരുവരും പുതിയ ഒരു വീട് വാങ്ങിയിരിക്കുകയാണ്. കൊച്ചിയിലെ മറയന്‍ ഡ്രൈവില്‍, മറീന വണ്ണിലാണ് പുതിയ അപ്പാര്‍ട്‌മെന്റെന്നും അതും ഇരുപത്തിയേഴാം നിലയിലാണെന്നും ജിപി പറഞ്ഞു.

ഈ വർഷം ഏപ്രില്‍ 22 ന് കീ കൈയ്യില്‍ കിട്ടിയിരുന്നെന്നും തിരുവോണത്തിന്റെ അന്നാണ് ഞങ്ങള്‍ പാല് കാച്ചല്‍ നടത്തിയതെന്നും താരങ്ങള്‍ വിശദികരിച്ചു. വീടിനു ഗോപുര എന്നാണ് പേര് നല്‍കിയത്. അതില്‍ ഗോപികയുണ്ട്, ജിപിയും ഉണ്ടെന്നും തന്റെ അച്ഛനാണ് ഈ പേരിന് പിന്നില്‍ എന്ന് ജിപി പറയുന്നു.

എല്ലാം കഴിഞ്ഞിട്ട് നിങ്ങളോട് പറയാം എന്നാണ് കരുതിയതെന്നും താരങ്ങള്‍ വ്യക്തമാക്കി. തങ്ങളുടെ കല്യാണവും എല്ലാം തീരുമാനിച്ചതിന് ശേഷമാണ് നിങ്ങളെ അറിയിച്ചതെന്നും അതുപോലെയാണ് ഇതെന്നുമാണ് ജിപിയും ഗോപികയും പറയുന്നത്.

Leave a Reply

Your email address will not be published.