വീടിനു സമീപത്തെ ബേക്കറിയുടമ സ്വന്തം അമ്മയെന്ന് അറിയാതെ ഒരു മകൻ; ഒടുവില്‍ തിരിച്ചറിഞ്ഞത് അൻപതാമത്തെ വയസ്സില്‍ VM TV NEWS CHANNEL

Spread the love

നമ്മുടെ തൊട്ടടുത്തുകൂടി കടന്നുപോകുന്നവൻ ഒരു പക്ഷേ നമുക്ക് ഏറ്റവും ബന്ധമുള്ളവരായിരിക്കും. ചിലപ്പോള്‍ അത് നമ്മള്‍ ഒരിക്കലും തിരിച്ചറിയാതെ പോകും.

അല്ലെങ്കില്‍ വളരെ വൈകി നമ്മള്‍ അതു തിരിച്ചറിയും. ജീവിതം അങ്ങനെയാണ്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ യുഎസിലെ ചിക്കാഗോയില്‍ നടന്നത്. ചിക്കാഗോ സ്വദേശിയായ വാമർ ഹണ്ടർ അറിഞ്ഞിരുന്നില്ല താന്‍ സ്ഥിരമായി പോകാറുള്ള വീടിന് സമീപത്തെ ബേക്കറിയുടമ തന്‍റെ സ്വന്തം അമ്മയെന്ന്. തന്‍റെ 50 -ാമത്തെ വയസിലാണ് ആ സത്യം അദ്ദേഹം തിരിച്ചറിയുന്നത്. അപ്പോള്‍ വാമറിന്‍റെ അമ്മയുടെ പ്രായം 67 ഉം. അസാധാരണമായ ആ കണ്ടെത്തലിന്‍റെ സന്തോഷത്തിലാണ് വാമറും അദ്ദേഹത്തിന്‍റെ അമ്മ ലെനോർ ലിൻഡ്സെയും.

1974 ല്‍ ഹണ്ടറിന് ജന്മം നല്‍കുമ്ബോള്‍ ലിൻഡ്സെയ്ക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. ജീവിതം ദുരിതപൂർണ്ണമായി കടന്ന് പോകുമ്ബോള്‍ ഒരു കുട്ടിയെ കൂടി വളര്‍ത്താനുള്ള സാമ്ബത്തിക ശേഷിയില്ലാത്തതിനാല്‍ ലെനോര്‍ തന്‍റെ ആദ്യ കുഞ്ഞിനെ ദത്ത് നല്‍കി. പിന്നീടങ്ങോട്ട് ജീവിതത്തിലെ പല കാലത്തിലൂടെ പല വേഷങ്ങളിലൂടെ കടന്ന് പോയപ്പോഴൊന്നും അവര്‍ക്ക് തന്‍റെ മൂത്ത മകനെ കണ്ടെത്താനായില്ല. ഒടുവില്‍ ചിക്കാഗോയില്‍ അവരൊരു ബേക്കറി തുറന്നു. തന്‍റെ കടയില്‍ സ്ഥിരമായി എത്താറുള്ള വാമർ തന്‍റെ മൂത്ത മകനാണെന്ന് അപ്പോഴും ലെനോർ തിരിച്ചറിഞ്ഞില്ല.

2022 ല്‍ കാലിഫോർണിയ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ജനിതക വംശശാസ്ത്രജ്ഞൻ ഗബ്രിയേല വാർഗാസാണ് 50 വര്‍ഷം മുമ്ബ് പിരിഞ്ഞുപോയ ആ അമ്മയെയും മകനെയും പരസ്പരം കണ്ടെത്താന്‍ സഹായിച്ചത്. ഗബ്രിയേല വാർഗാസ് ജനിതക പരിശോധനയിലൂടെ ഇരുവരും തമ്മിലുള്ള രക്തബന്ധം കണ്ടെത്തുകയും ലെനോർ ലിൻഡ്സെ അത് അറിയിക്കുകയും ചെയ്തു. വിവരം അറിയുമ്ബോള്‍ ലെനോർ സ്തനാർബുദ ശസ്ത്രക്രിയയുടെ ഭാഗമായ കീമോതെറാപ്പിക്ക് വിധേയയാകാൻ തയ്യാറെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍ തന്നെ തന്‍റെ കടയിലെ സ്ഥിരം കസ്റ്റമറായ വാമർ ഹണ്ടറെ, തന്‍റെ മൂത്ത മകനെ ലെനോർ ലിൻഡ്സെ ഫോണില്‍ വിളിച്ചു.

ആ വിളി ഒരു ഭ്രാന്തമായ അലര്‍ച്ചയായിരുന്നെന്നാണ് പിന്നീട് വാമര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ‘ഇത് വാമർ ഹണ്ടർ ആണോ?’ എന്ന ലെനോറിന്‍റെ ചോദ്യത്തിന് പിന്നാലെ അവർ തന്‍റെ അമ്മയാണെന്ന് പറഞ്ഞപ്പോള്‍ തനിക്ക് മറ്റൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നാലെ തങ്ങളിരുവരും അലറുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വാമറും അമ്മയുടെ ഒരുമിച്ചാണ് തങ്ങളുടെ കുടുംബ ബിസിനസ് ആയ ബേക്കറി നോക്കി നടത്തുന്നത്.

Leave a Reply

Your email address will not be published.