കണ്ണൂർ വളക്കയിൽ സ്കൂള്‍ ബസ് മറിഞ്ഞ് ഒരു കുട്ടിക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. അതിദാരുണമായ ഈ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊറുക്കള നാഗത്തിനു സമീപം രാജേഷിന്റെ മകൾ നേദ്യക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. പരിക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ ലഭ്യമാക്കാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിച്ചു. അപകടം സംബന്ധിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കും. നേദ്യ മോളുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

Spread the love

Leave a Reply

Your email address will not be published.