കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.
ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു.
നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലിയ കുറ്റവാളിയായി മാദ്ധ്യമങ്ങള്‍ ചിത്രീകരിച്ചെന്ന് ജോണ്‍ ബ്രിട്ടാസ് എംപി.
മാദ്ധ്യമങ്ങളുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്.
‘പിപി ദിവ്യയുടെ ഭാഗത്തുനിന്നുള്ള വാക്കുകളൊന്നും ശരിയല്ലെന്ന് പറഞ്ഞു. കഴിഞ്ഞൊരു രണ്ടാഴ്ചയായിട്ട് കേരളത്തിലെ മുഖ്യധാര മാദ്ധ്യമങ്ങള്‍ എത്രത്തോളം എയർ ടൈമും മഷിയും പിപി ദിവ്യയ്ക്ക് നല്‍കി. പി പി ദിവ്യ ദാവൂദ് ഇബ്രാഹിമിനേക്കാള്‍ വലയൊരു കുറ്റവാളിയാണെന്ന ഇംപ്രഷൻ സൃഷ്ടിക്കുന്ന മാദ്ധ്യമ പ്രക്ഷാടനമല്ലേ നടന്നത്.
ഈയൊരു സംഭവമങ്ങ് മാറ്റിവച്ചാല്‍, പി പി ദിവ്യ നല്ല ഊർജസ്വലയായിട്ടുള്ള യുവ നേതാവല്ലേ. എസ് എഫ് ഐയുടെ കരുത്തുള്ള ഒരു നേതാവായിരുന്നില്ലേ. സാധാരണ കുടുംബത്തില്‍ നിന്ന് വന്ന്, നേതൃപദവിയിലേക്ക് ഉയർന്നയാളല്ലേ. നേതൃശേഷി പ്രകടിപ്പിച്ചയാളല്ലേ.
ഏറ്റവും നല്ല ജില്ലാ പഞ്ചായത്തിന്റെ അവാർഡ് വാങ്ങിയ ആളല്ലേ. കോളേജ് ചെയർമാനായി. എവിടെയാണ് അവരെക്കുറിച്ചൊരു മോശം. പക്ഷേ ഇന്ന് അവരുടെ ഇത്രയും കാലത്തെ രാഷ്ട്രീയത്തെ മുഴുവൻ കറുപ്പടിച്ച് വിട്ടില്ലേ. നീതിയാണോ? അവരുടെ ഈ പ്രവൃത്തി നീതിന്യായ മാർഗങ്ങളിലൂടെ പരിശോധിക്കപ്പെടട്ടേ. കുറ്റവാളിയാണെങ്കില്‍ തൂക്കിലേറ്റപ്പെടട്ടേ. അതാണോ നമ്മള്‍ ചെയ്തത്.
പ്രിയങ്ക ഗാന്ധിയുടെ നോമിനേഷനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാം. എന്ത് ആവേശപൂർവമാണ് പ്രിയങ്ക ധരിച്ച സാരിയെക്കുറിച്ച് ചർച്ച ചെയ്യുന്നത്. എന്ത് ആവേശപൂർവമാണ് ഇന്ദിര പ്രിയദർശിനി വീണ്ടും വരുന്നെന്ന് പറഞ്ഞത്. ഇതാണോ മാദ്ധ്യമപ്രവർത്തനം? ഈ ഇരട്ടത്താപ്പിനെയാണോ നമ്മള്‍ സ്വതന്ത മാദ്ധ്യമപ്രവർത്തനമെന്ന് പറയുന്നത്? ഇതാണോ നിഷ്പക്ഷമായ മാദ്ധ്യമപ്രവർത്തനം. ഇത് വളരെ പക്ഷപാതിത്വപരമായ മാദ്ധ്യമപ്രവർത്തനമല്ലേ.’- ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെക്കാള്‍ വിജയസാധ്യത പാലക്കാട്ടുകാരനായ സി കൃഷ്ണകുമാറിന് തന്നെയാണെന്ന് ബി ജെ പി നേതാവ് പി സി ജോർജ്.
കെ മുരളീധരൻ ബി ജെ പിയിലേക്ക് വന്നാല്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശോഭ ശക്തയായ നേതാവാണ്. പക്ഷെ പാലക്കാട്ടുകാരൻ എന്ന നിലയില്‍ സി കൃഷ്ണകുമാർ തന്നെയാണ് ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും യോഗ്യതയുള്ള സ്ഥാനാർത്ഥി. കെ മുരളീധരനെ പോലൊരു നേതാവ് ബി ജെ പിയുമായി സഹകരിക്കാൻ തയ്യാറായാല്‍ ഞങ്ങള്‍ രണ്ട് കൈയ്യും കാലും നീട്ടി സ്വീകരിക്കും.അക്കാര്യത്തില്‍ സംശയമില്ല. ഞാനും പദ്മജയും എടുത്തോണ്ട് വരും’, പി സി പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉയർന്ന വിവാദത്തിനിടെ കെ മുരളീധരനെ ക്ഷണിച്ച് സി പി എം നേതാവ് എ കെ ബാലനും രംഗത്തെത്തിയിരുന്നു. മുരളീധരൻ ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറാകണം എന്നായിരുന്നു എകെ ബാലൻ പറഞ്ഞത്. ‘ചതിയൻമാരുടെ പാർട്ടിയില്‍ നില്‍ക്കണോയെന്ന് മുരളീധരൻ പരിശോധിക്കണം. കോണ്‍ഗ്രസിലെ എടുക്കാത്ത കാശല്ല താനെന്ന് മുരളീധരൻ തെളിയിക്കണം. പറ്റുമെങ്കില്‍ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാട് എടുക്കണം’ എന്നായിരുന്നു ബാലന്റെ വാക്കുകള്‍. എന്നാല്‍ കെ മുരളീധരൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതേസമയം പാലക്കാട് മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡി സി സിയുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ കടുത്ത അതൃപ്തിയിലാണ് മുരളീധരൻ. വിഷയത്തില്‍ ശക്തമായി തന്നെ നേരത്തേ അദ്ദേഹം പ്രതികരിച്ചിരുന്നു. തോല്‍വി മുന്നില്‍ക്കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ അവിടെ പാർട്ടി തന്നെ തീർച്ചയായും മത്സരിപ്പിക്കുമെന്നായിരുന്നു നേതൃത്വത്തെ ഉന്നം വെച്ച് മുരളീധരൻ പറഞ്ഞത്. താൻ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഇല്ലെന്നും മുരളീധരൻ വ്യക്തമാക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു.
അതിനിടെ വിവാദങ്ങള്‍ക്കിടെ മുരളീധരൻ പാലക്കാട് പ്രചരണത്തിന് എത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അദ്ദേഹം വിട്ടുനില്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. എന്നാല്‍ താൻ സമയമാകുമ്ബോള്‍ പോകും എന്ന തരത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാർത്ഥി തന്നെ കൂറ്റൻ വിജയത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം ദിനവും പവന്‍വിലയില്‍ വന്‍ കുതിപ്പ് നടത്തി സ്വര്‍ണം. ഇന്നലെ 59000 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണം ഇന്ന് മാന്ത്രിക സംഖ്യയും ഭേദിച്ചുള്ള കുതിപ്പാണ് നടത്തിയിരിക്കുന്നത്.
ദീപാവലിയോട് അനുബന്ധിച്ച് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടി നില്‍ക്കുന്ന സമയത്താണ് പവന്‍വില കുതിച്ചുയരുന്നത് എന്നതാണ് ശ്രദ്ധേയം.
യുഎസ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിപണിയിലും സ്വര്‍ണവില കൂടിയിരിക്കുകയാണ്. യുഎസ് ഫെഡിന്റെ പലിശ നിരക്കിനെ കുറിച്ചുള്ള ആശങ്കകളും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ആഗോളതലത്തിലെ ഈ വിലനിലവാരം തന്നെയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫിക്കുന്നത്. ഇന്നത്തെ പവന്‍, ഗ്രാം നിരക്കുകള്‍ പരിശോധിക്കാം…
സ്വര്‍ണത്തിന് ഇന്ന് ഒരു ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 7375 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് വില എങ്കില്‍ ഇന്ന് അത് 7440 ല്‍ എത്തി. ചരിത്രത്തില്‍ ആദ്യമായി പവന്‍വില 59000 ത്തില്‍ എത്തിയ ദിവസമായിരുന്നു ഇന്നലെ. ഇന്ന് അത് 520 രൂപ കൂടി എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 59520 ല്‍ എത്തി നില്‍ക്കുന്നു. കേരളത്തില്‍ വിവാഹ സീസണ്‍ ആണ് ഇപ്പോള്‍.
ഹൈന്ദവ കുടുംബങ്ങളില്‍ വൃശ്ചിക മാസത്തിന് മുന്‍പെ വിവാഹങ്ങള്‍ നടത്താറുണ്ട്. മണ്ഡലകാലത്തില്‍ പൊതുവെ വിവാഹങ്ങള്‍ ഉണ്ടാകാറില്ല. അതിനാല്‍ വൃശ്ചികത്തിന് മുന്‍പ് വിവാഹങ്ങള്‍ നടത്താനുള്ള തത്രപ്പാടിലാണ് പലരും. സ്വര്‍ണവിലയിലെ ഈ വര്‍ധനവ് വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. കാരണം പവന്‍ വില കൊടുത്താല്‍ പോലും സ്വര്‍ണാഭരണം കിട്ടില്ല എന്നതിനാല്‍ തന്നെ.
പവന്‍വില 59520 ആണെങ്കിലും സ്വര്‍ണം വാങ്ങുമ്ബോള്‍ ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്ക് എന്നിവയെല്ലാം ഉപഭോക്താവ് കൊടുക്കണം. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി. ആഭരണമായി സ്വര്‍ണം വാങ്ങുമ്ബോള്‍ പണിക്കൂലി കൊടുക്കേണ്ടി വരും. ഇതെല്ലാം കണക്കിലെടുക്കുമ്ബോള്‍ 66000 രൂപയെങ്കിലും ഒരു പവന്‍ സ്വര്‍ണത്തിന് ചെലവാകും. ഒക്ടോബര്‍ മാസത്തില്‍ സമീപകാലത്തൊന്നുമില്ലാത്ത കുതിപ്പാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
ഈ മാസം ഒന്നാം തിയതി 56400 ആയിരുന്നു പവന്‍വില. പത്താം തിയതി രേഖപ്പെടുത്തിയ 56200 ആണ് ഈ മാസം പവന്‍വിലയില്‍ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്ക്. 3000 രൂപയിലേറെയാണ് ഒറ്റ മാസത്തില്‍ മാത്രം സ്വര്‍ണത്തിന് കൂടിയത്. അടുത്ത കാലത്തൊന്നും സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകില്ല എന്നുറപ്പാണ്. തുച്ഛമായ ഇടിവ് ഉണ്ടായാലും പിറ്റേ ദിവസം തന്നെ ഇരട്ടിയോളം വില വര്‍ധിക്കുന്നതാണ് സമീപകാലത്തെല്ലാം കണ്ടത്.
കോഴിക്കോട്: സദാചാര ഗുണ്ടാ ആക്രമണങ്ങള്‍ കോഴിക്കോട് ജില്ലയില്‍ തുടര്‍ക്കഥയാവുന്നു. ബാലുശ്ശേരിയിലെ സാദാചാര ആക്രമണത്തിന് പിന്നാലെ, ഇപ്പോള്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഉണ്ടായ, സദാചാര ഗുണ്ടായിസത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയോടെ കോഴിക്കോട് കാരപ്പറമ്ബിലാണ് സംഭവം. കാരപ്പറമ്ബിലെ ഒരു വീട്ടില്‍ വാടകക്ക് താമസിച്ച് വരികയായിരുന്ന, എഞ്ചിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.
രാത്രി 9 മണിയോടെ ഒരു കൂട്ടുകാരന്‍ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് താന്‍ പുറത്തിറങ്ങുകയും ഇരുവരും സംസാരിച്ച് നില്‍ക്കുകയുമായിരുന്നെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ഈ സമയത്ത് അജി എന്ന ഒരാളും, കണ്ടാലറിയാവുന്ന അഞ്ചോളം വ്യക്തികളും, മദ്യലഹരിയില്‍ ആക്രോശിച്ചുകൊണ്ട് തങ്ങളുടെ അടുത്തേക്ക് വരികയായിരുന്നു. ”പാതിരാത്രി നീ ഇവിടെ വേശ്യാലയം നടത്തുകയാണോ കൂത്തിച്ചിമോളെ, എന്ന് പറഞ്ഞ് അവര്‍ എനിക്കു നേരെ കൈ ഓങ്ങുകയായിരുന്നു. അതിനുശേഷം അവര്‍ തങ്ങളെ തടയുകയും അസഭ്യം പറയുകയും ചെയ്തു. പേടിച്ച് ഭയന്ന ഞാന്‍ തിരിച്ച് വീട്ടിലേക്ക് ഓടി. ശബ്ദം കേട്ട് ഓടി വന്ന സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെയും അവര്‍ തെറിപറഞ്ഞു. തല്ലാന്‍ ഓങ്ങി”-കുട്ടിയുടെ പരാതിയില്‍ പറയുന്നു.
ഇതേ വ്യക്തികളില്‍നിന്ന് നേരത്തെ പലതവണ ലൈംഗിക അധിക്ഷേപം ഉണ്ടായതായും കുട്ടി പരാതിയില്‍ പറയുന്നുണ്ട്. ഇവരില്‍ പലരും ലൈംഗിക ചുവയോടെ നോക്കുകയും, സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മുമ്ബൊരിക്കല്‍, കണ്ടാല്‍ അറിയാവുന്ന ഇവരുടെ കുടെയുണ്ടായിരുന്ന വ്യക്തി, ഒളിഞ്ഞുനോക്കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ വ്യക്തികളില്‍നിന്ന്, പലതവണ പലസമയമായി മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട് എന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
്‌അതിനിടെ ഈ സദാചാര ഗുണ്ടാ അതിക്രമത്തിന്റെ വീഡിയോയും പുറത്തായിട്ടുണ്ട്. കുട്ടികളെ ചിലര്‍ തെറിപറയുന്നതും, അടിക്കാന്‍ ഓങ്ങുന്നതും, ഭീഷണിപ്പെടുത്തുന്നതുമെല്ലാം വീഡിയോവില്‍ വ്യക്തമാണ്.’അസമയത്ത് ഒരു പെണ്‍കുട്ടിയെയും ആണിനെയും ഇവിടെ വെച്ച് കണ്ടാല്‍ ഞങ്ങള്‍ അടിച്ചിരിക്കും’ എന്ന് പറഞ്ഞാണ് ഒരാള്‍ കയര്‍ക്കുന്നത്. അപ്പോള്‍ ‘ചേട്ടനേതാണ് അസമയം’ എന്ന് പെണ്‍കുട്ടി തിരിച്ചുചോദിക്കുന്നുണ്ട്. ‘ഒരുമണിക്കും രണ്ടുമണിക്കും ഇവിടെ വന്ന് ഇരിക്കരുത്’ എന്ന് ആക്രോശിക്കുമ്ബോള്‍ ഇപ്പോള്‍ സമയം എത്രയായി എന്ന് കുട്ടി തിരിച്ചുചോദിക്കുന്നതും വ്യക്തമാണ്.
ഇത്രയും ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കിട്ടിയിട്ടും പൊലീസ് കേസില്‍ ഒളിച്ചുകളിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ കുട്ടി ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്ത്രീ പീഡന പരാതികളില്‍ ഉടന്‍ നടപടി വേണമെന്ന് നിര്‍ദേശമിരിക്കെ രണ്ടുദിവസമായിട്ടും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന മറുപടിയാണ്, ചേവായൂര്‍ പൊലീസ നല്‍കുന്നത്. പ്രതികള്‍ പ്രാദേശിക സിപിഎം നേതൃത്വവുമായി ബന്ധമുള്ളതാണെന്നും അതിനാലാണ് പൊലീസിന്റെ മെല്ലെപ്പോക്ക് എന്നും, പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പരാതിയുണ്ട്.
ഇക്കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കും ബന്ധുവിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം വാര്‍ത്തയായിരുന്നു. വിദ്യാര്‍ഥിനിയും ബന്ധുവായ യുവാവും റോഡില്‍ നിന്ന് സംസാരിച്ചതിനെ ചോദ്യംചെയ്‌തെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവും പെണ്‍കുട്ടിയും ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പി.എം രതീഷ,് വിപിന്‍ ലാല്‍, കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ ബാലുശ്ശേരി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ബിഎന്‍എസ് 74, 190, 351 (2) തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ വിട്ട് നടന്നു പോകുന്നതിനിടെ വഴിയില്‍വെച്ച് കുട്ടി ബന്ധുവിനെ കാണുകയും സംസാരിക്കുകയുമായിരുന്നു. ഇതിനിടെയാണ് പി.എം രതീഷും സംഘവും എത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. സഹോദരനാണ് എന്ന് പറഞ്ഞിട്ടും അസഭ്യം പറയുകയും മര്‍ദ്ദിച്ചെന്നും വിദ്യാര്‍ഥിനിയുടെ പരാതിയിലുണ്ട്. വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലെ മുന്‍ പിടിഎ പ്രസിഡന്റ് കൂടിയാണ് രതീഷ്.
പെട്രോള്‍, ഡീസല്‍, ക്രൂഡ് ഓയില്‍ എന്നെല്ലാം കേള്‍ക്കുമ്ബോള്‍ ആദ്യം മനസില്‍ തെളിയുന്ന രാജ്യത്തിന്റെ പേര് സൗദി അറേബ്യ ആയിരിക്കും.
അല്ലെങ്കില്‍ പശ്ചിമേഷ്യയിലെ മറ്റേതെങ്കിലും രാജ്യമാകും. എന്നാല്‍ എണ്ണ കയറ്റുമതിയില്‍ ഇന്ത്യ സ്വന്തം പേര് അടയാളപ്പെടുത്തുകയാണിപ്പോള്‍. അന്താരാഷ്ട്ര തലത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ അവസരം തുറന്നിട്ടിരിക്കുന്നത്.
യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ള ശുദ്ധീകരിച്ച ഇന്ധനമാണ് എന്നാണ് പുതിയ വിവരം. ക്രൂഡ് ഓയില്‍ അഥവാ അസംസ്‌കൃത എണ്ണ സംസ്‌കരിച്ച് തയ്യാറാക്കുന്നതാണ് പെട്രോളും ഡീസലുമെല്ലാം. ഇവയ്ക്ക് വേണ്ടി യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയെ കൂടുതലായി ആശ്രയിക്കുകയാണ്. അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളും നയങ്ങളും ഇതിന് കാരണമായിട്ടുണ്ട് എന്നതും എടുത്തുപറയണം.
എണ്ണ ചരക്കു കടത്ത് ഉള്‍പ്പെടെ പരിശോധിക്കുന്ന കെപ്ലര്‍ കമ്ബനിയുടെ ഡാറ്റ പരിശോധിച്ചാണ് ഈ വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധം തുടങ്ങുന്നതിന് മുമ്ബ് ഇന്ത്യയില്‍ നിന്ന് യൂറോപ്പ് പ്രതിദിനം 1.54 ലക്ഷം ബാരല്‍ ശുദ്ധീകരിച്ച ഇന്ധനമാണ് വാങ്ങിയിരുന്നത്. യുദ്ധം തുടങ്ങിയതോടെ ഇത് 2 ലക്ഷം ബാരലായി ഉയര്‍ന്നുവെന്ന് നേരത്തെ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയില്‍ നിന്ന് യൂറോപ്പ് വാങ്ങുന്ന ഇന്ധനത്തിന്റെ കണക്ക് വൈകാതെ ഉയരാന്‍ പോകുന്നു എന്നാണ് പുതിയ വിവരം. പ്രതിദിനം 3.60 ലക്ഷം ബാരലായി ഉയരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടിലുള്ളത്. റഷ്യയുടെ എണ്ണയ്‌ക്കെതിരെ യൂറോപ്പ് ഉപരോധം കടുപ്പിച്ചതാണ് ഇതിന് കാരണം. നേരത്തെ റഷ്യയുടെ എണ്ണയെ ആയിരുന്നു യൂറോപ്പ് പ്രധാനമായും ആശ്രയിച്ചത്. ഉപരോധം പ്രഖ്യാപിച്ചതോടെ മറ്റുവഴി തേടി. ഇതാണ് ഇന്ത്യയ്ക്ക് നേട്ടമായത്.
യൂറോപ്പുമായും അമേരിക്കയുമായും അടുക്കാനുള്ള യുക്രൈന്റെ ശ്രമമാണ് റഷ്യയെ ചൊടിപ്പിച്ചത്. യുക്രൈനെ ആക്രമിക്കുന്നതില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്ക റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തി. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്പും ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ റഷ്യ സാമ്ബത്തിക പ്രതിസന്ധിയിലായി. എണ്ണ വില കുറച്ച് വില്‍ക്കാനുള്ള റഷ്യയുടെ തീരുമാനം കൂടുതല്‍ മുതലെടുത്തത് ഇന്ത്യയും ചൈനയുമാണ്.
യുദ്ധം തുടങ്ങുന്നതിന് മുമ്ബ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കിയ ക്രൂഡ് ഓയിലിന്റെ കണക്ക് വെറും രണ്ട് ശതമാനമായിരുന്നു. ഇപ്പോള്‍ കുത്തനെ വര്‍ധിച്ചിരിക്കുന്നു. അടുത്ത ഏപ്രില്‍ ആകുമ്ബോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 44 ശതമാനവും റഷ്യയില്‍ നിന്നാകുമെന്നാണ് കെപ്ലര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇടപാട് പ്രാദേശിക കറന്‍സിയില്‍ ആയതിനാല്‍ ഇന്ത്യയുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചു.
റഷ്യയില്‍ നിന്ന് വരുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ച് ഇന്ത്യന്‍ കമ്ബനികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. വളഞ്ഞ വഴിയില്‍ റഷ്യയുടെ എണ്ണ യൂറോപ്പിലെത്തുകയാണ് എന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കമ്ബനികള്‍ക്ക് ഇതൊരു അതുല്യ അവസരമായി എന്ന് മാത്രം. സൗദി അറേബ്യ വരെ റഷ്യയുടെ വില കുറഞ്ഞ എണ്ണ വാങ്ങുന്നുണ്ടത്രെ. ഈ എണ്ണ സൗദിയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് ആണത്രെ പ്രധാനമായും ഉപയോഗിക്കുന്നത്.
രത്തൻ ടാറ്റ പണം കടം വാങ്ങിയ സന്ദർഭം പങ്കുവെച്ച് അമിതാഭ് ബച്ചൻ. കോൻ ബനേഗാ ക്രോർപതി സീസണ്‍ 16 -ന്റെ ഒരു എപ്പിസോഡിലാണ് അദ്ദേഹം വർഷങ്ങള്‍ക്ക് മുൻപുള്ള ആ ദിവസത്തെ കുറിച്ച് സംസാരിച്ചത്.
വർഷങ്ങള്‍ക്ക് മുമ്ബ് ലണ്ടനിലേക്കുള്ള വിമാനയാത്രയില്‍ രത്തൻ ടാറ്റയും കൂടെയുണ്ടായിരുന്നു. ഹീത്രൂ എയർപോർട്ടില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന് തന്റെ സഹായിയെ കണ്ടെത്താൻ സാധിച്ചില്ല. അന്ന് മൊബൈലൊന്നും പ്രചാരത്തിലില്ലാത്ത കാലമാണ്. അദ്ദേഹം ഉടൻ ഫോണ്‍ ചെയ്യാനായി ടെലിഫോണ്‍ ബൂത്തിലേക്ക് പോയി. ഞാൻ അപ്പോഴും ലഗേജിനായി നില്‍ക്കുകയായിരുന്നു. അധികം വൈകാതെ ടാറ്റ എന്റെ അടുത്തേക്ക് തിരികെ വന്നു. അദ്ദേഹം അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല – ‘അമിതാഭ്, എനിക്ക് കുറച്ച് പണം കടം തരാമോ? ഒരു ഫോണ്‍ വിളിക്കാൻ എന്റെ കയ്യില്‍ കാശില്ല, അമിതാഭ് ബച്ചൻ പറഞ്ഞു.
രത്തൻ ടാറ്റയും ബച്ചനും വ്യക്തിപരമായ ബന്ധത്തിന് പുറമേ പ്രൊഫഷണല്‍ ബന്ധമുണ്ടായിരുന്നു. ടാറ്റയുടെ നിർമ്മാണ കമ്ബനിയായ ടാറ്റ ഇൻഫോമീഡിയ ലിമിറ്റഡ്, ബച്ചൻ അഭിനയിച്ച ചിത്രമായ ഏത്ബാറിന് പണം നല്‍കിയിരുന്നു. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു, ടാറ്റ ഗ്രൂപ്പിന് ഏകദേശം 3.5 കോടി നഷ്ടമാവുകയും ചെയ്തു.
പാലക്കാട്: സിനിമാനടനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കെ.മണികണ്ഠന്റെ വീടുകളിലും ഓഫീസിലും വിജിലൻസിന്റെ റെയ്ഡ്.
പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തു. മൊബൈല്‍ ഫോണും ചില രേഖകളും വിജിലൻസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് ഒറ്റപ്പാലത്തെ വാടകവീട്ടിലും സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലുമാണ് വിജിലൻസ് പരിശോധന നടത്തിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സാമ്ബാദിച്ച കേസിലാണ് വിജിലൻസ് പരിശോധന. ഒരേ സമയത്തായിരുന്നു മൂന്നിടത്തും പരിശോധന.
കാസർകോട് ചെറുവത്തൂർ സ്വദേശിയാണ് മണികണ്ഠൻ. ഒറ്റപ്പാലം സബ് റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ മണികണ്ഠൻ തോട്ടക്കരയില്‍ വാടകയ്‌ക്കാണ് താമസിക്കുന്നത്. ആട് -2, അഞ്ചാംപാതിര, ജാനകി ജാനേ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട് മണികണ്ഠൻ.
വർഷങ്ങളായി ലോക ജനസംഖ്യാ നിരക്കില്‍ ഒന്നാമതായിരുന്ന രാജ്യമാണ് ചൈന. എന്നാല്‍ 2022ല്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ ജനസംഖ്യയില്‍ ഒന്നാമതെത്തിയിരുന്നു.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2.08 മില്യണ്‍ ആണ് ചൈനയിലെ നിലവിലെ ജനസംഖ്യ. തുടർച്ചയായ രണ്ടാം വർഷമാണ് ഇത്തരത്തില്‍ കുറവുണ്ടാവുന്നത്.
ഇപ്പോഴിതാ ചൈനയില്‍ നിന്ന് വളരെ വിചിത്രമായ വാർത്തയാണ് പുറത്തുവരുന്നത്. ചൈനയിലെ അങ്കണവാടികളും പ്രൈമറി സ്‌കൂളുകളും അടച്ചുപൂട്ടുന്നുവെന്നും എണ്ണം ചുരുങ്ങുന്നുവെന്നുമാണ് വാർത്തകള്‍ വ്യക്തമാക്കുന്നത്. ചൈനയിലെ ജനസംഖ്യാപരമായ മാറ്റങ്ങള്‍ അങ്കണവാടികളുടെ എണ്ണത്തിലും അങ്കണവാടികളില്‍ പുതിയതായി പേര് ചേർക്കുന്ന കുട്ടികളുടെ നിരക്കിലും വലിയ ഇടിവിന് കാരണമായെന്നാണ് സമീപകാല റിപ്പോർട്ടുകള്‍ വെളിപ്പെടുത്തുന്നത്.
ചൈനയിലെ പ്രീ-സ്‌കൂള്‍ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ തുടർച്ചയായ രണ്ടാം വർഷമാണ് ഇടിവുണ്ടാവുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ജനസംഖ്യാ പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ ജനനനിരക്ക്, വൃദ്ധരുടെ എണ്ണത്തിലെ വർദ്ധനവ്, ഉയരുന്ന സാമ്ബത്തിക സമ്മർദ്ദം എന്നിവയാണ് ചൈനയുടെ ജനസംഖ്യാ നിരക്ക് ഇടിയുന്നതിന്റെ കാരണങ്ങളായി ഉയർത്തിക്കാട്ടുന്നത്. ജനസംഖ്യാ ഇടിവില്‍ പരിഹാരം കണ്ടെത്താനും സാമ്ബത്തിക സ്തംഭനാവസ്ഥ ലഘൂകരിക്കാനും അധികാരികള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
2023ലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, ചൈനയിലെ അങ്കണവാടികളുടെ (കിന്റർഗാർട്ടൻ) എണ്ണം അഞ്ച് ശതമാനത്തിലധികമാണ് കുറഞ്ഞത്. 14,808 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഇത് അങ്കണവാടികളുടെ ആകെ എണ്ണം 274,400 ആയി കുറച്ചു. 2022ല്‍ ചൈനയിലെ ആകെ അങ്കണവാടികളുടെ എണ്ണം 289,200 ആയിരുന്നു.
അങ്കണവാടികളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടാവുന്നതായി റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2023ല്‍ 11.55 ശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെക്കാള്‍ 5.35 ദശലക്ഷം കുറഞ്ഞ് 40.9 ദശലക്ഷം കുട്ടികളാണ് നിലവില്‍ പ്രവേശനം നേടിയിരിക്കുന്നത്. പ്രവേശനത്തില്‍ കഴിഞ്ഞ മൂന്ന് വർഷമായി ഇടിവുണ്ടാവുകയാണെന്ന് അധികൃതർ നിരീക്ഷിക്കുന്നു.
2023ല്‍ ആകെ ഒൻപത് ദശലക്ഷം കുട്ടികളാണ് ചൈനയില്‍ ജനിച്ചുവീണത്. 1949ന് ശേഷം അടയാളപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. പ്രീ-സ്‌കൂളുകളില്‍ എന്നപോലെ പ്രൈമറി സ്‌കൂളുകളിലും ഇടിവ് നേരിടുകയാണ്. 3.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. 5,645 പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടി. നിലവില്‍ 1,43,500 പ്രൈമറി സ്‌കൂളുകളാണ് ചൈനയില്‍ പ്രവർത്തിക്കുന്നത്. ജനസംഖ്യാ സുസ്ഥിരതയുടെ പ്രധാന ഘടകങ്ങളില്‍ ഒന്നായ ഫെർട്ടിലിറ്റി നിരക്ക് 2023ല്‍ 1.0 ന് താഴെയായതും ആശങ്ക ഉയർത്തുന്നു. 2.1 എന്ന റീപ്ലേസ്മെന്റ് ലെവലിന് താഴെയായതിലും ചൈന പ്രാധാന്യം നല്‍കുന്നുണ്ട്.
ചൈനയിലെ അങ്കണവാടികളുടെ എണ്ണം കുറയുന്ന പ്രവണത വിവിധ സാമൂഹിക മേഖലകളില്‍ മറ്റ് തരത്തിലെ മാറ്റങ്ങള്‍ക്ക് കാരണമാവുകയാണ്. ചൈനയിലെ പ്രായമായവരുടെ പരിചരണത്തിനായി അങ്കണവാടികള്‍ പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. അങ്കണവാടികളില്‍ ജോലി ചെയ്തിരുന്നവർക്ക് പ്രായമായവരെ പരിചരിക്കുന്നതിനുള്ള പരിശീലനവും നല്‍കുന്നു.
ഉയർന്ന ജീവിതച്ചെലവും ശിശുപരിപാലനച്ചെലവും കുട്ടികളുണ്ടാകുന്നതില്‍ നിന്ന് യുവാക്കളെ കൂടുതല്‍ നിരുത്സാഹപ്പെടുത്തുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഭവന ചെലവുകള്‍, വിദ്യാഭ്യാസരംഗത്തെ ചെലവുകള്‍, രാജ്യം നേരിടുന്ന സാമ്ബത്തിക അരക്ഷിതാവസ്ഥ തുടങ്ങിയവ കുടുംബാസൂത്രണത്തെ പലർക്കും ഉത്കണ്ഠയുടെ ഉറവിടമാക്കി മാറ്റിയിരിക്കുന്നു.
ചൈനയില്‍ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നത് യുവാക്കളില്‍ പകുതിയോളം പേരും ഒരു കുട്ടി മാത്രം മതിയെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എന്നതാണ്. മൂന്നിലൊന്ന് പേർക്ക് കുട്ടികളേ വേണ്ട എന്ന നിലപാടിലാണ്. കൂടാതെ, സർവേയില്‍ പങ്കെടുത്തവരില്‍ 56 ശതമാനം പേർ വിവാഹം ഒരു ഓപ്‌ഷനായി മാത്രം കാണുന്നു. ഏകദേശം ആറ് ശതമാനം പേർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
ഉയർന്ന ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്നതിനും ശിശു സംരക്ഷണ ചെലവുകള്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ട് വിവിധ സംരംഭങ്ങള്‍ അവതരിപ്പിക്കുകയാണ് ചൈനയിപ്പോള്‍. വിവിധ സർവേകള്‍ നടത്തി കുട്ടികളുണ്ടാകാനുള്ള പൗരന്മാരുടെ വിമുഖതയ്ക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു.
വിവാഹത്തെയും കുഞ്ഞുണ്ടാകുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌സിഡികള്‍ അടക്കം പലവിധ പദ്ധതികളാണ് ചൈന അവതരിപ്പിക്കുന്നത്. ഗോംഗ്‌ഡോംഗ് പോലെയുള്ള ചില പ്രദേശങ്ങളില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സബ്‌സിഡികള്‍ നല്‍കുന്നു. രണ്ട് കുട്ടികളുള്ള കുടുംബത്തിന് 10,000 യോണും മൂന്ന് കുട്ടികളുള്ള കുടുംബത്തിന് 30,000 യോണും ബോണസായി നല്‍കുന്നു. മാതാപിതാക്കള്‍ക്ക് അവധി അനുവദിക്കുന്നതിലെ നയങ്ങളില്‍ മാറ്റങ്ങള്‍, ശിശുസംരക്ഷണവുമായി ബന്ധപ്പെട്ട തൊഴില്‍ ചെലവുകള്‍ പങ്കിടുന്നതിനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ശിശുസംരക്ഷണ സേവനങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക എന്നിവയും ചൈന മുന്നോട്ട് വയ്ക്കുന്നു.
ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് ചൈനയുടെ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. ജനനനിരക്ക് 1000 പേർക്ക് 6.39 ജനനങ്ങള്‍ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇത് അടിയന്തരാവസ്ഥയ്ക്ക് അടിവരയിടുകയാണ്. ഷാങ്ഹായില്‍, പ്രത്യുല്‍പാദന നിരക്ക് 0.6 ആയി കുറഞ്ഞു.
പ്രായം കൂടുന്നത് തടയുന്നതിനായി കോടികള്‍ മുടക്കിയ അമേരിക്കൻ സംരംഭകനും നിക്ഷേപകനുമാണ് ബ്രയാൻ ജോണ്‍സണ്‍. അടുത്തിടെ തന്റെ ഭക്ഷണ രീതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
ആറ് മണിക്കൂറിനിടെ ഒരു ദിവസത്തെ എല്ലാ ഭക്ഷണവും കഴിക്കുമെന്ന് അദ്ദേഹം പറയുന്നു.
അതായത് ഒരു ദിവസം ഏറ്റവും അവസാനം ഭക്ഷണം കഴിക്കുന്നത് രാവിലെ 11 മണിക്കാണ്. അതിന് ശേഷം രാത്രി ഉറങ്ങി എഴുന്നേല്‍ക്കുന്നത് വരെ 18 മണിക്കൂറോളം ഉപവസിക്കുമെന്ന് അദ്ദേഹം പറയുന്നു. ഈ ദിനചര്യ താൻ ഇഷ്ടപ്പെടുന്നുവെന്നും ഇത് നല്ല ഉറക്കം നല്‍കുമെന്നും യുട്യൂബർ രണ്‍വീർ അല്ലാബാഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ 47 കാരനായ ബ്രയാൻ ജോണ്‍സണ്‍ പറഞ്ഞു.
പയർ, പച്ചക്കറികള്‍, ബെറീസ്, പരിപ്പ്, വിത്തുകള്‍, എക്സ്ട്രാ വെർജിൻ ഒലിവ് ഓയില്‍ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്നും പഞ്ചസാര, പ്രൊസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങള്‍, തിരിച്ചറിയാത്ത ചേരുവകളുള്ളതുമായ ഭക്ഷണങ്ങളുമെല്ലാം ഒഴിവാക്കിയെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷം ബ്രയാൻ ജോണ്‍സന്റെ ഡയറ്റ് ചാർട്ട് വൈറലായിരുന്നു. കൊളാജൻ, സ്പെർഡിമിൻ, ക്രിയാറ്റിൻ എന്നിവ അടങ്ങിയ ഗ്രീൻ ജയന്റ് സ്മൂത്തി കഴിച്ചാണ് അദ്ദേഹം ഒരു ദിവസം ആരംഭിക്കുന്നതെന്ന് ഫോർച്യൂണ്‍ റിപ്പോർട്ടില്‍ പറയുന്നു.
പിന്നീട് അഞ്ച് മണിക്കൂർ സമയപരിധിയ്ക്കുള്ളില്‍ വെജിറ്റബിള്‍ സാലഡും നട്ട്സ് പുഡ്ഡിങും ശേഷം മധുരക്കഴിങ്ങ് ഓറഞ്ച് ഫെനല്‍ എന്നിവ അടങ്ങുന്ന ഭക്ഷണവും ശേഷം ഫെന്നല്‍ സാലഡും കഴിക്കും.
പ്രായം കൂടുന്നത് തടയുന്നതിനുള്ള മാർഗം കണ്ടുപിടിക്കുന്നതിനായി ശ്രമിക്കുന്നവരില്‍ പ്രമുഖനാണ് ബ്രയാൻ ജോണ്‍സണ്‍. അടുത്തിടെ തന്റെ ശരീരത്തിനുണ്ടായ അത്ഭുതകരമായ മാറ്റങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഒരു വർഷത്തിനുള്ളില്‍ തന്റെ കഷണ്ടിയെ അതിജീവിച്ചതും സ്വാഭാവികമായ നിറത്തിലുള്ള മുടി തിരിച്ചുകൊണ്ടുവന്നതും എങ്ങനെയെന്ന് അദ്ദേഹം പങ്കുവെക്കുകയുണ്ടായി. പോഷകാഹാരം ഉള്‍പ്പടെയുള്ള ജീവിത രീതികളിലൂടെയും ലഘുചികിത്സകളിലൂടെയുമാണ് ഈ മാറ്റമുണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്. മുടി സംരക്ഷിക്കുന്നതിന് പുരുഷന്മാർ നേരത്തെ തന്നെ ശ്രമിച്ച് തുടങ്ങണമെന്ന് അദ്ദേഹം പറയുന്നു. 40-കളിലും അതിന് ശേഷവും തലനിറയെ മുടി നിലനിർത്തുക സാധ്യമാണെന്നും അദ്ദേഹം പറയുന്നു.
‘ജനിതകപരമായി ഞാൻ കഷണ്ടിയാവേണ്ടതാണ്, 20 കള്‍ അവസാനത്തോടെ തന്നെ എനിക്ക് മുടികൊഴിച്ചില്‍ ആരംഭിച്ചതാണ്. എന്നാല്‍ 47 വയസാവുമ്ബോള്‍ എനിക്ക് തലനിറയെ മുടിയുണ്ട്. 70 ശതമാനം നരയും ഇല്ലാതായി’-അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അതെങ്ങനെ സാധ്യമായെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.