ആ ഓണ്‍ലൈന്‍ പ്രണയത്തിന് ഭുവനേശ്വരി കൊടുക്കേണ്ടി വന്നത് വലിയ വില; നെടുമങ്ങാട്ടെ കഞ്ചാവു കേസില്‍ പ്രതിയായ യുവതി ഗുജറാത്തിലെ സ്വകാര്യ കമ്ബനിയിലെ മുന്‍ ജീവനക്കാരി; ഫേസ്ബുക്ക് പ്രണയത്തില്‍ കുഴിയില്‍ചാടി; ഒടുവില്‍ കിടപ്പുമുറിയില്‍ 20 കിലോ കഞ്ചാവും, അറസ്റ്റും BREAKING NEWS OF THE HOUR VM TV NEWS

Spread the love

നെടുമങ്ങാട്: നെടുമങ്ങാട് വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചു വില്‍പ്പന നടത്തിയ കേസില്‍ എക്‌സൈസ് സംഘം പിടികൂടിയത് 24 വയസ് പ്രായമുള്ള യുവതിയെയാണ്.

പാലക്കാട് സ്വദേശി ഭുവനേശ്വരി (24)യാണ് പിടിയിലായത്. ഇയവരുടെ ഭര്‍ത്താവ് ആര്യനാട് പറണ്ടോട് സ്വദേശി മനോജ് (23) എക്‌സൈസിനെ കണ്ട് ഓടി രക്ഷപെട്ടു. നല്ലനിലയില്‍ ജീവിച്ചിരുന്ന യുവതിയുടെ ജീവിതം കളഞ്ഞത് ഒരു ഓണ്‍ലൈന്‍ പ്രണയമായിരുന്നു. മനോജുമായുമായുള്ള ഓണ്‍ലൈന്‍ പ്രണയവും വിവാഹവുമാണ് അവരെ ഇപ്പോള്‍ കഞ്ചാവ് കേസില്‍ പ്രതിയാക്കാന്‍ ഇടയാക്കിയത്.

നേരത്തെ ഗുജറാത്തിലെ സ്വകാര്യ കമ്ബനിയില്‍ മികച്ച ജോലിക്കാരിയായിരുന്നു ഭുവനേശ്വരി. ഇതിനിടെയാണ് ഇവര്‍ ഫേസ്ബുക്ക് വഴി മനോജുമായി പരിചയപ്പെട്ടത്. ഈ പരിചയം പ്രണണമായി മാറ്റുകയായിരുന്നു. പിന്നാലെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ ഗുജറാത്തിലെ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കെത്തി. എന്നാല്‍, മനോജാകട്ടെ കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു.

പലയിടങ്ങളിലും വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് എത്തിച്ച്‌ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാിയരുന്നു ഇയാള്‍. ജീവിതസാഹചര്യം കൊണ്ട് ഭുവനേശ്വരിക്കും ഇതിന് കൂട്ടുനില്‍ക്കേണ്ടി വന്നു. നേരത്തെ നെടുമങ്ങാട് പത്താംകല്ല് ഭാഗത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. രണ്ടുമാസം മുമ്ബാണ് രണ്ടരവയസുള്ള പെണ്‍കുഞ്ഞുമായി ആര്യനാട് പറണ്ടോടേക്ക് താമസം മാറിയത്. ഇവിടെയും വിപുലമായ കഞ്ചാവ് വില്‍പ്പനം നടത്തുകായിരുന്നു ദമ്ബതിമാര്‍.

കഞ്ചാവ് കടത്തു സംഘത്തില്‍ പെ്ട്ട അംഗങ്ങളാണ് ദമ്ബതിമാര്‍ എന്നാണ് എക്‌സൈസ് പറയുന്നത്. ഇന്നലെ എക്‌സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമില്‍ കൊണ്ടുപോയി നശിപ്പിക്കാന്‍ ഇരുവരും ശ്രമിച്ചു. ഇതിനിടെ ഭുവനേശ്വരിയെ സംഘം പിടികൂടിയതോടെ മനോജ് ഓടി രക്ഷപ്പെട്ടു. ആലപ്പുഴയിലും സമാനമായ കേസില്‍ പ്രതിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

മനോജ് രക്ഷപെടുകയും ഭുവനേശ്വരി അറസ്റ്റിലാകുകയും ചെയ്തതോടെ ഇവരുടെ രണ്ടരവയസുകാരി മകളെ മനോജിന്റെ മാതാവിന് കൈമാറി. ഇരുവരും പകല്‍സമയത്ത് വീടിന് പുറത്തിറങ്ങാറില്ലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ എസ്.ജി.അരവിന്ദിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

കഞ്ചാവ് കടത്തിന് മനോജിന്റെ സഹായിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് സി.ഐ അറിയിച്ചു. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.അനില്‍കുമാര്‍,രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു, നജിമുദ്ദീന്‍, പ്രശാന്ത്, സജി, ഡ്രൈവര്‍ ശ്രീജിത്ത്, ഡബ്ലിയു.സി.ഇ.ഓമാരായ ഷീജ, രജിത, അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published.