NEWS
ലംഘിച്ചത് അതിസുരക്ഷാ മുന്നറിയിപ്പായ ‘മഞ്ഞ വര’; ഓവര്‍ടേക്കിംഗോ യു-ടേണുകളോ ഒരിക്കലും പാടില്ലായിടം; ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തി ചീറി പാഞ്ഞ് മുഖ്യന്റെ വാഹനം അപകടം ക്ഷണിച്ചു വരുത്തി; ഇത് കേസെടുക്കേണ്ട ഗുരുതര കുറ്റം; BREAKING VM TV NEWS

തിരുവനന്തപുരം: ഇന്നലെയാണ് തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നത്.
പക്ഷെ ഈ കൂട്ടയിടിയിലൂടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് കടുത്ത നിയമ ലംഘനം. ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. മുഖ്യമന്ത്രിയുടെ വാഹനവും എസ്‌കോര്‍ട്ട് വാഹനവുമടക്കം അഞ്ചുവാഹനങ്ങളാണ് സംഭവത്തില്‍ അപകടത്തില്‍പ്പെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ കാരണം ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അപകടം ഉണ്ടായസ്ഥലത്ത് ഡിവൈഡറിന് സമാനമായ ‘ഇരട്ട മഞ്ഞവര’യുണ്ടായിരുന്നു. അവിടെ ഒരുകാരണവശാലും വാഹനങ്ങള്‍ മറികടക്കാന്‍ പാടില്ല. പക്ഷെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങിയത് പൂര്‍ണമായും മഞ്ഞവര മറികടന്നാണ്.
മഞ്ഞവരയും റെഡ്ലൈറ്റും ഉള്‍പ്പെടെയുള്ള ഗതാഗത ക്രമീകരണങ്ങള്‍ വി.ഐ.പി വാഹനവ്യൂഹത്തിന് വലിയ ബാധകമാണ്. പക്ഷെ, സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കാനുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ മുഖ്യമന്ത്രിക്ക് സുരക്ഷാ പ്രശ്‌നമൊന്നുമില്ല. എന്നിട്ടും ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇന്നലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചീറി പാഞ്ഞത്. ഇപ്പോഴിതാ ഗതാഗത നിയമങ്ങള്‍ വീണ്ടും ചർച്ചയാകുന്നു. റോഡിലെ അതിസുരക്ഷാ മുന്നറിയിപ്പായ ‘മഞ്ഞവര’യെ കുറിച്ച് കൂടുതലറിയാം.
ഇരട്ട തുടർച്ചയായ ‘മഞ്ഞവര’ റോഡിലെ വരകളുടെ പട്ടികയിലെ ഏറ്റവും കർശനമായ മുന്നറിയിപ്പാണിത്. അതുകൊണ്ടുതന്നെ ഈ വരെയക്കുറിച്ച് ആദ്യം തന്നെ വിശദമാക്കാം. ഒരു ഇരട്ട തുടർച്ചയായ മഞ്ഞ വര സൂചിപ്പിക്കുന്നത് രേഖ മുറിച്ചുകടക്കുന്നത് ഇരുവശത്തേക്കും അനുവദനീയമല്ല എന്നാണ്. അതിനാല്‍ ഓവർടേക്കിംഗോ യു-ടേണുകളോ ഇവിടെ ഒരു കാരണവശാലും ചെയ്യരുത്. അല്ലെങ്കില്‍ ലെയ്ൻ മാറരുത്. അപകടസാധ്യത കൂടുതലുള്ള അപകടകരമായ രണ്ടുവരി റോഡുകളിലാണ് ഈ രീതി സാധാരണയായി കാണപ്പെടുന്നത്.
തുടര്‍ച്ചയായ മഞ്ഞവര റോഡിനുനടുവിലെ തുടര്‍ച്ചയായ മഞ്ഞവര ഒരുകാരണവശാലും മറികടക്കല്‍ പാടില്ലെന്ന സൂചന നല്‍കുന്നു. വളവുകളിലും അപകടമേഖലകളിലുമാണിത്. മുറിഞ്ഞ മഞ്ഞ റോഡ് വരകള്‍ ഓവര്‍ടേക്കിംഗ് അല്ലെങ്കില്‍ മുന്നിലുള്ള വാഹനങ്ങളെ നിങ്ങള്‍ക്ക് മറികടക്കാം. പക്ഷെ, മുന്‍കരുതലുണ്ടാകണമെന്ന് മുറിഞ്ഞ മഞ്ഞ വരകള്‍ സൂചിപ്പിക്കുന്നു.
നീണ്ടു നിവര്‍ന്ന മഞ്ഞ വരകള്‍ക്ക് സമാന്തരമായ മുറിഞ്ഞ മഞ്ഞ വരകള്‍ ഇവിടെ രണ്ട് തരത്തിലുള്ള അനുവദങ്ങളാണ് റോഡ് നല്‍കുന്നത്. മുറിഞ്ഞ മഞ്ഞ വരയുള്ള വശത്തുള്ളവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം. എന്നാല്‍ നീണ്ടു നിവര്‍ന്ന മഞ്ഞ വരകളുള്ള വശത്തുള്ളവര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ല.
ഇടതുവശത്തെ തുടര്‍ച്ചയായ വെള്ളവര റോഡിന്റെ അതിര് ഓര്‍മപ്പെടുത്തുന്നു. രാത്രിയില്‍ സുരക്ഷിതമായി വണ്ടിയോടിക്കാന്‍ സഹായിക്കുന്നു. വീതിയുള്ള റോഡുകളിലാണെങ്കില്‍ അരികില്‍നിന്ന് അല്പം വിട്ടിട്ടായിരിക്കും ഈ വര. ഇതിലൂടെ കാല്‍നടയാത്രക്കാര്‍ക്കു നടന്നുപോകാനും സൈക്കിളോടിക്കാനും പറ്റും. വേഗം കുറച്ചുപോകുന്ന ഇരുചക്രവാഹനക്കാര്‍ക്കും ഈ ഭാഗം ഉപയോഗിക്കാം.
നടുവിലെ ഇടവിട്ട വെള്ളവര രണ്ടുവരിപ്പാതയുടെ മധ്യത്തിലായി ഇടവിട്ട് കാണുന്ന വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കാനായാണ്. ഇടതുഭാഗം നിലനിര്‍ത്തി വാഹനം ഓടിക്കാന്‍ സഹായിക്കുന്നു. ഈ വരയാണെങ്കില്‍ എതിരേ വാഹനം ഇല്ലെന്നുറപ്പാക്കി മുന്നിലെ വാഹനത്തെ മറികടക്കാം.
നാലുവരിപ്പാതകളിലും ഇടവിട്ട വരകളുണ്ടാകും. ഇവിടെ വരിപിടിച്ച് വാഹനം ഓടിക്കണം. അഥവാ ലെയ്ന്‍ ട്രാഫിക്. വേഗം കൂടിയവ വലതുവരിയിലും കുറഞ്ഞവ ഇടതുവരിയിലൂടെയും പോകണമെന്നാണ് നിര്‍ദേശം. പക്ഷേ പലരും അങ്ങനെ ചെയ്യാറില്ല. ഭാരം കയറ്റി ഇഴഞ്ഞുപോകുന്ന വലിയ ലോറികളും ഇരുചക്രവാഹനങ്ങളും വലതുവരിയിലൂടെ പോകുന്നതു പതിവു കാഴ്ചയാണ്. വരി മാറുന്നുണ്ടെങ്കില്‍ തൊട്ടു പിറകില്‍ വാഹനം ഇല്ലെന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പാക്കി ഇന്‍ഡിക്കേറ്റര്‍ വഴി അക്കാര്യം സൂചിപ്പിച്ചുവേണം മാറാന്‍.
അകലം കുറഞ്ഞഇടവിട്ട വെള്ളവര അപകടസാധ്യതയുള്ള സ്ഥലം അടുത്തുവരുന്നുവെന്ന മുന്നറിയിപ്പു നല്‍കാനാണ് ഇത്തരം വരകള്‍. വളവുകള്‍, ജങ്ഷനുകള്‍ മുതലായ സ്ഥലങ്ങള്‍ക്കു മുന്‍പായി റോഡിനു നടുക്ക് തുടര്‍ച്ചയായാണ് ഈ വര. തമ്മിലുള്ള അകലം വളരെക്കുറവായിരിക്കും.
മുറിയാത്ത വെള്ളവര ഇരുദിശയിലേക്കുമുള്ള വാഹനങ്ങളെ വേര്‍തിരിക്കുന്നു. റോഡിന്റെ ഇടതുഭാഗത്തുകൂടി വാഹനമോടിക്കണം. വര മുറിച്ചുകടക്കുന്നതിനു നിയന്ത്രണമുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ മറികടക്കല്‍ ഒഴിവാക്കണം. നീണ്ടു നിവര്‍ന്ന വെള്ള റോഡ് വരകള്‍
റോഡ് വരി മാറരുതെന്ന വ്യക്തമായ നിര്‍ദ്ദേശമാണ് നീണ്ടു നിവര്‍ന്നുള്ള വെള്ള റോഡ് ലൈനുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാരണവശാലും വരിയില്‍ നിന്നും മാറി ഡ്രൈവ് ചെയ്യരുതെന്ന സൂചന ഇന്ന് മിക്കപ്പോഴും പാലിക്കപ്പെടാറില്ല. മുറിയാത്ത രണ്ടു വെള്ളവര
ഈ ഭാഗങ്ങളില്‍ മറികടക്കാനേ പാടില്ല. അപകടമേഖലയോ ജങ്ഷനോ വളവോ ഉണ്ടെന്നു മുന്നറിയിപ്പ് നല്‍കാനാണിത്.
ഇടവിട്ട വരയ്‌ക്കൊപ്പം നീണ്ടവര വാഹനം ഓടിക്കുന്നയാളിന്റെ വലതുഭാഗത്ത് റോഡില്‍ ആദ്യം ഇടവിട്ടവരയും അതിനോടു ചേര്‍ന്നുതന്നെ തുടര്‍ച്ചയായ നീണ്ടവരയും ഉണ്ടെങ്കില്‍ മറികടക്കാം. എന്നാല്‍, വലതുഭാഗത്തു നീണ്ടവരയും അതിനോടുചേര്‍ന്നു മറുഭാഗത്ത് ഇടവിട്ട വരയുമെങ്കില്‍ മറികടക്കരുത്. അതായത് ഇത്തരം സ്ഥലങ്ങളില്‍ ഏതെങ്കിലും ഒരുദിശയിലേക്കു പോകുന്നവര്‍ക്കേ മറികടക്കാന്‍ അനുമതിയുള്ളൂ. ഇടവിട്ട വരകളില്‍ ഇടത്തേക്കു ചൂണ്ടു ചിഹ്നം
നടുക്കുള്ള ഇടവിട്ട വരകളില്‍ ഇടത്തേക്ക് അസ്ത്രചിഹ്നം കണ്ടാല്‍ നിര്‍ബന്ധമായും ഇടതുവശത്തേക്ക് ഒതുക്കി വാഹനം ഓടിക്കുക. മുന്‍പില്‍ നിയന്ത്രണമോ അപകടസാധ്യതയോ ഉണ്ടെന്നതിന്റെ സുചനയാണിത്.
നടുവില്‍ ഏണിവരകള്‍ ഇരുവരിപ്പാതയുടെ മധ്യത്തില്‍ ഏണിയുടെ രൂപത്തിലുള്ള വെള്ളവരകള്‍ നീണ്ടുപോകുന്നത് ഡിവൈഡറിനു തുല്യമാണ്. ഇത് അപകടസാധ്യതയുള്ളസ്ഥലമാണ്. മറികടക്കുകയോ ആ ഏണിച്ചിത്രത്തിലൂടെ വാഹനമോടിക്കുകയോ ചെയ്യരുത്. ഈ വരകള്‍ ചെന്നുചേരുന്നത് ഡിവൈഡറുകളിലേക്കാകാം. ഇതേവരകള്‍ മഞ്ഞനിറത്തിലുമുണ്ടാകാറുണ്ട്. അവ ശക്തമായ അപകടസൂചന നല്‍കുന്നു.
വളഞ്ഞ വരകള്‍ റോഡരികിലും ചിലപ്പോള്‍ നടുക്കും ചരിഞ്ഞും തിരിഞ്ഞുമുള്ള തുടര്‍ച്ചയായ വെള്ളവര(സിഗ് സാഗ്), മുന്നില്‍ കാല്‍നടയാത്രക്കാര്‍ക്കു റോഡുമുറിച്ചുകടക്കുന്നതിനുള്ള സീബ്രാലൈന്‍ ഉണ്ടെന്നതിന്റെ സൂചനയാണ്. അതിനാല്‍ വേഗം കുറച്ചുപോകുക, മറികടക്കാന്‍ പാടില്ല എന്നും അവ സൂചിപ്പിക്കുന്നു. ഇടതുഭാഗത്തെ തുടര്‍ച്ചയായ മഞ്ഞവര ഇവിടെ വാഹനം നിര്‍ത്താനോ നിര്‍ത്തിയിടാനോ പാടില്ല.
കുറുകെയുള്ള ആറു മഞ്ഞവരകള്‍ വേഗം കുറച്ചുപോകണമെന്നു സൂചിപ്പിക്കുന്ന വരകളാണിത്. ജങ്ഷനുകള്‍ക്കു മുന്‍പായിട്ടും തിരക്കുള്ള ഇടങ്ങളിലുമാണ് റോഡിനു കുറുകെ ആറു മഞ്ഞവരകള്‍ അടയാളപ്പെടുത്തുന്നത്. ഹമ്ബുകള്‍ക്കു പകരമാണ് ഈ വരകള്‍ മഞ്ഞച്ചതുരക്കളങ്ങള്‍ റോഡു നിറയെവരുന്ന തരത്തില്‍ വലിയ മഞ്ഞക്കളവും അതിനുള്ളില്‍ ചെറിയ
കുറേ കളങ്ങളും. പ്രധാന റോഡ് വന്നുചേരുന്ന, സ്ഥലം കുറഞ്ഞതും തിരക്കു കൂടിയതുമായ ജങ്ഷനുകളിലാണ് യെലോ ബോക്‌സ് ജങ്ഷന്‍ എന്ന ഈ അടയാളമുണ്ടാകുക. ഇവിടെ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകില്ല. ഈ കളങ്ങളില്‍ വാഹനം നിര്‍ത്തിയിടാന്‍ പാടില്ല. കടന്നുപോകാന്‍ കഴിയുമെങ്കില്‍ മാത്രമേ അതിലേക്കു വാഹനം പ്രവേശിപ്പിക്കാൻ പാടുള്ളു. ഇല്ലെങ്കില്‍ അതിനുമുന്‍പായി നിര്‍ത്തണം.
കുറുവരകളുള്ള അരികിലെ വെള്ള/മഞ്ഞ വര റോഡിന്റെ അതിര്‍ത്തി ഓര്‍മപ്പെടുത്തുന്ന ഇടതുവശത്തെ വെള്ളവരയില്‍നിന്നു തുടങ്ങി റോഡിനു പുറത്തേക്കുള്ള ചരിഞ്ഞ അനേകം കുറുവരകളെ നടപ്പാതയായാണ് കരുതുന്നത്. ഇത് കാല്‍നടയാത്രയ്ക്കുവേണ്ടി മാത്രമുള്ളതാണ്. ഇത്തരം സ്ഥലങ്ങളില്‍ ഒരുകാരണവശാലും വാഹനം കയറ്റുകയോ നിര്‍ത്തിയിടുകയോ ചെയ്യരുത്.
70 കഴിഞ്ഞ എല്ലാവര്‍ക്കും ഇനി സൗജന്യ ചികിത്സാ ഇന്‍ഷുറന്‍സ് VM TV NEWS

70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
വരുമാനമോ സാമ്ബത്തിക സ്ഥിതിയോ നോക്കാതെ 70 വയസ് കഴിഞ്ഞ ആര്‍ക്കും പദ്ധതിയില്‍ ചേരാം.
ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ അരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ലഭിക്കുക. ഒരു കുടുംബത്തില്‍ ഒന്നിലേറെ പേര്‍ പദ്ധതിയില്‍ അംഗങ്ങളാണെങ്കില്‍ കവറേജ് പങ്കുവയ്ക്കും. രാജ്യത്തെ നാലരക്കോടി കുടുംബങ്ങളിലെ ആറു കോടിയോളം മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ പ്രദാനം ചെയ്യുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. ആരോഗ്യത്തെയും ഇതിനായി ചെലവഴിക്കുന്ന തുകയെയുംപറ്റി ചിന്തിച്ച് മുതിര്‍ന്ന പൗരന്മാര്‍ ആശങ്കാകുലരായിരുന്നു. ഈ അവസ്ഥ ഒഴിവാക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതിയ ഗുണഭോക്താക്കളില്‍ 58 ശതമാനം പേരും സ്ത്രീകളാണ്. ഇതില്‍ 54 ശതമാനം പേര്‍ വിധവകളുമാണ്. 5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും.
രജിസ്‌ട്രേഷന്‍ എങ്ങനെ?
പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ പദ്ധതിയില്‍ ചേരുന്നതിന് രജിസ്റ്റര്‍ ചെയ്യാം. ആയുഷ്മാന്‍ കാര്‍ഡ് നിലവിലുള്ളവര്‍ പുതിയ കാര്‍ഡിനായി അപേക്ഷിക്കണം. ഇ-കെ.വൈ.സി പൂര്‍ത്തിയാക്കുകയും വേണം. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. https://beneficiary.nha.gov.in/ എന്ന വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാം.
‘ഞങ്ങള്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല, അങ്ങനെയൊരു സമ്മര്‍ദ്ദമില്ല; നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്’ BREAKING VM TV NEWS

പത്തനംതിട്ട: വാക്കുകള്‍ വീർപ്പുമുട്ടുകയായിരുന്നു മഞ്ജുഷയുടെ ഉള്ളില്‍. നവീൻ ബാബുവിന്റെ അവിശ്വസനീയമായ വേർപാട് താങ്ങാനുള്ള ശക്തി ഇനിയും വീണ്ടെടുക്കാനായിട്ടില്ല.
ഹൃദയമുള്ളവരെയെല്ലാം കണ്ണീരിലാഴ്ത്തിയ സംഭവത്തിനുശേഷം ആദ്യമായി മനസ്സ് തുറക്കാൻ ശ്രമിക്കുകയായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദുരന്തത്തിന് കാരണക്കാരിയായ പി.പി. ദിവ്യ പൊലീസ് കസ്റ്റഡിയിലായതിനെ തുടർന്നാണ് കേരളകൗമുദിയോട് അവർ സംസാരിച്ചത്. ഒളിവിലായിരുന്ന ദിവ്യയുടെ അറസ്റ്റിനെക്കുറിച്ചാണ് ആദ്യം പ്രതികരിച്ചത്.
”ഞങ്ങളുടെ ജീവിതം നശിപ്പിച്ചയാളുടെ അറസ്റ്റ് ആഗ്രഹിച്ചിരുന്നു. അതിനായി കാത്തിരിക്കുകയായിരുന്നു. വൈകിയപ്പോള്‍ വലിയ വിഷമം തോന്നി. നിയമത്തില്‍ വിശ്വാസമുണ്ട്. അവർക്ക് പരമാവധി ശിക്ഷ ലഭിക്കണം. ആർക്കും ദ്രോഹം ചെയ്യാത്ത വ്യക്തിയായിരുന്നു അദ്ദേഹം. നിയമം എല്ലാവർക്കും ഒരു പോലെയാണ്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണം. അതിനായി കേസുമായി ഏതറ്റംവരെയും പോകും.””
കളക്ടറെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെടുമോ?
ഇല്ല, കളക്ടറെ പ്രതി ചേർക്കണം എന്നില്ല. പക്ഷേ… അവർ സംസാരിക്കുമ്ബോള്‍ കളക്ടർക്ക് ഇടപെടാമായിരുന്നു. അല്ലെങ്കില്‍ അതിനായി മറ്റൊരു വേദി ഒരുക്കാമായിരുന്നു. നല്ലൊരു ഡെപ്യൂട്ടി കളക്ടറായതുകൊണ്ടാണ് അദ്ദേഹത്തെ പത്തനംതിട്ടയിലേക്ക് വിടാൻ മടിക്കുന്നതെന്ന് നവീൻ ബാബു മരിക്കുന്നതിന് രണ്ടു ദിവസം മുമ്ബുവരെ പറഞ്ഞയാളാണ് കളക്ടർ. എന്നിട്ടും ആ യോഗത്തില്‍ അപമാനം സഹിച്ചിരുന്ന അദ്ദേഹത്തെ കളക്ടർ സംരക്ഷിച്ചില്ല. പ്രതിക്ക് മൗനാനുവാദം നല്‍കുകയായിരുന്നു.
സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച യോഗത്തില്‍ അവരെ സംസാരിപ്പിച്ചതും ചാനലുകളെക്കൊണ്ട് റെക്കാഡ് ചെയ്യിച്ചതും ശരിയായില്ല. കളക്ടറായിരുന്നു ആ യോഗത്തിലെ അദ്ധ്യക്ഷൻ. ആദ്ദേഹത്തിന് ഇടപെടാമായിരുന്നു. നഷ്ടപ്പെട്ടത് ഞങ്ങള്‍ക്കല്ലേ….
ജോലി സംബന്ധമായ പ്രശ്നങ്ങള്‍ മുമ്ബു പറഞ്ഞിട്ടുണ്ടോ?
ഇല്ല. ജോലിയും കുടുംബവും തമ്മില്‍ കൂട്ടിക്കലർത്താൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. രണ്ടു വർഷമായി പത്തനംതിട്ട ജില്ലയില്‍ നിന്ന് മാറിയിട്ട്. കാസർകോടും കണ്ണൂരും ആയിരിക്കുമ്ബോഴും മലയാലപ്പുഴയിലെ വീട്ടിലെത്തിയാല്‍ സന്തോഷവാനായിരുന്നു. ഒരു സമ്മർദ്ദവും വീട്ടിലേക്ക് എത്തിച്ചിരുന്നില്ല. എന്നോടും അങ്ങനെ തന്നെയാണ് പറയുക. ഞങ്ങള്‍ കുടുംബമായി കണ്ണൂരില്‍ പോയിട്ടുമുണ്ട്. അവിടെ ഒരു അദാലത്ത് നടക്കുമ്ബോള്‍ ഏതോ വിഷയവുമായി ഒരമ്മയും മകളും എത്തി. അവരുടെ വിഷമങ്ങള്‍ കേട്ട അദ്ദേഹം കൈയിലുണ്ടായിരുന്ന പണം അവർക്ക് നല്‍കിയാണ് മടക്കി അയച്ചത്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരാണ് അതെന്നോട് പറഞ്ഞത്. എല്ലാവരോടും കരുതലോടെയാണ് അദ്ദേഹം ഇടപെട്ടിരുന്നത്. എന്നിട്ടും…
അവസാനമായി സംസാരിച്ചത് രാത്രി എട്ടു മണിക്ക്
യാത്ര അയപ്പുയോഗം കഴിഞ്ഞശേഷം രാത്രി എട്ട് മണിയോടെയാണ് അവസാനമായി നവീൻബാബുവുമായി സംസാരിച്ചത്. അങ്ങോട്ട് വിളിക്കുകയായിരുന്നു. അദ്ദേഹം അസ്വസ്ഥനായിരുന്നു. മാനസികമായി ബുദ്ധിമുട്ടുന്ന നിലയിലാണ് സംസാരിച്ചത്. രാവിലെ എത്തുമെന്നാണ് അപ്പോള്‍ പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞിരുന്നില്ല. ആർക്കും എപ്പോഴും സംസാരിക്കാനും സംശയനിവാരണത്തിനും അദ്ദേഹത്തെ വിളിക്കാമായിരുന്നു. കോന്നി താഹസില്‍ദാർ ആയ ഞാനും അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുമായിരുന്നു.
പൊലീസ് നടപടികളില്‍ തൃപ്തരാണോ?
അറസ്റ്റ് വൈകുന്നതില്‍ സ്വഭാവികമായും ബുദ്ധിമുട്ട് തോന്നിയിരുന്നു. നേരത്തെ അറസ്റ്റ് രേഖപ്പെടുത്താമായിരുന്നു. ജാമ്യം നിഷേധിക്കുന്നതുവരെ കാത്തിരിക്കേണ്ടിയിരുന്നില്ല. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് വിചാരിക്കുന്നത്.
അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ?
ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളും കുടുംബം എത്തുന്നതിനു മുമ്ബേ പൂർത്തിയാക്കിയിരുന്നു. അത് അന്വേഷിക്കണം. എഫ്.ഐ.ആർ മാത്രമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കോടതിയിലാണ് ഹാജരാക്കിയത്. അതില്‍ എന്തൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പ് കണ്ടെത്താത്തതിലും സംശയമുണ്ട്.
ഇല്ല. ഞങ്ങള്‍ ഒരു പാർട്ടിയിലും അംഗമല്ല. കുടുംബത്തിനുമേലും അങ്ങനെയൊരു സമ്മർദ്ദമില്ല.
നിയമപരമായിട്ടാണ് മുമ്ബോട്ടു പോയത്. ഇനിയും അങ്ങനെതന്നെയാകും പോകുക. നവീൻ ബാബുവിന്റെ സഹോദരൻ പ്രവീണ്‍ ബാബു പറഞ്ഞു. ഇതില്‍ രാഷ്ട്രീയമില്ല. നവീൻ ബാബുവിന്റെ മരണത്തില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുവരണം. അറസ്റ്റ് നടന്നതില്‍ സന്തോഷമുണ്ട്. ഒരു പാർട്ടിയിലും അംഗത്വമില്ല. പോസ്റ്റ്മാർട്ടം നടപടികള്‍ കളക്ടറുടെ നേതൃത്വത്തിലാണ് നടന്നത്. അതില്‍ വീഴ്ചയുണ്ടെങ്കില്‍ അന്വേഷിക്കണം.
‘അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് എവിടംവരെ പോകാനും ഞങ്ങള്‍ തയ്യാറാണ്
‘അമ്മയുടെ ഒപ്പം എല്ലാത്തിനും ഉണ്ടാകും. നിയമപരമായി മുമ്ബോട്ട് പോകും. പേടിക്കില്ല.
“മഞ്ഞുമ്മല്‍ ഗേള്‍”; സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെറ്റി പാറയിടുക്കില്‍ വീണ വിദ്യാര്‍ത്ഥിനിയെ 20 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപെടുത്തി VM TV NEWS

തുംകുരു: സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍തെറ്റി ഒഴുക്കില്‍പ്പെട്ടു പാറയിടുക്കില്‍ വീണ വിദ്യാർത്ഥിനിയെ 20 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപെടുത്തി.
കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ശിവരാംപൂർ സ്വദേശിയായ സോമനാഥിന്റെ മകള്‍ ഹംസയാണ് ഈ “മഞ്ഞുമ്മല്‍ ഗേള്‍. എസ്‌ഐടി കോളജില്‍ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് ഇവർ.
ഞായറാഴ്ച അവധിയായതിനാല്‍ സുഹൃത്ത് കീർത്തനയ്‌ക്കൊപ്പം മന്ദരഗിരിക്ക് സമീപമുള്ള മൈദാല തടാക പ്രദേശത്തേക്ക് യാത്ര പോയിരുന്നു. മന്ദരഗിരി മലനിരകളില്‍ സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു.സെല്‍ഫിയെടുക്കാൻ പോയ ഇവർ മൈദാല തടാകത്തിലെക്ക് ഒഴുകിപ്പതിക്കുന്ന ഒരു കൊച്ചരുവിയിലെ പാറക്കെട്ടില്‍ കുടുങ്ങി. ഹംസ മലയിടുക്കിലേക്ക് തെന്നി വീഴുകയും പാറകള്‍ക്കിടയില്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നത് കണ്ട സുഹൃത്ത് കീർത്തന സ്ഥലവാസികളെ വിവരം അറിയിച്ചു. പിന്നീട് കീർത്തന ഹംസയുടെ മാതാപിതാക്കളെ വിളിച്ചു, അവർ പോലീസില്‍ വിവരമറിയിച്ചു.
ഡിവൈഎസ്പി ചന്ദ്രശേഖർ, ക്യാത്‌സന്ദ്ര പിഎസ്‌ഐ ചേതൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്നിശമന സേനയും ചേർന്ന് തിരച്ചില്‍ ആരംഭിച്ചു. ഫയർഫോഴ്‌സും പോലീസും രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പതിനഞ്ചടിയോളം താഴ്ചയിലുള്ള പാറക്കെട്ടിനിടയില്‍ ഹംസ കുടുങ്ങിയ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല.അതുവഴി വെള്ളം ഒഴുകുന്നതിനാല്‍ അവളെ കണ്ടെത്താനും രക്ഷിക്കാനും പ്രയാസമായിരുന്നു. അവർ കുടുങ്ങിക്കിടന്ന പാറയിടുക്കില്‍ വെള്ളം കയറാതിരിക്കാൻ മുകളില്‍ മണല്‍ ചാക്കുകള്‍ അടുക്കി തോട്ടിലെ വെള്ളം തിരിച്ചുവിട്ടു. ഞായറാഴ്ച രാത്രി വൈകി നിർത്തിവെച്ച രക്ഷാപ്രവർത്തനം തിങ്കളാഴ്ച രാവിലെ മുതല്‍ പുനരാരംഭിച്ചു. മണല്‍ചാക്കുകള്‍ ഇട്ട് നീരൊഴുക്ക് പരിമിതപ്പെടുത്തിയപ്പോള്‍ ഹംസയുടെ നിലവിളി കേള്‍ക്കാമായിരുന്നു.
ഇന്നലെ ഉച്ചയ്‌ക്ക് 12:00 മണിയോടെ 20 അടി വരെ താഴ്ചയില്‍ പാറക്കെട്ടിനുള്ളില്‍ കുടുങ്ങിയ ഹംസയെ ജീവനോടെ രക്ഷപ്പെടുത്തി. അതിനിടെ ഏകദേശം 20 മണിക്കൂറോളം അവർ പാറക്കെട്ടില്‍ കുടുങ്ങിക്കിടന്നു. ഹംസയ്‌ക്ക് ശരീരത്തില്‍ ചില ചതവുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. തുംകുരു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഹാമസ്തയുടെ നില തൃപ്തികരമാണ്.പത്തിലധികം സേനാംഗങ്ങള്‍ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടിരുന്നു.
കുഴപ്പം ചില്ലറയല്ല..! നടുറോഡില്‍ കമിതാക്കളുടെ തോന്ന്യാസം; വീഡിയോ കണ്ടത് 65 മില്യണ്‍ VM TV NEWS

ബൈക്കില്‍ യുവതിയെയും പിന്നിലിരുത്തി നടുറോഡില്‍ യുവാവിന്റെ അഭ്യാസ പ്രകടനം. അപകടരമായ രീതിയിലുള്ള ഡ്രൈവിംഗിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
ബംഗ്ലാദേശിലെ റോഡിലാണ് അമിത വേഗത്തില്‍ പായുന്ന ബൈക്കില്‍ സ്റ്റണ്ടിംഗ് നടത്തുന്നത്. ദിംവിത് എന്ന് വിളക്കുന്ന ബൈക്കറാണ് ബുർഗ ധരിച്ചൊരു യുവതിയെ പിന്നിലിരുത്തി യാത്രക്കാരെ വലച്ച് സ്റ്റണ്ടിംഗ് നടത്തിയത്.
ബംഗ്ലാദേശിലെ കണ്ടന്റ് ക്രിയേറ്ററായ റൗഷാൻ അഹമ്മദ് അറഫാത്ത് എന്ന യുവാവാണ് വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇയാളോ പങ്കാളിയോ ഹെല്‍മെറ്റ് പോലും ധരിച്ചിട്ടില്ലെന്ന് വീഡിയോയില്‍ കാണാനാകും. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നു പോലും പാലിക്കാതെയാണ് ഇയാളുടെ ഡ്രൈവിംഗ്.
ബൈക്കിനെ അസാധാരണമായ രീതിയില്‍ കുലുക്കിയും റോഡ് ലൈനുകള്‍ മാറിമാറി സ്കേറ്റ് ചെയ്തുമാണ് ഇയാള്‍ വാഹനം ഓടിക്കുന്നത്. അമിതവേഗമാണ് മറ്റൊരു പ്രധാന കാരണം. യുവതി ബൈക്കില്‍ നിന്ന് വീഴുമോ എന്ന തരത്തിലാണ് ഇരിക്കുന്നത്. 65 മില്യണ്‍ ആള്‍ക്കാരാണ് വീഡിയോ കണ്ടത്. ഇയാളുടെ റൈഡിംഗിനെ വിമർശിച്ചവർ ഇരുവർക്കുമെതിരെ നടപടി ആവശ്യവും ഉയർത്തി.
അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്… BREAKING NEWS OF THE HOUR VM TV NEWS

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം കോയമ്ബത്തൂരിലെ മാലുമിച്ചാംപട്ടിക്ക് സമീപം മൈലേരിപാളയത്ത് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം.
താഴെ വീണ് ഗുരുതര പരിക്കേറ്റ മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി, ഈറോട് സ്വദേശി പ്രഭുവിനെ(19) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന് താഴെ വീണ് പ്രഭുവിന്റെ കൈയ്ക്കും കാലിനും ഒടിവ് സംഭവിച്ചു. യുവാവിന്റെ തലയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് ഇയാള്‍ സഹപാഠികളോട് പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഈറോഡ് ജില്ലയിലെ പെരുന്തുറയ്ക്കടുത്തുള്ള മേക്കൂര്‍ സ്വദേശിയായ പ്രഭു ബിടെക് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്) മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്.
ഏത് കെട്ടിടത്തില്‍ നിന്നും തനിക്ക് ചാടാന്‍ കഴിയുമെന്നും പ്രഭു സഹപാഠികളോട് അവകാശപ്പെട്ടിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്. കഴിഞ്ഞയാഴ്ച താന്‍ മന്ത്രവാദത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് സുഹൃത്തുക്കളോടും കൂടെ താമസിക്കുന്നവരോടും പ്രഭു പറഞ്ഞതായി പൊലീസിന് മൊഴി ലഭ്യമായിട്ടുണ്ട്.
ഓര്‍മ്മിക്കാന്‍ പോലും കഴിയില്ല… ജില്ലയുടെ അമരക്കാരി എന്ന നിലയില്‍ നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്ത പിപി ദിവ്യ ഇന്ന് ആ ജയിലിലെ അന്തേവാസി; വിധിയുടെ വിളയാട്ടം BREAKING VM TV NEWS

എത്ര ഉന്നത സ്ഥാനത്താണ് പിപി ദിവ്യ ഇരുന്നിരുന്നത്. ഒരു പ്രസംഗത്തോടെ എല്ലാം അവസാനിച്ചു. മറ്റ് നേതാക്കള്‍ക്ക് കിട്ടിയ ഒരു പരിഗണയും കിട്ടിയില്ല. സ്ഥാനവും പോയി ജയിലിലുമായി. കണ്ണൂരിന്റെ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന പി പി ദിവ്യയെന്ന ഇടതു വനിതാ നേതാവ് ജയിലിലേക്ക് പോയത് തല കുനിച്ച് നിര്‍വികാരതയോടെയാണ്.
ഒരു കാലത്ത് താന്‍ നിരവധി പരിപാടികളില്‍ ഉദ്ഘാടകയായി എത്തിയ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിനകത്തെ സെല്ലില്‍ അന്തേവാസിയായി കണ്ണൂരിലെ പൊതുരംഗത്ത് നിറഞ്ഞുനിന്ന പി പി ദിവ്യയെത്തിയെത്തിയത് തികച്ചും യാദൃശ്ചികമായാണ്.
ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ തലകുനിച്ചായിരുന്നു ദിവ്യ നടന്നിരുന്നത്. മാധ്യമങ്ങള്‍ക്കും പരിചയക്കാരായ പൊലീസുകാര്‍ക്കും മുഖം കൊടുത്തില്ല. ചോദ്യം ചെയ്യലില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. തന്റെ വിമര്‍ശനം അഴിമതിക്കെതിരെ പൊതുവെ നടത്തിയ വിമര്‍ശനത്തിന്റെ ഭാഗമായിരുന്നുവെന്നും നവീന്‍ ബാബുവിന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ലെന്നുമായിരുന്നു ദിവ്യയുടെ വിശദീകരണം.
ഒരിടത്തും ശബ്ദമിടറാതെ നിര്‍ന്നിമേഷയോടെയായിരുന്നു മൂന്ന് മണിക്കുറിലേറെ നീണ്ട ചോദ്യം ചെയ്യലിനെ പി പി ദിവ്യ നേരിട്ടത്. ഇതിനു ശേഷമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയത്. ശേഷം തളിപ്പറമ്ബ് മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി.
കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പി പി ദിവ്യയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ വനിത ജയിലിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ തളിപ്പറമ്ബ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്ബ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ കണ്ണൂര്‍ ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.
അതേസമയം, പി പി ദിവ്യ ഒക്ടോബര്‍ 30 തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷിചേരുമെന്നാണ് വിവരം. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്. വുകയാണ് കോടതി വിധി.
അതേസമയം കലക്ടര്‍ അരുണ്‍ കെ.വിജയന്‍ പൊലീസിനു നല്‍കിയ മൊഴി പുറത്ത്. പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34ാം പേജിലാണ് കലക്ടറുടെ വിവാദമായേക്കാവുന്ന മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായ സമ്മതമാകില്ലെന്നു വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളി.
കലക്ടര്‍ പൊലീസിന് ഇങ്ങനെ മൊഴി നല്‍കിയ കാര്യം വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകന്‍ കെ.വിശ്വന്‍ ഉന്നയിച്ചിരുന്നു. യാത്രയയപ്പു യോഗത്തിനു ശേഷം എഡിഎമ്മിനെ കണ്ടിരുന്നോ എന്ന് മാധ്യമങ്ങള്‍ പലവട്ടം ചോദിച്ചിരുന്നുവെങ്കിലും കലക്ടര്‍ മറുപടി നല്‍കിയിരുന്നില്ല. ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നതായി എഡിഎമ്മിന്റെ മരണശേഷം സര്‍ക്കാരിനു കലക്ടര്‍ തന്നെ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലോ കലക്ടറുടെ ഉള്‍പ്പെടെ മൊഴിയെടുത്ത് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ പി.ഗീത നല്‍കിയ റിപ്പോര്‍ട്ടിലോ പറയുന്നില്ല. ഇതിനെല്ലാം ശേഷമാണ് പൊലീസ് കലക്ടറുടെ മൊഴിയെടുത്തത്.
14നു രാവിലെ മറ്റൊരു ചടങ്ങില്‍ കണ്ടപ്പോള്‍ എഡിഎമ്മിനെതിരെ പി.പി.ദിവ്യ കൈക്കൂലി ആരോപണം ഉന്നയിക്കുകയും അക്കാര്യം യാത്രയയപ്പു യോഗത്തില്‍ പരാമര്‍ശിക്കുമെന്നു പറയുകയും ചെയ്തപ്പോള്‍ വ്യക്തമായ തെളിവില്ലാതെ കാര്യങ്ങള്‍ പറയരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നു കലക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്
‘ആ തീരുമാനം എന്റേത് മാത്രം…’; പ്രഭുദേവയ്ക്ക് വേണ്ടി മതം മാറി ഹിന്ദുവായ നയൻതാര, മക്കളുടെ മാലയില്‍ സ്വര്‍ണകുരിശ്! VM TV NEWS

തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കിവാഴുന്ന താരമാണ് നയന്‍താര. കേരളത്തിലെ ചാനലുകളില്‍ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യന്‍ എന്ന തിരുവല്ലക്കാരി സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയതിന് പിന്നില്‍ സിനിമയെ വെല്ലുന്ന ഒരു കഥയുണ്ട്.
1984 നവംബര്‍ 18 ന് ബെംഗളൂരുവിലാണ് നയന്‍താരയുടെ ജനനം. കേരളത്തിലെ മലബാര്‍ ക്രിസ്ത്യന്‍ കുടുംബാംഗമാണ് നയന്‍താര.
പിതാവ് കുര്യന്‍ കൊടിയാട്ടും അമ്മ ഓമന കുര്യനും തിരുവല്ലയില്‍ നിന്നുള്ളവരാണ്. ജനിച്ചത് ബാംഗ്ലൂരാണെങ്കിലും അസ്സലായി മലയാളം കൈകാര്യം ചെയ്യുമായിരുന്നു താരം. ഇംഗ്ലീഷ് സാഹിത്യത്തില്‍ നയന്‍താര ബിരുദം നേടിയത് തിരുവല്ല മാര്‍ തോമാ കോളേജില്‍ നിന്നാണ്. ഡയാന മറിയം കുര്യന്‍ എന്ന പേര് സിനിമയിലെത്തിയശേഷമാണ് നയൻതാരയാക്കി മാറ്റിയത്.
മലയാള സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറിയതെങ്കിലും തമിഴകമാണ് കരിയറില്‍ ഉയരാൻ നടിയെ സഹായിച്ചത്. സിനിമയില്‍ എത്തിയശേഷം താരത്തിന്റെ ജീവിതത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഏറെ ചർച്ചയായ ഒന്നായിരുന്നു നടി ക്രിസ്തു മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചുവെന്നത്. റിപ്പോർട്ടുകള്‍ ശരിയാണെങ്കില്‍ 2011ല്‍ ചെന്നൈയിലെ ആര്യ സമാജം ക്ഷേത്രത്തിലെത്തിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്.
ശുദ്ധികര്‍മ്മങ്ങള്‍ക്ക് ശേഷം ഹോമം നടത്തുകയും വേദവും ഗായത്രി മന്ത്രവും ചൊല്ലുകയും ചെയ്തു. ഒരു ഹിന്ദു പുരോഹിതന്റെ കാര്‍മ്മികത്വത്തിലായിരുന്നു അന്ന് ചടങ്ങ് നടന്നത്. താരം മതം മാറിയതിന് പിന്നില്‍ ശക്തമായൊരു കാരണമുണ്ട്. നടൻ പ്രഭുദേവയെ വിവാഹം ചെയ്യുന്നതിനായാണ് നയൻതാര മതം മാറിയത്.
എന്നാല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. നയന്‍താരയും പ്രഭുദേവയും വിവാഹത്തിന് മുമ്ബ് പ്രണയം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞു. പ്രഭുദേവയുടെ ആദ്യ വിവാഹം റംലത്തുമായിട്ടായിരുന്നു. 1995 ലായിരുന്നു പ്രഭുദേവ റംലത്തിനെ വിവാഹം ചെയ്തത്. മുസ്ലിമായിരുന്ന റംലത്ത് താരത്തെ വിവാഹം കഴിക്കാന്‍ വേണ്ടി ഹിന്ദു മതം സ്വീകരിക്കുകയിരുന്നു. തുടര്‍ന്നാണ് റംലത്ത് എന്ന പേര് ലത എന്നാക്കി. നയൻതാരയും പ്രഭുദേവയും പ്രണയത്തിലായപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതും റംലത്തായിരുന്നു.
ഒരു അഭിമുഖത്തില്‍ നയൻതാര തന്റെ മതം മാറ്റത്തെ കുറിച്ച് സംസാരിച്ചിരുന്നു. അതെ… ഞാൻ ഇപ്പോള്‍ ഒരു ഹിന്ദുവാണ്. ഇത് എൻ്റെ സ്വന്തം തീരുമാനമാണ്. ഞാൻ ഈ മാറ്റം മുഴുവൻ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ചെയ്തതെന്നാണ് നയൻതാര പറഞ്ഞത്. ഹിന്ദുമതം സ്വീകരിച്ച ശേഷം ക്ഷേത്ര ദർശനം താരത്തിന്റെ പതിവാണ്.
പ്രഭുദേവയുമായി വേർപിരിഞ്ഞശേഷം ഹിന്ദു മതം ഉപേക്ഷിക്കാതെ അതില്‍ തന്നെ തുടരുകയായിരുന്നു നയൻതാര. തകർന്ന സമയങ്ങളില്‍ തനിക്കുണ്ടായിരുന്ന ഒരേയൊരു ആശ്രയം ദൈവമായിരുന്നുവെന്നും അതിനാലാണ് തനിക്ക് ഇത്ര ദൈവഭക്തിയെന്നും മുമ്ബൊരിക്കല്‍ താരം പറഞ്ഞിട്ടുണ്ട്. പ്രഭുദേവയുമായി പിരിഞ്ഞശേഷമാണ് വിഘ്നേഷ് ശിവനെ നയൻതാര കണ്ട് മുട്ടിയതും പ്രണയത്തിലായതും. 2022ലായിരുന്നു ഇരുവരുടെയും വിവാഹം.
ഇപ്പോള്‍ ഇരുവരും ഉയിർ, ഉലക് എന്നീ രണ്ട് ആണ്‍കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്. നയൻതാര ഹിന്ദുമത വിശ്വാസത്തിലേക്ക് മാറിയെങ്കിലും രണ്ട് മക്കളുടെയും കഴുത്തിലെ മാലയില്‍ സ്വർണ കുരിശ് താരം ധരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ജാതി മത വ്യത്യാസമില്ലാതെ ക്രിസ്മസ് അടക്കം എല്ലാ ആഘോഷങ്ങളും ചെന്നൈയിലെ വീട്ടില്‍ നയൻതാരയും വിക്കിയും മക്കളും ആഘോഷിക്കാറുണ്ട്.
നടി ദിവ്യ ശ്രീധര്‍ വിവാഹിതയാവുന്നു ; വരൻ പത്തരമാറ്റ് സീരിയല്‍ താരം ക്രിസ് വേണുഗോപാല്‍ VM TV NEWS

സിനിമ – സീരിയല്‍ തരാം ദിവ്യ ശ്രീധർ ഇന്ന് വീണ്ടും വിവാഹിതയാവുന്നു . നടനും മോട്ടിവേഷണല്‍ സ്പീക്കറും, ലോയറുമായ ഡോ .
ക്രിസ് വേണുഗോപാലാണ് വരൻ . ഇപ്പോള്‍ ഇരുവരും വിവാഹത്തിന് മുന്നോടിയായി ഗുരുവായൂരമ്ബലത്തില്‍ ദർശനത്തിനെത്തിയ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു .
ദിവ്യയുടെ രണ്ടാം വിവാഹമാണിത് . ആദ്യവിവാഹത്തില്‍ താരത്തിന് ഒരു മകളും മകനുമുണ്ട് . ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ‘പത്തരമാറ്റ് സീരിയല്‍ സെറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത് . ദിവ്യയോട് വിവാഹക്കാര്യം ആദ്യം അവതരിപ്പിക്കുന്നത് ക്രിസ് വേണുഗോപാലിന്റെ സഹോദരിയായാണ് . പിന്നീട് ഇരുവരും സംസാരിച്ച് അടുത്തറിഞ്ഞ ശേഷം വിവാഹത്തിലേക്ക് എത്തുകയായിരുന്നു .
വിവാഹത്തെ കുറിച്ച് ദിവ്യയുടെ പ്രതികരണമിങ്ങനെ ; ‘ആദ്യ വിവാഹം ഒരു അബദ്ധമായിരുന്നെന്നും ഒരു ഒളിച്ചോട്ടമായിരുന്നു അത് , അതിനാല്‍ മറ്റൊരു ആലോചന വന്നപ്പോള്‍ വീട്ടുകാരുടെയും മക്കളുടെയും സമ്മതപ്രകാരമാണ് താൻ വിവാഹത്തിന് ഒരുങ്ങിയതെന്ന് ദിവ്യ പ്രതികരിച്ചു . പത്തരമാറ്റ്’ സീരിയല്‍ സെറ്റില്‍ വെച്ച് ആദ്യം വേണുഗോപാലിനെ കണ്ടപ്പോള്‍ പേടിയായിരുന്നു , പിന്നീട് പരിചയപ്പെട്ടു , പുള്ളിയുടെ ചേച്ചിയുമായിട്ടായിരുന്നു കൂടുതലും സംസാരിച്ചിട്ടുള്ളത് . അങ്ങനെ അദ്ദേഹം ഒരു മോട്ടിവേഷണല്‍ സ്പീക്കർ ആയതുകൊണ്ട് എനിക്ക് ഉള്ള കുറെ പ്രശനങ്ങള്‍ അദ്ദേഹത്തോട് പങ്കുവെച്ചു . പിന്നീടാണ് വേണുഗോപാലിന്റെ ചേച്ചി ദിവ്യയോട് വിവാഹ ആലോചനയുമായി എത്തുന്നത് .
എനിക്ക് ആദ്യം സമ്മതം പറയാൻ പറ്റില്ലാന്ന് പറഞ്ഞു മുക്കുകളോടും വീട്ടുകാരോടും ആലോചിച്ചശേഹസം മറുപടി പറയാമെന്ന് പറഞ്ഞു . ശേഷം കുട്ടികള്‍ ഓക്കേ പറഞ്ഞു , ഇത് നല്ലതായിരിക്കുമെന്നു അവരും പറഞ്ഞു . പിന്നെ വിവാഹത്തെ പാട്ടി പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് “എനിക്ക് രണ്ടു കുട്ടികളെ തന്നില്ലേ ? എന്നാണ്” . അങ്ങനെ കുട്ടികളെയും അച്ഛനെ പോലെ സ്നേഹിക്കുന്ന ഒരാളെ ഞാൻ അദ്ദേഹത്തില്‍ കണ്ടു . അങ്ങനെ വീട്ടുകാർ വിവാഹം ഉറപ്പിച്ചു . ജാതകം നിക്കുച്ചപ്പോള്‍ ഗുരുവായൂർ അമ്ബലത്തില്‍ വെച്ച് താലി കേറ്റം എന്ന് പറഞ്ഞു . അങ്ങനെയാണ് ഇവിടെ എത്തിയതെന്നാണ്’ ദിവ്യ ഒരു മാധ്യമത്തോട് വിവാഹത്തെ കുറിച്ച് പ്രതികരിച്ചത് .
എല്ലാം ഉപേക്ഷിച്ചാണ് ജ്യോതിക എനിക്കൊപ്പം വന്നത്, 27 വര്‍ഷത്തിന് ശേഷം മാറ്റം വേണമെന്ന് തോന്നി; ജ്യോതിക താമസം മാറിയതിനെ കുറിച്ച് സൂര്യ VM TV NEWS BREAKING

ജ്യോതിക കുട്ടികള്‍ക്കൊപ്പം ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറിയതിന് പിന്നാലെ പല അഭ്യൂഹങ്ങളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സൂര്യയുടെ പിതാവ് ശിവകുമാറും കുടുംബവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജ്യോതിക താമസം മാറിയത് എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതൊന്നുമല്ല താമസം മാറിയതിന് പിന്നിലെ കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂര്യ ഇപ്പോള്‍.
18-ാം വയസില്‍ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വര്‍ഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാന്‍ കാരണം എന്നാണ് സൂര്യ പറയുന്നത്.
സൂര്യയുടെ വാക്കുകള്‍:
18-ാം വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. ഏകദേശം 27 വര്‍ഷത്തോളം അവള്‍ ചെന്നൈയില്‍ താമസിച്ചു. 18 വര്‍ഷം മാത്രം മുംബൈയില്‍ താമസിച്ച അവള്‍ 27 വര്‍ഷവും ചെന്നൈയിലായിരുന്നു ചിലവഴിച്ചത്. അവള്‍ എന്നും എന്നോടും എന്റെ കുടുംബത്തോടുമൊപ്പം ഉണ്ടായിരുന്നു. അവള്‍ അവളുടെ കരിയര്‍ ഉപേക്ഷിച്ചു, അവളുടെ സുഹൃത്തുക്കള്‍, അവളുടെ ബന്ധുക്കള്‍, അവളുടെ ബാന്ദ്രയിലെ ജീവിതശൈലി എല്ലാം ഉപേക്ഷിച്ച് അവള്‍ ചെന്നൈയില്‍ താമസിച്ചു. എന്നോടും എന്റെ കുടുംബത്തോടും സമയം ചെലവഴിക്കുന്നതില്‍ അവള്‍ സന്തോഷവതിയായിരുന്നു.
ഇപ്പോള്‍ 27 വര്‍ഷത്തിന് ശേഷം അവള്‍ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവള്‍ക്ക് അവളുടെ കുടുംബം, സുഹൃത്തുക്കള്‍, അവളുടെ സാമ്ബത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്‌നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരു പോലെ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവളുടെ മാതാപിതാക്കളില്‍ നിന്നും അവളുടെ ജീവിതശൈലിയില്‍ നിന്നും അവള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നത് എന്തിനാണ്.
ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള്‍ ഈ മാറ്റം വരുത്താന്‍ പോകുന്നത്? എന്തിന് എനിക്ക് മാത്രം എല്ലാം ലഭിക്കണം, അതായിരുന്നു എന്റെ ചിന്ത. ഒരു അഭിനേതാവെന്ന നിലയില്‍ അവളുടെ വളര്‍ച്ച കാണുന്നതില്‍ എനിക്കും സന്തോഷമുണ്ട്. എന്റെ കുട്ടികള്‍ ഐബി സ്‌കൂളിലാണ് പഠിച്ചത്, ചെന്നൈയില്‍ രണ്ട് ഐബി സ്‌കൂളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ കുട്ടികള്‍ നന്നായി പഠിക്കുന്നത് നമുക്ക് അഭിമാനമുള്ള കാര്യമാണ്. അവര്‍ എല്ലാത്തിലും മികവ് പുലര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മുംബൈയില്‍ ധാരാളം ഐബി സ്‌കൂളുകളും നല്ല അവസരങ്ങളുമുണ്ട്. അങ്ങനെ അവര്‍ മുംബൈയിലേക്ക് താമസം മാറി. ഞാന്‍ ചെന്നൈയ്ക്കും മുംബൈയ്ക്കും ഇടയില്‍ ബാലന്‍സ് ചെയ്തു പോകുന്നു.
ഞാന്‍ മാസത്തില്‍ 20 ദിവസം മാത്രമേ ജോലി ചെയ്യുകയുള്ളൂ. 10 ദിവസം ഞാന്‍ ഒന്നും ചെയ്യുന്നില്ല, ഫോണ്‍ കോളുകള്‍ എടുക്കുകയോ ഓഫീസ് പ്രവര്‍ത്തിപ്പിക്കുകയോ ഇല്ല. മുംബൈയില്‍ ആയിരിക്കുമ്ബോള്‍ ഞാന്‍ സൈലന്റായി ഇരിക്കും. എന്റെ മകളെ പാര്‍ക്കില്‍ കൊണ്ടുപോകാനും ഐസ്‌ക്രീം വാങ്ങി കൊടുക്കാന്‍ കൊണ്ടു പോകാനും ഒരു ഡ്രൈവിന് കൊണ്ടുപോകാനും എന്റെ മകനെ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടു പോകാനും ഞാന്‍ സമയം കണ്ടെത്തും.
എന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് സന്തോഷമാണ്. എന്റെ കുടുംബം മുംബൈയില്‍ വരുമ്ബോള്‍ ഞങ്ങള്‍ എല്ലാം കൂടി ഒരുമിച്ചു പുറത്തു പോകും, ഷോപ്പിംഗിന് പോകും, സാധനങ്ങള്‍ വില പേശി വാങ്ങും, രണ്ടിടത്തും കുട്ടികള്‍ വളരെ സന്തോഷമായി സമയം ചിലവഴിക്കും. അവരുടെ കുട്ടിക്കാലം വളരെ വിലപ്പെട്ടതാണ്. എന്റെ കുട്ടികള്‍ക്കും നല്ലൊരു കുട്ടിക്കാലം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അവര്‍ക്ക് സ്ട്രീറ്റില്‍ കൂടി നടക്കാന്‍ പറ്റണം, മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കഴിയണം. മുംബൈയില്‍ അവര്‍ക്ക് അതെല്ലാം കഴിയുന്നുണ്ട്.