
സ്ത്രീകള്‍ക്കും പുരുഷന്മാർക്കും കവിള്‍ ഭാഗത്തും കണ്ണിന്റെ ഇരുവശത്തുമെല്ലാം കാണപ്പെടുന്ന ഒന്നാണ് കറുത്ത പാടുകള്‍.
ഇത് പലരുടെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. കെമിക്കല്‍ പീല്‍ ചെയ്താല്‍ ഇതിനു ചെറിയൊരു ആശ്വാസം കിട്ടുമെങ്കിലും പിന്നീട് അത് വീണ്ടും വരും. കരിമംഗല്യം എന്ന് വിളിക്കുന്ന ഇത് മെലാസ്മ എന്ന പേരില്‍ അറിയപ്പെടുന്നു. നമ്മുടെ ചർമത്തിലെ കോശങ്ങളില്‍ മെലാനിൻ എന്ന ഘടകം കൂടുതല്‍ ഉണ്ടാകുമ്ബോഴാണ് ഇതുണ്ടാകുന്നത്.
അമിതവണ്ണമുണ്ടെങ്കിലോ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടെങ്കിലോ ഇത്തരം അവസ്ഥയുണ്ടാകും. ചെറിയ കറുത്ത കുത്തായി പിന്നീട് ഇത് വലുതായി വരുന്നു. ഹോർമോണ്‍ വ്യത്യാസങ്ങളാണ് ഇതിന് പ്രധാന കാരണമാകുന്ന ഒന്ന്. ഓട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഇത് സംഭവിക്കുന്നു.
സ്ത്രീകളില്‍ മെനോപോസ് സമയത്തും ഈസ്ട്രജൻ ഹോർമോണ്‍ കുറയുമ്ബോഴും ഇതുണ്ടാകുന്നു. നാല്‍പതുകളില്‍ ഹോർമോണ്‍ കാരണം ഇത്തരം പ്രശ്‌നം വന്നാല്‍ കുറയാൻ പാടാണ്. ഇതുപോലെ അലർജി പ്രശ്‌നങ്ങള്‍, സെൻസിറ്റീവ് ചർമം എന്നിവയെല്ലാം ഇത്തരം പ്രശ്‌നത്തിന് കാരണമാകുന്നു. ഹെയർ ഡൈകള്‍ പോലെ ചില രാസവസ്തുക്കളും ഇതിന് കാരണമാകുന്നു.
നമ്മുടെ ശരീരത്തിലെ ഏത് കണ്ടീഷൻ കൊണ്ടാണ് ഇതുണ്ടാകുന്നതെന്ന് കണ്ടുപിടിച്ചാല്‍ എളുപ്പം ഇത് പരിഹരിക്കാം. വ്യായമം നല്ലതുപോലെ ചെയ്താല്‍ ശരീരത്തിലെ പല അലർജിക് പ്രശ്‌നങ്ങളും മാറ്റാൻ പറ്റും. ഇതുപോലെ തന്നെ വൈറ്റമിൻ സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും സഹായിക്കും. ക്യാപ്‌സിക്കം, ബ്രൈാക്കോളി, മാങ്ങ, നെല്ലിക്ക എന്നിവയെല്ലാം നല്ലതാണ്. വൈറ്റമിൻ ഇ അടങ്ങിയ നട്‌സ്, സീഡ്‌സ്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം നല്ലതാണ്. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ചാള, ചൂര തുടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. നല്ല ഉറക്കം ഗുണം ചെയ്യും. മുഖത്ത് സണ്‍സ്‌ക്രീനും മോയിസ്ചറൈസറും പുരട്ടാം. പ്രശ്‌നം അധികമെങ്കില്‍ ചികിത്സ തേടാം. ഇതിന് ഇന്ന് ഹോമിയോ ചികിത്സകള്‍ ലഭ്യമാണ്.