NEWS

Fact Check: ഇത് സിപിഎം ഇറക്കിയ മദ്യ ബ്രാന്റോ? സത്യമറിയാം

VMTV NEWS സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ബിയര്‍ കുപ്പിയില്‍ കുടിവെള്ളം നല്‍കിയ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുവേണ്ടി…

RBI gets bomb threat: റിസർവ് ബാങ്കിന് ബോംബ് ഭീഷണി! സന്ദേശമെത്തിയത് ആർബിഐ ഗവർണർക്ക്

Reserve Bank of India gets bomb threat: സഞ്ജയ് മൽഹോത്ര 26-ാമത് ഗവർണറായി ചുമതലയേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീഷണി ഇമെയിൽ…

Pushpa Star Allu Arjun Arrested: തിക്കിലും തിരക്കിലും പെട്ട് യുവതിയുടെ മരണം: അല്ലു അര്‍ജുന്‍ അറസ്റ്റില്‍

VMTV NEWS പുഷ്പ 2ൻ്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ…

സന്നിധാനത്ത് വൻ തിരക്ക് ശരംകുത്തിയും കടന്ന് തീർത്ഥാടകരുടെ നിര കൂടുതൽ പോലീസ് സംഘം എത്തി

ശബരിമലയിൽ വലിയ തിരക്ക് തുടരുന്നു രാവിലെ എട്ടുമണിക്ക് ശരം കുത്തിക്കും അപ്പുറത്തേക്ക് ക്യൂ നീണ്ടു ഇന്നലെ രാത്രി ഹരിവരാസനം പാടി നട…

പത്തു ദിവസത്തെ സന്ദർശനം പാത്രിയര്കീസ് ബാബ കേരളത്തിൽ എത്തി വിമാനത്താവളത്തിൽ സ്വീകരണം.

രാവിലെ 9:30 പുത്തൻകുരിശ് പാത്രിയർക്കാ കത്തീഡ്രലിൽ തോമസ് പ്രഥമൻ കത്തോലിക്കാ ബാവായുടെ 40-യാം ഓര്മ ദിനത്തോടനുബന്ധിച്ച നടക്കുന്ന കുർബാനയിൽ മുഖ്യ കാർമികത്വം…

‘ബസിന്റെ ടയറിലേക്ക് കാര്‍ ഇടിച്ചതാണ് ടയറുകള്‍ ഇളകാൻ കാരണം, ബസിന് മറ്റു തകരാറുകളില്ല’ -മന്ത്രി ഗണേഷ് കുമാര്‍ VM TV NEWS CHANNEL

കൊല്ലം: കൊട്ടാരക്കരയില്‍ അപകടത്തില്‍പെട്ട ബസിന് മറ്റു തകരാറുകളില്ലെന്നും ബസിന്റെ ടയറിലേക്ക് കാർ ഇടിച്ച്‌ കയറിയതാണ് ടയർ ഇളകാൻ കാരണമെന്നും ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ.

കൊട്ടാരക്കര കോട്ടപ്പുറത്ത് ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം.

കൊട്ടാരക്കരയില്‍ നിന്ന് പുനലൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി വേണാട് ബസില്‍ അമിതവേഗതയില്‍ എത്തിയ കാർ ഇടിച്ചതോടെ പിന്നിലെ നാല് ടയറുകളും ഊരിത്തെറിച്ച്‌ പോവുകയായിരുന്നു. ഇടിയുടെ ശക്തി മുഴുവൻ ടയറിനാണ് കൊണ്ടതെന്നും മന്ത്രി പറഞ്ഞു. ടയറുകള്‍ ഊരിപ്പോയതോടെ പിറകുവശം റോഡില്‍ ഇരുന്നാണ് ബസ് നിന്നത്. ബസില്‍ യാത്രക്കാർ കുറവായിരുന്നു.

വളവില്‍ അമിത വേഗതയിലാണ് കാർ വന്നതെന്നും കാറിന്റെ വേഗത കണ്ട് ഡ്രൈവർ ബസിന്റെ മുൻഭാഗം അല്‍പം വെട്ടിച്ചിരുന്നുവെന്നും കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ വിനോദ് പറഞ്ഞു. കാറിന്റെ ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ ചവിട്ടിയതാവാം അപകടകാരണമെണന്നും അദ്ദേഹം പറഞ്ഞു. ബസിലുണ്ടായിരുന്ന മൂന്നു യാത്രക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാറോടിച്ചിരുന്ന ഇളമ്ബല്‍ സ്വദേശി ആബേല്‍ (21) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തില്‍ബസിനുണ്ടായ നഷ്ട പരിഹാരം കാർ ഉടമ നല്‍കണമെന്നും ഇല്ലെങ്കില്‍ കേസ് നല്‍കുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

24 മണിക്കൂര്‍ തരും, ധിക്കരിച്ചാല്‍ പ്രത്യാഘാതം 10 കോടിയില്‍ ഒതുങ്ങില്ല; നയൻതാരക്ക് വീണ്ടും ധനുഷിന്റെ നോട്ടീസ് VM TV NEWS CHANNEL

തന്റെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം പറയുന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താൻ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ആവശ്യപ്പെട്ടതിന് നടൻ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തില്‍ ചോദിച്ചെന്ന നയൻതാരയുടെ തുറന്നു പറച്ചില്‍ ഏറെ ചർച്ചയായിരുന്നു.

ധനുഷിന്റെ അനുമതിയില്ലാതെ നയൻതാര ആ ദൃശ്യങ്ങള്‍ തന്റെ ഡോക്യൂമെന്ററിയില്‍ ഉള്‍പ്പെടുത്തി. ഇതോടെ, വിവാദം കത്തി. നയൻതാരയ്ക്ക് അന്ത്യശാസനവുമായി ധനുവിഷിന്റെ വക്കീല്‍ നോട്ടീസെത്തി.

24 മണിക്കൂറിനകം വിവാദ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കില്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ളിക്‌സിനുമെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ധനുഷിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ അറിയിച്ചത്. എന്നാല്‍, നയൻതാരയും ടീമും ഇതിന് തയ്യാറായില്ല. ഇതോടെ, മറ്റൊരു നോട്ടീസ് കൂടി അയച്ചിരിക്കുകയാണ് ധനുഷ് ഇപ്പോള്‍. 24 മണിക്കൂറിനുള്ളില്‍ വീഡിയോ നീക്കാം ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം 10 കോടി രൂപയില്‍ ഒതുങ്ങില്ലെന്നും ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോക്യുമെന്ററില്‍ ഉള്‍പ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയൻതാരയുടെ വാദത്തിനും ധനുഷിന്റെ അഭിഭാഷകൻ മറുപടി പറയുന്നുണ്ട്. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങള്‍ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് ധനുഷിന്റെ അഭിഭാഷകൻ നല്‍കുന്ന മറുപടി.

ഇന്നലെ വന്ന സന്ദീപിന് പ്രഥമ സ്ഥാനം; പാലക്കാട് കൊട്ടിക്കലാശത്തിലും തമ്മിലടി

പാലക്കാട് ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും കോണ്‍ഗ്രസില്‍ തമ്മിലടി. ബിജെപിയില്‍ നിന്നുവന്ന സന്ദീപ് വാരിയര്‍ക്ക് കൊട്ടിക്കലാശത്തില്‍ പ്രഥമ പരിഗണന നല്‍കിയത് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിച്ചില്ല.

ജില്ലയിലെ പ്രമുഖരായ പല നേതാക്കളേയും തഴഞ്ഞെന്നും രണ്ടുദിവസം മുന്‍പ് മാത്രം പാര്‍ട്ടിയിലേക്ക് വന്ന സന്ദീപിന് വലിയ പ്രധാന്യം നല്‍കിയെന്നുമാണ് ആരോപണം.

ജില്ലയിലെ പല നേതാക്കളും കൊട്ടിക്കലാശത്തില്‍ അത്ര സജീവമായിരുന്നില്ല. പൂര്‍ണമായി ബിജെപി ആശയം പിന്തുടരുന്ന സന്ദീപ് വാരിയര്‍ക്ക് ഇത്രത്തോളം പ്രാധാന്യം നല്‍കുന്നതില്‍ വിയോജിപ്പുള്ളവരാണ് കൊട്ടിക്കലാശത്തില്‍ സജീവമാകാതിരുന്നത്. ജില്ലയിലെ സീനിയര്‍ നേതാക്കള്‍ക്ക് ഇല്ലാത്ത എന്ത് സവിശേഷതയാണ് സ്ഥാനമാനങ്ങള്‍ക്കായി ബിജെപിയില്‍ നിന്നുവന്ന സന്ദീപിന് ഉള്ളതെന്നാണ് പലരുടെയും ചോദ്യം.

സന്ദീപിന്റെ വരവിനു പിന്നാലെ യുഡിഎഫില്‍ വലിയ അതൃപ്തി പുകയുകയാണ്. സന്ദീപ് കടുത്ത വര്‍ഗീയവാദിയാണെന്നും ഭാവിയില്‍ കോണ്‍ഗ്രസിനു ബാധ്യതയാകുമെന്നും പാലക്കാട്ടെ മുതിര്‍ന്ന നേതാക്കള്‍ അടക്കം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടു. സന്ദീപ് എത്തിയത് പാലക്കാട് നിര്‍ണായകമായ പല വോട്ടുകളും നഷ്ടപ്പെടാന്‍ കാരണമാകുമെന്നും ജില്ലയിലെ ഒരു വിഭാഗം പറയുന്നു.

ബിജെപിയില്‍ ആയിരിക്കെ കോണ്‍ഗ്രസിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് സന്ദീപ് വാരിയര്‍. മുസ്ലിങ്ങള്‍ക്കെതിരെ പലപ്പോഴും തരംതാണ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പാലക്കാട് മുന്‍ എംഎല്‍എയും ഇപ്പോള്‍ വടകര എംപിയുമായ ഷാഫി പറമ്ബിലിനെ താലിബാന്‍ എംപി എന്നു പോലും സന്ദീപ് വിളിച്ചിട്ടുണ്ട്. ഇങ്ങനെയൊരു തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനെ കോണ്‍ഗ്രസില്‍ എടുക്കുന്നത് ന്യൂനപക്ഷങ്ങളുടെ അതൃപ്തിക്ക് കാരണമാകുമെന്നാണ് സന്ദീപിനെ എതിര്‍ക്കുന്നവരുടെ നിലപാട്.

പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കു പോയപ്പോള്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ തീവ്ര വലതുപക്ഷ ചിന്താഗതിയുള്ള സന്ദീപ് വാരിയറെ മാലയിട്ട് സ്വീകരിക്കുന്നു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരും. ഇടതുപക്ഷം പാലക്കാട് ഇത് ആയുധമാക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സന്ദീപിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതായിരുന്നു ഉചിതം. വോട്ടിനു വേണ്ടി കോണ്‍ഗ്രസ് ന്യൂനപക്ഷ വിരുദ്ധ ചിന്താഗതിയുള്ള ആളുകളോടു ഐക്യപ്പെടുകയാണെന്ന തരത്തിലും വിമര്‍ശനം ഉയര്‍ന്നേക്കാം. സന്ദീപിനെ തിടുക്കത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗമാക്കിയത് പാലക്കാട്ടെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായേക്കുമെന്നും മുന്നണിക്കുള്ളില്‍ അഭിപ്രായമുണ്ട്.

സിനിമയിലെ ‘പോലീസ്’ സന്നിധാനത്ത് ഡ്യൂട്ടിയില്‍ VM TV NEWS CHANNEL

ശബരിമല: സോപാനത്ത് ഭക്തരെ നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്ട് പലർക്കും സംശയം,- ‘ഇതുതാനല്ലയോ അത്’ എന്ന മട്ടിലൊരു ശങ്ക.

സിനിമകളില്‍ പോലീസായും പോസ്റ്റുമാനായും മിന്നിയ സദാനന്ദൻ ചേപ്പറമ്ബിനെയാണ് ഭക്തർ തിരക്കിനിടെയും തിരിച്ചറിയുന്നത്. കണ്ണൂർ ജില്ലയിലെ ആലക്കോട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ആണ് സദാനന്ദൻ ചേപ്പറമ്ബ്.

അടുത്തകാലത്തിറങ്ങിയ ഒട്ടേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ കോമഡി പരിപാടികളിലും അഭിനയിക്കുന്നു. താരത്തെ തിരിച്ചറിഞ്ഞ് പല തീർഥാടകരും ഒപ്പംനിന്ന് സെല്‍ഫി എടുത്താണ് മടങ്ങുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും കായംകുളം കൊച്ചുണ്ണി, പഞ്ചവർണ തത്ത, പാല്‍ത്തൂ ജാൻവർ, പൊറാട്ട് നാടകം തുടങ്ങി ഒട്ടേറെ സിനിമകളില്‍ സദാനന്ദൻ അഭിനയിച്ചിട്ടുണ്ട്.

2016-ല്‍ കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ഡ്യൂട്ടിക്കുപോയതാണ് സദാനന്ദന് സിനിമയിലേക്കുള്ള പ്രവേശനത്തിന് വഴിതെളിച്ചത്. ഈ സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തുതുടങ്ങിയതാണ് സദാനന്ദൻ. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

പുല്ല് വെട്ടാൻ പോയ സ്ത്രീയെ പുലി കടിച്ചു കൊന്നു : സംസ്ക്കാര ചടങ്ങുകള്‍ക്കിടെ വീണ്ടും മൃതദേഹം കടിച്ചെടുത്ത് പോകാൻ ശ്രമം VM TV NEWS CHANNEL

ബെംഗളൂരു ; പുല്ല് വെട്ടാൻ പോയ സ്ത്രീയെ പുലി കടിച്ചു കൊന്നു . ബെംഗളൂരു റൂറല്‍ നെലമംഗല താലൂക്കില്‍ ഗൊല്ലറഹട്ടിയിലെ കമ്ബളുവിലാണ് സംഭവം .

കരിമമ്മ (45) ആണ് കൊല്ലപ്പെട്ടത് .

വീടിന് സമീപത്തെ കൃഷിയിടത്തില്‍ പുല്ല് വെട്ടാൻ പോയതായിരുന്നു കരിമമ്മ . വനത്തോട് ചേർന്ന ഇടമായതിനാല്‍ പലപ്പോഴും ഇവിടെ പുള്ളിപ്പുലികള്‍ എത്താറുണ്ട്. സമീപകാലത്ത് ഗ്രാമവാസികള്‍ക്ക് സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുല്ല് വെട്ടാൻ പോയ കരിമമ്മയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ തിരച്ചില്‍ നടത്തുകയും പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇവർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

പിന്നാലെ ടാസ്‌ക് ഫോഴ്‌സിന്റെ 30 അംഗ സംഘവും വനംവകുപ്പിലെ 10 ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. തുടർന്ന് ഇവർ സംസ്ക്കാര ചടങ്ങുകള്‍ നടത്തുന്നതിനിടെയാണ് ചിതയില്‍ വച്ച മൃതദേഹത്തിന് സമീപത്തേയ്‌ക്ക് വീണ്ടും പുലി എത്തിയത് . മൃതദേഹം കൊണ്ടുപോകാൻ ശ്രമിക്കവേ നാട്ടുകാർ വടികളും , പന്തവും , കല്ലുകളുമായി എത്തി പുലിയെ വിരട്ടി ഓടിക്കുകയായിരുന്നു.