NEWS
ദിലീപ് ചെയ്തിരുന്നെങ്കില്‍ ആ പടം വര്‍ക്ക് ആയേനെ: വന്‍ പ്രതീക്ഷയുമായെത്തിയ മോഹന്‍ലാല്‍ പടം പരാജയപ്പെട്ടത് എങ്ങനെ

മോഹന്‍ലാലിന് തന്റെ സിനിമ കരിയറില്‍ ഏറ്റവും അധികം വിമർശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വർഷമായിരുന്നു 2014. ആ വർഷം ഇറങ്ങിയ പെരുച്ചാഴി, കൂതറ, മിസ്റ്റർ ഫ്രോഡ് തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററില്‍ തകർന്നടിഞ്ഞു.
ചിത്രങ്ങളുടെ പേര് മുതല്‍ നിശിതമായ വിമർശനങ്ങള്‍ക്ക് വിധേയമായി. ഇക്കൂട്ടത്തില്‍ ഫ്രെഡേ ഫിലിംസിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു പെരുച്ചാഴി.
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത പെരുച്ചാഴിയുടെ വലിയൊരു ഭാഗവും ചിത്രീകരിക്കപ്പെട്ടത് അമേരിക്കയിലായിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി മോഹന്‍ലാല്‍ എത്തിയ സിനിമയുടെ ട്രെയിലറും ടീസറും ആരാധകർക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ പടം തിയേറ്ററിലെത്തിയപ്പോള്‍ കടുത്ത മോഹന്‍ലാല്‍ ആരാധകർ പോലും തെറി വിളിക്കുന്ന സ്ഥിതിയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും പടം തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കിയില്ലെന്നാണ് ഫ്രൈഡെ ഫിലിംസ് ഉടമ സാന്ദ്രാ തോമസ് വ്യക്തമാക്കുന്നത്.
വിജയ് ബാബു കമ്ബനിയിലേക്ക് വന്നത് ഫ്രൈഡേ ഫിലിംസിന് തീർച്ചയായും ഗുണം ചെയ്തിട്ടുണ്ട്. പെരുച്ചാഴി പോലൊരു പടമൊന്നും ഞാന്‍ ഒരിക്കലും എടുക്കില്ലായിരുന്നു. വിജയ് വന്നതിന് ശേഷമാണ് അത് സംഭവിക്കുന്നത്. മോഹന്‍ലാലിനെപ്പോലുള്ള ഒരു താരത്തിന്റെ പടമുണ്ടെങ്കില്‍ ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡിന് ഒരുപാട് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയായിരുന്നു.
പടം വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ളതല്ല, ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബ്രാന്‍ഡ് സീല്‍ ചെയ്യപ്പെട്ടത് പെരുച്ചാഴിയിലൂടെയായിരുന്നു. പടം വലിയ പരാജയമായിരുന്നെങ്കിലും നഷ്ടമുണ്ടാക്കിയിട്ടില്ല. എന്തുകൊണ്ട് ആ പടം പരാജയപ്പെട്ടുവെന്ന് ചോദിച്ചാല്‍ അതിന് ഒരുപാട് കാരണങ്ങളുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
ലാലേട്ടനെക്കുറിച്ച് നമുക്കുള്ള ഒരു കഴ്ച്ചപ്പാടുണ്ട്, അദ്ദേഹം ചെയ്ത അതേസാധനം ദിലീപേട്ടനായിരുന്നു ചെയ്തിരുന്നെങ്കില്‍ നമുക്ക് അത് വിശ്വസനീയമായിരിക്കും. അവർ ചെയ്ത് വെച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് നമ്മളില്‍ അത്തരമൊരു ധാരണ ഉണ്ടാക്കുന്നത്. ലാലേട്ടന്‍ എന്ന് പറയുമ്ബോള്‍ അല്‍പം സീരിയസായ കഥാപാത്രം എന്ന ചിന്തയാണ് വരിക. ദിലീപേട്ടനാണെങ്കില്‍ സി ഐ ഡി മൂസയൊക്കെ ചെയ്തയാളാണ്. അദ്ദേഹമാണ് ആ വേഷം ചെയ്തതെങ്കിലും ഒരു പക്ഷെ പെരുച്ചാഴി വർക്ക് ആയേനെ.
സംവിധായകന്‍ തമിഴ്നാട്ടുകാരനാണ്. അതുകൊണ്ട് തന്നെ മലയാളി ഓഡിയന്‍സിനെ എല്ലാ തരത്തിലും മനസ്സിലായിക്കൊള്ളണമെന്നില്ല. ആ ചിത്രത്തില്‍ മൊത്തത്തിലൊരു തമിഴ് സ്റ്റൈലുണ്ട്. അതും പരാജയത്തിന്റെ ഒരു റീസണാണ്. പിന്നെ നമുക്ക് രസകരമായി തോന്നിയ കാര്യങ്ങള്‍ ആളുകള്‍ക്ക് അത്ര രസകരമായി തോന്നിയില്ല. ലാലേട്ടന്റെ പഴയ ചില ഡയലോഗുകള്‍ റീക്രിയേറ്റ് ചെയ്തിരുന്നു. ഷൂട്ടിങ് സമയത്ത് നമ്മള്‍ അതൊക്കെ കാണുമ്ബോള്‍ വലിയ രോമാഞ്ചമായിരുന്നുവെന്നും സാന്ദ്രാ തോമസ് പറയുന്നു.
‘എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ’ എന്നായിരുന്നു വിജയ് ബാബുവുമായുണ്ടായ വേർപിരിയലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സാന്ദ്രയുടെ മറുപടി. ആ സമയത്ത് അതങ്ങ് നടന്നു. ഒരോരുത്തരുടേയും ജീവിതത്തില്‍ ഒരു ടേണ്‍ എടുക്കേണ്ട സമയം ഉണ്ടല്ലോ? അങ്ങനെ ആ ഒരു ടേണ്‍ എടുത്തു. എന്നാല്‍ അത് ഇത്ര വലിയ ബഹളമാകുമെന്ന് വിചാരിച്ചില്ല. അടിപിടിയായി പിരിയുന്നതിനോട് ഞങ്ങള്‍ രണ്ട് പേർക്കും താല്‍പര്യമില്ലായിരുന്നു. എല്ലാം അങ്ങനെ സംഭവിച്ചുപോയി.
സാധാരണ ബിസിനസ് പാട്ണർമാർ തമ്മില്‍ തർക്കമുണ്ടാവുക കാശിന്റെ കാര്യത്തിലൊക്കെയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ഇടയില്‍ അങ്ങനെ ഒരു വിഷയമേ ഉണ്ടായിരുന്നു. ഞങ്ങളുടേത് കുറച്ച് വിശാലമായ കാഴ്ചപ്പാടായിരുന്നു. അതായത് കൂടുതല്‍ കൂടുതല്‍ നല്ല സിനിമകള്‍ ചെയ്ത് ബ്രാന്‍ഡ് ബില്‍ഡ് ചെയ്യുക എന്നതായിരുന്നു. പിന്നെ ഒരോ കാര്യങ്ങളും നല്ലതിനായിരുന്നു എന്ന് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം. ആളുകള്‍ പുറത്ത് നിന്ന് നോക്കുമ്ബോള്‍ നഷ്ടം സംഭവിച്ചെന്ന് തോന്നാം. എന്നാല്‍ നമ്മള്‍ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന ലാഭങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ടാകാമെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേർക്കുന്നു.
മോഹന്‍ലാല്‍ ബിഗ് ബോസ് ഉപേക്ഷിക്കുന്നു, പകരക്കാനായി പൃഥ്വിരാജ്? പ്രമുഖ നടിയും പരിഗണനയില്‍ VM TV NEWS CHANNEL

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ആരംഭിക്കാന്‍ ഇനിയും മാസങ്ങളേറെയുണ്ടെങ്കിലും ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുകയെന്ന ചർച്ചകള്‍ക്ക് ഇപ്പോള്‍ തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു.
സീരിയല്‍ താരങ്ങള്‍ മുതല്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർമാർ വരെ പതിവ് പോലെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അവതാരക സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ മാറുമോയെന്ന ചർച്ചകളും സജീവമാണ്.
വിജയകരമായ ആറ് സീസണുകള്‍ പൂർത്തിയാക്കിക്കൊണ്ടാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണിലേക്ക് കടക്കുന്നത്. ആറാം സീസണ്‍ നിരവധി വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയിരുന്നെങ്കിലും പ്രേക്ഷകരുടെ എണ്ണത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ജിന്റോ കിരീടം ചൂടിയ സീസണ് സാധിച്ചു.
മറ്റ് പല ഭാഷകളിലും നേരത്തെ തന്നെ ബിഗ് ബോസ് തുടങ്ങിയെങ്കിലും ഏറെ വൈകിയാണ് ലോക പ്രശസ്ത ഷോ മലയാളത്തിലേക്ക് എത്തുന്നത്. തുടക്കത്തില്‍ ഒരു സംശയത്തോടെയായരുന്നു മലയാളി പ്രേക്ഷകർ ബിഗ് ബോസിനെ കണ്ടത്. ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് മറ്റൊരു ചാനലില്‍ സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോ സൃഷ്ടിച്ച നെഗറ്റീവ് ഇംപാക്‌ട് ബിഗ് ബോസിനേയും ബാധിക്കുമോയെന്ന ആശങ്കയും ശക്തമായിരുന്നു.
മത്സരാർത്ഥികളുടെ പ്രകടനത്തോടൊപ്പമോ അതിനേക്കാളേറെയോ ബിഗ് ബോസ് മലയാളികള്‍ക്ക് പ്രിയങ്കരമാക്കിയതിന് പിന്നിലെ പ്രധാന കാരണം മോഹന്‍ലാല്‍ എന്ന അവതാരകനായിരുന്നു. സല്‍മാന്‍ ഖാന്റെയും കമല്‍ഹാസന്റേയും അഗ്രസീവ് സ്റ്റൈല്‍ മോഹന്‍ലാല്‍ പുറത്തെടുക്കുന്നില്ലെന്ന വിമർശനം ചിലർക്കുണ്ടെങ്കിലും കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ തനത് ശൈലി.
ആറാം സീസണിന്റെ തുടക്കത്തിലും മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്നും മാറുമോയന്ന ചർച്ചകള്‍ സജീവമായിരുന്നു. സുരേഷ് ഗോപി അടക്കമുള്ളവരുടെ പേരുകളായിരുന്നു അന്ന് പ്രധാനമായും ഉയർന്ന് കേട്ടത്. എന്നാല്‍ സകല അഭ്യൂഹങ്ങളേയും തള്ളിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ സീസണ്‍ 6 ലും അവതാരകനായി.
മോഹന്‍ലാല്‍ മാറുകയാണെങ്കില്‍ പകരം ആര് എന്ന ചോദ്യവും ശക്തമാണ്. പ്രേക്ഷകരെ പിടിച്ച് നിർത്തുന്നതില്‍ വീക്കെന്‍ഡില്‍ എത്തുന്ന അവതാരകന് പ്രത്യേക സ്ഥാനമുണ്ട്. സിനിമയുടെ തിരക്കുകള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഒഴിയുകയാണെങ്കില്‍ പൃഥ്വിരാജിനാണ് ചിലർ സാധ്യത കാണുന്നത്. എന്നാല്‍ മോഹന്‍ലാലിനെ കൈവിടാതിരിക്കാന്‍ ബിഗ് ബോസ് അധികൃതർ അവസാന നിമിഷം ശ്രമിച്ചേക്കുമെന്നതില്‍ സംശയമില്ല.
ഒരു ഘട്ടത്തില്‍ മോഹന്‍ലാലിന് പകരക്കാരിയായി മംമ്ത മോഹന്‍ദാസിനേയും പരിഗണിച്ചിരുന്നുവെന്നാണ് ചില ബിഗ് ബോസ് കേന്ദ്രീകൃത യൂട്യൂബ് ചാനലുകള്‍ അവകാശപ്പെടുന്നത്. അതേസമയം തമിഴില്‍ പുതിയ സീസണില്‍ കമല്‍ഹാസന് പകരം വിജയ് സേതുപതിയാണ് അവതാരകനായി എത്തിയിരിക്കുന്നത്. ഇത് തന്റെ അവസാന ബിഗ് ബോസ് സീസണായിരിക്കുമെന്ന് കന്നഡ ബിഗ് ബോസിന്‍റെ അവതാരകന്‍ കിച്ച സുദീപും വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കയില്‍ വീണ്ടും എന്‍പിപി തേരോട്ടം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയത്തിലേക്ക് VM TV NEWS CHANNEL

കൊളംബോ: ശ്രീലങ്കന്‍ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയവുമായി പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവർ (എന്‍ പി പി) പാർട്ടി.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നലെ രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു. ആദ്യം എണ്ണിത്തുടങ്ങിയ പോസ്റ്റല്‍ വോട്ടുകളില്‍ മുതല്‍ കൃത്യമായ മേധാവിത്വം നേടിയെടുക്കാന്‍ എന്‍ പി പിക്ക് സാധിച്ചു.
വെള്ളിയാഴ്ച രാവിലെ ആറ് മണി വരേയുള്ള കണക്കുകള്‍ പ്രകാരം എന്‍ പി പി 62 ശതമാനം വോട്ട് നേടി. ആകേയുള്ള 225 സീറ്റില്‍ 97 സീറ്റുകളാണ് ഇതുവരെ എന്‍ പി പിക്ക് ലഭച്ചതെന്നാണ് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷിയായ സജിത് പ്രേമദാസയുടെ യു പി പി 26 സീറ്റുകളും നേടി. ശ്രീലങ്കൻ തമിഴ് വംശീയ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇലങ്കൈ തമിഴ് അരസു കക്ഷി -3, എന്‍ ഡി പി – 2, മുന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷയുടെ ശ്രീലങ്ക പൊതുജന പെരുമന – 2, യു എന്‍ പി -1, ഡി പി എന്‍ എ -1, ആള്‍ സിലോണ്‍ തമിഴ് കോണ്‍ഗ്രസ് -1 എന്നിവർ ഓരോ സീറ്റും നേടി. വോട്ടെണ്ണല്‍ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.
സെപ്റ്റംബറില്‍ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്ബോള്‍ എൻപിപിക്ക് വലിയ മുന്നേറ്റമുണ്ടായെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 225 അംഗ പാർലമെന്റില്‍ അനുര കുമാര ദിസനായകെയുടെ പാർട്ടി 120 മുതല്‍ 140 വരെ സീറ്റുകള്‍ തനിച്ച് നേടിയേക്കും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ വ്യക്തമാക്കുന്നു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ച് വിട്ടിരുന്നു. നിലവിലെ പാർലമെന്റില്‍ തന്റെ കക്ഷിയായ എന്‍ പി പിക്ക് ആകെ മൂന്ന് സീറ്റ് മാത്രമുണ്ടായ സാഹചര്യത്തിലാണ് ദിസനായകെ പാർലമെന്റ് പിരിച്ച് വിട്ട് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. അതേസമയം, രാജപക്‌സെയുടെ ശ്രീലങ്കൻ പീപ്പിള്‍സ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാർലമെൻ്റില്‍ 145 സീറ്റുകളാണ് ഉണ്ടായിരുന്നത്. എസ് ജെ ബി -54, ഇല്ലങ്കൈ തമിഴ് അരശു കക്ഷി – 10 എന്നിങ്ങനെയായിരുന്നു മറ്റ് കക്ഷികളുടെ സീറ്റ് നില.
കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പ് പൂർത്തിയായപ്പോള്‍ ഏകദേശം ഏകദേശം 65 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. സെപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു ദിസനായകെ പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. 32 ശതമാനം വോട്ടുമായി സജിത് പ്രേമദാസ രണ്ടാമതും മുന്‍ പ്രസിഡന്റ് റനില്‍ വിക്രംസിംഗെ 17 ശതമാനം വോട്ടുമായി നാലാമതുമെത്തി.രാജപക്സെ കുടുംബത്തിലെ പുതുതലമുറക്കാരനായ നമല്‍ രാജപക്സെയ്ക്ക് 2.57 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
എല്ലാ മാസവും സ്ഥിരമായ വരുമാനം ഉറപ്പാണ്; അറിയാം സ്ത്രീകള്‍ക്കായുള്ള 5 മികച്ച നിക്ഷേപങ്ങള്‍ VM TV NEWS CHANNEL

ജനപ്രിയ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന വരുമാനമുള്ള നിരവധി സ്കീമുകളുണ്ട്.
സാധാരണ നിക്ഷേപങ്ങള്‍ പോലെ തന്നെ സ്ത്രീകള്‍ക്കു മാത്രം നിക്ഷേപിക്കാവുന്ന നിക്ഷേപങ്ങളുമുണ്ട്. പോസ്റ്റ് ഓഫീസ് അത്തരം സ്കീമുകള്‍ നല്‍കുകയും അതുവഴി സ്ത്രീകള്‍ക്ക് പ്രോത്സാഹനവും ലഭിക്കുന്നു. ഏറ്റവും അധികം പ്രതിസന്ധികള്‍ നേരിടുന്നത് സ്ത്രീകളാണ്. അവർക്ക് സാമ്ബത്തിക സുരക്ഷയും സാമ്ബത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
പല സ്ഥാപനങ്ങളും സ്ത്രീകള്‍ക്കു വേണ്ടി വിവിധ സ്കീമുകള്‍ മുന്നോട്ട് വെക്കാറുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്കീമുകളാണ് ഉയർന്ന വരുമാനം നല്‍കുന്നത്. പോസ്റ്റ് ഓഫീസ് ഉറപ്പ് നല്‍കുന്ന സ്ത്രീകള്‍ക്കായുള്ള 5 സമ്ബാദ്യ പദ്ധതികള്‍ ഏതെല്ലാമെന്ന് നോക്കാം.
1. സുകന്യ സമൃദ്ധി സേവിംഗ് സ്കീം
പെണ്‍മക്കള്‍ക്ക് വേണ്ടി അവരുടെ സാമ്ബത്തിക സുരക്ഷക്കായി മാതാപിതാക്കള്‍ക്ക് തുടങ്ങാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി സേവിംഗ് സ്‌കീം. മകള്‍ക്ക് 10 വയസ്സ് തികയുന്നതിന് മുമ്ബാണ് ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നത്. ജനിച്ച സമയം മുതല്‍ പെണ്‍കുട്ടിയെ ഈ സ്കീമിന്റെ ഭാഗമാക്കാം. പ്രതിവർഷം 8.2% പലിശയും ഉറപ്പാക്കാം. ഈ സ്കീമിന്റെ കാലാവധി 15 വർഷം വരെയാണ്. പെണ്‍കുട്ടിക്ക് 21 വയസ്സാവുമ്ബോള്‍ സ്കീമിന്റെ കാലാവധി അവസാനിക്കും. ഈ സ്കീമിന് നികുതിയിളവും നല്‍കുന്നുണ്ട്.
2. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
പോസ്റ്റ് ഓഫീസ് സ്കീമുകളില്‍ മികച്ച നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഇത് സ്ത്രീകള്‍ക്കുള്ള മറ്റൊരു നല്ല സ്കീമാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. പ്രതിമാസം ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ പലിശ ഈ സ്കീമിലൂടെ ഉറപ്പാക്കാം. 7.4% പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി നല്‍കുന്നത്. ഒരു സ്ഥിരമായ വരുമാനവും ഈ പദ്ധതി ഉറപ്പ് നല്‍കുന്നു. 5 വർഷത്തേക്കാണ് സാധാരണയായി ഈ സ്കീമിന്റെ നിക്ഷേപ കാലാവധി വരുന്നത്. ഇതിലൂടെ ഉയർന്ന റിട്ടേണ്‍ ഉറപ്പാണ്.
3. മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകള്‍ക്ക് ഏറ്റവും അപകടം കുറഞ്ഞ നിക്ഷേപങ്ങളിലൊന്നാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ഇതില്‍ നിക്ഷേപിക്കാം എന്നതാണ്. സ്ത്രീകളുടെ സാമ്ബത്തിക സുരക്ഷയാണ് ഈ സ്കീമിന്റേയും ലക്ഷ്യം. പരമാവധി രണ്ട് ലക്ഷം രൂപ വരെ മഹിളാ സമ്മാന് സേവിംഗ്സ് അക്കൗണ്ടിലൂടെ നിക്ഷേപിക്കാം. നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് പ്രതിവർഷം 7.5% പലിശ ലഭിക്കും. മാത്രമല്ല ഒരു വർഷത്തിനുശേഷം നിങ്ങളുടെ നിക്ഷേപ തുകയുടെ 40% വരെ പിൻവലിക്കാൻ സാധിക്കുന്നു.
4.. നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്
സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമായ സ്ത്രീകള്‍ക്ക് നിക്ഷേപിക്കാവുന്ന മികച്ച പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ്. സ്ത്രീകള്‍ക്ക് മാത്രമല്ല എല്ലാത്തരം നിക്ഷേപകർക്കും ഇതില്‍ നിക്ഷേപിക്കാം. ഈ സ്കീമില്‍ നിങ്ങള്‍ക്ക് 100 രൂപ നിക്ഷേപിച്ച് തുടങ്ങാം. നിലവില്‍ ഈ നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല. 2024 സെപ്റ്റംബർ വരെ 7.5% പലിശ ലഭിച്ചിരുന്നു. ഈ സ്കീമിന്റെ കാലാവധി 5 വർഷമാണ്.
5. പോസ്റ്റ് ഓഫീസ് പിപിഎഫ് സ്കീം
പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ്)ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. അതായത് ദീർഘകാലത്തേക്ക് മികച്ച ആനുകൂല്യങ്ങളും വലിയ നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് 7.1% പലിശ ഉറപ്പാക്കാം. അതിലൂടെ ഉയർന്ന വരുമാനവും നേടാം. ഈ സ്കീമില്‍ കുറഞ്ഞത് 500 രൂപയെങ്കില്‍ നിക്ഷേപിക്കണം.
സഞ്ജുവിനെ ഓപ്പണറായി ഇറക്കുന്നത് ഇന്ത്യയ്ക്ക് അപകടം. സൂചന നല്‍കിയത് 2 മുൻ ക്രിക്കറ്റര്‍മാര്‍. VM TV NEWS CHANNEL

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്ബരയിലായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഓപ്പണറായി എത്തിയത്. ആദ്യ 2 മത്സരങ്ങളിലും വലിയ ചലനങ്ങളുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും മൂന്നാം മത്സരത്തില്‍ ഒരു തകർപ്പൻ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ തിളങ്ങി.
ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്ബരയിലെ ആദ്യ മത്സരത്തിലും സെഞ്ച്വറി തന്നെയാണ് സഞ്ജു സ്വന്തമാക്കിയത്.
ഇതോടെ സഞ്ജു സ്ഥിരതയിലേക്ക് തിരികെയെത്തിയെന്ന് ആരാധകർ പോലും വിലയിരുത്തി. പക്ഷേ പിന്നീട് തുടർച്ചയായ 2 മത്സരങ്ങളില്‍ സഞ്ജു പൂജ്യനായി മടങ്ങിയിരിക്കുകയാണ്. ഇതിന് ശേഷം വലിയ വിമർശനങ്ങളാണ് സഞ്ജുവിനെതിരെ ഉയരുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ സുനില്‍ ഗവാസ്കറും ശ്രീകാന്തും മുൻപു തന്നെ സഞ്ജുവിനെ ഓപ്പണറാക്കി ഇറക്കരുത് എന്ന പ്രസ്താവന കൈക്കൊണ്ടിരുന്നു. ഇരുവരുടെയും പ്രസ്താവന ശരിയായിരുന്നു എന്ന് തോന്നിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് കഴിഞ്ഞ 2 മത്സരങ്ങളിലും സഞ്ജു കാഴ്ചവെച്ചത്. സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നല്‍കുന്നത് ഇന്ത്യയെ സംബന്ധിച്ച് ഉചിതമല്ല എന്നായിരുന്നു ഗവാസ്കറും ശ്രീകാന്തും പറഞ്ഞത്. ഇതില്‍ ശ്രീകാന്ത് പറഞ്ഞ വാക്കുകള്‍ ആയിരുന്നു വലിയ രീതിയില്‍ ശ്രദ്ധയാകർഷിച്ചത്. സഞ്ജുവിന്റെ ബംഗ്ലാദേശിനെതിരായ സെഞ്ചുറിയ്ക്ക് ശേഷമാണ് ശ്രീകാന്ത് തന്റെ പ്രസ്താവന നടത്തിയത്.
ബംഗ്ലാദേശിനെതിരായ പരമ്ബരയില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി എന്നുവച്ച് സഞ്ജുവിനെ ഒരിക്കലും ഇന്ത്യയുടെ പ്രധാന ഓപ്പണറായി കാണാൻ സാധിക്കില്ല. അത്തരത്തില്‍ ഓപ്പണിങ് സ്ഥാനം ലഭിക്കാനുള്ള പ്രകടനങ്ങള്‍ സഞ്ജു കാഴ്ചവച്ചിട്ടില്ല. ഓപ്പണിങ്ങില്‍ ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത താരമാണ് സഞ്ജു സാംസണ്‍ എന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. അന്ന് ശ്രീകാന്തിന്റെ ഈ വിലയിരുത്തലിനെതിരെ വലിയ രീതിയിലുള്ള ആരാധകരോക്ഷവുമുണ്ടായി. പക്ഷേ തൊട്ടടുത്ത 2 മത്സരങ്ങളിലും സഞ്ജു പൂജ്യനായി മടങ്ങിയതോടെ ശ്രീകാന്തിന്റെ പ്രസ്താവനക്കൊപ്പം ആരാധകർ അണിനിരക്കുകയാണ്.
സഞ്ജുവിനെ ഇന്ത്യ തങ്ങളുടെ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന അപകട സൂചന മുൻപ് തന്നെ നല്‍കിയ മറ്റൊരു താരം സുനില്‍ ഗവാസ്കറാണ്. ഒരു ഓപ്പണറെന്ന നിലയില്‍ വലിയൊരു കരിയർ നിർമ്മിക്കാൻ സഞ്ജുവിന് ഒരുപാട് പരിമിതികളുണ്ട് എന്നായിരുന്നു സുനില്‍ ഗവാസ്കർ പറഞ്ഞത്. ചില മത്സരങ്ങളില്‍ മാത്രം ഫോമില്‍ എത്തുന്നതിനാല്‍, സഞ്ജുവിനെ ഒരു സ്ഥിരതയാർന്ന താരമെന്ന രീതിയില്‍ പരിഗണിക്കാൻ സാധിക്കില്ല എന്നും ഗവാസ്കർ അഭിപ്രായപ്പെടുകയുണ്ടായി. എന്നിരുന്നാലും അവസാന ട്വന്റി20 മത്സരത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച് സഞ്ജു ഫോമിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ
സ്പേസ് പാര്‍ക്കിലെ നിയമനത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എം.ശിവശങ്കറിന്റെ പ്രേരണയില്‍; കേസ് കോടതിയിലെത്തിയപ്പോള്‍ വ്യാജ രേഖയുണ്ടാക്കി നല്‍കിയ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷി; എതിര്‍പ്പില്ലെന്ന് പൊലീസും; വ്യാജ ഡിഗ്രി കേസില്‍ ഇനി സ്വപ്ന സുരേഷ് മാത്രം പ്രതി VM TV NEWS CHANNEL

തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ നിര്‍ണായക വഴിത്തിരിവ്.
കേസിലെ രണ്ടാം പ്രതി സച്ചിന്‍ദാസ് മാപ്പുസാക്ഷിയായി. സ്വപ്നയ്ക്ക് വ്യാജ രേഖയുണ്ടാകിയ സച്ചിന്‍ ദാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്. സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കന്റോണ്‍മെന്റ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കേസില്‍ സ്വപ്ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് രണ്ടാം പ്രതിയുമായിരുന്നു.
മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റ അപേക്ഷ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കിയാക്കുന്നതില്‍ എതിപ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 19 ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും.
സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി സ്വപ്ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ബാബാ അംബേക്കര്‍ യൂണിവേഴ്‌സിറ്റിയുടെ പേരിലാണ് വ്യാജ രേഖയുണ്ടാക്കിയത്. സച്ചിനെ മാപ്പുസാക്ഷിയാക്കിയതോടെ കേസില്‍ ഒരു പ്രതി മാത്രമായി.
സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിനെ കണ്‍സള്‍ട്ടന്റായി നിയമിച്ചത് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് കമ്ബനിയാണ്. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) അധീനതയിലുള്ള സ്‌പേസ് പാര്‍ക്കിലേക്ക് നിയമനം നടത്തുന്ന ഏജന്‍സിയായിരുന്നു പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്.
സ്വപ്ന സുരേഷിന് ജോലി ചെയ്ത കാലയളവില്‍ നല്‍കിയ ശമ്ബളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ഐടിഐഎല്‍, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് കമ്ബനിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ പണം നല്‍കാനാകില്ലെന്ന നിലപാടിലാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിന് പിന്നാലെയാണ് സ്വപ്ന സുരേഷ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന വിവരവും പുറത്തുവന്നത്.
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയായപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി നേരത്തേ അംഗീകരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അനുമതിയോടെയാണെന്ന് നിയമനം നേടിയതെന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നു. സ്പേസ് പാര്‍ക്കില്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച സ്വപ്നയ്ക്കു നല്‍കിയ ശമ്ബളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) നിയമന ഏജന്‍സിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിനു (പിഡബ്ല്യുസി) കത്ത് നല്‍കിയെങ്കിലും പണം ലഭിച്ചിട്ടില്ല. പണം നല്‍കാനാകില്ലെന്ന നിലപാടിലാണു പിഡബ്ല്യുസി.
19,06,730 രൂപയാണ് ഐടി വകുപ്പ് സ്വപ്നയുടെ ശമ്ബളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വര്‍ണക്കടത്തില്‍ സ്വപ്ന പ്രതിയാകുകയും ജോലിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയില്‍നിന്ന് ഈടാക്കാന്‍ കെഎസ്‌ഐടിഐഎല്‍ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്നു ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഗുരുവായൂര്‍ ദേവസ്വം ഭൂമിയിലും വഖ്ഫ്; തളി മഹാശിവക്ഷേത്രത്തിന്റെ ഭൂമി മൗനത്തുല്‍ ഇസ്ലാം സഭയ്‌ക്ക് സ്വന്തം; ക്ഷേത്രത്തിന്റെ സ്ഥാനത്ത് അറബിക് കോളേജ് VM TV NEWS CHANNEL

തൃശൂർ: ഗുരുവായൂർ ദേവസ്വം ഭൂമിയും വഖ്ഫ് ബോർഡിന്റെ അധിനിവേശം. മലപ്പുറം പൊന്നാനിയിലെ കാഞ്ഞിരമുക്ക് തളി മഹാശിവക്ഷേത്ര ഭൂമിയാണ് വഖ്ഫ് ബോർഡ് കൈക്കലാക്കിയത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം നിലനിന്നിരുന്ന ഭൂമി ഇപ്പോള്‍ ഇസ്ലാം മതപരിവർത്തന സ്ഥാപനമായ മൗനത്തുല്‍ ഇസ്ലാം സഭയുടെ കീഴിലാണ്.
ഗുരുവായൂർ ക്ഷേത്രം ഊരാളരായ വല്ലിശേരി മനയും കോഴിക്കോട് സാമൂതിരിയുമാണ് തളി ക്ഷേത്രത്തിലും ഭരണനിർവഹണം നടത്തിയത്. 2.15 ഏക്കർ ഭൂമിയില്‍ ഇപ്പോള്‍ എം ഐ അറബിക് കോളേജും മറ്റ് ഇസ്ലാമത സ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്. ക്ഷേത്രഭൂമി തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിശ്വാസികള്‍.
കേരളത്തിലെ തളി ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് കാഞ്ഞിരമുക്ക് ശിവക്ഷേത്രം. ചരിത്ര രേഖകള്‍ പ്രകാരം 1918 ലാണ് ക്ഷേത്രം തകർക്കപ്പെട്ടത്. 1996 വരെ ഈ ഭൂമിയില്‍ ക്ഷേത്രത്തിന്റെ അവേശിഷിപ്പുകള്‍ ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. രാത്രിയുടെ മറവിലാണ് മൗനത്തുല്‍ ഇസ്ലാം സഭ ക്ഷേത്രത്തിന്റെ കരിങ്കല്‍ ശേഷിപ്പുകള്‍ അവിടെ നിന്ന് നീക്കം ചെയ്തത് . ക്ഷേത്രഭൂമിയില്‍ സ്ഥിതി ചെയ്തിരുന്ന വലിയ കിണർ ശ്രീകോവിലിന്റെ കരിങ്കല്‍ ശേഷിപ്പുകള്‍ ഇട്ടാണ് മൂടിയെന്നും ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് സജയൻ ചൂണ്ടിക്കാട്ടി.
1937 ല്‍ ആമിനുമ്മ എന്ന വ്യക്തിയില്‍ നിന്ന് കൊങ്ങണം വീട്ടില്‍ മുഹമ്മദ് ഈ ഭൂമി വാങ്ങിയതിന് രേഖകളുണ്ട്. പിന്നീട് 1958 ല്‍ കൊങ്ങണം മുഹമ്മദിന്റെ ആഗ്രഹപ്രകാരം കുഞ്ഞിമൊയ്തീൻ എന്നയാള്‍ ഈ ഭൂമി വഖ്ഫ് ചെയ്തുവെന്ന ആധാരവുമുണ്ട്. എന്നാല്‍ ആമിനുമ്മയ്‌ക്ക് എവിടെ നിന്നാണ് ഭൂമി ലഭിച്ചതെന്ന രേഖകള്‍ പൊന്നാനി സബ്‌രജിസ്റ്റർ ഓഫീസില്‍ ഇല്ല. വിവരവകാശ നിയമപ്രകാരം ആക്ഷൻ കൗണ്‍സില്‍ രേഖകള്‍ക്കായി സബ്‌രജിസ്റ്റർ ഓഫീസിനെ സമീപിച്ചെങ്കിലും വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. അതിനാല്‍ വ്യാജരേഖയുണ്ടാക്കി ക്ഷേത്ര ഭൂമി തട്ടിയെടുക്കുകയാണെന്ന ആക്ഷൻ കൗണ്‍സിലിന്റെ വാദത്തിന് ബലമേറുകയാണ്.
അതേസമയം പഞ്ചായത്തിന്റെയും ടൗണ്‍പ്ലാനറുടെയും അനുവാദമില്ലാതെയാണ് മൗനത്തുല്‍ ഇസ്ലാം സഭ മസ്ജിദ് നിർമിച്ചത്. നിർമാണം നടക്കുന്ന സമയത്ത് മാറഞ്ചേരി പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ അടക്കം നല്‍കിയെങ്കിലും അതൊന്നും വകവയ്‌ക്കാതെ നിർമാണം പൂർത്തിയാക്കി. ഒരു വർഷം കൊണ്ടാണ് ക്ഷേത്രത്തിന്റെ സ്ഥാനത്ത് മസ്ജീദ് അടക്കമുള്ള കൂറ്റൻ കെട്ടിടം ഉയർന്നത്.
ഇസ്രായേലി വിനോദ സഞ്ചാരികളെ ഇറക്കിവിട്ട കട പൂട്ടി, കാശ്മീരികളെ പറഞ്ഞയക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഇടപെടല്‍ VM TV NEWS CHANNEL

തേക്കടി: ഇസ്രയേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ അപമാനിച്ച് കടയില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ കശ്മീർ സ്വദേശികള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തി.
കുമളി ടൗണില്‍ പ്രവർത്തിക്കുന്ന ഇൻക്രെഡിബിള്‍ ക്രാഫ്റ്റ്സ് എന്ന കടയിലെ കശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ താത്ക്കാലികമായി ഒഴിവാക്കാൻ പൊലീസും വ്യാപാരി വ്യവസായി ഏകോപന സമിതിയും കടയുടമക്ക് നിർദ്ദേശം നല്‍കി. കുമളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കട. സംഭവം തേക്കടിയിലേക്ക് വിനോദ സഞ്ചാരികളെത്തുന്നതിന് വിഘാതം സൃഷ്ടിക്കുമെന്ന തിരിച്ചറിവിലാണ് പൊലീസിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ഇടപെടല്‍.
കഴിഞ്ഞ ദിവസമാണ് തേക്കടിയില്‍ ഇസ്രായേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ കടയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടത്. രാത്രിയില്‍ ഫുട്പാത്തിലൂടെ നടന്നു പോകുകയായിരുന്ന ഇസ്രയേല്‍ സ്വദേശിനിയായ ഡോവർ വാല്‍ഫർ എന്ന യുവതിയെ കശ്മീർ സ്വദേശികള്‍ കടയിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട് ഇവർ മൊബൈലില്‍ ഹീബ്രു ഭാഷയില്‍ സംസാരിച്ചു. ഇത് കേട്ട കടയില്‍ ഉണ്ടായിരുന്ന ഉടമകളില്‍ ഒരാളും കാശ്മീർ സ്വദേശിയുമായ ഹയാസ് അഹമ്മദ് റാത്തർ ഏത് രാജ്യത്തു നിന്നെത്തിയതാണെന്നു ചോദിച്ചു.
കാൻ ഇസ്രായേല്‍ സ്വദേശി ആണെന്ന് യുവതി പറഞ്ഞതോടെ നിങ്ങള്‍ക്ക് ഇവിടെ നിന്നും സാധനങ്ങള്‍ തരില്ലെന്ന് പറയുകയും കടയില്‍ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു. തുടർന്ന് ലൈറ്റും അണച്ചു. ഭയന്ന് പോയ സഞ്ചാരി വേഗം പുറത്തിറങ്ങി ഭർത്താവിനെയും ടാക്സി ഡ്രൈവറെയും വിളിച്ചു. ഇവരെത്തി കടയുടമയോട് സംസാരിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന കടക്കാരും ഡ്രൈവർമാരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ ഹയാസ് അഹമ്മദ് റാത്തർ മാപ്പ് പറഞ്ഞ് തടിയൂരി.
തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞതിനാല്‍ പരാതി ഇല്ലെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. വിദേശികള്‍ക്ക് അപമാനം നേരിട്ട സംഭവം ആയതിനാല്‍ കാശ്മീർ സ്വദേശികളായ രണ്ടു പേരെയും കടയില്‍ നിന്നും ഒഴിവാക്കാൻ പോലീസ് നിർദേശിച്ചു. തേക്കടിയിലെ ടൂറിസം മേകലക്ക് തിരിച്ചടി ഉണ്ടാകാൻ സാധ്യത ഉള്ളതിനാല്‍ കശ്മീർ സ്വദേശികളുമായുള്ള പാർട്ണർഷിപ് ഒഴിവാക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പട്ടിട്ടുണ്ട്. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടു. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിവരങ്ങള്‍ സെല്‍ഹാരിച്ചിട്ടുണ്ട്. പരാതി ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് പോലീസ് നിലപാട്.
വീടോ അതോ എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസോ? രണ്ടടി വീതിയുള്ള കെട്ടിടം കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ VM TV NEWS CHANNEL

വീടെന്നാല്‍ അടച്ചുറപ്പുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവര്‍ക്കും സ്വസ്ഥമായും സമാധാനമായും ജീവിക്കാന്‍ കഴിയുന്ന ഒരു ഇടം.
അത് എങ്ങനെ വേണമെന്നുള്ളത് ഓരോരുത്തരുടെയും കാഴ്ചപ്പാടിനും സാമ്ബത്തിക സ്ഥിതിക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ അമ്ബരപ്പിച്ചു. കെട്ടിടം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന സംശയത്തില്‍ ഓരോ കാഴ്ചക്കാരനും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചുള്ള ഉത്തരമായിരുന്നു കുറിച്ചത്. കാഴ്ചക്കാരെ അത്ഭുപ്പെടുത്തിയത് രണ്ട് നിലയുള്ള കെട്ടിടത്തിന് ആകെ രണ്ടടി വീതി മാത്രമേ ഉണ്ടായിരുന്നൊള്ളൂവെന്നതാണ്.
ആദ്യ കാഴ്ചയില്‍ അതൊരു ചുമര്‍ മാത്രമാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മമായി നോക്കിയാല്‍ കെട്ടിടത്തിന് രണ്ടടിയേ ഉള്ളൂവെങ്കിലും എസിയും ജനാലകളും ആ കെട്ടിടത്തില്‍ കാണാം. പക്ഷേ, കെട്ടിടം എങ്ങനെയാണ് പണി കഴിപ്പിച്ചതെന്നും അതിലെങ്ങനെ ആളുകള്‍ താമസിക്കുമെന്നുമുള്ള സംശയത്തിലാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍. കെട്ടിടത്തിന്‍റെ ഒരു വശത്ത് നിന്നുള്ള കാഴ്ചയില്‍ അത് വളരെ ഇടുങ്ങിയതാണ്. അതേ സമയം മറു വശത്ത് വെന്‍റിലേഷനും ജനാലകളും കാണാം. കെട്ടിടത്തിന്‍റെ ഒരു വശത്ത് 2 മുതല്‍ 3 അടി വരെ വീതിയാണുള്ളത്. മറുവശത്ത് 10 മുതല്‍ 20 അടി വരെ വീതിയും.
പഞ്ചസാര മാത്രമല്ല വില്ലൻ, പ്രമേഹത്തിനു വേറെയും കാരണങ്ങളുണ്ട്. VM TV NEWS CHANNEL

ഇന്നത്തെക്കാലത്ത് ഒരുപാടുപേർ പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പഞ്ചസാരയുടെ ഉപയോഗം കൊണ്ടാണ് പ്രമേഹം വരുന്നതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.
എന്നാല്‍ ജനിതക കാരണങ്ങളുള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രമേഹമുള്ള ആളുകളുടെ എണ്ണം വർഷാവർഷം കൂടിവരികയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ജീവിതശൈലിയിലെ മാറ്റങ്ങള്‍ കൊണ്ട് തന്നെ കേരളത്തിലെ അഞ്ചിലൊരാള്‍ക്ക് പ്രമേഹരോഗമുള്ളതായാണ് കണക്ക്. കോവിഡിന് ശേഷം മരുന്നുകള്‍കൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ചെറുപ്പക്കാരിലടക്കം ഇപ്പോള്‍ പ്രമേഹം സർവസാധാരണമാണ് കണ്ടുവരുന്നത്.