
നദിയില്‍ പൂജ ചെയ്യുന്നതിനിടെ സ്ത്രീകള്‍ക്ക് മുന്നിലേയ്‌ക്ക് ഒഴുകിയെത്തി പാമ്ബ് . ബിഹാറില്‍ നിന്നുള്ള ചഠ് പൂജയുടെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .
നദിയില്‍ നിന്ന് സ്ത്രീകള്‍ സൂര്യഭഗവാനെ പൂജിക്കുന്നതിനിടെയാണ് വെള്ളത്തിലൂടെ പാമ്ബ് എത്തിയത്. ഇതുകണ്ട് ചിലർ ബഹളംവയ്‌ക്കുകയും പാമ്ബിനെ കല്ലെറിയുകയും മറ്റും ചെയ്തു. പാമ്ബിനെ കണ്ടതോടെ സ്ത്രീകളില്‍ പലരും പൂജ അവസാനിപ്പിച്ച് കരയില്‍ കയറി. എന്നാല്‍ ഒരു സ്ത്രീ മാത്രം പിന്മാറാൻ തയാറായില്ല.
പാമ്ബ് മറ്റൊരു വശത്തു കൂടി പോകുമെന്ന് കരുതിയെങ്കിലും പാമ്ബ് സ്ത്രീയ്‌ക്കരികിലേയ്‌ക്ക് തന്നെയാണ് പോയത് . ചിലർ ഇലകളും മറ്റും വച്ച് പാമ്ബിനെ വിരട്ടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം . എന്നാല്‍ തന്റെ അടുത്തേയ്‌ക്ക് പാമ്ബ് വന്നിട്ടും കരയിലേയ്‌ക്ക് കയറാതെ വെള്ളം തെറിപ്പിച്ച് പാമ്ബിനെ അകറ്റുകയായിരുന്നു സ്ത്രീ. പാമ്ബ് ഇവർക്കരികിലൂടെ തന്നെ ഒഴിഞ്ഞ് പോകുകയും ചെയ്തു . ദൃശ്യങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു . ഒട്ടേറെ പേരാണ് സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിച്ചെത്തിയത്.